Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Thursday, 2 April 2015

TNTJ മാത്രമാണോ സിഹ്റിനെ നിഷേധിക്കുന്നത് ?

بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

TNTJ മാത്രമാണോ സിഹ്റിനെ നിഷേധിക്കുന്നത് ?


അസ്സലാമു അലൈക്കും വരഹ് .......
      സിഹ്റിനാല്‍ ഒന്നും തന്നെ ചെയ്യുവാന്‍ സാധ്യമല്ല എന്നു നാം പറയുമ്പോള്‍ , സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്ന അഭിപ്രായക്കാര്‍ പല എതിര്‍ വാദങ്ങളേയും മുന്നോട്ടു വയ്ക്കുന്നു .
      മുഹ്തസിലാ എന്നപേരില്‍ ഒരു വിഭാഗക്കാര്‍ ഉണ്ടായിരുന്നു . ഇവര്‍ ഹദീസുകളേയും , പ്രവാചകന്മാരുടെ അത്ഭുതങ്ങളെയും നിഷേധിക്കുന്നവരായിരുന്നു . ഇവര്‍ വഴിപിഴച്ച കൂട്ടരാണെന്ന് തിരസ്ക്കരിക്കപ്പെട്ട ഒരു വിഭാഗമാണ്‌ .
      ഈ വിഭാഗക്കാര്‍ ഒരുകാലത്ത് ഉണ്ടായിരുന്നു . ഇന്ന് അവരില്ല . ഈ കൂട്ടരെതന്നെയാണ് ദുര്‍മാര്‍ഗ്ഗത്തില്‍ ഉള്ളവര്‍ക്ക് ഉദാഹരണമായി എല്ലാ പന്ധിതന്മാരും ചൂണ്ടിക്കാണിച്ചിരുന്നത് . ഈ വിഭാഗക്കാര്‍ സിഹ്റിനെ നിഷേധിച്ചിരുന്നു .


      ഇന്ന് സിഹ്റ് (ദുര്‍മന്ത്രവാദം )ഉണ്ടെന്നു അംഗീകരിക്കുന്നവര്‍ , സിഹ്റിനെ നിഷേധിക്കുന്ന നമ്മെ നോക്കി 'ഇവര്‍ പറയുന്നത് മുഹ്തസിലാക്കളുടെ വാദമാണ് . മുഹ്തസിലാക്കളെപ്പോലെ തന്നെ ഇവരും സിഹ്റിനെ വിശ്വസിക്കുന്നില്ല . മുഹ്തസിലാക്കളല്ലാതെ മറ്റാരും തന്നെ സിഹ്റിനെ നിഷേധിച്ചിട്ടില്ല' എന്ന് കുറ്റപ്പെടുത്തുന്നു .
      തൌഹീദ് ജമാഅത്തുകാര്‍ പുതുതായി ജനങ്ങള്‍ക്കിടയില്‍ ഈ സിദ്ധാന്തത്തെ പ്രചരിപ്പിക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയാണെന്ന് സിഹ്റിനെ അനുകൂലിക്കുന്നവര്‍ പ്രചാരണം ചെയ്തുവരുന്നു .
      തൌഹീദ് ജമാഅത്തിന്റെ ഈ വാദം തെറ്റാണെന്ന് ഇവര്‍ വിശ്വസിക്കുകയാണെങ്കില്‍ , തൌഹീദ് ജമാഅത്തിന്റെ വാദം ശരിയല്ല എന്ന് വ്യക്തമായ തെളിവുകളോടുകൂടി ഇവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം ചെയ്യുന്നതില്‍ നമുക്ക് എതിര്‍പ്പില്ല . എന്നാല്‍ , ആ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെടാതെ തങ്ങളുടെ തമ്പുകള്‍ കാലിയായിപ്പോവുമോ എന്ന് അവര്‍ പേടിക്കുകയാണെങ്കില്‍ ഒരു സംവാദത്തിലൂടെ ഇതിനൊരു തീരുമാനം കണ്ടെത്തുവാനാണ് അവര്‍ ശ്രമിക്കേണ്ടത് .
      എന്നാല്‍ , തങ്ങളുടെ അണികളെ പിടിച്ചുനിര്‍ത്തുവാന്‍ വേണ്ടി തൌഹീദ് ജമാഅത്തുകാര്‍ മുഹ്തസിലാ സിദ്ധാന്തത്തില്‍ ഉള്ളവരാണെന്ന് പറഞ്ഞ് ജനങ്ങളുടെ ചിന്തകള്‍ക്ക് മറയിടുവാനാണ് ഇവര്‍ ശ്രമിക്കുന്നത് .
      മുഹ്തസിലാക്കള്‍ എന്ന വഴിപിഴച്ച വിഭാഗക്കാര്‍ സിഹ്റിനെ നിഷേധിച്ചിരുന്നു എന്നത് സത്യം . എന്നാല്‍ , സിഹ്റിനെ നിഷേധിച്ചത് കൊണ്ട് മാത്രമാണോ ഇവരെ വഴിപിഴച്ചവരായി കരുതപ്പെട്ടിരുന്നത് എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും അല്ല . പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ അത്ഭുതങ്ങളെ നിഷേധിച്ചത് ഉള്‍പ്പെടെ പല ദുഷിച്ച സിദ്ധാന്തങ്ങളേയും ഇവര്‍ പിന്‍പറ്റി വന്നിരുന്നു എന്ന കാരണത്താല്‍ തന്നെയാണ് ഇവരെ വഴിപിഴച്ചവരായി കരുതപ്പെട്ടിരുന്നത് .
      മുഹ്തസിലാക്കളെ കഠിനമായി വിമര്‍ശിച്ചിരുന്ന പല പന്ധിതന്മാരും സിഹ്റിനെ നിഷേധിച്ചിട്ടുണ്ട് . ഇതിന്റെ കാരണത്താല്‍ അവരെല്ലാവരേയും മുഹ്തസിക്കളുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിരുന്നില്ല എന്നതില്‍ നിന്നും ഇതിനെ നമുക്ക് മനസ്സിലാക്കാം .
      തീര്‍ച്ചയായും , സിഹ്റ് ഒരു കപട വിദ്യ എന്ന് മുഹ്തസിലാക്കള്‍ മാത്രമല്ല പറഞ്ഞിട്ടുള്ളത് . മുഹ്തസിലാക്കളെ വിമര്‍ശിച്ചിരുന്ന പല പന്ധിതന്മാരും സിഹ്റെന്നത് വെറും സങ്കല്പം (ഭാവന)മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട് എന്ന സത്യത്തെ ഇവര്‍ ജനങ്ങളില്‍ നിന്നും മറച്ചുവെയ്ക്കുന്നു .
      ബുഖാരി ഗ്രന്ഥത്തിന് വളരെയേറെ വിശദീകരണ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട് . അവയില്‍ പ്രധാനപ്പെട്ട രണ്ടു ഗ്രന്ഥങ്ങളാണ് ഇബ്നു ഹജര്‍ എഴുതിയിട്ടുള്ള ഫതഹുല്‍ ബാരിയും , ഐനി എഴുതിയിട്ടുള്ള ഉംദത്തുല്‍ ഖാരിയും . ഫതഹുല്‍ ബാരിയെ ഷാഫി മദ്ഹബുകാര്‍ പൊക്കിപ്പിടിക്കുമ്പോള്‍ ഉംദത്തുല്‍ ഖാരിയെ ഹനഫി മദ്ഹബുകാര്‍ പ്രമാണമായി കാണുന്നു .
      ഈ രണ്ടു ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ളത് എന്താണെന്ന് നോക്കുക .
      ഇബ്നു ഹജര്‍ അദ്ദേഹത്തിന്റെ ഫതഹുല്‍ ബാരി എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക :
فتح الباري - ابن حجر - (10 / 222)
واختلف في السحر فقيل هو تخبيل فقط ولا حقيقة له وهذا اختيار أبي جعفر الاسترباذي من الشافعية وأبي بكر الرازي من الحنفية وبن حزم الظاهري وطائفة قال النووي والصحيح أن له حقيقة وبه قطع الجمهور وعليه عامة العلماء ويدل عليه الكتاب والسنة الصحيحة المشهورة انتهى

     'സിഹ്റിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട് . അത് വെറും സങ്കല്പം മാത്രമാണ് , അത് സത്യമല്ല എന്നും പറയപ്പെട്ടിരിക്കുന്നു . ഷാഫി മദ്ഹബിലെ ബഹുമാന്യ പന്ധിതനായ അബൂ ജാഫര്‍ എന്നിവരുടെ അഭിപ്രായം ഇതുതന്നെയാണ് . ഹനഫി മദ്ഹബ് പന്ധിതനായ അബൂബക്കര്‍ റാസി എന്നിവരുടെ അഭിപ്രായവും ഇതുതന്നെയാണ് . ഇബ്നു ഹസ്മ് എന്നിവരുടെ അഭിപ്രായവും ഇതുതന്നെയാണ് . (ഖുര്‍ആന്‍ ഹദീസുകളെ അങ്ങിനെതന്നെ അംഗീകരിക്കണം . മറ്റു വ്യാഖ്യാനങ്ങളൊന്നും തന്നെ അവയ്ക്ക് നല്‍കുവാന്‍ പാടില്ല എന്നു പറയുന്ന വഴിപിഴച്ച സിദ്ധാന്തക്കാരുടെ പേടിസ്വപ്നമായി കരുതപ്പെട്ടിരുന്നവരാണ് ഇബ്നു ഹസ്മ് ). മറ്റുപലരുടെയും അഭിപ്രായവും ഇതുതന്നെയാണ് . സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്ന അഭിപ്രായത്തില്‍ തന്നെയാണ് ഭൂരിപക്ഷംപേരും നില്‍ക്കുന്നത് . ഇതിനെതന്നെയാണ് ഖുര്‍ആനും ഹദീസും അറിയിക്കുന്നത് എന്ന് നവവി പറയുന്നു '.                             ആധാരം : ഫതഹുല്‍ ബാരി 
      നാല് മദ്ഹബ് പന്ധിതന്മാരും മുഹ്തസിലാ സിദ്ധാന്തത്തെ എതിര്‍ത്തിരുന്നവര്‍ ആണെന്ന് എല്ലാവര്ക്കും അറിയാവുന്ന സത്യമാണ് . ഷാഫി , ഹനഫി മദ്ഹബുകളിലുള്ള പന്ധിതന്മാരും ,  മുഹ്തസിലാക്കളെ വിമര്‍ശിച്ചിരുന്ന ഇബ്നു ഹസ്മ് എന്നിവരും സിഹ്റ് ഒരു സങ്കല്‍പ്പമാണ് എന്ന് പറഞ്ഞിട്ടുള്ളതായി ഇബ്നു ഹജര്‍ ചൂണ്ടിക്കാട്ടുന്നു . ഇങ്ങിനെ പറഞ്ഞത് കൊണ്ട് മുകളില്‍ പറഞ്ഞ പന്ധിതന്മാരെ മുഹ്തസിലാക്കളെന്നു ഇബ്നു ഹജര്‍ പറയുകയുണ്ടായില്ല . ഒന്ന് ഭൂരിപക്ഷക്കാരുടെ അഭിപ്രായം മറ്റൊന്ന് ന്യൂനപക്ഷക്കാരുടെ അഭിപ്രായം എന്നു പറയുന്നതല്ലാതെ അവരെ മുഹ്തസിലാക്കള്‍ എന്ന് അദ്ദേഹം പറയുന്നില്ല .
      അതുപോലെതന്നെ ഹനഫി മദ്ഹബിലെ ബഹുമാന്യ പന്ധിതനായ 'ഐനി' അദ്ദേഹത്തിന്റെ 'ഉംദത്തുല്‍ കാരി' എന്ന ഗ്രന്ഥത്തില്‍ പറയുന്നത് എന്താണെന്ന് കാണുക ;
عمدة القاري شرح صحيح البخاري (14/ 62)
الأول: إِن السحر لَهُ حَقِيقَة، وَذكر الْوَزير أَبُو المظفر يحيى بن مُحَمَّد بن هُبَيْرَة فِي كِتَابه (الْأَشْرَاف على مَذَاهِب الْأَشْرَاف) : أَجمعُوا على أَن السحر لَهُ حَقِيقَة إلاَّ أَبَا حنيفَة. فَإِنَّهُ قَالَ: لَا حَقِيقَة لَهُ. وَقَالَ الْقُرْطُبِيّ: وَعِنْدنَا أَن السحر حق، وَله حَقِيقَة يخلق الله تَعَالَى عِنْده مَا شَاءَ، خلافًا للمعتزلة وَأبي إِسْحَاق الإسفرايني من الشَّافِعِيَّة، حَيْثُ قَالُوا: إِنَّه تمويه وتخيل

    'സിഹ്റിനെ കുറിച്ചുള്ള ആദ്യത്തെ അഭിപ്രായം അത് സത്യമാണ് എന്നതു തന്നെയാണ് . സിഹ്റ് സത്യമായ ഒന്നാണ് എന്ന കാര്യത്തില്‍ പന്ധിതന്മാര്‍ക്കിടയില്‍ 'അബൂ ഹനീഫ' ഒഴികെ മറ്റു പന്ധിതന്മാര്‍ ഒരുമിച്ച അഭിപ്രായത്തിലാണ് നിലകൊള്ളുന്നത് . സിഹ്റില്‍ അല്‍പ്പംപോലും സത്യമില്ല എന്ന് അബൂ ഹനീഫ പറയുന്നതായി 'അബൂ മുളഫ്ഫര്‍' അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ പറയുന്നു . സിഹ്റ് യാഥാര്‍ത്ഥ്യമാണ് . അള്ളാഹു ആഗ്രഹിക്കുമ്പോള്‍ ആഗ്രഹിച്ചതിനെ സൃഷ്ടിക്കും എന്നത് തന്നെയാണ് നമ്മുടെ അഭിപ്രായം . മുഹ്തസിലാക്കളും , ഷാഫി മദ്ഹബിലുള്ള 'അബൂ ഇസ്ഹാഖ് ഇസ്പിരായിനിയും' ഇതിനെതിരായ അഭിപ്രായത്തിലാണ് ഉള്ളത് . സിഹ്റ് എന്നത് സങ്കല്‍പ്പവും , വ്യാജഭാവവും മാത്രമാണെന്ന് ഇവര്‍ പറയുന്നു എന്ന് കുര്‍തുബി പറയുന്നു' .                                            (ആധാരം : ഉംദത്തുല്‍ കാരി)
      ഇമാം അബൂ ഹനീഫയും , ഷാഫി മദ്ഹബ് പന്ധിതനായ അബൂ ഇസ്ഹാഖും മുഹ്തസിലാക്കലാണോ ?.
      ഈ അഭിപ്രായം തന്നെയാണ് ഇബ്നു കസീരും എടുത്തു വെക്കുന്നത് .
تفسير ابن كثير ت سلامة (1/ 371)
[فَصْلٌ] (10) وَقَدْ ذَكَرَ الْوَزِيرُ أَبُو الْمُظَفَّرِ يَحْيَى بْنُ هَبيرة بْنِ مُحَمَّدِ بْنِ هُبَيْرَةَ فِي كِتَابِهِ: "الْإِشْرَافُ عَلَى مَذَاهِبِ الْأَشْرَافِ" بَابًا فِي السِّحْرِ، فَقَالَ: أَجْمَعُوا عَلَى أَنَّ السِّحْرَ لَهُ حَقِيقَةٌ إِلَّا أَبَا حَنِيفَةَ، فَإِنَّهُ قَالَ: لَا حَقِيقَةَ لَهُ عِنْدَهُ

     'ആദ്യ അഭിപ്രായം സിഹ്റ് എന്നത് പൂര്‍ണ്ണമായും സത്യം എന്നതു തന്നെയാണ് . സിഹ്റ് സത്യം എന്ന കാര്യത്തില്‍ പന്ധിതന്മാരില്‍ അബൂ ഹനീഫ ഒഴികെ മറ്റു പണ്ഡിതന്മാര്‍ ഒരുമിച്ച അഭിപ്രായത്തിലാനുള്ളത് . സിഹ്റ് എന്നതില്‍ അല്‍പ്പംപോലും സത്യമില്ല എന്ന് അബൂ ഹനീഫ പറയുന്നു എന്ന് അബൂ മുളഫ്ഫര്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നു
      ഇബ്നു ഹജരിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് ഇബ്നു തൈമിയ്യ
      ഇബ്നു തൈമിയ്യ അദ്ദേഹത്തിന്റെ 'അല്‍ ഫുര്‍ഖാനു ബൈന ഔലിയായിര്റഹ്മാന്‍ വ ഔലിയായി ഷ്ശൈത്വാന്‍' എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധിക്കുക ;
الفرقان بين أولياء الرحمن وأولياء الشيطان - (1 / 15)
9 - اخْتَلَفَ الْعُلَمَاءُ فِي أَنَّ السِّحْرَ هَل لَهُ حَقِيقَةٌ وَوُجُودٌ وَتَأْثِيرٌ حَقِيقِيٌّ فِي قَلْبِ الأَْعْيَانِ ، أَمْ هُوَ مُجَرَّدُ تَخْيِيلٍ ؟.فَذَهَبَ الْمُعْتَزِلَةُ وَأَبُو بَكْرٍ الرَّازِيُّ الْحَنَفِيُّ الْمَعْرُوفُ بِالْجَصَّاصِ ، وَأَبُو جَعْفَرٍ الإِْسْتِرَابَاذِيُّ وَالْبَغَوِيُّ مِنَ الشَّافِعِيَّةِ ، إِلَى إِنْكَارِ جَمِيعِ أَنْوَاعِ السِّحْرِ وَأَنَّهُ فِي الْحَقِيقَةِ تَخْيِيلٌ مِنَ السَّاحِرِ عَلَى مَنْ يَرَاهُ ، وَإِيهَامٌ لَهُ بِمَا هُوَ خِلاَفُ الْوَاقِعِ ، وَأَنَّ السِّحْرَ لاَ يَضُرُّ إِلاَّ أَنْ يَسْتَعْمِل السَّاحِرُ سُمًّا أَوْ دُخَانًا يَصِل إِلَى بَدَنِ الْمَسْحُورِ فَيُؤْذِيهِ ، وَنُقِل مِثْل هَذَا عَنِ الْحَنَفِيَّةِ ، وَأَنَّ السَّاحِرَ لاَ يَسْتَطِيعُ بِسِحْرِهِ قَلْبَ حَقَائِقِ الأَْشْيَاءِ ، فَلاَ يُمْكِنُهُ قَلْبُ الْعَصَا حَيَّةً ، وَلاَ قَلْبُ الإِْنْسَانِ حِمَارًا .

  'സിഹ്റെന്നത് സത്യമാണോ എന്നും . അങ്ങിനെ ഒന്നുണ്ടോ എന്ന കാര്യത്തിലും , സിഹ്റിലൂടെ ഒരു വസ്തുവിനെ മറ്റൊന്നാക്കി മാറ്റുവാന്‍ കഴിയുമോ എന്ന കാര്യത്തിലും , അത് പൂര്‍ണ്ണമായും സങ്കല്‍പ്പമാണോ എന്ന കാര്യത്തിലും പണ്ഡിതന്മാര്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരിക്കുന്നു . മുഹ്തസിലാ സിദ്ധാന്തക്കാരും ജസ്സാസ് എന്നറിയപ്പെടുന്ന ഹനഫി മദ്ഹബ് പണ്ഡിതനായ അബൂബക്കര്‍ റാസിയും , ഷാഫി മദ്ഹബ് പണ്ഡിതന്മാരായ ബകവീ , അബൂ ജാഫര്‍ ഇസ്തിര്‍ബാദി എന്നിവരും സിഹ്റിന്റെ എല്ലാ വിഭാഗങ്ങളേയും നിഷേധിച്ചിരിക്കുന്നു . സിഹ്റ് എന്നത് ഇല്ലാത്ത ഒന്നിനെ ഉള്ളതുപോലെ തോന്നിപ്പിക്കുന്നതും , സങ്കല്‍പ്പവും മാത്രമാണ് . സിഹ്റ് വെയ്ക്കപ്പെട്ടവന്റെ ശരീരത്തിനകത്തേയ്ക്ക് വിഷമോ അല്ലെങ്കില്‍ പുകപോലുള്ള വസ്തുക്കളെയോ ചെലുത്തുന്നതിലൂടെയല്ലാതെ സിഹ്റിനാല്‍ ആരേയും ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയുകയില്ല എന്നും അവര്‍ പറയുന്നു . ഹനഫി മദ്ഹബ് പണ്ഡിതന്മാരുടെ അഭിപ്രായവും ഇതുതന്നെയാണെന്നും എടുത്തു പറയപ്പെട്ടിരിക്കുന്നു . സിഹ്റ് ചെയ്യുന്നവര്‍ക്ക് (മന്ത്രവാദികള്‍ക്ക് )ഒരു വസ്തുവിന്റെ സ്വഭാവത്തെ മാറ്റുവാന്‍ കഴിയുകയില്ല . കൈവടിയെ പാമ്പാക്കി മാറ്റുവാന്‍ കഴിയുകയില്ല . മനുഷ്യനെ കഴുതയാക്കി മാറ്റുവാനും കഴിയുകയില്ല എന്ന് ഈ പണ്ഡിതന്മാര്‍ പറയുന്നു ' എന്ന് ഇബ്നു തൈമിയ്യ ചൂണ്ടിക്കാട്ടുന്നു .
       ഇങ്ങിനെ പറഞ്ഞിട്ടുള്ള പണ്ഡിതന്മാരെ ഇബ്നു തൈമിയ്യ മുഹ്തസിലാക്കള്‍ എന്ന് പറയുന്നില്ല . അവരും പണ്ഡിതന്മാര്‍ തന്നെയാണ് എന്നാണു അദ്ദേഹം പറഞ്ഞിട്ടുള്ളത് . ഇബ്നു തൈമിയ്യ ചൂണ്ടിക്കാണിക്കുന്ന ബകവി ഹദീസുകള്‍ക്ക് ജീവന്‍ നല്‍കി നിലനിര്‍ത്തുവാന്‍ വേണ്ടി പ്രയത്നിച്ചവരായത്കൊണ്ട് തന്നെയാണ് 'മുഹയിസ്സുന്ന' (നബിചര്യക്ക്‌ ജീവന്‍ നല്‍കിയവര്‍) എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നത് . സിഹ്റ് സംബന്ധമായ വാര്‍ത്തകളെ അവര്‍ നിഷേധിച്ചത് കൊണ്ട് മുഹയിസ്സുന്ന എന്ന വിളിപ്പേരിനെ മാറ്റി മുഹ്തസിലാ എന്ന പദവിയെ ആരും അദ്ദേഹത്തിനു നല്‍കുകയുണ്ടായില്ല .
      കപട മാര്‍ഗ്ഗ പണ്ഡിതന്മാര്‍ക്ക് സമ്പത്തുണ്ടാക്കുവാന്‍ വേണ്ടി ഉപകാരപ്പെടുന്നത് കൊണ്ടും , പള്ളി ഭാരവാഹികള്‍ക്ക് സിഹ്റ് ചെയ്യുമെന്ന് ഭയപ്പെടുത്തുവാന്‍ ഇത് ഉപകരിക്കുന്നത്‌ കൊണ്ടും സിഹ്റിന് ശക്തിയുണ്ട് എന്ന അഭിപ്രായം കൂടുതല്‍ പ്രചരണം നേടുകയുണ്ടായി .
      ഇന്ത്യാ , പാക്കിസ്ഥാന്‍ , ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹനഫി മദ്ഹബുകാരാണ് ഉള്ളതെങ്കിലും അവര്‍ സിഹ്റിനെ വിശ്വസിക്കുന്നവരാണ് . ഇമാം അബൂ ഹനീഫ സിഹ്റിനെ വെറും സങ്കല്‍പ്പം മാത്രമാണെന്ന് പറഞ്ഞിട്ടുപോലും ഇവര്‍ അതില്‍ വിശ്വസിക്കുന്നതിന് കാരണം കപട ആലിമീങ്ങള്‍ സിഹ്റിന് ശക്തിയുണ്ടെന്നു പ്രചരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് .
      സിഹ്റിനാല്‍ ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയുകയില്ല എന്ന് പറയുന്നവര്‍ക്ക് ഇതുകൊണ്ട് ലാഭം നേടണമെന്ന ഒരാഗ്രഹവും ഇല്ല . അതുകൊണ്ടുതന്നെ ഇവരുടെ അഭിപ്രായങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടുവാനും കഴിഞ്ഞില്ല .
      മുഹ്തസിലാക്കളല്ലാതെ മറ്റാരുംതന്നെ സിഹ്റിനെ നിഷേധിച്ചിരുന്നില്ല . ഇപ്പോള്‍ തൌഹീദ് ജമാഅത്തുകാര്‍ മാത്രമാണ് സിഹ്റിനെ നിഷേധിച്ചുകൊണ്ടിരിക്കുന്നത് എന്നു പറയുന്നവരുടെ വാദങ്ങള്‍ എല്ലാംതന്നെ മുകളില്‍ കണ്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ പച്ചക്കള്ളം മാത്രമാണെന്ന് വ്യക്തമായിരിക്കുന്നു .
      ഷാഫി , ഹനഫി മദ്ഹബുകാര്‍ നടത്തുന്ന എല്ലാ അറബി മദ്രസാക്കളിലും ബിരുദം നേടുന്ന ഏഴാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമായി ബൈളാവിയുടെ തഫ്സീര്‍ പഠിപ്പിച്ചുകൊടുക്കുന്നു . ഈ തഫ്സീറില്‍ ഏകദൈവ സിദ്ധാന്തത്തിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ ഒരുപാടുണ്ടെങ്കിലും , ഇവര്‍ പഠിപ്പിക്കുന്ന തഫ്സീറില്‍ സിഹ്റിനെ കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് നോക്കുക .
تفسير البيضاوي = أنوار التنزيل وأسرار التأويل (4/ 138)
فَأُلْقِيَ السَّحَرَةُ ساجِدِينَ لعلمهم بأن مثله لا يتأتى بالسحر، وفيه دليل على أن منتهى السحر تمويه وتزويق يخيل شيئاً لا حقيقة له

    'മൂസാനബി അത്ഭുതം ചെയ്തു കാണിച്ച ഉടനെ മന്ത്രവാദികള്‍ സജ്ദായില്‍ വീണു എന്ന്  26 : 46 വചനത്തില്‍ പറയുന്നു . മൂസാനബി ചെയ്തതുപോലെ സിഹ്റിലൂടെ ചെയ്യുവാന്‍ സാധ്യമല്ല എന്ന് അവര്‍ക്ക് മനസ്സിലായത്‌ കൊണ്ട് തന്നെയാണ് അവര്‍ സജ്ദായില്‍ വീണത്‌ . സിഹ്റ് എന്നത് സങ്കല്‍പ്പവും വ്യാജമായ ഭാവനയും മാത്രമാണ് . അതില്‍ ഒട്ടുംതന്നെ സത്യമില്ല എന്നതിന്ന് ഈ വചനം തെളിവായിരിക്കുന്നു' .
      ഇങ്ങിനെ വിശദീകരണം എഴുതിയ ബൈളാവി മുഹ്തസിലാ സിദ്ധാന്തക്കാരില്‍ പെട്ടവരാണോ ?. മുഹ്തസിലാ സിദ്ധാന്തത്തില്‍ ഉള്ളവരുടെ ഒരു ഗ്രന്ഥത്തെ തന്നെയാണോ ഇവര്‍ ബിരുദപഠനത്തിന് പാഠപുസ്തകമാക്കി വെച്ചിട്ടുള്ളത്‌ .
تفسير البيضاوي = أنوار التنزيل وأسرار التأويل (3/ 121)
فَلَمَّا أَلْقَوْا قالَ مُوسى مَا جِئْتُمْ بِهِ السِّحْرُ أي الذي جئتم به هو السحر لا ما سماه فرعون وقومه سحراً. وقرأ أبو عمرو السِّحْرُ على أن مَا استفهامية مرفوعة بالابتداء وجئتم به خبرها والسِّحْرُ بدل منه أو خبر مبتدأ محذوف تقديره أهو السحر، أو مبتدأ خبره محذوف أي السحر هو. ويجوز أن ينتصب ما بفعل يفسره ما بعده وتقديره أي شيء أتيتم. إِنَّ اللَّهَ سَيُبْطِلُهُ سيمحقه أو سيظهر بطلانه. إِنَّ اللَّهَ لاَ يُصْلِحُ عَمَلَ الْمُفْسِدِينَ لا يثبته ولا يقويه وفيه دليل على أن السحر إفساد وتمويه لا حقيقة له.

   'സിഹ്റ് ചെയ്യുന്നവര്‍ (മന്ത്രവാദികള്‍)സിഹ്റ് ചെയ്തതിനെ കണ്ട മൂസാനബി , നിങ്ങള്‍ ചെയ്തത് സിഹ്റ് . അള്ളാഹു അതിനെ പരാജയപ്പെടുത്തും . ദുഷ്ടന്മാരുടെ പ്രവൃത്തികള്‍ക്ക്‌ അള്ളാഹു വിജയം നല്‍കുകയില്ല എന്ന് പറഞ്ഞതായി 10 : 81 വചനത്തില്‍ അള്ളാഹു പറയുന്നു . സിഹ്റെന്നത് കുഴപ്പം ഉണ്ടാക്കുന്നതും , ഇല്ലാത്ത ഒന്നിനെ ഉള്ളതാക്കി കാണിക്കുന്നതും തന്നെയാണ് എന്നതിന്നും , അതില്‍ ഒട്ടുംതന്നെ സത്യമില്ല എന്നതിന്നും ഈ വചനം തെളിവായിരിക്കുന്നു' എന്ന് തഫ്സീര്‍ ബൈളാവിയില്‍ വ്യക്തമായി പറയപ്പെട്ടിരിക്കുന്നു . അങ്ങിനെയാണെങ്കില്‍ ഇദ്ദേഹത്തെ എന്തുകൊണ്ട് ഒരാളും മുഹ്തസിലാ എന്ന് പറയുന്നില്ല ?.
      മൌലവി ബിരുദത്തിനായി എഴാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്തികള്‍ക്ക് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായി ഇതിനെ തന്നെയാണല്ലോ ആലിമീങ്ങള്‍ പഠിച്ചിരുന്നത് ?. ബൈളാവിയില്‍ തെളിവില്ലാതെ പറഞ്ഞതിനെ മുഴുവനും അംഗീകരിച്ച മാര്‍ഗ്ഗ പണ്ഡിതന്മാര്‍ ബൈളാവി വ്യക്തമായ തെളിവോടുകൂടി പറഞ്ഞിട്ടുള്ള യാഥാര്‍ത്യത്തെ മാത്രം നിഷേധിക്കുന്നത് എന്തുകൊണ്ട് ?.
      അതുപോലെതന്നെ ഷൌക്കാനി അദ്ദേഹത്തിന്റെ 'ഫതഹുല്‍ കദീര്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക ;
فتح القدير للشوكاني (2/ 265)
وما فِي مَا يَأْفِكُونَ مَصْدَرِيَّةٌ أَوْ مَوْصُولَةٌ، أَيْ: إِفْكِهِمْ أَوْ مَا يَأْفِكُونَهُ، سَمَّاهُ إِفْكًا، لِأَنَّهُ لَا حَقِيقَةَ لَهُ فِي الْوَاقِعِ بَلْ هُوَ كَذِبٌ وَزُورٌ وَتَمْوِيهٌ وَشَعْوَذَةٌ فَوَقَعَ الْحَقُّ أَيْ: ظَهَرَ وَتَبَيَّنَ لِمَا جَاءَ بِهِ مُوسَى وَبَطَلَ مَا كانُوا يَعْمَلُونَ مِنْ سِحْرِهِمْ، أَيْ: تَبَيَّنَ بُطْلَانُهُ فَغُلِبُوا

    ' 7 : 117 വചനത്തില്‍ മന്ത്രവാദികള്‍ ചെയ്ത സിഹ്റിനെ കുറിച്ച് അള്ളാഹു പറയുമ്പോള്‍ 'യാഫിക്കൂണ്‍' എന്ന വാക്കിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു . ഈ വാക്കിന് 'കെട്ടിച്ചമയ്ക്കുക' എന്നാണു അര്‍ത്ഥം . അള്ളാഹു എന്തിനാണ് ഈ വാക്കിനെ ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നു ചോദിച്ചാല്‍ മന്ത്രവാദികള്‍ ചെയ്ത സിഹ്റില്‍ ഒട്ടുംതന്നെ സത്യമില്ല എന്നതുകൊണ്ട് തന്നെയാണ് . മറിച്ച് , അത് നുണയും , കപടവും , സങ്കല്‍പ്പവും നിറഞ്ഞതാണ് . ഇതുകൊണ്ട് തന്നെയാണ് മന്ത്രവാദികള്‍ പരാജയപ്പെട്ടത് ' എന്ന് ഷൌക്കാനി പറയുന്നു .
      ഇതേ 'യാഫിക്കൂണ്‍' എന്ന വാക്കിനെ അടിസ്ഥാനമാക്കി ത്വബരി പറയുന്നത് നോക്കുക ;
تفسير الطبري = جامع البيان ت شاكر (19/ 348)
 (فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ) يقول: فإذا عصا موسى تزدرد ما يأتون به من الفرية والسحر الذي لا حقيقة له، وإنما هو مخاييل (1) وخدعة. (فَأُلْقِيَ السَّحَرَةُ سَاجِدِينَ) يقول: فلما تبين السحرة أن الذي جاءهم به موسى حق لا سحر، وأنه مما لا يقدر عليه غير الله الذي فطر السموات والأرض من غير أصل، خرّوا لوجوههم سجدا لله، مذعنين له بالطاعة، مقرّين لموسى بالذي أتاهم به من عند الله أنه هو الحقّ، وأن ما كانوا يعملونه من السحر باطل

    'അവര്‍ വ്യാജമായി കെട്ടിച്ചമച്ചതിനെ മൂസാനബി ചെയ്ത അത്ഭുതം വിഴുങ്ങി എന്ന് അള്ളാഹു പറയുന്നു . എന്തുകൊണ്ടെന്നാല്‍ അവര്‍ ചെയ്തത് ഒട്ടുംതന്നെ സത്യമല്ലാത്ത സിഹ്റും , സങ്കല്‍പ്പവുമാണ് എന്നതുകൊണ്ട് തന്നെയാണ് ഇങ്ങിനെ പറയുന്നത് . അതുകൊണ്ടു തന്നെയാണ് മന്ത്രവാദികള്‍ സജ്ദായില്‍ വീണത്‌ '
      അതുപോലെ 'ഇബ്നു ഹയ്യാന്‍' എഴുതിയ 'തഫ്സീര്‍ അല്‍ മുഹീത് ' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധിക്കുക ;
البحر المحيط في التفسير (5/ 133)
فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجاؤُ بِسِحْرٍ عَظِيمٍ أَيْ أَرَوُا الْعُيُونَ بِالْحِيَلِ وَالتَّخَيُّلَاتِ مَا لَا حَقِيقَةَ لَهُ كَمَا قَالَ تَعَالَى يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّها تَسْعى «3

    ' 20 : 66 വചനത്തില്‍ ജനങ്ങളുടെ കണ്ണുകളെ അവര്‍ വശപ്പെടുത്തുകയുണ്ടായി എന്നതിന്റെ വിശദീകരണം എന്തെന്നാല്‍ , അവര്‍ തന്ത്രങ്ങളിലൂടേയും , വ്യാജമായ ഒരു തോന്നലിനെ ഉണ്ടാക്കിത്തീര്‍ത്തും , ഇല്ലാത്ത ഒന്നിനെ ഉള്ളതുപോലെ അവര്‍ ദൃശ്യവല്‍ക്കരിക്കുകയുണ്ടായി എന്നത് തന്നെയാണ് . അതുപോലെ  തന്നെയാണ് മൂസാനബിക്ക്‌ സാങ്കല്‍പ്പികമായ ഒരു ദൃശ്യത്തെ അവര്‍ ഉണ്ടാക്കിക്കാണിച്ചത് ' .
      'റൂഹുല്‍ ബയാന്‍' എന്ന ഗ്രന്ഥത്തിലും ഇതേ അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
روح البيان (4/ 70)
نَّ اللَّهَ لا يُصْلِحُ عَمَلَ الْمُفْسِدِينَ اى لا يثبته ولا يكمله ولا يديمه بل يمحقه ويهلكه ويسلط عليه الدمار قال القاضي وفيه دليل على ان السحر إفساد وتمويه لا حقيقة له انتهى

    '10 : 81 വചനത്തില്‍ 'നാശകാരികളുടെ പ്രവൃത്തികളെ അള്ളാഹു ഫലവത്താക്കുകയില്ല ' എന്ന് അള്ളാഹു പറയുന്നത് സിഹ്റില്‍ ഒട്ടുംതന്നെ സത്യമില്ല എന്നതിന്നും , അത് നുണയും സങ്കല്‍പ്പവുമാണ് എന്നതിന്നും തെളിവാണ് എന്ന് ഖാളി രേഖപ്പെടുത്തുന്നു ' .
      റൂഹുല്‍ ബയാന്‍ ഗ്രന്ഥത്തില്‍ തന്നെ ഷഹ്റാനി പറഞ്ഞിട്ടുള്ളത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .
روح البيان (6/ 274)
وفيه دليل على ان التبحر فى كل فن نافع فان السحرة ما تيقنوا بان ما فعل موسى معجزهم الا بمهارتهم فى فن السحر وعلى ان منتهى السحر تمويه وتزوير وتخييل شىء لا حقيقة له وجه الدلالة ان حقيقة الشيء لو انقلبت الى حقيقة شىء آخر بالسحر لما عدوا انقلاب العصا حية من قبيل المعجزة الخارجة عن حد السحر ولما خروا ساجدين عند مشاهدته

    'മന്ത്രവാദികള്‍ സജ്ദായിലേക്ക് വീഴുകയുണ്ടായി എന്നത് സിഹ്റില്‍ ഒട്ടുംതന്നെ സത്യമില്ല എന്നതിന്ന് തെളിവായിരിക്കുന്നു . ഇതെങ്ങിനെ തെളിവാകും എന്ന് ചോദിച്ചാല്‍ ഒരു വസ്തുവിനെ മറ്റൊരു വസ്തുവാക്കി യഥാര്‍ത്ഥത്തില്‍ മാറ്റിക്കാണിച്ച് അവര്‍ സിഹ്റ് ചെയ്തിരുന്നുവെങ്കില്‍ മൂസാനബി കൈവടിയെ പാമ്പാക്കി മാറ്റിയതിനെ കണ്ട് അവര്‍ അത്ഭുതപ്പെട്ടിരിക്കുകയില്ല . ഇത് സിഹ്റിനാല്‍ ചെയ്യുവാന്‍ കഴിയാത്ത യഥാര്‍ത്തത്തിലുള്ള മാറ്റം തന്നെയാണ് എന്ന് കരുതിയതു കൊണ്ട് തന്നെയാണ് അവര്‍ തങ്ങളുടെ പരാജയം സമ്മതിച്ചത് ' .
      ഇതില്‍ ഖേദകരമായ സംഗതി എന്തെന്നാല്‍ മൂസാനബിയുടെ കാലത്തുള്ള മന്ത്രവാദികളുമായി ബന്ധപ്പെട്ടുവരുന്ന വരുന്ന വചനങ്ങളില്‍ ഓരോവാക്കിനേയും സൂക്ഷ്മമായി വിശകലനം ചെയ്ത് സിഹ്റില്‍ ഒട്ടുംതന്നെ സത്യമില്ല എന്ന് പറയുന്നവരില്‍ പലരും  2 : 102 വചനത്തിന് വിശദീകരണം നല്‍കുമ്പോള്‍ അവര്‍ മുമ്പ് പറഞ്ഞതിനേയും , മന്ത്രവാദികളുമായി ബന്ധപ്പെട്ട എല്ലാ വചനങ്ങളേയും മറന്നുകൊണ്ട് മറിച്ച് സംസാരിക്കുന്നു എന്നതു തന്നെയാണ് .
الشرح الكبير لابن قدامة (10/ 112)
وجملة ذلك ان السحر عقد ورقى وكلام يتكلم به ويكتبه أو يعمل شيئا يؤثر في بدن المسحور أو قلبه أو عقله من غير مباشرة له وله حقيقة فمنه ما يقتل وما يمرض وما يأخذ الرجل عن امرأته فيمنعه وطأها ومنه ما يفرق به بين المرء وزوجه وما يبغض أحدهما إلى الآخر أو يجب بين اثنين وهذا قول الشافعي وذهب بعض اصحابه إلى أنه لا حقيقة له انما هو تخييل قال الله تعالى (يخيل إليه من سحرهم أنها تسعى) وقال أصحاب أبي حنيفة ان كان شيئا يصل إلى بدن المسحور كدخان ونحوه جاز ان يحصل منه ذلك فاما ان يحصل المرض والموت من غير ان يصل انى بدنه شئ فلا يجوز ذلك لانه لو جاز لبطلت معجزات الانبياء عليهم السلام لان ذلك يخرق العادات فإذا جاز من غير الانبياء بطلت معجزاتهم وأدلتهم

    'സിഹ്റെന്നത് കുരുക്കിടുന്നത് , ചിലവാക്കുകള്‍ , ചിലഎഴുത്തുകള്‍ , അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യുന്നത് എന്ന് പലവകയുണ്ട് . സിഹ്റ് ചെയ്യപ്പെട്ടയാളെ സ്പര്‍ശിക്കാതെ അയാളുടെ ശരീരത്തിലോ , ബുദ്ധിക്കോ , മനസ്സിനോ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും . അത് യാഥാര്‍ത്ഥ്യമാണ് . സിഹ്റിലൂടെ ഒരാളെ കൊലപ്പെടുത്തുവാന്‍ കഴിയും , രോഗിയാക്കിതീര്‍ക്കാം . ഭര്‍ത്താവിനെ ഭാര്യയോടൊപ്പം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാതെ തടയുവാന്‍ കഴിയും , ഭാര്യയേയും ഭര്‍ത്താവിനേയും തമ്മിലകറ്റാം , ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ വിദ്വേഷമുണ്ടാക്കുവാന്‍ കഴിയും , രണ്ടുപേര്‍ക്കുമിടയില്‍ സ്നേഹമുണ്ടാക്കുവാന്‍ കഴിയും ഇതുതന്നെയാണ് ഷാഫി ഇമാമിന്റെ അഭിപ്രായം . എന്നാല്‍ ഷാഫി മദ്ഹബിലെ ചില പണ്ഡിതന്മാര്‍ സിഹ്റ് ഒട്ടുംതന്നെ സത്യമല്ല . അതുവെറും സങ്കല്‍പ്പം മാത്രമാണ് എന്ന് പറഞ്ഞിരിക്കുന്നു . ചീരുന്നതുപോലെ വ്യാജമായ ഒരു തോന്നലുണ്ടാക്കി . അള്ളാഹു പറയുന്നത് തന്നെയാണ് ഇതിനു തെളിവ് . പുകപോലുള്ള വസ്തുക്കളെ ഒരാളുടെ ശരീരത്തിലേയ്ക്ക് കടത്തുകയാണെങ്കില്‍ അതുകൊണ്ട് ദോഷമുണ്ടാകുവാന്‍ സാധ്യതയുണ്ട് . ഏതൊരു വസ്തുവിനേയും ഉപയോഗപ്പെടുത്താതെ രോഗമുണ്ടാക്കുവാനും , മരിപ്പിക്കുവാനും കഴിയും എന്നു പറഞ്ഞാല്‍ അത് ഒട്ടുംതന്നെ സാധ്യമല്ലാത്ത കാര്യമാണ് . അങ്ങിനെ നടക്കുകയാണെങ്കില്‍ പ്രവാചകന്മാരുടെ അത്ഭുതം പരാജയമായിതീരും . പ്രവാചകന്മാര്‍ അല്ലാത്തവരും നടക്കുവാന്‍ ഒട്ടും സാധ്യമല്ലാത്തവയെ ചെയ്യുകയാണെങ്കില്‍ പ്രവാചകന്മാരുടെ അത്ഭുതം വെറുതേയായിപ്പോവുമെന്ന് അബൂ ഹനീഫയുടെ ശിഷ്യന്മാര്‍ പറഞ്ഞിരിക്കുന്നു '.  (ആധാരം : ഇബ്നു കുദാമയുടെ ഷരഹുല്‍ കബീര്‍ )
      ജസ്സാസ് എന്നറിയപ്പെട്ട അബൂബക്കര്‍ റാസി സിഹ്റിനെ ശക്തമായി നിഷേധിക്കുന്നു . അദ്ദേഹം പറയുന്നത് കേള്‍ക്കുക ;
أحكام القرآن للجصاص ط العلمية (1/ 58)
وَمَنْ صَدَّقَ هَذَا فَلَيْسَ يَعْرِفُ النُّبُوَّةَ وَلَا يُؤْمَنُ أَنْ تَكُونَ مُعْجِزَاتُ الْأَنْبِيَاءِ عَلَيْهِمْ السَّلَامُ مِنْ هَذَا النَّوْعِ وَأَنَّهُمْ كَانُوا سَحَرَةً. وَقَالَ اللَّهُ تَعَالَى {وَلا يُفْلِحُ السَّاحِرُ حَيْثُ أَتَى} [طه: 69] .وَقَدْ أَجَازُوا مِنْ فِعْلِ السَّاحِرِ مَا هُوَ أَطَمُّ مِنْ هَذَا وَأَفْظَعُ، وَذَلِكَ أَنَّهُمْ زَعَمُوا أَنَّ النَّبِيَّ عَلَيْهِ السَّلَامُ سُحِرَ، وَأَنَّ السِّحْرَ عَمِلَ فِيهِ حَتَّى قَالَ فِيهِ: "إنَّهُ يُتَخَيَّلُ لِي أَنِّي أَقُولُ الشَّيْءَ وَأَفْعَلُهُ وَلَمْ أَقُلْهُ وَلَمْ أَفْعَلْهُ" وَأَنَّ امْرَأَةً يَهُودِيَّةً سَحَرْته فِي جُفِّ طَلْعَةٍ وَمُشْطٍ ومشاقة، حتى أَتَاهُ جِبْرِيلُ عَلَيْهِ السَّلَامُ فَأَخْبَرَهُ أَنَّهَا سَحَرَتْهُ فِي جُفِّ طَلْعَةٍ وَهُوَ تَحْتَ رَاعُوفَةِ الْبِئْرِ، فَاسْتُخْرِجَ وَزَالَ عَنْ النَّبِيِّ عَلَيْهِ السَّلَامُ ذَلِكَ الْعَارِضُ وَقَدْ قَالَ اللَّهُ تَعَالَى مُكَذِّبًا لِلْكُفَّارِ فِيمَا ادَّعَوْهُ مِنْ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ جَلَّ مِنْ قَائِلٍ: {وَقَالَ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلاً مَسْحُوراً} [الفرقان: 8] .وَمِثْلُ هَذِهِ الْأَخْبَارِ مِنْ وَضْعِ الْمُلْحِدِينَ تَلَعُّبًا بِالْحَشْوِ الطَّغَامِ وَاسْتِجْرَارًا لَهُمْ إلَى الْقَوْلِ بِإِبْطَالِ مُعْجِزَاتِ الْأَنْبِيَاءِ عَلَيْهِمْ السَّلَامُ وَالْقَدْحِ فِيهَا، وَأَنَّهُ لَا فَرْقَ بَيْنَ مُعْجِزَات الْأَنْبِيَاءِ وَفِعْلِ السَّحَرَةِ، وَأَنَّ جَمِيعَهُ مِنْ نَوْعٍ وَاحِدٍ وَالْعَجَبُ مِمَّنْ يَجْمَعُ بَيْنَ تَصْدِيقِ الْأَنْبِيَاءِ عَلَيْهِمْ السَّلَامُ وَإِثْبَاتِ مُعْجِزَاتِهِمْ وَبَيْنَ التَّصْدِيقِ بِمِثْلِ هَذَا مِنْ فِعْلِ السَّحَرَةِ مَعَ قَوْله تَعَالَى: {وَلا يُفْلِحُ السَّاحِرُ حَيْثُ أَتَى} [طه: 69] فَصَدَّقَ هَؤُلَاءِ مَنْ كَذَّبَهُ اللَّهُ وَأَخْبَرَ بِبُطْلَانِ دَعْوَاهُ وَانْتِحَالِهِ.
وَالْفَرْقُ بَيْنَ مُعْجِزَاتِ الْأَنْبِيَاءِ وَبَيْنَ مَا ذَكَرْنَا مِنْ وُجُوهِ التَّخْيِيلَاتِ، أَنَّ مُعْجِزَاتِ الْأَنْبِيَاءِ عَلَيْهِمْ السَّلَامُ هِيَ عَلَى حَقَائِقِهَا، وَبَوَاطِنُهَا كَظَوَاهِرِهَا، وَكُلَّمَا تَأَمَّلْتهَا ازْدَدْت بَصِيرَةً فِي صِحَّتِهَا، وَلَوْ جَهَدَ الْخَلْقُ كُلُّهُمْ عَلَى مُضَاهَاتِهَا وَمُقَابِلَتِهَا بِأَمْثَالِهَا ظَهَرَ عَجْزُهُمْ عَنْهَا; وَمَخَارِيقُ السَّحَرَةِ وَتَخْيِيلَاتُهُمْ إنَّمَا هِيَ ضَرْبٌ مِنْ الْحِيلَةِ وَالتَّلَطُّفِ لِإِظْهَارِ أُمُورٍ لَا حَقِيقَةَ لَهَا، وَمَا يَظْهَرُ مِنْهَا عَلَى غَيْرِ حَقِيقَتِهَا، يُعْرَفُ ذَلِكَ بِالتَّأَمُّلِ وَالْبَحْثِ وَمَتَى شَاءَ أَنْ يَتَعَلَّمَ ذَلِكَ بَلَغَ فِيهِ مَبْلَغَ غَيْرِهِ وَيَأْتِي بِمِثْلِ مَا أَظْهَرَهُ سِوَاهُ.

     'സിഹ്റിനെ കുറിച്ച് അത് സത്യമാണെന്ന് തീര്ച്ചപ്പെടുത്തുന്നത് ആരാണോ അയാള്‍ നുബുവ്വത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ല . സിഹ്റിനെ വിശ്വസിക്കുകയാണെങ്കില്‍ പ്രവാചകന്മാര്‍ ചെയ്ത അത്ഭുതങ്ങളും സിഹ്റിന്റെ ഒരു വിഭാഗമാണെന്ന് വിശ്വസിക്കുന്നതില്‍ നിന്നും , പ്രവാചകന്മാരും മന്ത്രവാദികളായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയുകയില്ല . 20 : 69 വചനത്തില്‍ മന്ത്രവാദി സിഹ്റ് ചെയ്യുമ്പോള്‍ വിജയം നേടുകയില്ല എന്ന് അള്ളാഹു പറയുന്നു . നബി (സ : അ)ക്ക്  സിഹ്റ് വെയ്ക്കപ്പെട്ടിരുന്നു .  ആ സിഹ്റിനാല്‍ അവര്‍ക്ക് ബാധിപ്പ് ഏര്‍പ്പെട്ടിരുന്നു . അവര്‍ ചെയ്യാത്ത കാര്യങ്ങളെ ചെയ്തതായി പറയുന്നേടത്തോളം അവര്‍ക്ക് ബാധിപ്പ് ഏര്‍പ്പെട്ടിരുന്നു . ജൂതസ്ത്രീ ചീര്‍പ്പ് , തലമുടി , ഈന്തപ്പനയുടെ പാള എന്നിവയില്‍ സിഹ്റ് ചെയ്ത് കിണറ്റില്‍ വെയ്ക്കുകയുണ്ടായി . ജിബ്രീല്‍ മുഖേന ഇത് നബി (സ :അ)ക്ക് അറിയിക്കപ്പെട്ട ശേഷം കിണറ്റില്‍ നിന്നും അതിനെ എടുത്തുകളഞ്ഞത് കൊണ്ട് സിഹ്റ് മാറുകയുണ്ടായി  എന്നിങ്ങിനെയുള്ള അല്‍പ്പത്തരമായ വിശ്വാസങ്ങളും ചിലര്‍ക്കുണ്ട് . എന്നാല്‍ , അള്ളാഹു പരിശുദ്ധ ഖുര്‍ആനിലെ  25 : 8 വചനത്തില്‍ സിഹ്റ് ചെയ്യപ്പെട്ട മനുഷ്യരെ തന്നെയാണ് നിങ്ങള്‍ പിന്‍പറ്റുന്നതെന്ന് അന്യായക്കാര്‍ പറയുകയുണ്ടായി എന്നു പറഞ്ഞ് നബി (സ :അ)ക്ക് സിഹ്റ് വെയ്ക്കപ്പെട്ടിരുന്നു എന്നു പറഞ്ഞ കാഫിറുകളെ നുണയന്മാര്‍ ആക്കിയിരിക്കുന്നു . നബി (സ : അ)ക്ക് സിഹ്റ് ചെയ്യപ്പെട്ടിരുന്നു എന്നതു പോലുള്ള വാര്‍ത്തകള്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ കെട്ടിച്ചമച്ചതാണ് . പ്രവാചകന്മാര്‍ ചെയ്ത അത്ഭുതത്തിന്റെ മാഹാത്മ്യത്തെ ഇല്ലായ്മചെയ്യുക എന്നതുതന്നെയാണ് ഇവരുടെ ലക്‌ഷ്യം . ഇവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സിഹ്റിനും പ്രവാചകന്മാരുടെ അത്ഭുതങ്ങള്‍ക്കും യാതൊരു വ്യത്യാസവുമില്ല . ഇവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സിഹ്റ് , അത്ഭുതം എല്ലാം ഒരേവിഭാഗത്തില്‍ പെട്ടവയായി തന്നെയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് .
      പ്രവാചകന്മാര്‍ ചെയ്ത അത്ഭുതവും സത്യം . മന്ത്രവാദികള്‍ ചെയ്ത അത്ഭുതവും സത്യം എന്നു പറയുന്നവരുടെ വൈരുദ്ധ്യമായ വിശ്വാസങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു . സിഹ്റ് ചെയ്യുമ്പോള്‍ മന്ത്രവാദി വിജയം നേടുകയില്ല എന്നു പറഞ്ഞ് മന്ത്രവാദികളെ അള്ളാഹു നുണയന്മാരായി ചിത്രീകരിക്കുമ്പോള്‍ ഇവര്‍ മന്ത്രവാദികളെ സത്യവാന്മാരായി നിലനിര്‍ത്തുന്നു .
      പ്രവാചകന്മാരുടെ അത്ഭുതങ്ങള്‍ക്കും മന്ത്രവാദികളുടെ തന്ത്രവിദ്യകള്‍ക്കും തമ്മിലുള്ള വ്യത്യാസം ഇതുതന്നെയാണ് . പ്രവാചകന്മാരുടെ അത്ഭുതങ്ങള്‍ എന്നത് അതേപടി സത്യമായിതീരുന്നു . പുറമേ എങ്ങിനെ കാണുന്നുവോ അകവും അങ്ങിനെതന്നെ ആയിരിക്കും . നബിമാരുടെ അത്ഭുതങ്ങളില്‍ എത്രത്തോളം നീ പരിചിന്തനം നടത്തുന്നുവോ അത്രയും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍ കഴിയും . ലോകം മുഴുവനും ഒന്നിച്ച് അതുപോലൊന്നിനെ ചെയ്യുവാന്‍ ശ്രമിച്ചാലും അവരെകൊണ്ടത് ചെയ്യുവാന്‍ കഴിയുകയില്ല . മന്ത്രവാദികളുടെ സിഹ്റെന്നത് നുണയും , മറിമായവുമാണ് . അതിന്റെ സത്യാവസ്ഥക്ക് മാറ്റമായിരിക്കും അതിന്റെ പുറംകാഴ്ച . ചിന്തിച്ച് പരിശോദിച്ചു നോക്കുകയാണെങ്കില്‍ അത് വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയും' .
      തുടര്‍ന്നും അബൂബക്കര്‍ അല്‍ ജസ്സാസ് പറയുന്നത് കേള്‍ക്കുക ;
أحكام القرآن للجصاص ط العلمية (1/ 57)
وَحِكْمَةٌ كَافِيَةٌ تُبَيِّنُ لَك أَنَّ هَذَا كُلَّهُ مَخَارِيقُ وَحِيَلٌ لَا حَقِيقَةَ لِمَا يَدَّعُونَ لَهَا أَنَّ السَّاحِرَ وَالْمُعَزِّمَ لَوْ قَدَرَا عَلَى مَا يَدَّعِيَانِهِ مِنْ النَّفْعِ وَالضَّرَرِ مِنْ الْوُجُوهِ الَّتِي يَدَّعُونَ وَأَمْكَنَهُمَا الطَّيَرَانُ وَالْعِلْمُ بِالْغُيُوبِ وَأَخْبَارِ الْبُلْدَانِ النَّائِيَةِ وَالْخَبِيئَاتِ وَالسُّرُقِ وَالْإِضْرَارِ بِالنَّاسِ مِنْ غَيْرِ الْوُجُوهِ الَّتِي ذَكَرْنَا، لَقَدَرُوا عَلَى إزَالَةِ الْمَمَالِكِ وَاسْتِخْرَاجِ الْكُنُوزِ وَالْغَلَبَةِ عَلَى الْبُلْدَانِ بِقَتْلِ الْمُلُوكِ بِحَيْثُ لَا يَبْدَأهُمْ مَكْرُوهٌ، وَلَمَا مَسَّهُمْ السُّوءُ وَلَا امْتَنَعُوا عَمَّنْ قَصَدَهُمْ بِمَكْرُوهٍ، وَلَاسْتَغْنَوْا عَنْ الطَّلَبِ لِمَا فِي أَيْدِي النَّاسِ فَإِذَا لَمْ يَكُنْ كَذَلِكَ وَكَانَ الْمُدَّعُونَ لِذَلِكَ أَسْوَأَ النَّاسِ حَالًا وَأَكْثَرَهُمْ طَمَعًا وَاحْتِيَالًا وَتَوَصُّلًا لِأَخْذِ دَرَاهِمِ النَّاسِ وَأَظْهَرَهُمْ فَقْرًا وَإِمْلَاقًا عَلِمْت أَنَّهُمْ لَا يَقْدِرُونَ عَلَى شَيْءٍ مِنْ ذَلِكَ

    'മന്ത്രവാദികള്‍ എന്തുചെയ്യുവാന്‍ കഴിയുമെന്ന് വീമ്പിളക്കുന്നുവോ അത് സത്യമാണെങ്കില്‍ ,
മന്ത്രവാദത്തിലൂടെ നന്മചെയ്യുവാനും ദോഷം ചെയ്യുവാനും കഴിയും എന്നകാര്യത്തില്‍ അവര്‍ ഉറച്ച വിശ്വാസമുള്ളവരാണെങ്കില്‍ ആകാശത്തില്‍ പറക്കുവാന്‍ കഴിയുമെന്നും , അദൃശ്യമായവയെ കാണുവാന്‍ കഴിയുമെന്നും , ദൂരദേശങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ക്കറിയാം എന്നും അവര്‍ പറയുന്നതില്‍ സത്യവാന്മാരാണെങ്കില്‍ , അധികാരത്തില്‍ ഇരിക്കുന്നവരെ താഴെയിറക്കുവാനും , പുതഞ്ഞുകിടക്കുന്ന നിധികളെ പുറത്തു കൊണ്ടുവരുവാനും , തങ്ങള്‍ക്ക് ഒരുദോഷവും ഉണ്ടാവാതെ രാജാക്കന്മാരെ കൊല്ലുവാനും , മറ്റുള്ളവരില്‍നിന്നും തങ്ങള്‍ക്ക് ഒരുദോഷവും ഉണ്ടാവാതെയും , ജനങ്ങളോട് കൈനീട്ടാതെയും ഇരുന്നിരിക്കണം . ഇതല്ലല്ലോ സ്ഥിതി ?. മറിച്ച് , മനുഷ്യര്‍ക്കിടയില്‍ ഇവര്‍ തന്നെയാണ് വളരെ ദയനീയമായ അവസ്ഥയില്‍ കഴിയുന്നത്‌ . കൂടുതല്‍ അത്യാഗ്രഹികളായും , ജനങ്ങളുടെ സമ്പാദ്യങ്ങളെ കബളിപ്പിച്ച്‌ തട്ടിയെടുക്കുന്നവരായും , യാചകന്മാരായും ,ജനങ്ങളോട് കുഴഞ്ഞ് സംസാരിക്കുന്നവരായും കാണപ്പെടുന്നത് . ഇവര്‍ക്കുണ്ടെന്നു വാദിക്കുന്ന ഒരുകഴിവും ഇവര്‍ക്കില്ല എന്ന് ഇതില്‍നിന്നും വ്യക്തമാവുന്നു '.
      ഇങ്ങിനെ പറഞ്ഞിട്ടുള്ള അബൂബക്കര്‍ അല്‍ ജസ്സാസിനെ മുഹ്തസിലാ എന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടോ ?. അതല്ല , മറ്റാരെങ്കിലും ഇദ്ദേഹത്തെ കുറിച്ച് ഇങ്ങിനെ സൂചിപ്പിച്ചിട്ടുണ്ടോ ?.
      മുഹ്തസിലാക്കളല്ലാതെ മറ്റാരുംതന്നെ പറഞ്ഞിട്ടില്ലാ എന്ന് സിഹ്റ് വാദികള്‍ പറയുന്നത് സത്യത്തിനു എതിരായതാണെന്ന് ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാം .
      സിഹ്റിനെ വിശ്വസിക്കാത്തവരെക്കാളും , സിഹ്റിനെ വിശ്വസിക്കുന്നവര്‍ കൂടുതലാണ് . അവര്‍ ഭൂരിപക്ഷക്കാരാണ് എന്നതുകൊണ്ട് ഇത് ശരിയാണെന്ന് അംഗീകരിക്കുവാന്‍ കഴിയുമോ ?.
      മുസ്ലീംകളാണോ കൂടുതല്‍ ദൈവനിഷേധികളാണോ കൂടുതല്‍ എന്നു ചോദിച്ചാല്‍ , ദൈവനിഷേധികള്‍ തന്നെയാണ് ഭൂരിപക്ഷമായിരിക്കുന്നത് . അതുകൊണ്ട് ഇസ്ലാം പരാജയമാണെന്ന് പറയുവാന്‍ കഴിയുമോ ?.
      ജനങ്ങളില്‍ അധികംപേരും അറിഞ്ഞുകൂടാത്തവരായിരിക്കുന്നു . ജനങ്ങളില്‍ ഭൂരിപക്ഷവും അറിവില്ലാത്തവരായിരിക്കുന്നു എന്ന് അള്ളാഹു പറയുന്നു . കാണുക ; 7 : 187, 12 : 21, 12 : 40, 12 : 68, 16 : 38, 30 : 6, 30 : 30, 34 : 28, 34 : 36, 40 : 57, 45 : 26, എന്നീ വചനങ്ങള്‍ .
      നാം ഈ രണ്ട് വ്യത്യസ്തമായ അഭിപ്രായങ്ങളേയും വിശകലനം ചെയ്ത് ,
      ഏതാണ് സ്വീകാര്യമായിരിക്കുന്നത് ?.
      ഏതാണ് യോജിച്ചതായിരിക്കുന്നത് ?.
      ഏതാണ് ഇസ്ലാമിനെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നത് ?.
      ഏതാണ് നബി (സ : അ)യുടെ ശ്രേഷ്ടതയെ ഉയര്‍ത്തിപ്പിടിക്കുന്നത് ?.
      ഏതാണ് പരിശുദ്ധ ഖുര്‍ആന്റെ മഹനീയതയെ കാത്തുരക്ഷിക്കുന്നത് ?.
      ഏതാണ് ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്നും സംരക്ഷണമേകുന്നത് ?.
      എന്നു ചിന്തിച്ചുനോക്കി ആ അഭിപ്രായത്തെയാണ് അംഗീകരിക്കേണ്ടത് .
      അതുകൊണ്ട് , സിഹ്റിലൂടെ ആര്‍ക്കും യാതൊരു ദോഷവും ചെയ്യുവാന്‍ കഴിയുകയില്ല എന്നതു തന്നെയാണ് ഇസ്ലാമിന്റെ ശരിയായ സിദ്ധാന്തമെന്ന് മനസ്സിലാക്കി ജീവിക്കുന്ന സത്യവിശ്വാസികളായി അള്ളാഹു നാമെല്ലാവരേയും ആക്കി അനുഗ്രഹിക്കട്ടെ ! ആമീന്‍ !

No comments:

Post a Comment