ത്വലാഖും
ഏകീകൃത സിവില്‍ കോഡും
P . ജൈനുല്‍ ആബിദീന്‍
ഇന്ത്യന്‍ ഭരണ
ഘടനയുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മുസ്ലിം വ്യക്തി നിയമത്തില്‍
മാറ്റം വരുത്തണമെന്നും , മുസ്ലീം ത്വലാഖ് സമ്പ്രദായം സ്ത്രീകള്‍ക്ക് ദോഷം
ചെയ്യുന്നതാണെന്നും അത് ഇന്ത്യയില്‍ അനുവദിക്കുവാന്‍ പാടില്ലാ എന്നുമുള്ള ചൂടേറിയ
സംവാദങ്ങള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണ് .
ഇസ്ലാമിക
നിയമപ്രകാരം, ഭര്‍ത്താവിന് ഭാര്യയോട് അനിഷ്ടം തോന്നിയാല്‍ അവര്‍ തമ്മിലുള്ള വിവാഹമോചനത്തിനായി
അവന് മൂന്ന് സന്ദര്‍ഭങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു . ആദ്യത്തെ ത്വലാഖിനു (വിവാഹമോചനത്തിന്)
ശേഷം അവന് വീണ്ടും ഭാര്യയുമൊത്ത് ജീവിതം തുടരാം . രണ്ടാമതും ത്വലാഖ് നല്‍കിയാല്‍
തുടര്‍ന്നും ഒന്നിച്ചു ജീവിതം തുടരാം . അതിനുശേഷം മൂന്നാമത്തെ തവണയും ത്വലാഖ് നല്‍കുകയാണെങ്കില്‍ അവര്‍ എന്നന്നേക്കുമായി
ബന്ധം വേര്‍പിരിയുന്നു . ഇതുതന്നെയാണ് ഇസ്ലാമിക വിവാഹമോചനം . (ഇതിനെക്കുറിച്ച്
പിന്നീട് വിശദീകരിച്ചിരിക്കുന്നു)
മുസ്ലീങ്ങളില്‍ ചിലര്‍ തങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ള ഈ
മൂന്ന് സന്ദര്‍ഭങ്ങളെ കുറിച്ച് അറിവില്ലാതെ ഒരേ സമയത്ത് തന്നെ മുത്ത്വലാഖ് (മൂന്നു
ത്വലാഖ്) എന്നുപറഞ്ഞ് മൂന്നു ഘട്ടങ്ങളിലായി നല്‍കപ്പെടെണ്ട വിവാഹമോചനത്തെ
(ത്വലാഖിനെ) ഒരേസമയത്തു തന്നെ നല്‍കി വിവാഹമോചനം നടന്നതായി പറഞ്ഞ് ബന്ധം വേര്‍പെടുത്തുന്നു
. എന്നാല്‍ നബി(സ:അ) കാണിച്ചുതന്ന വഴിയില്‍ ‘മുത്ത്വലാഖ്’ എന്ന് ഒറ്റ തവണയായി പറഞ്ഞാലും അത് ഒരു
ത്വലാഖ് എന്നുതന്നെയാണ് കരുതിവന്നത് . മുസ്ലീംകളുടെ ജീവിതയാത്രയില്‍ ഏതോ ഒരുഘട്ടത്തില്‍
അതിനു വിപരീതമായി മുത്ത്വലാഖ് (മൂന്നു ത്വലാഖ്) എന്നു പറഞ്ഞ് അതിനെ മൂന്നായി
കരുതുന്ന പ്രവണത അംഗീകരിക്കപ്പെട്ടു വരികയാനുണ്ടായത് . (ഇതിനെ കുറിച്ചും പിന്നീട്
വിശദമാക്കുന്നുണ്ട് )
ഇന്ത്യന്‍
മുസ്ലീംകളില്‍ മദ്ഹബ് സിദ്ധാന്തത്തെ (പണ്ഡിതന്മാരുടെ സ്വന്തം അഭിപ്രായങ്ങളെ )
അംഗീകരിച്ച് ജീവിക്കുന്നവരും ഉണ്ട് . ഈ വിഭാഗക്കാര്‍ തന്നെയാണ് ‘മുത്ത്വലാഖ്’ എന്നുപറഞ്ഞാല്‍ മൂന്നു ത്വലാഖും (വിവാഹമോചനവും) നടന്നു കഴിഞ്ഞിരിക്കുന്നു എന്ന
അഭിപ്രായത്തില്‍ നിലകൊള്ളുന്നവര്‍ .
മദ്ഹബ് സിദ്ധാന്തത്തെ എതിര്‍ക്കുന്ന അഹലെ ഹദീസ്
, മുജാഹിദ് , തൌഹീദ് ജമാഅത്ത് എന്നീ ജമാഅത്തുകളില്‍ (സമുദായ സംഘടനകള്‍) ഉള്ളവര്‍
മുത്ത്വലാഖ് എന്ന് ഒറ്റ തവണ പറഞ്ഞാല്‍ അത് ഒരുത്വലാഖ് തന്നെയാണ് എന്ന അഭിപ്രായത്തില്‍ ഉള്ളവരാണ് .
1937 – മാണ്ട്
ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ ഓരോ മത വിഭാഗങ്ങല്‍ക്കുമുള്ള സിവില്‍ നിയമങ്ങളില്‍
ഭേദഗതി വരുത്തുവാന്‍ ഒരു പരിശ്രമം നടന്നപ്പോള്‍ മുത്ത്വലാഖ് (മൂന്നു ത്വലാഖ് )
എന്നു പറഞ്ഞ് തീര്‍ത്തും ബന്ധം വേര്‍പെടുത്തുന്ന നിയമത്തില്‍ മാറ്റം വരുത്തുവാന്‍
ഭരണാധികാരികള്‍ ശ്രമം നടത്തുകയുണ്ടായി .
എന്നാല്‍ ,
അന്ന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്ന ദേവ്ബന്ദ് മദ്രസയുടെ ഭാഗത്ത്
നിന്നുള്ള എതിര്‍പ്പിന്റെ കാരണത്താല്‍ ആ
ശ്രമം വിജയം കണ്ടില്ല . ആ സ്ഥിതിതന്നെ സ്വതന്ത്ര ഇന്ത്യയിലും തുടര്‍ന്നുവന്നു.
മുത്ത്വലാഖ് സമ്പ്രദായത്താല്‍ ദുരിതം നേരിടേണ്ടി വന്ന മൂന്നു
സ്ത്രീകള്‍ സമര്‍പ്പിച്ച പരാതികളെ സുപ്രീംകോടതി ശരിയായ വിധത്തില്‍
സമീപിക്കാത്തതാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള കുഴപ്പങ്ങള്‍ക്ക് കാരണം .
ഇതുതന്നെയാണ് ആ
സംഭവം .
ഉത്തരാഖണ്ഡ്
സ്വദേശിയായ സായിരാ ബാനു , രാജസ്ഥാന്‍ ജൈപൂര്‍ സ്വദേശിയായ ഒരു സ്ത്രീ , പശ്ചിമ
ബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായ ഒരു സ്ത്രീ എന്നീ മൂന്നു പേരും മുത്ത്വലാഖിനെതിരായി
പരാതികള്‍ നല്‍കുകയുണ്ടായി . ഇവര്‍ സമര്‍പ്പിച്ച വാദം മുത്ത്വലാഖ് എന്നത്
ഇസ്ലാമില്‍ ഇല്ലാത്ത ഒന്നാണ് എന്നതാണ് .
ഇവര്‍ നല്‍കിയ
പരാതികള്‍ കീഴ് കോടതികളെ കടന്ന് അവസാനം ഒറ്റ പരാതിയായി സുപ്രീംകോടതിയില്‍ വിചാരണ
നടന്നുവരുന്നു .
ഈ കേസിനെതിരെ
മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ചില മുസ്ലീം സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു
.
അഹലെ ഹദീസ്
വിഭാഗക്കാര്‍ക്കിടയില്‍ മുത്ത്വലാഖ് സമ്പ്രദായം നിലവിലില്ല . നബി (സ:അ) യുടെ
കാലത്തും അങ്ങിനെയൊന്ന് നിലവിലുണ്ടായിരുന്നില്ല . പരാതി നല്‍കിയ സ്ത്രീകള്‍ നബി
(സ:അ) യുടെ കാലത്തുണ്ടായിരുന്ന ഇസ്ലാമിക നിയമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പരാതി
നല്‍കിയിട്ടുള്ളത് കൊണ്ട് മുത്ത്വലാഖ് എന്നത് ഒരു ത്വലാഖ് തന്നെയാണ് എന്ന്
കോടതികള്‍ക്ക് തീര്‍പ്പ് നല്‍കിയിരിക്കാം . അങ്ങിനെ പല സന്ദര്‍ഭങ്ങളിലും കോടതികള്‍
വിധി പ്രഖ്യാപിച്ചിട്ടുമുണ്ട് . ഈ വിധം തീര്‍പ്പ് നല്‍കിയിരുന്നുവെങ്കില്‍ മുസ്ലീം
വ്യക്തി നിയമത്തില്‍ കൈകടത്തുന്നതായി ഭൂരിപക്ഷം മുസ്ലീംകളും കരുതിയിട്ടുണ്ടാവില്ല
. മറിച്ച് , മുസ്ലിം വ്യക്തി നിയമത്തില്‍ ഒരു വിഭാഗക്കാരുടെ നിയമമനുസരിച്ച് വിധി
കല്‍പ്പിച്ചിട്ടുള്ളതായി മാത്രമേ കരുതപ്പെട്ടിരിക്കുകയുള്ളു .
ഹനഫി
വിഭാഗക്കാരും , അഹലേ ഹദീസ് വിഭാഗക്കാരും പലവിഷയങ്ങളിലും വഴക്കുകളുമായി കോടതികളെ
സമീപിച്ചപ്പോള്‍ അഹലേ ഹദീസ് വിഭാഗക്കാര്‍ക്ക് അവരുടെ സിദ്ധാന്തമനുസരിച്ച്
ജീവിക്കുവാന്‍ അവകാശമുണ്ടെന്നു കോടതികള്‍ വിധി പറഞ്ഞിട്ടുണ്ട് .
കൂടാതെ കേരളം , കാരൈക്കാല്‍ എന്നിവിടങ്ങളില്‍ ഷാഫി
മദ്ഹബ് വിഭാഗത്തിന്റെ അടിസ്ഥാനത്തിലുള്ള ശരീയത്ത് നിയമപ്രകാരമാണ് കോടതികള്‍ വിധി
കല്‍പ്പിക്കുന്നത് . ഈ പ്രദേശങ്ങളില്‍ ഷാഫി സിദ്ധാന്തം പിന്‍പറ്റുന്നവരാണ്
ഭൂരിപക്ഷം . എന്നാല്‍ തമിഴ്നാട്ടില്‍ ഹനഫി മദ്ഹബ് വിഭാഗത്തിന്റെ നിയമങ്ങല്‍ക്കനുസൃതമായാണ്
വിധി കല്‍പ്പിക്കപ്പെടുന്നത് .
ഇങ്ങിനെ
ഇസ്ലാമിക സിദ്ധാന്തത്തിലെ വിഭാഗങ്ങളില്‍ ഒരു വിഭാഗത്തിന്റെ നിയമമനുസരിച്ച്
കോടതികള്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണെങ്കില്‍ അത് വ്യക്തി നിയമത്തില്‍
കൈകടത്തലാവുകയില്ല .
എന്നാല്‍ ,
സുപ്രീംകോടതി വിവേകപൂര്‍വ്വമായി സ്വീകരിച്ചിരിക്കേണ്ട ഈ നടപടിയെ തിരസ്ക്കരിച്ച്
ആവശ്യമില്ലാതെ കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ച് കുഴപ്പം സൃഷ്ടിചിരിക്കുന്നു
.
കേന്ദ്ര സര്‍ക്കാരിന്റെ
അഭിപ്രായം ചോദിക്കാതെ തന്നെ ഇസ്ലാമിക ശരീയത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍
നിന്നുകൊണ്ട് തന്നെ ആ സ്ത്രീകള്‍ക്ക് നീതി നല്‍കുവാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നിട്ടും
കോടതികള്‍ സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞത് അവിവേകമാണ് .
ഇതിന്റെ
അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും താഴെപ്പറയുന്ന വിധത്തിലുള്ള അഭിപ്രായം
കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു .
‘ത്വലാഖ് സമ്പ്രദായത്തെ , മതവിശ്വാസത്തിന്റെ ഒരു ഭാഗമായി കരുതേണ്ടതില്ല . ത്വലാഖ്
സമ്പ്രദായം ലിംഗ അസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന വിധമാനുള്ളത് . രാജ്യത്ത്
രണ്ടുവിഭാഗക്കാര്‍ക്കും (സ്ത്രീക്കും , പുരുഷനും) തുല്യ അവകാശമാണ് നല്‍കേണ്ടത്
എന്ന അടിസ്ഥാനത്തില്‍ മാത്രമാണ് ഈ പ്രശ്നത്തെ കാണേണ്ടത് . രാഷ്ട്രത്തിന്റെ
ഭരണഘടനയ്ക്ക് തന്നെയാണ് പ്രഥമസ്ഥാനം . ഇന്ത്യയെപ്പോലുള്ള മതേതര രാജ്യത്തില്‍ ത്വലാഖ്
സമ്പ്രദായങ്ങള്‍ക്ക് ഇടം നല്‍കുവാന്‍ പാടില്ല’.
മുത്ത്വലാഖ്
സമ്പ്രദായത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചാല്‍ അതിനെക്കുറിച്ച്
മാത്രം അഭിപ്രായം പറയാതെ മൊത്തത്തില്‍ ത്വലാഖ് നിയമത്തെ തന്നെ എടുത്തുകളയണമെന്ന്
സര്‍ക്കാര്‍ പകരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് അതിനെക്കാളും വിവേകശൂന്യമായ
പ്രവൃത്തിയായിരിക്കുന്നു .
ഒരു വിഷയത്തില്‍
വിരുദ്ധമായ പ്രസ്താവനകള്‍ സമര്‍പ്പിക്കുന്ന വിധം കേന്ദ്ര സര്‍ക്കാരിന് ബുദ്ധി
ശോഷിച്ചുപോയി എന്ന കാര്യത്തെ നാം ചൂണ്ടിക്കാണിക്കുകയാണ് .
·
ത്വലാഖ്
സമ്പ്രദായത്തെ , മതവിശ്വാസത്തിന്റെ ഒരു ഭാഗമായി കരുതേണ്ടതില്ല .
·
ഇന്ത്യയെപ്പോലുള്ള
മതേതര രാജ്യത്തില്‍ , ത്വലാഖ് സമ്പ്രദായങ്ങള്‍ക്ക് സ്ഥാനം നല്‍കുവാന്‍ പാടില്ല.
ഈ രണ്ട്
വാക്യങ്ങളും ശ്രദ്ധിക്കുക !
ത്വലാഖ് എന്ന
വിഷയത്തെ മതവിശ്വാസത്തിന്റെ ഒരുഭാഗമായി കരുതേണ്ടതില്ല എന്നു ആദ്യത്തെ വാചകം
പറയുന്നു . രണ്ടാമത്തേത് മതാടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്കു മതേതര രാജ്യത്ത്
സ്ഥാനമില്ല എന്നു നേര്‍വിരുദ്ധമായി പറഞ്ഞിരിക്കുന്നു .
ത്വലാഖ്
മതവിശ്വാസം തന്നെയാണ് . എന്നാല്‍ മതവിശ്വാസമല്ല എന്നുപറയുന്നതിന് തുല്യമായ
വിഡ്ഢിത്വം വേറെയുണ്ടാവില്ല . രാഷ്ട്രീയക്കാര്‍ക്ക് വിവരമില്ലാ എന്നുവച്ച് നിയമം
പഠിച്ച നിയമജ്ഞര്‍ക്കെങ്കിലും വൈരുദ്ധ്യമില്ലാത്ത ഒരു പ്രസ്താവന സമര്‍പ്പിക്കുവാനുള്ള
വിവേകം ഉണ്ടായിരിക്കെണ്ടതല്ലേ ?.
കേന്ദ്ര സര്‍ക്കാരിന്റെ
നിയമ പരിജ്ഞാനം പരിഹാസ്യമായ നിലയിലാണെന്ന് ഈ പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നു .
മതേതര
രാഷ്ട്രമായതുകൊണ്ട് മതത്തിന്റെ അടിസ്ഥാനത്തിലുള്ള ത്വലാഖ് നിയമത്തിനു ഇടം നല്‍കുവാന്‍
പാടില്ലായെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു .
ഇന്ത്യാ മതേതര
രാഷ്ട്രമാണെന്ന് മോഡി ഭരണമേറ്റെടുത്ത ശേഷമല്ല പ്രഖ്യാപിച്ചത് . ഇന്ത്യന്‍ ഭരണ ഘടന
രൂപീകരിക്കപ്പെടുമ്പോള്‍ തന്നെ അത് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
ഭരണഘടനയിലും ഈ തീരുമാനം രേഖപ്പെടുത്തിയിരിക്കുന്നു . മതേതര രാഷ്ട്രമെന്ന്
പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഓരോ മത വിഭാഗത്തിനുമുള്ള 1937- ല്‍ രൂപീകരിക്കപ്പെട്ട സ്വകാര്യ നിയമങ്ങളേയും ഭരണഘടന അംഗീകരിച്ചിരിക്കുന്നു
.
ഇന്ത്യന്‍
പൌരന്മാര്‍ എല്ലാവര്ക്കും ഏകീകൃതമായ വ്യക്തി നിയമം രാജ്യത്ത് നടപ്പില്‍വരുത്തുവാന്‍
സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഭരണഘടനയിലെ 44- മത്തെ ഖണ്ഡിക
പറയുന്നു .
എന്താണ് ഇതിനര്‍ത്ഥം
?. നിലവില്‍ എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്ന സിവില്‍ നിയമങ്ങള്‍
ഇല്ലാതെയാനിരിക്കുന്നത് . അത് രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കണം എന്നുതന്നെയാണ്
ഇത് അര്‍ത്ഥമാക്കുന്നത് . ഭരണഘടനയിലെ ഈ വാക്യം സ്വകാര്യ വ്യക്തി നിയമങ്ങളെ നിലനിര്‍ത്തിക്കൊണ്ടാണ്
അംഗീകാരം നല്‍കുന്നത് . എങ്കിലും എല്ലാവര്‍ക്കും ഏകീകൃതമായ സിവില്‍നിയമം കൊണ്ടുവരുന്നതിനായി
നടപടി സ്വീകരിക്കണം എന്നുതന്നെയാണ് നിര്‍ദ്ദേശിക്കുന്നത് .
ചില
വ്യക്തിപരമായ സിവില്‍ നിയമങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത് രാജ്യത്തിന്റെ
മതേതരത്വത്തിന് എതിരായതാണെന്ന് അന്നത്തെ ഭരണഘടനാ ശില്‍പ്പികള്‍
കരുതിയിരുന്നുവെങ്കില്‍ അന്നുതന്നെ അവയെ ഭരണഘടനയിലൂടെ തന്നെ
നിരോധിച്ചിരിക്കുമായിരുന്നു .
ഏകീകൃത സിവില്‍
കോഡിനായി നടപടി സ്വീകരിക്കണമെന്ന് ഭരണഘടനയില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ,
നിര്‍ബന്ധമായും അത് പ്രാബല്യത്തില്‍ കൊണ്ടുവരേണ്ട വിഷയമല്ല എന്നകാര്യം കേന്ദ്ര സര്‍ക്കാരിന്
മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല . ഇതിനെക്കുറിച്ച് ഭരണഘടന തന്നെ വ്യക്തമാക്കുന്നു .
അഞ്ചു ഭാഗങ്ങളിലായി
ഭരണഘടനയ്ക്ക് രൂപംനല്‍കിയിരിക്കുന്നു . അതില്‍ നയവിശദീകരണം എന്നതു ഒരു ഭാഗമാണ് . ഈ തലക്കെട്ടില്‍ 36 മുതല്‍ 51 വരെയുള്ള അനുച്ഛേദങ്ങള്‍
ഉള്ളടങ്ങിയിരിക്കുന്നു . നയവിശദീകരണം എന്ന ഭാഗത്തിനു കീഴിലുള്ള 36 മുതല്‍ 51 വരെയുള്ള അനുച്ഛേദങ്ങള്‍ നിര്‍ദ്ദേശങ്ങള്‍
മാത്രമാണ് . നിര്‍ബന്ധമായും നടപ്പിലാക്കേണ്ടവയല്ല .
‘ഈ വിഭാഗത്തില്‍ പ്രസ്താവിച്ചിട്ടുള്ളവയെ ഏതു കോടതി മുഖേനയും അടിച്ചേല്‍പ്പിക്കുവാന്‍
കഴിയുകയില്ല’എന്ന് നയവിശദീകരനത്തിന്റെ 37 ആം വകുപ്പ് നിര്‍ദ്ദേശിക്കുന്നു .
കോടതി
ഇടപെടുവാന്‍ പാടില്ല ; ഇടപെടുവാന്‍ കഴിയുകയില്ല എന്നു കല്‍പ്പിക്കുന്ന നയവിശദീകരണ
വിഭാഗത്തില്‍ തന്നെയാണ് ഏകീകൃത സിവില്‍ കോഡിന് നടപടി സ്വീകരിക്കണമെന്ന 44 – മത് വിധിയും ഉള്‍പ്പെട്ടിട്ടുള്ളത് .
കേന്ദ്രസര്‍ക്കാറിന്
നിയമ പരിജ്ഞാനവും , ഭരണഘടനയെ കുറിച്ചുള്ള അറിവും ഉണ്ടായിരുന്നുവെങ്കില്‍
ചെയ്തിരിക്കേണ്ടത് എന്താണ് ?. ഇതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുവാനും ,
ഇക്കാര്യത്തില്‍ ഇടപെടുവാനും കോടതിക്ക് അധികാരമില്ല എന്നുപറഞ്ഞ് ഭരണഘടനയുടെ നിര്‍ദ്ദേശങ്ങളെ
സംരക്ഷിച്ചിരിക്കണം .
അടുത്തതായി ,
മുസ്ലീംകള്‍ക്ക് മതാടിസ്ഥാനത്തിലുള്ള ചില വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍
വെമ്പല്‍ കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ മുസ്ലീംകള്‍ അല്ലാത്ത മതവിഭാഗങ്ങള്‍ക്കും
ഇതുപോലുള്ള ചില നിയമങ്ങള്‍ ഉണ്ടെന്ന കാര്യം വിസ്മരിച്ചു പോകുന്നു .
മതേതര രാജ്യം
എന്ന കാരണത്താല്‍ ത്വലാഖ് (വിവാഹമോചനം) പാടില്ല എന്നാണെങ്കില്‍ , ഹിന്ദുക്കള്‍ക്ക്
മാത്രമായിട്ടുള്ള പ്രത്യേക സിവില്‍ നിയമങ്ങള്‍ ഉണ്ടല്ലോ ? അവയിലും മാറ്റം
വരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ദൈര്യം കാണിക്കുമോ ?. മാറ്റം കൊണ്ടുവരുമെന്ന്
സംസാരിക്കുവാനെങ്കിലും ദൈര്യപ്പെടുമോ ?.
കൂട്ടുകുടുംബമായി
കഴിയുന്ന ഹിന്ദുക്കള്‍ക്ക് ആധായനികുതിയില്‍ ഇളവുണ്ട് . എന്നാല്‍ മുസ്ലീംകള്‍ക്ക്
അതില്ല . മുസ്ലീംകള്‍ക്ക് അധിക നികുതിയും , ഹിന്ദുക്കള്‍ക്ക് കുറഞ്ഞ നികുതിയും
എന്ന നിലയുണ്ടായിട്ടും ഹിന്ദുക്കള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു .
ദത്തെടുക്കുന്ന കുട്ടിയെ
സ്വന്തം കുഞ്ഞായി കരുതാമെന്ന് ഹിന്ദുക്കള്‍ക്കായുള്ള പ്രത്യേക നിയമം പറയുന്നു .
നഗ്നരായി
അലഞ്ഞുനടക്കുന്നത് നിയമപരമായി കുറ്റമാണ് . എന്നാല്‍ ഹിന്ദുമതത്തിലും ,
ജൈനമതത്തിലും നഗ്ന സന്യാസിമാര്‍ക്ക് നഗ്നത പ്രദര്‍ശിപ്പിക്കുവാന്‍ അനുവാദമുള്ളത്
കൊണ്ട് നഗ്നസന്യാസിമാര്‍ പോലീസ് സംരക്ഷണത്തോടു കൂടി പരസ്യമായി നടമാടുന്നു .
പ്രധാനമന്ത്രി പോലും നേരിട്ടുചെന്നു അനുഗ്രഹം തേടുന്നു . ഇത് ഹിന്ദു
വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് സാധ്യമാവുന്നത് .
ഇങ്ങിനെ ഏകീകൃത
സിവില്‍ കോഡിന് വിരുദ്ധമായി ഹിന്ദുക്കള്‍ക്ക് മാത്രമായിട്ടുള്ള വ്യക്തിനിയമങ്ങള്‍
എത്രയാണെന്നറിയാമോ ?.
മുന്‍ നിയമ
മന്ത്രിയും , ബുദ്ധിജീവിയുമായ വീരപ്പ മൊയ്‌ലി പറയുന്നു ;
ഇന്ത്യയില്‍ ആകെ
300 വ്യക്തിനിയമങ്ങലുണ്ട് . അവയില്‍ മുസ്ലീംകള്‍ക്ക് നാലും ,
ക്രിസ്തുമതക്കാര്‍ക്ക് നാലും വ്യക്തിനിയമങ്ങളാനുള്ളത് . ബാക്കിയുള്ള 292 വ്യക്തി നിയമങ്ങളും ഹിന്ദുക്കള്‍ക്കായി മാത്രമുള്ളവയാണ് .
292 നിയമങ്ങള്‍ രാജ്യത്തിന്റെ പൊതുവായ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ
ഹിന്ദുക്കള്‍ക്ക് മാത്രം പ്രത്യേകമായിട്ടാണല്ലോ സൃഷ്ടിച്ചിട്ടുള്ളത് . അത് ഒരു
മതേതരത്വ രാജ്യത്തിന് ചേര്‍ന്നതാണോ ?. കേന്ദ്രസര്‍ക്കാരിനു ഇതിനെക്കുറിച്ച്
എന്തെങ്കിലും പറയുവാന്‍ കഴിയുമോ ?.
ഹിന്ദുക്കള്‍ക്ക്
292 നിയമങ്ങളും , മുസ്ലീംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നാലുവീതം
നിയമങ്ങളും പൊതുവായ സിവില്‍നിയമത്തില്‍ നിന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഒഴിവാക്കപ്പെടുകയുണ്ടായി
. ഇതിനെ സ്വതന്ത്ര ഇന്ത്യയും അംഗീകരിക്കുകയുണ്ടായി .
പിന്തുടര്‍ച്ചാവകാശം
(succession), പാരമ്പര്യാവകാശം (inheritance), ജാതി (caste), എന്നിവ സംബന്ധമായ വഴക്കുകളില്‍ നീതിപുലര്‍ത്തുവാന്‍ 1772- ല്‍ നിയമത്തില്‍ ക്രിമീകരണം ചെയ്യുകയുണ്ടായി . കൂടാതെ ഇന്ത്യന്‍
ശിക്ഷാനിയമം (INDIAN PENAL CODE) എന്നതിലൂടെ മുസ്ലീം
ശിക്ഷാനിയമത്തില്‍ (MUSLIM CRIMINAL LAW) പൂര്‍ണ്ണമായും
മാറ്റം വരുത്തുകയുണ്ടായി . പിന്നീട് 1937- ല്‍ ശരീയത്ത്
നിയമം (MUSLIM PERSONAL LAW SARIAT AFFLICATION 1937) ഈ
നിയമത്തിന്റെ രണ്ടാം ഭാഗത്തിലുല്‍പ്പെട്ട വകുപ്പുകളില്‍ വിവാഹമോചനം , ജീവനാംശം ,
മഹര്‍ സംഖ്യ , സംരക്ഷണം , സംഭാവന , ട്രസ്റ്റ് , വഖഫ് , വിവാഹം , സ്ത്രീകള്‍ക്കുള്ള
പ്രത്യേക സ്വത്തവകാശം , അനന്തരാവകാശം എന്നീ പരാതികളില്‍ മുസ്ലീംകള്‍ക്ക് ശരീയത്ത്
നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചിരിക്കുന്നു
.
ഹിന്ദുമതം പല
മതവിഭാഗങ്ങളുടെ സങ്കലനമാണ് . ജാതികളുടെ അടിസ്ഥാനത്തിലും വേറെവേറെ നിയമങ്ങളുണ്ട് .
ഒരു പ്രത്യേക ഹിന്ദു മതവിഭാഗത്തിനു ഒരു ചടങ്ങ് മതാചാരമാണെങ്കില്‍ ആ വിഭാഗക്കാര്‍
അതൊരനുഷ്ടാനമായി ആചരിക്കും . ഏകീകൃത സിവില്‍ കോഡ് എന്നപേരില്‍ കോടതി ഇടപെടുന്ന
സാഹചര്യം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചു കൊടുത്താല്‍ എന്താണ് സംഭവിക്കുക ?.
ബ്രാഹ്മണ വിഭാഗക്കാര്‍ക്കുള്ള നിയമം , അല്ലെങ്കില്‍ മറ്റേതെങ്കിലും ഹിന്ദു
മതവിഭാഗക്കാര്‍ക്കുള്ള നിയമം എല്ലാ ഹിന്ദു ജാതി , മതവിഭാഗങ്ങള്‍ക്കും ഉള്ളതാണെന്ന സാഹചര്യം നിലവില്‍വരും . അങ്ങിനെ സംഭവിക്കുകയാണെങ്കില്‍
ഹിന്ദു സമുദായത്തിലുള്ള ഓരോ വിഭാഗവും കലാപത്തിന് ഇറങ്ങി പുറപ്പെടുന്ന സ്ഥിതി
വിശേഷം സംജാതമാവും . ഇത് നിസ്സാരമായി കാണേണ്ട ഒരു വിഷയമല്ല .
ഇതുകൊണ്ട്
തന്നെയാണ് ബ്രിട്ടീഷുകാര്‍ ഈ നിയമങ്ങളെ അംഗീകരിച്ചത് . ഭരണഘടനാ ശില്‍പ്പികള്‍
ഇതിനെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നു . മുസ്ലീംകള്‍ക്കുള്ള നാല്
നിയമങ്ങളെക്കുറിച്ച് മാത്രമാണ് ഈ പ്രശ്നങ്ങള്‍ എന്നാണെങ്കില്‍ മുസ്ലീംകള്‍
പാകിസ്താന്‍ വിഭജനത്തിന്റെ അപവാദം പേറി നിന്നകാലത്ത് മുസ്ലീംകള്‍ക്ക് എതിരായി ഈ
നിയമങ്ങളില്‍ മാറ്റംവരുത്തുവാന്‍ അന്നത്തെ ഭരണാധികാരികള്‍ക്ക് വളരെ എളുപ്പമായിരുന്നു
.
രാജ്യത്തെ
പൌരന്മാരായ ജാട്ടുകളും , യാദവരും , പട്ടേലുമാരും , നാടാരും , ദേവരും , ദളിത്തുകളും
എന്നുതുടങ്ങി ഓരോ വിഭാഗക്കാരും തങ്ങള്‍ക്കുമേല്‍ മറ്റു വിഭാഗക്കാരുടെ മതനിയമങ്ങളെ
അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍ അതിനെതിരായി അവര്‍ രോഷാകുലരായി
തെരുവിലിറങ്ങുന്ന ഒരവസ്ഥ നാട്ടില്‍ സംജാതമാവും . രാജ്യത്തിന് അത് താങ്ങുവാന്‍
കഴിയുകയില്ല . ഇത് മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ഏകീകൃത സിവില്‍ കോഡിനെ
കുറിച്ച് നിര്‍ദ്ദേശങ്ങളായി മാത്രം രേഖപ്പെടുത്തി ഭരണഘടനാ നിര്‍ണ്ണയ സമിതി
ഒഴിഞ്ഞുമാറിയത് .
രാജ്യഭരണം
ബ്രിട്ടീഷുകാരുടെ കരങ്ങളിലായിരുന്ന സമയത്തും മുസ്ലീങ്ങള്‍ക്കും , ഹിന്ദുക്കള്‍ക്കും തങ്ങളുടേതായ
മതാടിസ്ഥാനത്തിലുള്ള ചില സിവില്‍ നിയമങ്ങളെ നടപ്പിലാക്കിക്കൊള്ളുവാന്‍ അനുവാദം നല്‍കപ്പെട്ടിരുന്നു
. അതുകൊണ്ട് രാജ്യം ചിന്നാഭിന്നമാവുകയുണ്ടായില്ല . ഇത്തരം സമീപനങ്ങളിലൂടെ
തന്നെയാണ് ഈ വിശാല ഇന്ത്യ രൂപീകൃതമായാത് . മുഗള്‍ ഭരണാധികാരികളും ,
ബ്രിട്ടീഷുകാരും മതസ്വാതന്ത്ര്യത്തില്‍ കൈകടത്തിയിരുന്നു വെങ്കില്‍ ഇന്ത്യയെന്ന ഈ
വിശാല രാഷ്ട്രത്തെ സങ്കല്‍പ്പിക്കുവാന്‍ പോലും നമുക്ക് കഴിയുമായിരുന്നില്ല .
ബ്രിട്ടീഷുകാരും
, മുസ്ലീംകളായ മുഗള്‍ രാജാക്കന്മാരും അനുവദിച്ചുകൊടുത്ത പ്രത്യേക സിവില്‍
നിയമാവകാശങ്ങളാല്‍ എകീകരിക്കപ്പെട്ട ഈ രാജ്യം , ഇവര്‍ നടപ്പില്‍ വരുത്തുവാന്‍
വെമ്പല്‍ കൊള്ളുന്ന ഏകീകൃത സിവില്‍ കോഡിലൂടെ ചിന്നിച്ചിതറി പോവുന്ന ഒരവസ്ഥയിലേക്കു
എത്തിച്ചേരും . രാജ്യത്ത് അക്രമവും , അശാന്തിയും വാഴ്ച നടത്തും .
ബുദ്ധമതക്കാര്‍ക്ക്
ഭൂരിപക്ഷമുള്ള തായ് ലാന്റില്‍ മുസ്ലീംകള്‍ക്കായി
പ്രത്യേക വ്യക്തിനിയമങ്ങളുണ്ട് .
ബൌദ്ധ
രാഷ്ട്രമെന്ന് പ്രഖ്യാപിക്കപ്പെട്ട ശ്രീലങ്കയിലും മുസ്ലീം വ്യക്തിനിയമങ്ങള്‍
നിലവിലുണ്ട് .
ഗ്രീസ് ,
എത്യോപ്യാ , ഉഗാണ്ടാ , എന്നീ രാജ്യങ്ങളിലും , മുസ്ലീം രാജ്യങ്ങളായ പാക്കിസ്ഥാന്‍ ,
ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഈവിധ നിയമങ്ങള്‍ നിലനില്‍ക്കുന്നു .
ഇക്കാരണത്താല്‍ ഈ രാജ്യങ്ങള്‍ ചിന്നാഭിന്നമായി പോയിട്ടില്ല .
സൗദിഅറേബ്യ പോലുള്ള രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും ,
ക്രിസ്ത്യാനികള്‍ക്കും എന്തുകൊണ്ടാണ് പ്രത്യേക നിയമങ്ങള്‍ ഇല്ലാത്തതെന്ന് ചിലര്‍
വാദിക്കുന്നു . സൗദിഅറേബ്യന്‍ പൌരന്മാര്‍ എല്ലാവരും
തന്നെ മുസ്ലീംകളാണ് . മറ്റു മതക്കാര്‍ ആരുംതന്നെ ആ രാജ്യക്കാരല്ല . ജോലിതേടി
വന്നിട്ടുള്ള കുടിയേറ്റക്കാരാണ് . എന്നാല്‍ ഇന്ത്യയിലെ മുസ്ലീം സമൂഹം ഇവിടെയുള്ള
ഹിന്ദുക്കളെ പോലെതന്നെ ഈ രാജ്യത്തെ പൌരന്മാരാണ് . ഈ വ്യത്യാസം
മനസ്സിലാക്കുകയാണെങ്കില്‍ ഈ വാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാവും .
അടുത്തതായി ,
ത്വലാഖ് എന്ന വിഷയത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് അല്‍പ്പംപോലും അറിവില്ല
എന്നസത്യം കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ നിന്നും വ്യക്തമായിരിക്കുന്നു .
ത്വലാഖ്
സമ്പ്രദായം ലിംഗ അസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണുള്ളത് . രാജ്യത്ത്
രണ്ട് വിഭാഗക്കാര്‍ക്കും തുല്യ അവകാശമാണ് നല്‍കേണ്ടത് എന്ന അടിസ്ഥാനത്തിലൂടെ
മാത്രമാണ് ഈ പ്രശ്നത്തെ കാണേണ്ടത് .
ത്വലാഖ് എന്നത്
ലിംഗ അസമത്വമാണ് എന്ന അടിസ്ഥാനത്തിലും , സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ്
വേണ്ടത് എന്ന അടിസ്ഥാനത്തിലുമാനത്രേ കാണേണ്ടത് .
ഇസ്ലാം മാര്‍ഗ്ഗത്തില്‍
പുരുഷന്മാര്‍ക്കുള്ളത് പോലെതന്നെ സ്ത്രീകള്‍ക്കും വിവാഹ മോചനാവകാശം നല്‍കപ്പെട്ടിരിക്കുന്നു
എന്ന അടിസ്ഥാന വിവരം പോലും കേന്ദ്രസര്‍ക്കാരിനില്ല എന്നാണ് മനസ്സിലാക്കേണ്ടത് .
(ഇതിനെക്കുറിച്ച് പിന്നീട് വിശദമാക്കിയിരിക്കുന്നു )
ഹിന്ദുമത നിയമമനുസരിച്ച്
ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തവകാശമില്ല . ഇത് ലിംഗ അസമത്ത്വമല്ലേ ?. ഇതിനായി
ഹിന്ദു നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുമോ ?.
പുരുഷന്‍റെയും ,
സ്ത്രീയുടേയും ആഹാരത്തിന് അവരവര്‍ തന്നെയാണ് ഉത്തരവാദിത്വം ഏല്‍ക്കേണ്ടത് .
അതുകൊണ്ട് ഭാര്യയ്ക്ക് ഭര്‍ത്താവ് ചിലവിനു കൊടുക്കണമെന്ന നിയമത്തിലും
സമത്വത്തിന്റെ അടിസ്ഥാനത്തില്‍ സമീപിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുമോ ?.
ഇതുപോലെ ആയിരത്തില്‍ പരം നിയമങ്ങള്‍ നിലവിലുണ്ട് . അവയ്ക്കെതിരെ ലിംഗ സമത്വത്തെ
കുറിച്ച് സംസാരിക്കുവാന്‍ തന്റേടമില്ലാത്ത കേന്ദ്രസര്‍ക്കാരിന്നു , വിവാഹമോചനം നല്‍കുവാനുള്ള
അവകാശം ഇസ്ലാം സ്ത്രീകള്‍ക്കും നല്‍കിയിട്ടുള്ളപ്പോള്‍ ലിംഗ സമത്വത്തിന്റെ കാരണം
ഉയര്‍ത്തിക്കൊണ്ട് വരുന്നത് ദുഷ്ട
ലാക്കോടുകൂടി മാത്രമാണ് .
ഇസ്ലാം
പുരുഷന്മാര്‍ക്ക് നല്‍കിയിട്ടുള്ള ത്വലാഖ് എന്ന വിവാഹ മോചനാവകാശവും , സ്ത്രീകള്‍ക്ക്
നല്‍കിയിട്ടുള്ള കുലാ എന്ന വിവാഹ മോചനാവകാശവും ഇരുകൂട്ടര്‍ക്കും കൂടുതല്‍ നന്മയാണ്
നല്‍കുന്നതെന്ന് മനസ്സിലാക്കുകയാണെങ്കില്‍ ത്വലാഖും , കുലായും ഇന്ത്യയിലെ എല്ലാവര്‍ക്കുമുള്ള
പൊതു വിവാഹ മോചന നിയമങ്ങളായി നടപ്പിലാക്കുവാന്‍ മറ്റു മതവിഭാഗക്കാരും
താല്പര്യപ്പെടുമായിരുന്നു .
വി : ഖുര്‍ആനിലെ
2
: 227, 2 : 228, 2 : 229, 2 : 230, 2 : 231, 2 : 232, 2 : 236, 2 : 236, 2 : 241,
4 : 20, 4 : 34 65 : 1, 33 : 49 എന്നീ വചനങ്ങളില്‍ ഭാര്യമാരെ വിവാഹ
മോചനം ചെയ്യുവാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമുള്ളതായി പറയപ്പെട്ടിരിക്കുന്നു .
അതിനുള്ള നിബന്ധനകളും ഈ വചനങ്ങളില്‍ തന്നെ നല്‍കപ്പെട്ടിരിക്കുന്നു .
പുരുഷന്മാര്‍ക്ക്
നല്‍കപ്പെട്ടിട്ടുള്ള വിവാഹ മോചനാവകാശം സ്ത്രീകള്‍ക്കെതിരായ ഏറ്റവുംവലിയ
അനീതിയാണെന്ന് ചിലര്‍ വിചാരിക്കുന്നു . അത് തെറ്റാണ് .
ഭര്‍ത്താവിന്
ഭാര്യയുമായി പൊരുത്തപ്പെട്ടു പോകുവാന്‍ കഴിയാതെ വരുമ്പോള്‍ അവന് വിവാഹ മോചനാവകാശം
ഇല്ലാതെ വരുമ്പോഴോ , അല്ലെങ്കില്‍ വിവാഹ മോചന നിയമത്തിലെ വിധികള്‍
കടുപ്പമേറിയതാണെങ്കിലോ അതുകൊണ്ട് സ്ത്രീകള്‍ക്ക് നന്മയെക്കാളും ദോഷങ്ങള്‍തന്നെയാണ്
കൂടുതല്‍ സംഭവിക്കുക . അതിന്റെ പേരില്‍ താഴെക്കാണുന്ന പല അസംഭാവിതങ്ങളും അവര്‍ക്കെതിരെ
സമൂഹത്തില്‍ നടന്നുവരുന്നു .
1 , വിവാഹമോചനം നേടുവാന്‍ സാധ്യമല്ലാ
എന്ന സാഹചര്യവും , വളരെ പരിശ്രമത്തിലൂടെ മാത്രമേ വിവാഹ മോചനം നേടുവാന്‍ കഴിയൂ എന്ന
സാഹചര്യവും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരുവന്‍ ഭാര്യയെ ഒഴിവാക്കി മറ്റൊരുവളുമായി
അവിഹിതബന്ധം തുടരുന്നു . ഭാര്യയുടെ സംരക്ഷണത്തില്‍ ഉപേക്ഷ വരുത്തുന്നു . മാത്രമല്ല
അവളെ പലവിധത്തിലും ഉപദ്രവിക്കുകയും ചെയ്യുന്നു .
2 , അല്ലെങ്കില്‍ എളുപ്പത്തില്‍ വിവാഹമോചനം നേടുന്നതിനായി അവള്‍ക്കെതിരെ
സ്വഭാവ ദൂഷ്യം ആരോപിച്ച് അവളെ ഒരു
അഭിസാരികയായി ചിത്രീകരിക്കുന്നു .
3 , അതല്ലെങ്കില്‍ , ഏതെങ്കിലും വിധത്തില്‍ കൊലപ്പെടുത്തിയ ശേഷം
ആത്മഹത്യയെന്നോ , അപകടമാണെന്നോ അഭിനയിച്ച് അവന്‍ രക്ഷപ്പെടുന്നു .
ഇസ്ലാം അല്ലാത്ത
മതവിഭാഗങ്ങളില്‍ വിവാഹ മോചനത്തിനു അംഗീകാരം ഇല്ലാത്തതു കൊണ്ടും , വളരെ കഠിനമായ
വിവാഹമോചന നിയമങ്ങളാനെന്നത് കൊണ്ടും , കോടതികള്‍ മുഖേന മാത്രമേ വിവാഹമോചനം
നേടുവാന്‍ കഴിയൂ എന്ന കാരണത്താലും ഈവിധ അനിഷ്ടസംഭവങ്ങള്‍ സമൂഹത്തില്‍
അരങ്ങേറിവരുന്നു .
അതുകൊണ്ട് തന്നെ
സ്ത്രീകളുടെ ജീവനും , സ്വത്തും , മാനാഭിമാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന
ഉദ്ദേശ്യത്താല്‍ തന്നെയാണ് വിവാഹ മോചനത്തിനുള്ള അനുവാദം നല്‍കി അതിനുള്ള നിര്‍ദ്ദേശങ്ങളെയും
ഇസ്ലാം ലളിതവല്‍ക്കരിച്ചിരിക്കുന്നത് .
വിവാഹമോചന
നിയമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട് എങ്കിലും എടുത്തുചാടി വിവാഹ മോചനത്തിലേക്ക് കടക്കുവാന്‍
ഇസ്ലാം അനുവദിക്കുന്നില്ല . അതിനായി ഇസ്ലാം താഴെക്കാണും വിധത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നു .
ആദ്യമായി
ഭാര്യയ്ക്ക് സദുപദേശങ്ങള്‍ നല്‍കി അവളെ നേരായ വഴിക്ക് കൊണ്ടുവരുവാന്‍
പരിശ്രമിക്കണം .
അതുകൊണ്ട്
ഫലമുണ്ടായില്ലാ എങ്കില്‍ അവളുമായി കിടക്ക പങ്കിടുന്നതില്‍ നിന്നും അവര്‍
അകന്നുകഴിയണം .
അതുകൊണ്ടും
സമാധാനത്തിലേക്ക് എത്തിച്ചേര്‍ന്നില്ലാ എങ്കില്‍ ചെറുതായി ഒരടി കൊടുക്കണം . വിവാഹ
മോചനമെന്ന ഘട്ടത്തിലേക്ക് കൊണ്ടെത്തിക്കുന്ന സാഹചര്യം ഒഴിവാക്കുവാന്‍ മാത്രമാണ്
അധികം വേദനിപ്പിക്കാത്ത വിധം ഒരു പ്രഹരമേല്‍പ്പിക്കുവാന്‍ ഇസ്ലാം അനുവാദം നല്‍കുന്നത്
.
അതിനുശേഷവും
രണ്ടുപേര്‍ക്കുമിടയില്‍ ഒത്തൊരുമയുണ്ടാവാതെ വരുമ്പോള്‍ രണ്ടുപേരുടെ കുടുംബങ്ങളില്‍
നിന്നും ഓരോ മദ്ധ്യസ്തന്മാരുടെ സാന്നിധ്യത്തില്‍ സംസാരിച്ചു പ്രശ്നത്തിന് പരിഹാരം
കാണുവാന്‍ 4 : 35 എന്ന ഖുര്‍ആന്‍
വചനം നിര്‍ദ്ദേശിക്കുന്നു .
മേല്‍പ്രസ്താവിച്ച
നാല് നടപടികള്‍ക്ക് ശേഷവും അവര്‍ക്കിടയില്‍ ഇണക്കമുണ്ടാവുന്നില്ലാ എങ്കില്‍ അവര്‍
രണ്ടുപേരും ഒന്നിച്ചു ജീവിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല , ഈ ഘട്ടത്തില്‍ മാത്രമാണ്
മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതെ വിവാഹമോചനത്തിന് ഇസ്ലാം അനുവാദം നല്‍കുന്നത് .
‘നിന്നെ
വിവാഹമോചനം ചെയ്യുന്നു’ എന്നു രണ്ട് സാക്ഷികള്‍ക്ക് മുന്‍പാകെ
ഭര്‍ത്താവ് പറയുന്നതിലൂടെ വിവാഹമോചനം നടന്നുകഴിയുന്നു .
വിവാഹമോചനത്തിനു
ശേഷം സ്ത്രീകള്‍കുള്ള ജീവനാംശം നല്‍കേണ്ട ഉത്തരവാദിത്വം ഭര്‍ത്താവിനുള്ളത് കൊണ്ട്
അത് എത്രയാണെന്ന് നിശ്ചയിച്ച് വാങ്ങിനല്‍കുവാനുള്ള സൗകര്യാര്‍ത്ഥം ജമാഅത്ത്
ഭാരവാഹികളുടെ മുന്‍പാകെ അത് ഉറപ്പാക്കേണ്ടതാണ് .
ഇതല്ലാതെ
ത്വലാഖുമായി ബന്ധപ്പെട്ട് മറ്റൊരു ചടങ്ങുകളുമില്ല .
വിവാഹമോചനം നല്‍കുവാന്‍
ഭര്‍ത്താവിന് മൂന്നു സന്ദര്‍ഭങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു .
ഒരുതവണ ഭാര്യയെ
വിവാഹമോചനം ചെയ്തയുടന്‍ അവര്‍തമ്മിലുള്ള വിവാഹബന്ധം തീര്‍ത്തും വേര്‍പെട്ടുപോവുന്നില്ല
. ആദ്യത്തെ വിവാഹമോചനത്തിനു ശേഷം ഭാര്യക്കുണ്ടാവുന്ന മൂന്ന് ആര്‍ത്തവ കാലങ്ങല്‍ക്കകം
അവളുമായി ഒരുമിച്ചുചേരുവാനുള്ള സാധ്യതയുണ്ട് . അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവത്തിനകം
ഒന്നിച്ചുചേരുവാന്‍ അവര്‍ക്ക് കഴിയും . (കാണുക വി : ഖുര്‍ആന്‍ ; 65 : 4 )
ഈ
കാലാവകാശത്തിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു ചേരുന്നില്ലായെങ്കില്‍ അവര്‍തമ്മിലുള്ള
വിവാഹ ബന്ധം അറ്റുപോവും . എങ്കിലും ഒന്നിച്ചുകഴിയുവാന്‍ അവര്‍
ആഗ്രഹിക്കുകയാണെങ്കില്‍ വീണ്ടും അവര്‍തമ്മില്‍ വിവാഹിതരാവാം . ഇതിന് യാതൊരു
തടസ്സവുമില്ല .
ആദ്യത്തെ
വിവാഹമോചനത്തിനു ശേഷം രണ്ടുപേരും ഒരുമിച്ചുചേരുകയും , വീണ്ടും അവര്‍ക്കിടയില്‍
ഒന്നിച്ചു ജീവിക്കുവാന്‍ കഴിയാത്ത ഒരവസ്ഥ ഉണ്ടാവുകയുമാണെങ്കില്‍ മുകളില്‍
പറഞ്ഞിട്ടുള്ള എല്ലാ നടപടിക്രമങ്ങളേയും പിന്തുടര്‍ന്ന ശേഷം അവസാനമായി വീണ്ടും അവര്‍തമ്മില്‍
വിവാഹമോചനം നടത്തുകയുമാവാം .
മുന്‍പ്
സൂചിപ്പിച്ചപോലുള്ള പ്രത്യേക കാലാവകാശത്തിനുള്ളില്‍ വീണ്ടും ഒത്തുചേരാം . ആ
കാലാവകാശം കഴിയുമ്പോള്‍ രണ്ടുപേരും ഒന്നിച്ചു ജീവിക്കുവാന്‍ ആഗ്രഹിക്കുകയാണെങ്കില്‍
വീണ്ടും വിവാഹിതരായി ഒന്നിച്ചു കഴിയാം .
ഇങ്ങിനെ
മൂന്നാമത്തെ തവണ ഒരുമിച്ച് ജീവിതം തുടരുമ്പോള്‍ വീണ്ടും അവര്‍ക്കിടയില്‍ അകല്‍ച്ച ഏര്‍പ്പെടുകയാണെങ്കില്‍
മൂന്നാമത് തവണയും വിവാഹമോചനം നടത്താം . ഇതുതന്നെയാണ് അവര്‍ക്കുള്ള അവസാന സന്ദര്‍ഭം
.
മൂന്നാമത് തവണ
നടക്കുന്ന വിവാഹമോചനത്തിനു ശേഷം അവര്‍തമ്മില്‍ ഒന്നിച്ചു ജീവിക്കുവാനുള്ള വഴികള്‍
എന്നന്നേക്കുമായി അടഞ്ഞുപോവുന്നു .
എങ്കിലും ,
വിവാഹമോചനം നല്‍കപ്പെട്ടവള്‍ മറ്റൊരു പുരുഷനെ വിവാഹം കഴിച്ച് , മുകളില്‍
പറഞ്ഞിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ച് അവളുമായി വിവാഹമോചനം
നടത്തുകയാണെങ്കില്‍ ആദ്യഭര്‍ത്താവിനു അവളുടെ സമ്മതപ്രകാരം വീണ്ടും അവളെ വിവാഹം
ചെയ്യുവാന്‍ സാധിക്കും .
(വീണ്ടും
ഒരുമിച്ചു ചേരുവാന്‍ കഴിയും വിധത്തിലുള്ള ) ഈ വിധമുള്ള ത്വലാഖ് രണ്ടുതവണ
മാത്രമാണെന്ന് പറയുന്ന ഖുര്‍ആന്‍ വചനം 2 : 229 ല്‍ നിന്നും
ഇതിനെക്കുറിച്ച് മനസ്സിലാക്കാം .
ഇസ്ലാം നല്‍കിയിട്ടുള്ള
ഈ നിയമത്തെക്കുറിച്ച് നേരാംവണ്ണം മനസ്സിലാക്കാതെ മുസ്ലീംകളില്‍ ചിലര്‍ ഏകസമയത്ത്
തന്നെ മുത്ത്വലാഖ് എന്നോ , മൂന്നു ത്വലാഖ് എന്നോ പറഞ്ഞ് ഭാര്യയുമായുള്ള വിവാഹ
മോചനം നടത്തിവരുന്നു . അതിനുശേഷം ഒന്നിച്ചു ജീവിക്കുവാനുള്ള സാധ്യത ഒട്ടുംതന്നെ
ഇല്ലെന്നും വിശ്വസിച്ചുവരുന്നു .
ഇത് തീര്‍ത്തും
തെറ്റായ ഒരു വിശ്വാസമാണ് . ഒരേ സമയത്ത് തന്നെ മൂന്നു ത്വലാഖെന്നോ , മുന്നൂറു
ത്വലാഖെന്നോ പറഞ്ഞാലും ഒരു തവണ മാത്രമാണ് വിവാഹമോചനം നടക്കുന്നത് . ഒരുതവണ നടന്ന
വിവാഹമോചനത്തിന് ശേഷം എങ്കിനെ നിര്‍ദ്ദേശിക്കപ്പെട്ട കാലാവകാശത്തിനുള്ളില്‍
ഭാര്യയുമായി ഒന്നിച്ചു ചേരാമോ , അല്ലെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ട
കാലാവകാശത്തിനു ശേഷം രണ്ടുപേരും വിവാഹിതരാവാമോ അതുപോലെ ഇപ്പോഴും ഒത്തുചേരുവാനുള്ള
അവകാശം അവര്‍ക്കുണ്ട് .
എന്തുകൊണ്ടെന്നാല്‍
, നബി (സ:അ) യുടെ കാലത്ത് ഒരു സന്ദര്‍ഭത്തില്‍ മൂന്നുത്വലാഖ് എന്നുപറയുന്നത് ഒരു
ത്വലാഖായി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത് എന്ന് ഇബ്നു അബ്ബാസ് (റ)
അറിയിക്കുന്നു . ഗ്രന്ഥം . മുസ്ലീം ; 2932 , 2933 ,
2934 .
ഒരുസമയത്ത്
പറയപ്പെടുന്ന മുത്ത്വലാഖ് മൂന്നുത്വലാഖായിതന്നെ അംഗീകരിക്കപ്പെട്ടു വരുന്ന തെറ്റായ
സമ്പ്രദായം നബി (സ:അ) യുടെ കാലത്തിനുശേഷം നിലവില്‍ വന്നതാണ് .
വിവാഹമോചനത്തിനു
ശേഷം ഭാര്യയെ ആശ്രയമറ്റവളായി ഉപേക്ഷിക്കരുത് . അവളുടെ ഭാവി സുരക്ഷക്കായി ആവശ്യമായ
ജീവനാംശം നല്‍കേണ്ടതുണ്ട് . ഇത് അവള്‍ക്കു വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്വം
ജമാഅത്തുകാര്‍ക്കുള്ളതാണ് .
ഇതാണ്
പുരുഷന്മാര്‍ക്കുള്ള വിവാഹമോചന നിയമം . വിവാഹമോചനം നല്‍കുവാനുള്ള അവകാശം
പുരുഷന്മാര്‍ക്ക് ഉള്ളതുപോലെ തന്നെ ഇസ്ലാം സ്ത്രീകള്‍ക്കും നല്‍കിയിരിക്കുന്നു .
നബി (സ:അ)യുടെ
കാലത്ത് സാബിത് ബിന്‍ കൈസ് (റ) എന്നിവരുടെ ഭാര്യ നബി (സ:അ) യുടെ അടുത്തുവന്നു ‘അല്ലാഹുവിന്റെ റസൂലേ ! എന്റെ ഭര്‍ത്താവിന്റെ സല്‍സ്വഭാവത്തെ
കുറിച്ചോ , സല്‍പ്രവൃത്തികളെ കുറിച്ചോ ഞാന്‍ കുറ്റം പറയുകയില്ല . എന്നാലും ഒരു
ഇസ്ലാംമത വിശ്വാസിയായിക്കൊണ്ട് (അല്ലാഹുവിന്) എതിരായി ചിന്തിക്കുന്നതിനെ ഞാന്‍
വെറുക്കുന്നു’ എന്നു പറയുകയുണ്ടായി . (അതായത് ഭര്‍ത്താവ് സല്‍സ്വഭാവിയാണെങ്കിലും
അയാളോടൊപ്പം ഒന്നിച്ചു ജീവിക്കുവാന്‍ തനിക്കു താല്‍പ്പര്യമില്ല എന്നു പറഞ്ഞു )
ഉടന്‍തന്നെ നബി (സ:അ) അങ്ങിനെയാണെങ്കില്‍ (അയാള്‍ നിനക്കു മഹറായി നല്‍കിയ )
അദ്ദേഹത്തിന്‍റെ തോട്ടത്തിനെ തിരികെ നല്‍കുവാന്‍ നീ തയ്യാറാണോ ? എന്നു ചോദിക്കുകയുണ്ടായി
. അതിന് ആ സ്ത്രീ സമ്മതമാണെന്ന് പറഞ്ഞു . ഉടന്‍തന്നെ നബി (സ:അ) അവരുടെ ഭര്‍ത്താവിനോട്
“തോട്ടത്തെ തിരികെ സ്വീകരിച്ചുകൊണ്ട് അവള്‍ക്കു പൂര്‍ണ്ണ
വിടുതല്‍ നല്‍കുക” എന്നു കല്‍പ്പിക്കുകയുണ്ടായി . ഗ്രന്ഥം ; ബുഖാരി : 5273 , 5275 ,
5277 .
മുകളില്‍
സൂചിപ്പിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നബി (സ:അ) യുടെ കാലത്ത് സ്ത്രീകള്‍ക്ക്
നല്‍കപ്പെട്ടിരുന്ന വിവാഹമോചന സമ്പ്രദായത്തെ കുറിച്ച് മനസ്സിലാക്കാം .
ഒരു സ്ത്രീക്ക്
ഭര്‍ത്താവുമൊന്നിച്ച് ജീവിക്കുവാന്‍ താല്‍പ്പര്യമില്ലാ എങ്കില്‍ അവള്‍ ജമാഅത്തിലെ
പ്രധാനിയോട് പരാതി ബോധിപ്പിക്കെണ്ടതാണ് . അദ്ദേഹം , ഭര്‍ത്താവില്‍ നിന്നും അവള്‍
സ്വീകരിച്ച മഹര്‍ സംഖ്യ എന്താണെന്നുവച്ചാല്‍ അതിനെ തിരികെ നല്‍കുവാന്‍ കല്‍പ്പിക്കുകയും
, ആ മഹര്‍സംഖ്യയെ തിരിച്ചു വാങ്ങിക്കൊണ്ട് ഭര്‍ത്താവ് അവളുമായുള്ള വിവാഹബന്ധം പാടേ
ഉപേക്ഷിക്കണമെന്നും കല്‍പ്പിക്കണം . മുകളില്‍ പറഞ്ഞ വാര്‍ത്തയില്‍നിന്നും
ഇതിനെക്കുറിച്ച് മനസ്സിലാക്കാം .
സ്ത്രീകള്‍
സ്വമേധയാ വിവാഹ ഉടമ്പടിയില്‍ നിന്നും ഒഴിഞ്ഞുപോവാതെ , ജമാഅത്ത് പ്രധാനിയുടെ മുന്‍പാകെ
പരാതി നല്കുന്നതുതന്നെയാണ് അവള്‍ക്ക് സുരക്ഷിതമായത് . എന്തുകൊണ്ടെന്നാല്‍ ഭര്‍ത്താവില്‍നിന്നും
സ്ത്രീ പരസ്യമായി മഹര്‍ സംഖ്യ സ്വീകരിച്ചിരിക്കുന്നത് കൊണ്ടും , വീണ്ടും അതിനെ
പരസ്യമായിത്തന്നെ ഭര്‍ത്താവിന് തിരികെ നല്‍കേണ്ടതുണ്ട് എന്ന കാരണത്താലും ഈ നിബന്ധന
നടപ്പിലാക്കിയിരിക്കുന്നു .
മാത്രമല്ല ,
വിവാഹമോചനത്തിന് ശേഷം കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കായത്
കൊണ്ടും , അവള്‍ക്കു ദോഷകരമായ ഒരു തീരുമാനത്തിലേക്ക് അവള്‍ എടുത്തുചാടി
പുറപ്പെടരുത് എന്ന കാരണത്താലും ഈ സംവിധാനം ആവശ്യമായിരിക്കുന്നു . ഇതിനാല്‍
ജമാഅത്ത് പ്രതിനിധിക്ക് അവള്‍ക്കുവേണ്ട ഉപദേശങ്ങള്‍ നല്‍കുവാനുള്ള അവസരം
ലഭിക്കുന്നു . അതുകൊണ്ട് തന്നെ ജമാഅത്ത് ഭാരവാഹിയുടെ മുന്‍പാകെ പരാതി ബോധിപ്പിച്ച
ശേഷം അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ബന്ധം വേര്‍പെടുത്തുന്നത് തന്നെയാണ്
സ്ത്രീകള്‍ക്ക് അഭികാമ്യമായത് .
സ്ത്രീകള്‍ക്ക്
വിവാഹമോചനം നേടുവാന്‍ ഇതിനെക്കാളും ലളിതമായ ഒരു മാര്‍ഗ്ഗം ലോകത്ത് എവിടെയുംതന്നെ
കാണുവാന്‍ കഴിയുകയില്ല . ഇരുപതാം നൂറ്റാണ്ടില്‍ പോലും ലോകത്തൊരിടത്തും സ്ത്രീകള്‍ക്ക്
അനുവദിച്ചു കൊടുത്തിട്ടില്ലാത്ത ഈ അവകാശം , ആയിരത്തി നാന്നൂറ് കൊല്ലങ്ങള്‍ക്കു
മുമ്പ്തന്നെ ഇസ്ലാം സ്ത്രീസമൂഹത്തിന് നല്‍കി അവരെ മഹത്വവല്‍ക്കരിച്ചിരിക്കുന്നു .
ഈവിധത്തില്‍
സ്ത്രീകള്‍ക്ക് വിവാഹമോചനം നേടുവാന്‍ വലുതായ കാരണങ്ങള്‍ എന്തെങ്കിലും വേണമെന്ന
നിര്‍ബന്ധമില്ല . മുകളില്‍ നാം കണ്ട വാര്‍ത്തയില്‍ ആ സ്ത്രീ ഭര്‍ത്താവിനെതിരെ ഒരു
കുറ്റാരോപണവും നടത്തുകയുണ്ടായില്ല . തനിക്ക് അദ്ദേഹത്തെ ഇഷ്ടമായില്ല
എന്നതുമാത്രമാണ് കാരണമായി ബോധിപ്പിച്ചത് . എന്താണ് കാരണമെന്ന് നബി (സ:അ)യും
അന്വേഷിക്കുകയുണ്ടായില്ല . കാരണം ബോധിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നുവെങ്കില്‍
നബി (സ:അ) തീര്‍ച്ചയായും അതിനെക്കുറിച്ച് അന്വേഷിച്ചിരിക്കുമായിരുന്നു . നബി (സ:അ)
ഒന്നുംതന്നെ അന്വേഷിക്കാതെ തന്നെയാണ് വിവാഹമോചനം നല്‍കുവാന്‍ കല്‍പ്പിച്ചത് .
വിവാഹബന്ധം വേര്‍പെടുത്തുവാന്‍
കഴിയാത്ത ഒന്നാണെന്ന് ഇസ്ലാം വിചാരിക്കുന്നില്ല . മറിച്ച് , ജീവിത ഉടമ്പടിയായി
മാത്രമാണ് അതിനെ കാണുന്നത് .
ആ സ്ത്രീകള്‍
നിങ്ങളുമായി ശക്തമായ ഉടമ്പടിയില്‍ ഏര്‍പ്പെടുകയും , നിങ്ങള്‍ പരസ്പരം ലയിച്ചുചേര്‍ന്നു
ജീവിക്കുകയും ചെയ്തിരിയ്ക്കെ ( 4 : 21 ) എന്നും ,
ഭര്‍ത്താക്കന്മാര്‍ക്ക്
ഭാര്യമാരുടെ മേല്‍ അവകാശമുള്ളതുപോലെ ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്മാരുടെ മേല്‍
അവകാശമുണ്ട് ( 2 : 228 ) എന്നും വി : ഖുര്‍ആന്‍ പറയുന്നു .
പുരുഷന്മാര്‍ക്ക്
വിവാഹമോചനാവകാശം നല്‍കപ്പെടാത്തത് കൊണ്ട് അസംഭാവിതങ്ങള്‍ നടക്കുന്നത് പോലെതന്നെ ,
സ്ത്രീകള്‍ക്ക് വിവാഹമോചനം നല്‍കുവാനുള്ള അവകാശം ഇല്ലാതെവരുന്ന സാഹചര്യത്തിലും
പലവിധത്തിലുള്ള അസംഭാവിതങ്ങളും നടക്കുവാന്‍ സാധ്യതയുണ്ട് . നടക്കുകയും ചെയ്യുന്നു
.
ഭര്‍ത്താവിനോട്
വിരോധമുള്ള സ്ത്രീകള്‍ വിവാഹമോചന നിയമങ്ങള്‍ വളരെ കര്‍ക്കശമാനെന്ന അവസ്ഥയില്‍ ഭര്‍ത്താവിനെ
ക്രൂരമായി കൊലചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കാര്യം
പത്രങ്ങളിലൂടെ നമുക്ക് കാണുവാന്‍ കഴിയും .
ഭര്‍ത്താവിന്
വിഷം കൊടുത്ത് കൊല്ലുകയോ , അല്ലെങ്കില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ
കൊലചെയ്യുകയോ ചെയ്യുന്നു . ഭര്‍ത്താവില്‍ നിന്നും ലളിതമായി വിവാഹമോചനം നേടി ,
മനസ്സിനിണങ്ങിയ ഒരാളെ നിയമപരമായി വിവാഹം കഴിക്കുവാന്‍ വഴിയുണ്ടായിരുന്നുവെങ്കില്‍ ഇതുപോലുള്ള
ക്രൂര സംഭവങ്ങള്‍ നാട്ടില്‍ അരങ്ങേരുമായിരുന്നില്ല .
അതുകൊണ്ട്
തന്നെയാണ് പുരുഷന്മാര്‍ക്ക് മാത്രമല്ലാതെ , സ്ത്രീകള്‍ക്കും വിവാഹമോചനം നല്‍കുവാനുള്ള
നിയമങ്ങളെ ഇസ്ലാം ലളിതവല്‍ക്കരിച്ചിരിക്കുന്നത് . പുരുഷന്മാര്‍ക്ക് നല്‍കിയിട്ടുള്ള
അവകാശങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത വിധത്തില്‍ തന്നെയാണ് സ്ത്രീകള്‍ക്കും ഇസ്ലാം
അവകാശങ്ങള്‍ നല്‍കിയിട്ടുള്ളത് . ഇതിനെക്കുറിച്ച് വി : ഖുര്‍ആന്‍ 2 : 228 – 232 വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം .
മുസ്ലീംകളായ
ഞങ്ങള്‍ സധൈര്യം ഉറപ്പിച്ചു പറയുന്നു .
വളരെ ശ്രേഷ്ടവും
, ലളിതവുമായൊരു വിവാഹമോചന നിയമം ഇസ്ലാം ഞങ്ങള്‍ക്ക് നല്‍കിയിരിക്കുമ്പോള്‍ അതിനെ നിരാകരിച്ച്
വര്‍ഷങ്ങളോളം കോടതികള്‍ കയറിയിരങ്ങുവാന്‍ ഞങ്ങള്‍ തയ്യാറല്ല .
വിവാഹമോചനത്തിനായി
കാത്തിരിക്കുവാനുള്ള ക്ഷമയില്ലാതെ പരസ്പരം കൊന്നൊടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല .
അവിഹിതബന്ധം മൂലമുണ്ടാവുന്ന കൊലപാതകങ്ങള്‍ ഞങ്ങളുടെ സമുദായത്തിലും കടന്നുകൂടുവാന്‍
ഞങ്ങള്‍ അനുവദിക്കുകയില്ല .
യാതൊരു
വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളുമില്ലാതെ ഞങ്ങളുടെ ജമാഅത്ത് മുഖേന വളരെ ലളിതമായ
ഒരു പുനര്‍ജീവിതം തുടങ്ങുവാനുള്ള സാധ്യതയുണ്ടായിരിക്കെ , ഞങ്ങളുടെ സമ്പത്തിനെ
കോടതികള്‍ക്കും , കേസിനുമായി ദൂര്‍ത്തടിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല . ചില വിവാഹമോചന കേസുകളില്‍
എഴുപതു കൊല്ലങ്ങള്‍ക്കുശേഷം തീര്‍പ്പ് നല്‍കിയിട്ടുള്ള ക്രൂരതയും ഇവിടെ
നടന്നിട്ടുണ്ട് .
വിവാഹമോചനത്തിനുള്ള
വിചാരണയ്ക്കിടെ കുടുംബ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തി അപമാനിതരാകാന്‍ ഞങ്ങള്‍
തയ്യാറല്ല .
അതുകൊണ്ട്
ഏകീകൃത സിവില്‍ കോഡ് എന്നപേരില്‍ ഞങ്ങള്‍ക്ക് നേടിയെടുക്കാവുന്ന ലളിതമായ
നിയമാവകാശങ്ങളെ ഞങ്ങളില്‍ നിന്നും എടുത്തുമാറ്റുന്നതിനെ ഒരുകാരണവശാലും ഞങ്ങള്‍
അംഗീകരിക്കുകയില്ല .
ഇസ്ലാം ഞങ്ങളുടെ
സൃഷ്ടാവിന്‍റെ മാര്‍ഗ്ഗമാണ് . അതില്‍ അല്‍പമതികളായ നിയമജ്ഞര്‍ ഉള്‍പ്പെടെ
ആരുംതന്നെ കൈകടത്തുവാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല .
(മലയാളം പരിഭാഷ
: അബ്ദുല്‍ സുബഹാന്‍ , പുതുനഗരം )
No comments:
Post a Comment