നബി (സ:അ)യുടെ ഖബറിനു മുകളിലുള്ള ഖുബ്ബ
بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇസ്ലാം മാര്‍ഗ്ഗത്തെ നബി(സ:അ)യുടെ സമകാല പരിശുദ്ധിയോടെ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ തമിഴ്നാട് തൌഹീദ് ജമാഅത്ത് ആരെക്കണ്ടും ഭയന്നു പിന്മാറി നിന്നിട്ടില്ല .

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇസ്ലാം മാര്‍ഗ്ഗത്തെ നബി(സ:അ)യുടെ സമകാല പരിശുദ്ധിയോടെ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ തമിഴ്നാട് തൌഹീദ് ജമാഅത്ത് ആരെക്കണ്ടും ഭയന്നു പിന്മാറി നിന്നിട്ടില്ല .
സൃഷ്ടാവിനെ മാത്രം സൂക്ഷിച്ച്
പറയപ്പെടുന്ന പല അഭിപ്രായങ്ങളും അജ്ഞരായ ജനങ്ങളാല്‍ വിമര്‍ശിക്കപ്പെടുകയും പിന്നീട്
അവര്‍തന്നെ ചിന്തിച്ചു മനസ്സിലാക്കി അവയെ അംഗീകരിക്കുകയും ചെയ്തുവരുന്നു .
അങ്ങിനെയുള്ളൊരു വിഷയം തന്നെയാണ്
മദീനയിലുള്ള നബി(സ:അ)യുടെ പള്ളി (മസ്ജിദുന്നബവി)യില്‍ നബി(സ:അ)യുടെ ഖബരിന്നു മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഖുബ്ബ . ഇത് നബി(സ:അ)യുടെ കല്പനയ്ക്ക് എതിരായതാണെന്നും , അത് നീക്കം ചെയ്യപ്പെടെണ്ടതാണെന്നും തൌഹീദ്
ജമാഅത്ത് പ്രക്യാപിച്ചതിനെ തുടര്‍ന്ന് ഖബര്‍ ആരാധകരുടെ കഠിനമായ ആക്ഷേപങ്ങളെ അഭിമുഖീകരിച്ചു
വരികയാണ് . ഒരു സാഹചര്യത്തില്‍ മസ്ജിദുന്നബവിയെ തകര്‍ക്കുവാന്‍ പറയുകയാണിവര്‍ എന്നുപോലും
ഇക്കൂട്ടര്‍ പ്രചരിപ്പിക്കുകയുണ്ടായി .
സിദ്ധാന്തപരമായി ഒരു തെളിവുമില്ലാതെ ചിലച്ചുകൊണ്ടിരിക്കുന്ന ഈ ബരേലവിക്കൂട്ടം
നബി(സ:അ)യുടെ ഖബരിടത്തിലാണ് ഇവര്‍ കൈവെക്കുന്നതെന്ന് പറഞ്ഞ് തൌഹീദ് ജമാഅത്തിനെതിരെ
ജനങ്ങളെ പ്രകോപിതരാക്കാം എന്ന് വ്യാമോഹം കൊള്ളുന്നു .
യഥാര്‍ത്തത്തില്‍ ഈ ഖുബ്ബയുമായി ബന്ധപ്പെട്ട സത്യാവസ്ഥ എന്താണ് ?, ഇത് നബിവഴിയാണോ ? എന്നു
നമുക്ക് പരിശോദിക്കാം .
സജ്ജനങ്ങള്‍ മരണപ്പെട്ടാല്‍
അവരുടെ അടക്കസ്ഥലങ്ങളെ ആരാധനാലയമാക്കി മാറ്റുന്നവരെ അല്ലാഹുവിന്‍റെ റസൂല്‍ ശപിക്കുകയുണ്ടായി
. മരണപ്പെട്ടവരുടെ അടക്കസ്ഥലങ്ങളെ ആരാധനാലയമാക്കരുത് എന്ന കാര്യത്തില്‍ നബി(സ:അ) കഠിനമായ താക്കീത് നല്‍കിയിരിക്കുന്നു .
عَنْ عَائِشَةَ أَنَّ أُمَّ حَبِيبَةَ ، وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالْحَبَشَةِ فِيهَا تَصَاوِيرُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :
" إِنَّ أُولَئِكِ إِذَا كَانَ فِيهِمْ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا ، وَصَوَّرُوا فِيهِ تِلْكِ الصُّوَرَ أُولَئِكِ شِرَارُ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ "
أخرجهُ البخاري (427) ، ومسلم (528)
ആയിഷാ(റ) പറയുന്നു
: ഉമ്മു ഹബീബയും ,ഉമ്മു
സലമയും (അബിസീനിയ ഹിജ്റത്തിന്റെ കാലഘത്തില്‍) അബിസീനിയായില്‍ തങ്ങള്‍ കണ്ട പ്രതിരൂപങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള
ഒരു ക്രിസ്ത്യന്‍ ദേവാലയത്തെ കുറിച്ച് (എന്നോട്) സംസാരിക്കുകയുണ്ടായി . ശേഷം അവര്‍ രണ്ടുപേരും നബി(സ:അ)യോട് അതിനെക്കുറിച്ച് പറയുകയുണ്ടായി . അതിനു നബി(സ:അ) "(അവര്‍ എങ്ങിനെയുള്ളവരാന് എന്നാല്‍) അവര്‍ക്കിടയില്‍ നല്ലമനുഷ്യര്‍ ആരെങ്കിലും മരണപ്പെട്ടു പോയാല്‍
അവരുടെ ശവകുടീരത്തിനു മുകളില്‍ ഒരു ആരാധനാലയം നിര്‍മ്മിച്ച് അതില്‍ (അവരുടെ) ആ രൂപങ്ങള്‍ ആലേഖനം ചെയ്തുവെയ്ക്കുന്നു . ഇക്കൂട്ടര്‍ തന്നെയാണ്
അന്ത്യവിധി നാളില്‍ അല്ലാഹുവിന്റെ പക്കല്‍ സൃഷ്ടികളില്‍ തന്നെ ഏറ്റവും ദുഷ്ടര്‍"
എന്ന് പറയുകയുണ്ടായി . ഗ്രന്ഥം ; ബുഖാരി
: 427 , മുസ്ലീം : 918
പ്രവാചകന്മാരുടെ ഖബരിടങ്ങളെയും
ചിലര്‍ ആരാധനാലയങ്ങളാക്കി ആരാധിച്ചുവന്നിരുന്നു . അവരെയും അല്ലാഹുവിന്റെ റസൂല്‍ കഠിനമായി
ആക്ഷേപിക്കുകയുണ്ടായി . ഏതു രൂപത്തിലായാലും മനുഷ്യരെ ദൈവമായി കരുതി ആരാധിക്കുവാന്‍
ശ്രമിക്കരുത് എന്നു നബി(സ:അ) വ്യക്തമായി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു .
ആയിഷാ(റ) പറയുന്നു : നബി(സ:അ) തങ്ങളുടെ മരണത്തിനു മുന്‍പ് രോഗഗ്രസ്ഥനായിരിക്കുമ്പോള്‍
"ജൂതന്മാരെയും , ക്രിസ്ത്യാനികളേയും അല്ലാഹു തന്റെ കാരുണ്യത്തില്‍ നിന്നും ബഹിസ്ക്കരിക്കുമാരാകട്ടെ
! അവര്‍ തങ്ങളുടെ നബിമാരുടെ ഖബരിടങ്ങളെ ആരാധനാലയങ്ങളാക്കി തീര്‍ത്തവരാണ് " എന്നു
പറയുകയുണ്ടായി . ആ ഒരു ഭയം മാത്രം ഇല്ലായിരുന്നുവെങ്കില്‍ നബി(സ:അ)യുടെ അടക്കസ്ഥലത്തെ നബിസഹാബാക്കള്‍ തുറന്ന സ്ഥലത്ത് നിര്‍മ്മിച്ചിട്ടുണ്ടാവുമായിരുന്നു
. എന്നാല്‍ അതും ആരാധനാലയമാക്കി മാറ്റപ്പെട്ടുപോവുമോ എന്നുഞാന്‍ ഭയപ്പെടുന്നു
. ഗ്രന്ഥം ; ബുഖാരി : 1330
നബി(സ:അ)യുടെ ഖബറിനു മുകളിലും കെട്ടിടം നിര്‍മ്മിച്ച് അതിനെ ആരാധനാലയമാക്കി
തീര്‍ക്കാതിരിക്കണമെന്ന് ആയിഷാ(റ) ആശങ്കപ്പെട്ടിരുന്നു എന്നു ഇതില്‍നിന്നും മനസ്സിലാക്കണം .
ഖബറിനു മുകളിലെ ഖുബ്ബ തുടങ്ങിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം
ഖബറിനു മുകളില്‍ ഖുബ്ബ ,
കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതും , അവ
പൂശിമിനുക്കുന്നതും തീര്‍ത്തും മാര്‍ഗ്ഗത്തില്‍ നിരോധിക്കപ്പെട്ട കാര്യങ്ങളാണ് .
നബി(സ:അ)യുടെ കാലത്ത് ഖബറുകള്‍ക്ക് മീതെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള
എല്ലാ കെട്ടിടങ്ങളേയും തകര്‍ത്ത് നിറപ്പാക്കുകയുണ്ടായി . ആ ദൌത്യം നിറവേറ്റുവാനായി
നബി(സ:അ) അലി (റ)യെ ചുമതലപ്പെടുത്തിയിരുന്നു . അലി(റ) തങ്ങളുടെ ഭരണകാലത്തും ഈ ദൌത്യം തുടര്‍ന്നും ചെയ്തുവന്നിരുന്നു .
അബുല്‍ ഹയ്യാജ് അല്‍ അസദി പറയുന്നു : അലീ ബിന്‍ അബിതാലിബ് (റ) എന്നോട് "അല്ലാഹുവിന്റെ റസൂല്‍ എന്ത് ദൌത്യത്തിനായി എന്നെ
ഭാരമേല്‍പ്പിക്കുകയുണ്ടായോ ആ ദൌത്യം നിറവേറ്റുവാന്‍ ഞാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു
. (ആ ജോലി എന്തെന്നാല്‍) ഒരൊറ്റ പ്രതിമയെപ്പോലും തകര്‍ത്ത് തരിപ്പണമാക്കാതെയും , (തറയില്‍നിന്നും ) ഉയര്‍ന്നു നില്‍ക്കുന്ന ഒരു
ഖബരിനെപ്പോലും തട്ടിനിറപ്പാക്കാതെയും താങ്ങള്‍ വിട്ടുപോകരുത് !" എന്നു പറയുകയുണ്ടായി
. ഗ്രന്ഥം ; മുസ്ലിം
: 1764
ജാബിര്‍ ബിന്‍ അബ്ദില്ലാഹ്
പറയുന്നു : ഖബറുകള്‍ കാര(ചുണ്ണാമ്പു മിശ്രിതം) പൂശുന്നതും , അതിനു മുകളില്‍ ഇരിക്കുന്നതും , കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതും അല്ലാഹുവിന്റെ റസൂല്‍ നിരോധിച്ചിരിക്കുന്നു . ഗ്രന്ഥം ; മുസ്ലിം : 1765
സുമാമാ ബിന്‍ ഷുബൈ അറിയിക്കുന്നു
: ഞങ്ങള്‍ ഫളാലാ ബിന്‍ ഉബൈദി (റ)നോടൊപ്പം റോമിലുള്ള 'റോഡിസ്' ദ്വീപില്‍ താമസിച്ചിരുന്ന സമയം . അവിടെവെച്ച് ഞങ്ങളുടെ സുഹൃത്ത്
ഒരാള്‍ മരണപ്പെടുകയുണ്ടായി . അപ്പോള്‍ ഫളാലാ ബിന്‍ ഉബൈദ് (റ) അടക്കം ചെയ്യപ്പെട്ട അദ്ദേഹത്തിന്‍റെ ഖബരിനെ തറയ്ക്ക് സമാനമായി
നിറപ്പാക്കുവാന്‍ കല്‍പ്പിക്കുകയുണ്ടായി . പിന്നീട് "അല്ലാഹുവിന്റെ റസൂല്‍ ഖബരുകളെ
തറയ്ക്കൊപ്പം തട്ടിനിറപ്പാക്കുവാന്‍ കല്‍പ്പന നല്‍കിയതിനെ ഞാനും കേള്‍ക്കുകയുണ്ടായി"
എന്നു പറഞ്ഞു . ഗ്രന്ഥം ; മുസ്ലിം
: 1763
ഖബറുകള്‍ക്ക് മുകളില്‍ യാതൊരു
വിധത്തിലുള്ള നിര്‍മ്മിതികളും നിര്‍മ്മിക്കുവാന്‍ പാടില്ല എന്നതു തന്നെയാണ് നബി(സ:അ)യുടെ വ്യക്തമായ കല്‍പ്പന .
നബി(സ:അ)യുടെ പള്ളിയില്‍ (മസ്ജിദുന്നബവിയില്‍) ഇന്ന് കാണുന്ന ഖുബ്ബ നിര്‍മ്മിക്കപ്പെട്ടത് എപ്പോഴാണ് ?.
നൂറു കോടിയിലധികം സന്ദര്‍ശകര്‍
കണ്ടുകഴിഞ്ഞ സൌദിഅറേബ്യന്‍ വെബ്സൈറ്റായ സൈദുല്‍ ബവായിതില്‍ മസ്ജിദുന്നബവിയിലെ ഖുബ്ബയുമായി
ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള വിശദമായ വാര്‍ത്തയെ ഇവിടെ രേഖപ്പെടുത്തുന്നു . ലിങ്ക്
, http://www.saaid.net/Doat/Zugail/358.htm
فإن قبةَ مسجدِ النبي صلى اللهُ عليه وسلم لها مكانةٌ عند الصوفيةِ أربابَ القبابِ والقبورِ ، ويصورنها على أنها مرتبطةٌ ارتباطاً وثيقاً بقبرِ النبي صلى اللهُ عليه وسلم ، وكيف يكونُ ذلك - يا أمةَ محمدٍ - وهو صلى اللهُ عليه وسلم ارسل بالتوحيدِ ، وإزالةِ الشركِ ، وهدمِ القبابِ على القبورِ ، وحذر الأمةَ من سلوكِ سَننِ اليهودِ والنصارى في اتخاذِ القبورِ مساجد ؟! لم تكن القبة التي على قبر النبي صلى الله عليه وسلم موجودة إلى القرن السابع ، وقد أُحدث بناؤها في عهد السلطان قلاوون ، وكان لونها أولاً بلون الخشب ، ثم صارت باللون الأبيض ، ثم اللون الأزرق ، ثم اللون الأخضر ، واستمرت عليه إلى الآن
നബി(സ:അ)യുടെ ഖബറിനു മുകളിലുള്ള ഖുബ്ബയ്ക്ക് , ഖബരുകളെയും ഖുബ്ബകളെയും ആരാധിക്കുന്ന സൂഫിയാക്കള്‍ക്കിടയില്‍
പ്രത്യേകമായൊരു ആദരവാനുള്ളത് . മറ്റു ഖബരുകളുമായി നബി(സ:അ)യുടെ ഖബറിന് അഭേദ്യമായ ഒരു ബന്ധമുള്ളതായി അവരതിനെ രൂപവല്‍ക്കരിക്കുന്നു
. നബി(സ:അ)യെ തന്നെ ഏകത്വ സിദ്ധാന്തത്തെ ബോധിപ്പിക്കുവാനും , അല്ലാഹുവിന് പങ്കുചേര്‍ക്കുന്ന കാര്യങ്ങളില്‍
നിന്നും ജനതയെ മോചിപ്പിക്കുവാനും , ഖബറുകള്‍ക്ക് മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള
ഖുബ്ബകളെയും മറ്റു നിര്‍മ്മിതികളെയും തകര്‍ത്തുകളയുവാനും , ഖബറുകള്‍ക്ക്
മുകളില്‍ ഖുബ്ബകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും
സാമ്പ്രദായക വിശ്വാസങ്ങളില്‍ നിന്നും ഈ സമുദായം ദുരീകൃതമാകണമെന്ന് മുന്നറിയിപ്പ് നല്‍കുവാനും
അയക്കപ്പെട്ടിരിക്കുമ്പോള്‍ അത് ഏതുവിധത്തിലാണ് സാധ്യമാവുക ?.
ഹിജ്റി ഏഴാം നൂറ്റാണ്ടു വരേയും
നബി(സ:അ)യുടെ ഖബറിനു മുകളില്‍ ഖുബ്ബയോ മറ്റു നിര്‍മ്മിതികളോ ഉണ്ടായിരുന്നില്ല
. സുല്‍ത്താന്‍ കലാവുദ്ദീന്‍ എന്നയാളുടെ ഭരണകാലത്ത് തന്നെയാണ് ആ കെട്ടിടം അവിടെ നിര്‍മ്മിക്കപ്പെട്ടത്
. അത് ആദ്യഘട്ടത്തില്‍ മരത്തിന്റെ നിറത്തിലും പിന്നീട് വെള്ള നിറത്തിലും , തുടര്‍ന്നു നീലവര്‍ണ്ണത്തിലും അതിനുശേഷം ഹരിതവര്‍ണ്ണത്തിലും
ചായം പൂശിവന്നിരുന്നു . തുടര്‍ന്നു ഇന്നുവരേയും ഹരിതവര്‍ണ്ണത്തില്‍ തന്നെയാണ് അത് നിലകൊള്ളുന്നത്
.
والقبةُ التي في مسجدِ النبي صلى اللهُ عليه وسلم لم تكن موجودةً في الثلاثةِ القرونِ المفضلةِ ، وإنما أُحدثت بعد ذلك ، وقد حقق الشيخُ مقبلٌ الوادعي - رحمهُ اللهُ - في بحثٍ له ضمن كتابِ
" رياضِ الجنةِ
" ( ص 225
- 255 ) هذه المسألةَ تحقيقاً لا مزيد عليه ، سأنقلُ منه كلامَ الذين أرخوا لبناءِ القبةِ ، وإنكارَ أهلِ العلمِ لهذه القبةِ المحدثةِ ، لكي يكونَ المؤمنُ الموحدُ على بينةٍ من أمرهِ ، وأن لا يغتر بما يتناقلهُ الصوفيةُ وغيرهم من تعظيمٍ لها .
മസ്ജിദുന്നബവിക്ക് മുകളില്‍
ഇന്ന് കാണപ്പെടുന്ന ഖുബ്ബ ശ്രേഷ്ടമായ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നില്ല
. ആ കാലഘട്ടത്തിനു ശേഷമാണ് അത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് .
ഷേക്ക് മുഹ്ഫില്‍ വാദിയീ ഈ
പ്രശ്നത്തെക്കുറിച്ച് വളരെ വ്യക്തമായി തന്നെ റിയാളുല്‍ ജന്നാ എന്നാ തന്റെ ഗവേഷണ ഗ്രന്ഥത്തില്‍
(പുറം 225 , 255) രേഖപ്പെടുത്തുന്നു . "ഈ ഖുബ്ബ നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശിച്ചവരുടെ അഭിപ്രായങ്ങളേയും
, മാര്‍ഗ്ഗത്തില്‍ കടന്നു കൂടിയിട്ടുള്ള
ബിദ്അത്തായ ഈ ഖുബ്ബക്കെതിരെ പന്ധിതന്മാര്‍ക്കുള്ള എതിര്‍പ്പുകളേയും ഏകത്വ സിദ്ധാന്തത്തിലുള്ള
സത്യവിശ്വാസി വ്യക്തമായി മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടുകൂടിയും , സൂഫിയാക്കളും ഖുബ്ബയെ മഹത്വവല്‍ക്കരിക്കുന്നവരും ഉന്നയിക്കുന്ന വൈരുദ്ധ്യപരമായ
വാദങ്ങളാല്‍ (ഏകത്വ സിദ്ധാന്തിയായ സത്യവിശ്വാസി) മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചു പോവാതിരിക്കുവാനും ഞാനിത്
രേഖപ്പെടുത്തി വയ്ക്കുന്നു .
قال الشيخُ مقبلٌ الوادعي ( ص 240
) : " قال الشيخُ أحمدُ بنُ عبدِ الحميدِ العباسي - رحمهُ اللهُ - المتوفى في القرنِ العاشرِ الهجري في كتابهِ
" عمدة الأخبارِ في مدينةِ المختارِ
" ( ص 124
) : " ومن ذلك أنهُ لما كان عام ثمانٍ وسبعين وست مئة هجرية أمر السلطانُ الملكُ المنصورُ قلاوون الصالحي والد السلطانِ الملك الناصر محمد بن قلاوون ببناءِ قبةٍ على الحجرةِ الشريفةِ ، ولم يكن قبل هذا التاريخِ عليها قبةٌ ، ولها بناءٌ مرتفعٌ ، وإنما كان حظيرٌ حول الحجرةِ الشريفةِ فوق سطحِ المسجدِ ، وكان مبنياً بالآجرِ مقدارنصفِ قامةٍ بحيث يميزُ سطحُ المسجدِ ، وكان مبنياً بالآجرِ فعملت هذه القبةُ الموجودةُ اليوم ...
" .ا
ഷേക്ക് മുഹ്ഫില്‍ വാദിയീ പറയുന്നു :
ഹിജ്റി അറുനൂറ്റി എഴുപത്തി
ഏട്ടാമാണ്ട് ഈജിപ്തിലെ ഭരണാധികാരിയായ നാസിര്‍ മുഹമ്മദ് കലാവൂന്റെ പിതാവ് രാജാവായ മന്‍സൂര്‍
കലാവൂന്‍ അസ്സാലിഹി പാവനമായ (നബി(സ:അ)യുടെ) അറയുടെ മുകളില്‍ ഖുബ്ബ നിര്‍മ്മിക്കുവാന്‍ ആജ്ഞാപിക്കുകയുണ്ടായി
. ഈ ദിവസത്തിനു മുന്‍പ് അതിനു മുകളില്‍ ഖുബ്ബയോ , വേറെ ഉയര്‍ന്ന കെട്ടിടമോ ഉണ്ടായിരുന്നില്ല . പള്ളിയുടെ മേല്‍ക്കൂരയ്ക്ക്
മുകളില്‍ നബി(സ:അ)യുടെ അടക്കസ്ഥലമായ അറയുടെ ചുറ്റും ഒരു തടസ്സം മാത്രമാണ് ഉണ്ടായിരുന്നത്
. (നബി(സ:അ)യുടെ അറ) പള്ളിയുടെ മേല്‍ക്കൂര വ്യക്തമായി കാണാവുന്ന വിധത്തില്‍ പാതി
ഉയരത്തിന് ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഒരു കെട്ടിടമായി തന്നെയാണിരുന്നത് . ഇന്ന്
കാണുന്ന ഖുബ്ബാ ഈ കാലഘട്ടത്തില്‍ (ഹിജ്റി 678) തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത് ! എന്ന് ഹിജ്റി പത്താം നൂറ്റാണ്ടില്‍
മരണമടഞ്ഞ ഷേക്ക് അഹമ്മദ് ബിന്‍ അബുല്‍ ഹമീദ് അബ്ബാസി അദ്ദേഹത്തിന്‍റെ ' ഉം തതുല്‍ അഹ്ബാര്‍ ഫീ മദീനത്തില്‍ മുഖ്താര്‍' എന്ന ഗ്രന്ഥത്തില്‍ (പുറം 124) പറയുന്നു .
وقال زينُ الدينِ المراغي المتوفى سنة عشرة وثمان مئة في كتابهِ
" تحقيق النصرةِ بتلخيصِ معالمِ دارِ الهجرةِ
" ( ص81 )
: " اعلم أنهُ لم يكن قبل حريقِ المسجد ولا بعدهُ على الحجرةِ الشريفةِ قبةٌ ، بل كان ما حول حجرةِ النبي صلى الله عليه وسلم في السطحِ مقدار نصفِ قامةٍ مبني بالآجرِ تميز الحجرةَ الشريفةَ على بقيةِ السطحِ إلى سنةِ ثمانٍ وسبعين وست مئة في أيامِ الملكِ المنصورِ قلاوون الصالحي ...
" .ا.هـ
മസ്ജിദുന്നബവി (ഹിജ്റി
650ല്‍) തീക്കിരയാക്കപ്പെടുന്നതിന്
മുന്‍പോ അതിനു ശേഷമോ നബി(സ:അ)യുടെ ഖബര്‍ സ്ഥിതിചെയ്യുന്ന അറയുടെ മുകളില്‍ ഖുബ്ബാ ഉണ്ടായിരുന്നില്ല
. ഹിജ്റി അറുനൂറ്റി എഴുപത്തി എട്ടില്‍ രാജാവായ അല്‍ മന്‍സൂര്‍ കലാവൂന്‍ അസ്സാലിഹിയുടെ
ഭരണകാലം വരെ നബി(സ:അ)യുടെ അറയുടെ ചുറ്റും പാതിയില്‍ കൂടുതലായ ഉയരത്തില്‍നിന്ന് മഹത്വമേറിയ
ആ അറയെ വേര്‍തിരിക്കുവാന്‍ ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്
എന്ന് ഹിജ്റി എണ്ണൂറ്റി പത്താമാണ്ടില്‍ മരണമടഞ്ഞ ജൈനുദ്ദീന്‍ അല്‍ മറാഹീ അദ്ദേഹത്തിന്‍റെ
' തഹ് കീക്കില്‍ നുസരത്തി ബി
തല്‍കീസി മആലിമി ദാരില്‍ ഹിജരത്തി ' എന്ന ഗ്രന്ഥത്തില്‍ (പുറം
81ല്‍) രേഖപ്പെടുത്തുന്നു .
إنكارُ أهلِ العلمِ لهذهِ القبة : أنكر العلماءُ بناء القبةِ على قبرِ النبي صلى اللهُ عليه وسلم لأنهُ أمرٌ حرمهُ النبي صلى اللهُ عليه وسلم ، وحذر الأمةَ منه
وقال الصنعاني - رحمهُ اللهُ - في
" تطهير الاعتقادِ
" : " فإن قلت : " هذا قبرُ الرسولِ صلى اللهُ عليه وسلم قد عُمرت عليه قبةٌ عظيمةٌ انفقت فيها الأموالُ " .
قلتُ :
" هذا جهلٌ عظيمٌ بحقيقةِ الحالِ فإن هذه القبةَ ليس بناؤها منهُ صلى اللهُ عليه وسلم ، ولا من أصحابهِ ، ولا من تابعيهم ، ولا من تابعِ التابعين ، ولا علماء الأمةِ وأئمة ملتهِ ، بل هذه القبةُ المعمولةُ على قبرهِ صلى اللهُ عليه وسلم من أبنيةِ بعضِ ملوكِ مصر المتأخرين ، وهو قلاوون الصالحي المعروف بالملكِ المنصورِ في سنةِ ثمانٍ وسبعين وست مئة ، ذكرهُ في تحقيقِ النصرةِ بتلخيصِ معالمِ دارِ الهجرةِ ؛ فهذه أمورٌ دولية لا دليليةٌ
" .ا.ه
ഇമാം സന്‍ആനി പറയുന്നു ;
നബി(സ:അ)യുടെ ഖബറിനു മുകളില്‍ വളരെയധികം സമ്പത്ത് ചിലവഴിച്ച് ഏറ്റവുംവലിയ
ഒരു ഖുബ്ബാ നിര്‍മ്മിക്കാമോ ? എന്ന് നീ ചോദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഏറ്റവുംവലിയ വിഡ്ഢിത്തമാണ്
എന്നേ ഞാന്‍ പറയുകയുള്ളൂ . എന്തുകൊണ്ടെന്നാല്‍ , ഇത് നബി(സ:അ)യുടെ കല്‍പ്പനയോ , അവരുടെ സുഹൃത്തുക്കളോ (സഹാബാക്കള്‍), അവര്‍ക്ക് ശേഷംവന്ന താബിയീന്‍കളോ , അതിനടുത്ത കാലഘട്ടത്തുള്ള തബവുതാബിയീന്‍കളോ , സമൂഹത്തിലെ
ഉലമാക്കളോ അതല്ല സമുദായ ഇമാമുകളോ മുന്‍കൈയെടുത്ത് നിര്‍മ്മിച്ച കെട്ടിടമല്ല . അവര്‍ക്കെല്ലാം
പിന്നീടുള്ള കാലഘട്ടത്തില്‍ ജീവിച്ച ഈജിപ്ഷ്യന്‍ ഭരണാധികാരികളില്‍ ഒരാള്‍ നിര്‍മ്മിച്ചതാണിത്
. ഈ കെട്ടിടം (ഖുബ്ബ) ഹിജ്റി 678 ല്‍ രാജാവായിരുന്ന അല്‍ മന്‍സൂര്‍ എന്ന പ്രബലനായ കലാവൂന്‍ അസ്സാലിഹീ
എന്നിവരാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്ന് ' തഹ്കീക്ക് അന്നുസരാ ബി തല്‍ഹീസ് മആലിമി ദാരില്‍ ഹിജ്റാ '
എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു . ഇത് രാഷ്ട്രീയ
പ്രേരിതമല്ലാതെ മാര്‍ഗ്ഗ ആധാരത്താലുള്ളതല്ല .
ഇതുമായി ബന്ധപ്പെട്ട് 'ബിന്‍ബാസ്' തുടങ്ങിയ പല പണ്ഡിതന്മാരും ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്
.
وسئل علماء اللجنة الدائمة للإفتاء :
هناك من يحتجون ببناء القبة الخضراء على القبر الشريف بالحرم النبوي على جواز بناء القباب على باقي القبور ، كالصالحين ، وغيرهم ، فهل يصح هذا الاحتجاج أم ماذا يكون الرد عليهم ؟
മസ്ജിദുന്നബവിയിലുള്ള പച്ചനിറത്തിലുള്ള
ഖുബ്ബയെ മഹാന്മാരുടേയും അതുപോലെ മറ്റുള്ളവരുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബാ നിര്‍മ്മിക്കുന്നതിനു
ആധാരമായി കരുതുന്നവര്‍ ആരാണ് ?. അങ്ങിനെ ആധാരമായി സ്വീകരിക്കുന്നത്
ശരിയാണോ ?. അല്ലായെങ്കില്‍ , അവരോട് എങ്ങിനെയാണ്
വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ?. എന്ന് മാര്‍ഗ്ഗവുമായി ബന്ധപ്പെട്ട
തീര്‍പ്പുകള്‍ കല്‍പ്പിക്കുന്ന 'അല്ലജനത്തു ത്തായിമാ 'യുടെ ഉലമാക്കളോട് ചോദിക്കുകയുണ്ടായി .
فأجابوا
لا يصح الاحتجاج ببناء الناس قبة على قبر النبي صلى الله عليه وسلم على جواز بناء قباب على قبور الأموات ، صالحين ، أو غيرهم ؛ لأن بناء أولئك الناس القبة على قبره صلى الله عليه وسلم حرام يأثم فاعله ؛ لمخالفته ما ثبت عن أبي الهياج الأسدي قال : قال لي علي بن أبي طالب رضي الله عنه : ألا أبعثك على ما بعثني عليه رسول الله صلى الله عليه وسلم ؟ ألا تدع تمثالاً إلا طمستَه ، ولا قبراً مشرفاً إلا سويته وعن جابر رضي الله عنه قال : ( نهى النبي صلى الله عليه وسلم أن يجصَّص القبر ، وأن يقعد عليه ، وأن يبنى عليه ) رواهما مسلم في صحيحه ، فلا يصح أن يحتج أحد بفعل بعض الناس المحرم على جواز مثله من المحرمات ؛ لأنه لا يجوز معارضة قول النبي صلى الله عليه وسلم بقول أحد من الناس أو فعله ؛ لأنه المبلغ عن الله سبحانه ، والواجب طاعته ، والحذر من مخالفة أمره ؛ لقول الله عز وجل : ( وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا ) )الحشر/ 7(وغيرها من الآيات الآمرة بطاعة الله وطاعة رسوله ؛ ولأن بناء القبور ، واتخاذ القباب عليها من وسائل الشرك بأهلها ، فيجب سد الذرائع الموصلة للشرك
" انتهى . الشيخ عبد العزيز بن باز ، الشيخ عبد الرزاق عفيفي ، الشيخ عبد الله بن قعود.
" فتاوى اللجنة الدائمة
" ( 9 / 83 ، 84)
നബി(സ:അ)യുടെ ഖബറിനു മുകളിലുള്ള ഖുബ്ബയെ ആധാരമാക്കി മഹാന്മാരുടെയോ അതുപോലുള്ള
മറ്റുള്ളവരുടെയോ ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബാ നിര്‍മ്മിക്കുവാന്‍ അനുവാദമില്ല . എന്തുകൊണ്ടെന്നാല്‍
, അവര്‍ നബി(സ:അ)യുടെ ഖബറിനു മുകളില്‍ ഖുബ്ബ നിര്‍മ്മിച്ചിട്ടുള്ളത് പോലും നിഷിദ്ധമായ
(ഹറാമായ) പ്രവര്‍ത്തിയാണ്
. അങ്ങിനെ ചെയ്തവര്‍ പാപികളാകുന്നു .
അലി(റ) എന്നോട് ; നബി(സ:അ) എന്ത് ദൌത്യത്തിനായി എന്നെ നിയോഗിച്ചുവോ അതേ ദൌത്യത്തിനായി
ഞാന്‍ നിന്നെ അയക്കുന്നു . ഒരൊറ്റ പ്രതിമയേയും തകര്‍ക്കാതെയും , ഒരൊറ്റ ഖബരിനെപ്പോലും തട്ടിനിറപ്പാക്കാതെയും
നീ വിട്ടുപോകരുത് എന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി
എന്ന് അബുല്‍ ഹയ്യാജ് അല്‍ അസദീ എന്നിവരില്‍നിന്നും അറിയിക്കപ്പെട്ട ഹദീസിനും ,
നബി(സ:അ) ഖബറുകള്‍ പൂശുന്നതും , അതിനു മുകളില്‍ ഇരിക്കുന്നതും , അതിനു മുകളില്‍
കെട്ടിടം നിര്‍മ്മിക്കുന്നതും നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് ജാബിര്‍ (റ)അറിയിക്കുന്ന ഹദീസിനും നേര്‍ വിരുദ്ധമായ പ്രവൃത്തിയാണിത് .
(മഹാ പാപങ്ങള്‍ക്കുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്) ഈ രണ്ട് ഹദീസുകളും സ്വഹീഹ് മുസ്ലിമില്‍ രേഖപ്പെടുത്തിയിരിക്കുന്നു
.
അതുകൊണ്ട് , തെറ്റ് ചെയ്ത ചിലരുടെ പ്രവൃത്തികളെ അതുപോലുള്ള കുറ്റകരമായ പ്രവൃത്തികള്‍ക്കായി
തെളിവായി അംഗീകരിക്കുന്നത് ശരിയല്ല . എന്തുകൊണ്ടെന്നാല്‍ സമൂഹത്തിലുള്ള ഒരു വ്യക്തിയുടെ
നിര്‍ദ്ദേശങ്ങളേയോ , പ്രവൃത്തികളെയോ അടിസ്ഥാനമാക്കി നബി(സ:അ)യുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവൃത്തിക്കുവാന്‍ മാര്‍ഗ്ഗത്തില്‍
അനുവാദമില്ല .
എന്തുകൊണ്ടെന്നാല്‍ ,
അത് ( നബി(സ:അ)യുടെ നിര്‍ദ്ദേശം) പരിശുദ്ധനായ അല്ലാഹുവിന്റെ പക്കല്‍നിന്നും നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങളാകുന്നു
. "ഈ ദൂതന്‍ നിങ്ങള്‍ക്ക് നല്‍കിയതെന്താണോ അത് നിങ്ങള്‍ സ്വീകരിക്കുക . എന്തില്‍നിന്നും
നിങ്ങളെ വിലക്കുന്നുവോ (അതില്‍നിന്നും)അകന്നുപോകുക" (അല്‍ ഹസര് : 7 ) എന്ന് അല്ലാഹു കല്‍പ്പിച്ചിട്ടുള്ളത് കൊണ്ടും , അല്ലാഹുവിനും അവന്റെ റസൂലിനും മാത്രമാണ് കീഴ്പ്പെടെണ്ടതെന്നു
വി . ഖുര്‍ആനില്‍ പല ഭാഗങ്ങളിലും അല്ലാഹു നിര്‍ദ്ദേശിക്കുന്നത് കൊണ്ടും , നബി(സ:അ)യ്ക്ക് കീഴ്പ്പെടുന്നതും അവരുടെ കല്‍പനകള്‍ക്ക് വിരുദ്ധമായ
വിഷയങ്ങളില്‍ നിന്നും വിട്ടുമാറി നില്‍ക്കുന്നതും നിര്‍ബന്ധമാണ് . ഖബറുകള്‍ കെട്ടിപ്പൊക്കുന്നതും
, അവയ്ക്കു മുകളില്‍ ഖുബ്ബ
നിര്‍മ്മിക്കുന്നതും അതില്‍ അടക്കം ചെയ്തിട്ടുള്ളവരെ അല്ലാഹുവിന് പങ്കുചേര്‍ക്കുന്ന
കാരണങ്ങളായി തീരും . അതുകൊണ്ട് അല്ലാഹുവില്‍ പങ്കുചേര്‍ക്കുവാന്‍ കാരണമായി തീരാവുന്ന
എല്ലാവിധ പ്രവൃത്തികളില്‍ നിന്നും അകന്നു നില്‍ക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന
കാര്യങ്ങളാണ് .(അറിയിക്കുന്നവര്‍ : ഷെയ്ക്ക് അബ്ദുല്‍ അസീസ് ബിന്‍ ബാസ് , ഷെയ്ക്ക് അബ്ദുല്‍ റസാഖ് അഫീഫി , ഷെയ്ക്ക് അബ്ദുല്ലാഹ്
ബിന്‍ കവൂത് . ഫതാവാ അല്ലജനത് അത്തായിമാ - 83, 84 / 9 )
അശ്ശെയ്ക് അസ്സാലിഹ് :
قال الشيخ صالح العصيمي حفظه الله
" إن استمرارَ هذه القبةِ على مدى ثمانيةِ قرونٍ لا يعني أنها أصبحت جائزة ، ولا يعني أن السكوتَ عنها إقرارٌ لها ، أو دليلٌ على جوازها ، بل يجبُ على ولاةِ المسلمين إزالتها ، وإعادة الوضع إلى ما كان عليه في عهدِ النبوةِ ، وإزالة القبةِ والزخارفِ والنقوشِ التي في المساجدِ ، وعلى رأسها المسجدُ النبوي ، ما لم يترتب على ذلك فتنةٌ أكبر منه ، فإن ترتبَ عليه فتنةٌ أكبر ، فلولي الأمرِ التريث مع العزمِ على استغلالِ الفرصة متى سنحت
" انتهى .-" بدعِ القبورِ ، أنواعها ، وأحكامها
" ( ص 253
800-ല്‍ പരം വര്‍ഷങ്ങളായി ഈ ഖുബ്ബാ നിലനില്‍ക്കുന്നത് കൊണ്ട് അത്
മാര്‍ഗ്ഗത്തില്‍ അനുവദിക്കപ്പെട്ടതാണ് എന്നായി തീരുന്നില്ല .
അതിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടാവാത്തത് കൊണ്ട് അത് അംഗീകരിക്കപ്പെട്ടതോ ,
അനുവദിക്കപ്പെട്ടതോ ആയിതീരുന്നില്ല . ആ ഖുബ്ബയെ അവിടെനിന്നും ഒഴിവാക്കി
നബി(സ:അ)യുടെ കാലത്ത് അവിടം ഏതു സ്ഥിതിയിലായിരുന്നുവോ അതുപോലെതന്നെ അതിനെ
തിരികെ കൊണ്ടുവരേണ്ടത് മുസ്ലിം ഭരണാധികാരികള്‍ക്ക് മേലുള്ള കടമയാണ് . ഖുബ്ബയെ ഉടനെ
അവിടെനിന്നും ഒഴിവാക്കുകയാണെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന
സന്ദേഹമുണ്ടെങ്കില്‍ അതിനുള്ള സാഹചര്യം ഒത്തുവരുമ്പോള്‍ അതിനെ ഒഴിവാക്കുന്ന കാര്യത്തില്‍
പ്രതിജ്ഞാ ബദ്ധരായിരിക്കേണ്ടതാണ് .( ഗ്രന്ഥം : ബിദഉല്‍ കുബൂര്‍ : 253)
അല്‍ ഉസൈമീന്‍ :
فتاوى نور على الدرب - لابن عثيمين -
(129 / 18)
فأجاب رحمه الله تعالى: البناء على القبور محرم وكل بناء بني على قبر فإنه يجب هدمه ولا يجوز إقراره والصلاة فيه لا تصح بل هي باطلة
പൊതുവേ ഖബറുകള്‍ക്ക് മുകളില്‍
നിര്‍മ്മിക്കപ്പെട്ടത് എന്താണെങ്കിലും അതിനെ തകര്‍ത്ത് തറനിരപ്പില്‍ ആക്കണമെന്ന് മുഹമ്മദ്
ബിന്‍ സാലിഹ് അല്‍ ഉസൈമീന്‍ ഫതവാ നല്‍കിയിരിക്കുന്നു .
ഖബറുകള്‍ക്ക് മുകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നത് നിഷേധിക്കപ്പെട്ടതാണ് . ഖബറുകള്‍ക്ക്
മുകളില്‍ നിര്‍മ്മിച്ചിട്ടുള്ളത് എന്താണെങ്കിലും അതിനെ തകര്‍ത്തുകളയേണ്ടത് അനിവാര്യമാണ് . അതിനെ
അംഗീകരിക്കുന്നതും , അവിടെ നമസ്ക്കരിക്കുന്നതും ഹറാമാണ് .
ഫതാവാ ലി ഇബ്നി ഉസൈമീന്‍ : 18/ 129
നബി(സ:അ)യുടെ ഖബറിനു മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഖുബ്ബ തകര്‍ക്കപ്പെണ്ടതാണ്
. അല്ലാഹു അതിനെ എളുപ്പമാക്കി തരട്ടെ എന്ന് ഒരു ചോദ്യത്തിന് മറുപടി നല്‍കുമ്പോള്‍ ഉസൈമീന്‍
പറയുകയുണ്ടായി . അതിന്റെ ലിങ്ക് ; http://www.youtube.com/watch?v=O2AcXRQEGE4
അബൂ ഹനീഫ ;
حاشية رد المختار على الدر المختار - (2
/ 237
وعن أبي حنيفة يكره أن يبنى عليه بناء من بيت أو قبة أو نحو ذلك لما روى جابر نهى رسول الله عن تجصيص القبور وأن يكتب عليها وأن يبنى عليها رواه مسلم وغيره
അബൂ ഹനീഫ അറിയിക്കുന്നു
: ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ , കെട്ടിടം പോലുള്ളവ നിര്‍മ്മിക്കുന്നത്
വെറുക്ക പെടെണ്ട കാര്യങ്ങളാണ് . എന്തുകൊണ്ടെന്നാല്‍ നബി(സ:അ) ഖബറുകള്‍ പൂശുന്നതും , അതിനു മുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നതും , അതിനു മുകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതും നിഷിദ്ധമാക്കിയിരിക്കുന്നു .
(ഗ്രന്ഥം ; രദ്ദുല്‍ മുഖ്താര്‍ ഭാഗം 2 പുറം ; 237 )
ഹനഫി പന്ധിതന്മാരുടെ ഫത് വ ;
جهود علماء الحنفية في إبطال عقائد القبورية - (3
/ 1661
اعلم أنه إلى عام (678هـ) لم تكن قبة على الحجرة النبوية التي فيها قبر النبي صلى الله عليه وسلم ؛ وإنما عملها وبناها الملك الظاهر المنصور قلاوون الصالحي في تلك السنة (678هـ) ، فعملت تلك القبة قلت : إنما فعل ذلك لأنه رأى في مصر والشام كنائس النصارى المزخرفة فقلدهم جهلاً منه بأمر النبي صلى الله عليه وسلم وسنته ؛
നിങ്ങളറിഞ്ഞു കൊള്ളുക ;
ഹിജ്റി 678 വരേയും നബി(സ:അ)യുടെ ഖബറിനു മുകളില്‍ ഖുബ്ബ ഉണ്ടായിരുന്നില്ല . ഇത് നിര്‍മ്മിച്ചത്
മന്‍സൂര്‍ കലാവൂന്‍ എന്ന രാജാവാണ് . ഹിജ്റി 678 ല്‍ അദ്ദേഹം ആ ഖുബ്ബ നിര്‍മ്മിക്കുകയുണ്ടായി . നബി(സ:അ)യുടെ കല്‍പ്പനയെ കുറിച്ച് അറിവില്ലാതെ ഈജിപ്ത് , സിറിയ എന്നീ രാജ്യങ്ങളിലെ അലങ്കരിക്കപ്പെട്ട
ക്രിസ്ത്യന്‍ ദേവാലയങ്ങളെ മാതൃകയാക്കി ഇതിനെ അദ്ദേഹം നിര്‍മ്മിക്കുകയായിരുന്നു . (ഗ്രന്ഥം
; ജുഹുദു ഉലമായില്‍ ഹനഫിയ്യാ ഫീ ഇഫ്താലി അകായിതില്‍ കുബൂരിയ്യ
: 3 / 1661)
اعلم أنه لا شك أن عمل قلاوون هذا -: مخالف قطعاً للأحاديث الصحيحة الثابتة عن رسول الله صلى الله عليه وسلم ؛ ولكن الجهل بلاء عظيم ، والغلو في المحبة والتعظيم وباء جسيم ، والتقليد للأجانب داء مهلك ؛ فنعوذ بالله من الجهل ، ومن الغلو ، ومن التقليد للأجانب"
انتهى
جهود علماء الحنفية في إبطال عقائد القبورية ( 3
/ 1660 - 1662
അറിഞ്ഞുകൊള്ളുക ;
ഇത് കലാവൂന്‍ എന്ന വ്യക്തിയുടെ പ്രവൃത്തി തന്നെയാണെന്നതില്‍ ഒട്ടും സംശയമില്ല
. ഇത് നബി(സ:അ)യില്‍ നിന്നും കിട്ടിയിട്ടുള്ള വ്യക്തമായ സ്വഹീഹായ ഹദീസുകള്‍ക്ക്
നേര്‍ വിരോധമായതാണ് . വിഡ്ഢിത്വം ഏറ്റവും വലിയ പരീക്ഷണമായി തീരും . സ്നേഹം പ്രകടിപ്പിക്കുന്ന
കാര്യത്തിലും , ബഹുമാനിക്കുന്ന കാര്യത്തിലും
അതിരു കടക്കുന്നത് അപകടകരമായ രോഗമാണ് . (നബി(സ:അ)യെ അല്ലാതെ) മറ്റുള്ളവരെ അന്ധമായി പിന്‍പറ്റുന്നത് നാശത്തിലേക്കുള്ള വഴിയാണ്
. വിഡ്ഢിത്വത്തില്‍ നിന്നും , പരിതി ലംഘിക്കുന്ന കാര്യങ്ങളില്‍ നിന്നും , അന്ധമായി
മറ്റുള്ളവരെ പിന്പറ്റുന്നതില്‍ നിന്നും അല്ലാഹുവിനോട് നമുക്ക് സംരക്ഷണം തേടാം . (ഗ്രന്ഥം
; ജുഹുദു ഉലമായില്‍ ഹനഫിയ്യാ ഫീ ഇഫ്താലി അകായിതില്‍ കുബൂരിയ്യാ
- 1660-1662 / 3 )
ഖുബ്ബയെ തകര്‍ക്കാതിരിക്കുവാനുള്ള കാരണം ;
سبب عدم هدمها
فقد بَيَّن العلماء الحكم الشرعي في بناء القبة ، وأثرها البدعي واضح على أهل البدع ، فهم متعلقون بها بناءً ولوناً ، ومدحهم وتعظيمهم لها نظماً ونثراً كثير جدّاً ، ولم يبق إلا تنفيذ ذلك من ولاة الأمر ، وليس هذا من عمل العلماء
وقد يكون المانع من هدمها درءً للفتنة ، وخشيةً من أن تحدث فوضى بين عامة الناس وجهلتهم ، وللأسف فإن هؤلاء العامة لم يصلوا إلى ما وصلوا إليه من تعظيم تلك القبَّة إلا بقيادة علماء الضلالة وأئمة البدعة ، وهؤلاء هم الذي يهيجون العامة على بلاد الحرمين الشريفين ، وعلى عقيدتها ، وعلى منهجها ، وقد ساءتهم جدّاً أفعالٌ كثيرة
وبكل حال : فالحكم الشرعي واضح بيِّن ، وعدم هدمها لا يعني أنها جائزة البناء لا هي ولا غيرها على أي قبر كان
ഖുബ്ബയെ കുറിച്ച് മാര്‍ഗ്ഗം
അനുശാസിക്കുന്ന നിയമങ്ങളെ പന്ധിതന്മാര്‍ വ്യക്തമാക്കി കഴിഞ്ഞു . ബിദ് അത്തിന്റെ പ്രത്യാഘാതങ്ങള്‍
വളരെ വ്യക്തമായി ബിദ് അത്ത് വാദികള്‍ക്ക് എതിരായി തന്നെയാണുള്ളത് . അവര്‍ അതിനോടൊപ്പം
കെട്ടിടത്തെയും , വര്‍ണ്ണത്തെയും ബന്ധപ്പെടുത്തുന്നു . അവര്‍
ആ ഖുബ്ബയെ കുറിച്ച് പ്രബന്ധങ്ങളായും , കവിതകളിലൂടെയും പ്രകീര്‍ത്തിക്കുന്നതും
മഹത്വവല്‍ക്കരിക്കുന്നതും വളരെയേറെ കൂടിപ്പോവുന്നു . അതിനെ (ഖുബ്ബയെ തകര്‍ക്കേണ്ടതാണെന്ന
നിയമത്തെ) പ്രാവര്‍ത്തികമാക്കേണ്ടത് ഭരണാധികാരികളുടെ കര്‍ത്തവ്യമാണ്
. ഇത് പന്ധിതന്മാരുടെ ജോലിയല്ല . അതിനെ തകര്‍ക്കാതിരിക്കുവാനുള്ള കാരണം , അതിനുശേഷം ഉണ്ടായിതീരുവാന്‍ സാധ്യതയുള്ള കുഴപ്പങ്ങളെ
ഒഴിവാക്കുവാന്‍ വേണ്ടിയും , ജനങ്ങളാല്‍ അവരുടെ അറിവില്ലായ്മ കൊണ്ട്
പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന കാരണത്താലും ആയിരിക്കാം .
ഇതില്‍ ഖേദകരമായ ഒരു കാര്യം എന്തെന്നാല്‍ ഈ ഖുബ്ബയെ മഹത്വവല്‍ക്കരിക്കുവാന്‍
ഈ ജനങ്ങള്‍ വഴിപിഴച്ച പന്ധിതന്മാരുടെയും , ബിദ്അത്ത് വാദികളായ
ഇമാമുകളുടെയും നേതൃത്വത്തെ അല്ലാതെ മറ്റൊരു വിധത്തിലുള്ള തെളിവുകളെ ക്കുറിച്ചും അജ്ഞരാണ്
. ഇക്കൂട്ടര്‍ തന്നെയാണ് ശ്രേഷ്ടതയാര്‍ന്ന ഈ രണ്ട് നഗരങ്ങള്‍ക്കുള്ള പ്രസിദ്ധിയേയും
, സിദ്ധാന്തങ്ങളേയും സമ്പ്രദായങ്ങളെയും നശിപ്പിക്കുന്നത് . അവരുടെ
പ്രവൃത്തികളില്‍ ഏറെയും ദുഷിച്ചവയാണ് .
പൊതുവെ മാര്‍ഗ്ഗ നിയമങ്ങള്‍
വളരെ വ്യക്തമാക്കപ്പെട്ടവയാണ് . തകര്‍ക്കപ്പെടാത്ത ഈ കെട്ടിടമാവട്ടെ , മറ്റു ഖബറുകള്‍ക്ക് മുകളില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏതു കെട്ടിടമായിരുന്നാലും
അത് മാര്‍ഗ്ഗത്തില്‍ അനുവദനീയമല്ല .
നബി(സ:അ)യുടെ ഖബറിനു മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഖുബ്ബാ തകര്‍ക്കപ്പെടെണ്ടത്
തന്നെയാണ് എന്ന കാര്യം നബിമൊഴി അറിഞ്ഞവര്‍ എല്ലാവരും തന്നെ വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു
. പ്രത്യേകിച്ചും സൌദി പന്ധിതന്മാരും , ഫത് വാ നല്‍കുവാന്‍ സൌദി സര്‍ക്കാരിനാല്‍ നിയമിക്കപ്പെട്ടവരും
ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു .
നബി(സ:അ)യുടെ കല്‍പ്പനകള്‍ മാത്രമാണ് മാര്‍ഗ്ഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക്
ആധാരമായി സ്വീകരിക്കേണ്ടത് . അല്ലാഹുവിന് പങ്കുചേര്‍ക്കുന്ന കാര്യങ്ങളിലേയ്ക്ക് നയിക്കുന്ന
ഇത്തരം കാര്യങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കേണ്ടതാണ് .
മാത്രമല്ല , നബി(സ:അ)യെ മറവു ചെയ്യപ്പെട്ട ആ സ്ഥലം നബി(സ:അ) നിര്‍മ്മിച്ച മസ്ജിദുന്നബവിയുടെ ഒരു ഭാഗമായിരുന്നില്ല . അത്
നബി(സ:അ)യുടെ വീടുതന്നെയായിരുന്നു . ആയിഷാ(റ)ക്ക് വേണ്ടി നബി(സ:അ) മാറ്റിവച്ചിരുന്ന ആ വീട്ടില്‍ വച്ചുതന്നെയാണ് നബി(സ:അ) മരണമടഞ്ഞത് .
അവര്‍ മരണമടഞ്ഞ ആ വീട്ടില്‍തന്നെയാണ്
അവരെ മറവ് ചെയ്യപ്പെട്ടിട്ടുള്ളതും . അതിനു ശേഷവും ആ ഭവനം ആയിഷാ(റ)യുടെ വീടായി തന്നെയാണ് നിലനിന്നത് . അതുകൊണ്ട് തന്നെയാണ് ഉമര്‍(റ) അവരുടെ മരണ സമയത്ത് തന്റെ മരണശേഷം തന്നെയും നബി(സ:അ)യുടെ അരികില്‍ തന്നെ അടക്കം ചെയ്യുവാന്‍ വേണ്ടി ആയിഷാ(റ)യുടെ അനുവാദം ചോദിക്കുകയുണ്ടായത് . അവര്‍ അനുവാദം നല്‍കിയ ശേഷമാണ്
ഉമരി(റ)നെ അവിടെ അടക്കം ചെയ്തത് .
നബി(സ:അ)യെ അടക്കം ചെയ്യപ്പെട്ട ആസ്ഥലം മസ്ജിദുന്നബവിക്ക് ഉള്‍പ്പെടാത്ത
ഒരു ഭാഗമാണ് . ഈ സത്യാവസ്ഥ മനസ്സിലാക്കുകയാണെങ്കില്‍ മസ്ജിദുന്നബവിയെ തകര്‍ക്കണമെന്ന്
പറഞ്ഞതായി തൌഹീദ് ജമാഅത്തിനെതിരായി ആരുംതന്നെ അപവാദം പറയുകയുണ്ടാവില്ല .
No comments:
Post a Comment