Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Sunday, 6 May 2018

വഴികേടിലേക്ക് നയിക്കുന്ന ' സലഫിസം'


ആരാധ്യനേകന്‍  
بِسْمِ اللَّهِ آلرَّحْمآنِرَّحِيم
പിന്തുടര്ന്നവരോ ? പിന്പറ്റിയവരോ ?
വഴികേടിലേയ്ക്ക് നയിക്കുന്ന  സലഫിസം .
ഇസ്ലാമിന്റെ അടിസ്ഥാനംവഹിഎന്ന ദൈവ സന്ദേശം മാത്രമാണ് . വഹിയല്ലാത്ത യാതൊന്നും തന്നെ ഇസ്ലാം മാര്ഗ്ഗത്തിന്റെ അടിസ്ഥാനമാവുകയില്ല . ഇതിനെക്കുറിച്ച് പരിശുദ്ധ ഖുര്ആനും നബി (:)യുടെ അറിയിപ്പുകളും വളരെ വ്യക്തമായി തന്നെ സംശയലേശമെന്യേ എടുത്തുപറയുന്നുണ്ട് .

Saturday, 5 November 2016

ത്വലാഖും ഏകീകൃത സിവില്‍ കോഡും
P . ജൈനുല്‍ ആബിദീന്‍

ഇന്ത്യന്‍ ഭരണ ഘടനയുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക്  നല്‍കിയിട്ടുള്ള മുസ്ലിം വ്യക്തി നിയമത്തില്‍ മാറ്റം വരുത്തണമെന്നും , മുസ്ലീം ത്വലാഖ് സമ്പ്രദായം സ്ത്രീകള്‍ക്ക് ദോഷം ചെയ്യുന്നതാണെന്നും അത് ഇന്ത്യയില്‍ അനുവദിക്കുവാന്‍ പാടില്ലാ എന്നുമുള്ള ചൂടേറിയ സംവാദങ്ങള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണ് .

Monday, 7 March 2016

നബി (സ:അ)യുടെ ഖബറിനു മുകളിലുള്ള ഖുബ്ബ

    
       നബി (സ:)യുടെ ഖബറിനു മുകളിലുള്ള ഖുബ്ബ
                                                                بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

 അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇസ്ലാം മാര്‍ഗ്ഗത്തെ നബി(:)യുടെ സമകാല പരിശുദ്ധിയോടെ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ തമിഴ്നാട്‌ തൌഹീദ് ജമാഅത്ത് ആരെക്കണ്ടും ഭയന്നു പിന്മാറി നിന്നിട്ടില്ല .
          സൃഷ്ടാവിനെ മാത്രം സൂക്ഷിച്ച് പറയപ്പെടുന്ന പല അഭിപ്രായങ്ങളും അജ്ഞരായ ജനങ്ങളാല്‍ വിമര്‍ശിക്കപ്പെടുകയും പിന്നീട് അവര്‍തന്നെ ചിന്തിച്ചു മനസ്സിലാക്കി അവയെ അംഗീകരിക്കുകയും ചെയ്തുവരുന്നു .
         അങ്ങിനെയുള്ളൊരു വിഷയം തന്നെയാണ് മദീനയിലുള്ള നബി(സ:)യുടെ പള്ളി (മസ്ജിദുന്നബവി)യില്‍ നബി(:)യുടെ ഖബരിന്നു മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഖുബ്ബ . ഇത് നബി(:)യുടെ കല്പനയ്ക്ക് എതിരായതാണെന്നും , അത് നീക്കം ചെയ്യപ്പെടെണ്ടതാണെന്നും തൌഹീദ് ജമാഅത്ത് പ്രക്യാപിച്ചതിനെ തുടര്‍ന്ന് ഖബര്‍ ആരാധകരുടെ കഠിനമായ ആക്ഷേപങ്ങളെ അഭിമുഖീകരിച്ചു വരികയാണ് . ഒരു സാഹചര്യത്തില്‍ മസ്ജിദുന്നബവിയെ തകര്‍ക്കുവാന്‍ പറയുകയാണിവര്‍ എന്നുപോലും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുകയുണ്ടായി .

Thursday, 2 April 2015

TNTJ മാത്രമാണോ സിഹ്റിനെ നിഷേധിക്കുന്നത് ?

بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

TNTJ മാത്രമാണോ സിഹ്റിനെ നിഷേധിക്കുന്നത് ?


അസ്സലാമു അലൈക്കും വരഹ് .......
      സിഹ്റിനാല്‍ ഒന്നും തന്നെ ചെയ്യുവാന്‍ സാധ്യമല്ല എന്നു നാം പറയുമ്പോള്‍ , സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്ന അഭിപ്രായക്കാര്‍ പല എതിര്‍ വാദങ്ങളേയും മുന്നോട്ടു വയ്ക്കുന്നു .
      മുഹ്തസിലാ എന്നപേരില്‍ ഒരു വിഭാഗക്കാര്‍ ഉണ്ടായിരുന്നു . ഇവര്‍ ഹദീസുകളേയും , പ്രവാചകന്മാരുടെ അത്ഭുതങ്ങളെയും നിഷേധിക്കുന്നവരായിരുന്നു . ഇവര്‍ വഴിപിഴച്ച കൂട്ടരാണെന്ന് തിരസ്ക്കരിക്കപ്പെട്ട ഒരു വിഭാഗമാണ്‌ .
      ഈ വിഭാഗക്കാര്‍ ഒരുകാലത്ത് ഉണ്ടായിരുന്നു . ഇന്ന് അവരില്ല . ഈ കൂട്ടരെതന്നെയാണ് ദുര്‍മാര്‍ഗ്ഗത്തില്‍ ഉള്ളവര്‍ക്ക് ഉദാഹരണമായി എല്ലാ പന്ധിതന്മാരും ചൂണ്ടിക്കാണിച്ചിരുന്നത് . ഈ വിഭാഗക്കാര്‍ സിഹ്റിനെ നിഷേധിച്ചിരുന്നു .

Saturday, 21 March 2015

ഹാറൂത് മാറൂത്

ഹാറൂത് മാറൂത്
   بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ
 
          2 : 102 വചനത്തിലൂടെ സിഹ്റ് (ദുര്‍മന്ത്രവാദം )കൊണ്ട് പ്രമാഥമായിട്ടൊന്നും ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന് നാം മനസ്സിലാക്കി . ഈ വചനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമാക്കി കഴിഞ്ഞത് കൊണ്ട് അതില്‍ പറഞ്ഞിട്ടുള്ള 'ഹാറൂത് മാറൂത് ' എന്നത് ആരാണ് എന്നതിനേയും , ഇതിനെ കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കല്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളേയും ഇവിടെ നാം ചൂണ്ടിക്കാട്ടുന്നു .
     ആഭിചാരം , ദുര്‍മന്ത്രവാദ (സിഹ്‌റ്‌ )വുമായി ബന്ധപ്പെട്ടതല്ല ആ വിശദീകരണം എങ്കിലും , ഈ വചനത്തെ കുറിച്ച് ശരിയായ ഒരു അവബോധം കിട്ടുന്നതിനുവേണ്ടി ഇതിനെക്കുറിച്ച്‌ വിശദീകരിക്കുന്നു .

2 : 102 വചനം നല്‍കുന്ന സന്ദേശം എന്താണ് ?

2 : 102 വചനം നല്‍കുന്ന സന്ദേശം എന്താണ് ?
بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

    സിഹ്റ് (ദുര്‍മന്ത്രവാദം )ലൂടെ ചില കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന്‍ അഭിപ്രായപ്പെടുന്നവര്‍ വി : ഖുര്‍ആനിലെ 2 : 102 വചനത്തെ ആധാരമാക്കി സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയുമെന്ന് ഈ വചനം പറയുന്നതായി വാദിക്കുന്നു .
        ഈ വചനം പറയുന്നത് എന്താണ് ? എന്നതിനെ , എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് ?. ഈ വചനം സിഹ്റിന് ശക്തിയുണ്ടെന്നു പറയുന്നുവോ ? അതോ , മറിച്ചാണോ പറയുന്നത് എന്നതിനെക്കുറിച്ച് നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട് .
        ഇതിന്റെ ശരിയായ അര്‍ത്ഥത്തെ മനസ്സിലാക്കുന്നതിനു മുമ്പ് 2 : 102 വചനത്തിന് ശൈഖ് മുഹമ്മദ്‌ കാരകുന്ന് , ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എന്നിവര്‍ നല്‍കിയിട്ടുള്ള പരിഭാഷകളെ താഴെ കൊടുത്തിരിക്കുന്നു .

Monday, 2 March 2015

ഉമൈര്‍ ഇബ്നു സഅദ് (റളി) ഭാഗം 1

بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

                    ഉമൈര്‍ ഇബ്നു സഅദ് ( റളി ) ഭാഗം 1

         വര്‍ഷം ഒന്ന് കടന്നുപോയി . ഹിംസ് പ്രവിശ്യയിലെ ഗവര്‍ണ്ണരുടെ പക്കല്‍ നിന്നും വാര്‍ത്തകളൊന്നും ഇതുവരെയും വന്നിട്ടില്ല . ബൈത്തുല്‍ മാലി (ഖജനാവ്)ലേക്ക് വന്നു ചേരേണ്ട സക്കാത്തിന്റെ വിഹിതവും അയച്ചുതന്നിട്ടില്ല . എന്തുതന്നെയാണ് ഹിംസില്‍ നടക്കുന്നത് ?. മദീനയിലുള്ള ഖലീഫ ഉമര്‍ (റളി )ന്റെ മനസ്സില്‍ സംശയത്തിന്റെ നാമ്പുകള്‍ മുളപൊട്ടുവാന്‍ തുടങ്ങി . നമ്മുടെ ഗവര്‍ണ്ണര്‍ ഇഹലോക സുഖങ്ങള്‍ക്ക് അടിമപ്പെട്ട് പോയോ ?. അങ്ങിനെയാവാന്‍ ഒരു സാധ്യതയും ഇല്ലല്ലോ ?. ശ്രേഷ്ടനായ ഒരാളെ തന്നെയാണല്ലോ താന്‍ ഗവര്‍ണരായി തിരഞ്ഞെടുത്ത് അയച്ചത് .