Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Wednesday, 2 July 2014

രാത്രി നമസ്ക്കാരം എത്ര റഖ അത്തുകള്‍

بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

രാത്രി നമസ്ക്കാരം എത്ര റഖ അത്തുകള്‍

നിര്‍ബന്ധമായ നമസ്ക്കാരത്തിനു ശേഷം ഏറ്റവും ശ്രേഷ്ടമായ , കൂടുതല്‍ നന്മകളെ തേടിത്തരു ന്നതുമായ നമസ്ക്കാരം രാത്രിയില്‍ നിര്‍വഹിക്കുന്ന നിസ്ക്കാരമാകുന്നു .

റമളാന്‍ മാസത്തിനു ശേഷം ശ്രേഷ്ടതയുള്ള നോന്‍പ് അള്ളാഹുവിന്റെ മാസമായ മുഹറം മാസത്തില്‍ അനുഷ്ടിക്കുന്ന നോമ്പാകുന്നു . നിര്‍ബന്ധമായ നിസ്ക്കാരത്തിനു ശേഷം ശ്രേഷ്ഠ മായ നമസ്ക്കാരം രാത്രിയില്‍ നിസ്ക്കരിക്കുന്ന നമസ്ക്കാരമാകുന്നു എന്ന്‍ നബി (സ :അ) പറഞ്ഞു: അറിയിക്കുന്നത് : അബൂ ഹുറൈരാ (റ) ; മുസ്ലീം : 2157


രാത്രി നമസ്ക്കാരത്തിനു പലപേരുകള്‍ നല്‍കപ്പെട്ടിരിക്കുന്നു . 1, സലാത്തുന്‍ ലൈല്‍ ( രാത്രി നമസ്ക്കാരം ) 2, ഖിയാമുല്‍ ലൈല്‍ ( രാത്രിയിലെ നില്‍പ്പ് ) 3, വിത്തര്‍ ( ഒറ്റയായ നമസ്ക്കാരം ) 4, തഹജ്ജുത് ( ഉറക്കമുണര്‍ന്നു നിസ്ക്കരിക്കുന്ന നമസ്ക്കാരം ) എന്നീ പേരുകള്‍ ഹദീസുകളില്‍ കാണപ്പെടുന്നു . റമളാന്‍ മാസത്തില്‍ നിസ്ക്കരിക്കുന്ന രാത്രിനമാസ്ക്കാരത്തിനു സമ്പ്രദായത്തില്‍ തറാവീഹ് എന്നാണു സൂചിപ്പിച്ചു വരുന്നത് . ഈ പേര്‍ നബിവചനങ്ങളില്‍ എവിടേയും രേഖ പ്പെടുത്തി കാണുന്നില്ല .

രാത്രി നിസ്ക്കാരം ഈരണ്ടു റഖ അത്തുകളായി നമസ്ക്കരിക്കെണ്ടതാണ് . ആരെങ്കിലും രാത്രി നിസ്ക്കാരത്തെ അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഒറ്റയായ എണ്ണത്തില്‍ നിസ്ക്കരിച്ച്‌ ആ നമസ്ക്കാരത്തെ പൂര്‍ത്തി ചെയ്യേണ്ടതാണ് .

ഒരാള്‍ നബി (സ :അ) യോട് രാത്രി നമസ്ക്കാരത്തെ കുറിച്ച് ചോദിക്കുകയുണ്ടായി . അതിനു നബി (സ :അ) രാത്രി നമസ്ക്കാരം രണ്ട് രണ്ട് റഖ അത്തുകളായി നമസ്ക്കരിക്കെണ്ടതാണ് നിങ്ങളില്‍ ആരെങ്കിലും സുബഹി നിസ്ക്കാരത്തെ കുറിച്ച് ആശങ്കിക്കുകയാണെങ്കില്‍ അയാള്‍ ഒരു റഖ അത്ത് നമസ്ക്കരിക്കട്ടെ . അയാള്‍ ( മുമ്പ്) നിസ്ക്കരിച്ചതിനെ അത് ഒറ്റയാക്കി തീര്‍ക്കും എന്ന്‍ നബി (സ:അ) പറഞ്ഞു .    അറിയിക്കുന്നത് : ഇബ്നു ഉമര്‍ (റ) ; ബുഖാരി 990

രാത്രി നമസ്ക്കാരത്തിന്റെ സമയം
ഇഷാ നിസ്ക്കാരം അവസാനിച്ചത്‌ തൊട്ട് സുബഹി നിസ്ക്കാരത്തിന്റെ സമയം ആഗാതമാകുന്ന ത് വരേയും ഈ നമസ്ക്കാരത്തെ നിറവേറ്റാം . നബി (സ :അ) എല്ലാ സമയങ്ങളിലും നിസ്ക്കരിച്ചിട്ടുണ്ട് .
നബി (സ:അ) ഇഷാ നിസ്ക്കാരം അവസാനിച്ചത്‌ മുതല്‍ സുബഹി നിസ്ക്കാരം വരേയും (ആകെ) പതിനൊന്നു റഖ അത്തുകള്‍ നിസ്ക്കരിക്കുകയുണ്ടായി .  ആയിഷാ (റ) ; മുസ്ലീം : 1340

റഖ അത്തുകളുടെ എണ്ണം ;  8 + 3 റഖ അത്തുകള്‍
റമളാനില്‍ നബി (സ:അ) യുടെ നിസ്ക്കാരം എങ്ങിനെയായിരുന്നു ? എന്ന്‍ ആയിഷാ (റ) യോട് ഞാന്‍ ചോദിക്കുകയുണ്ടായി . അതിന്നവര്‍ , നബി (സ:അ) റമളാനിലും , റമളാന്‍ അല്ലാത്ത ദിവസങ്ങളിലും പതിനൊന്ന് റഖ അത്തുകളെക്കാളും കൂടുതലായി നിസ്ക്കരിച്ചിരുന്നി ല്ല . നാലു റഖ അത്തുകള്‍ നിസ്ക്കരിക്കും . അതിന്റെ ഭംഗിയേയും ദൈര്‍ഘ്യത്തേയും നീ ചോദിക്കരുത് !. പിന്നീട് നാലു റഖ അത്തുകള്‍ നിസ്ക്കരിക്കും . അതിന്റെ ഭംഗിയേയും ദൈര്‍ഘ്യ ത്തേയും നീ ചോദിക്കരുത് !. പിന്നീട് മൂന്നു റഖ അത്തുകള്‍ നിസ്ക്കരിക്കും എന്ന്‍ മറുപടി നല്‍കുകയുണ്ടായി . അള്ളാഹുവിന്റെ റസൂലേ ! വിത്തര്‍ നിസ്ക്കരിക്കുന്നതിനു മുന്പ് താങ്ങള്‍ ഉറങ്ങുമോ ? എന്ന്‍ ഞാന്‍ ചോദിച്ചു . അതിനു നബി (സ:അ) ആയിഷാ എന്റെ കണ്ണുകള്‍ തന്നെയാണ് ഉറങ്ങുന്നത് ; എന്റെ ഹ്രദയം ഉറങ്ങുകയില്ല എന്ന്‍ എന്നവര്‍ ഉത്തരം നല്‍കി .      അറിയിക്കുന്നത് : അബൂ സലമാ (റ) ; ബുഖാരി :1147 ,  മുസ്ലീം : 1344

12 + 1 റഖ അത്തുകള്‍
നബി (സ:അ) രാത്രിയില്‍ പതിമൂന്നു റഖ അത്തുകള്‍ നിസ്ക്കരിച്ചിരുന്നു . ഇബ്നു അബ്ബാസ് (റ) ; ബുഖാരി : 1138 , 183 ; മുസ്ലീം : 1400 , 1402

10 + 1 റഖ അത്തുകള്‍
നബി (സ:അ) രാത്രിയില്‍ പതിനൊന്നു റഖ അത്തുകള്‍ നമസ്ക്കരിക്കുമായിരുന്നു . അവയില്‍ ഒരു റഖ അത്തിനെ വിത്തരായി നിസ്ക്കരിച്ചിരുന്നു . നിസ്ക്കരിച്ചു കഴിഞ്ഞ ശേഷം ( തങ്ങളെ വിളിക്കുവാന്‍ ) നമസ്ക്കാര സമയം അറിയിക്കുന്നവര്‍ തങ്ങളുടെ പക്കല്‍ വരുംവരെ വലതു വശം ചെരിഞ്ഞ് കിടന്നിരുന്നു . (അവര്‍ ) വന്നതും (എഴുന്നേറ്റു ) ചുരുക്കത്തില്‍ രണ്ട് റഖ അത്തുകള്‍ ( സുബഹിയുടെ സുന്നത്ത് ) നമസ്ക്കരിച്ചിരുന്നു .  ആയിഷാ (റ) ; മുസ്ലീം : 1339
4 + 5 റഖ അത്തുകള്‍
ഇബ്നു അബ്ബാസ് (റ) അറിയിക്കുന്നു : എന്റെ ചെറിയമ്മയും നബി (സ:അ) യുടെ ഭാര്യയുമായ മൈമൂനാ ബിന്തില്‍ ഹാരീസ് (റ) അവരുടെ വീട്ടില്‍ നബി (സ:അ) തങ്ങിയിരുന്ന രാത്രിയി ല്‍ ഞാനും ഉണ്ടായിരുന്നു . നബി (സ:അ) (പള്ളിയില്‍ ) ഇഷാ നിസ്ക്കാരം നടത്തിയ ശേഷം പിന്നീട് തങ്ങളുടെ വീട്ടിലേയ്ക്ക് വന്ന് നാലു റഖ അത്തുകള്‍ നമസ്ക്കരിച്ചശേഷം ഉറങ്ങുകയു ണ്ടായി . പിന്നീട് എഴുന്നേറ്റ് ചെറിയ കുട്ടി ഉറങ്ങിപ്പോയോ ? എന്നോ മറ്റോ പറഞ്ഞു അന്വേഷിച്ച ശേഷം വീണ്ടും നിസ്ക്കരിക്കുവാന്‍ നില്‍ക്കുകയുണ്ടായി . ഞാനും (അവരോടൊപ്പം ) അവരുടെ ഇടതുവശത്തായി ചെന്നുനിന്നു . ഉടനെ എന്നെ അവരുടെ വലതുവശത്തേക്ക് പിടിച്ച് നിറുത്തിയ ശേഷം (ആദ്യം ) അഞ്ചു റഖ അത്തുകളും , പിന്നീട് ( ഫജ്റിന്റെ മുന്‍ സുന്നത്ത് ) രണ്ട് റഖ അത്തുകളും നമസ്ക്കരിച്ചശേഷം അവരുടെ കൂര്‍ക്കംവലി ഞാന്‍ കേള്‍ക്കുന്ന വിധം ഉറങ്ങുകയുണ്ടായി . പിന്നീട് ( സുബഹി ) നിസ്ക്കാരത്തിനായി പുറപ്പെടുക യുണ്ടായി .              ബുഖാരി : 117

8 + 5 റഖ അത്തുകള്‍
നബി (സ:അ) രാത്രിയില്‍ പതിമൂന്നു റഖ അത്തുകള്‍ നമസ്ക്കരിക്കുമായിരുന്നു . അവയില്‍ അഞ്ചു റഖ അത്തുകള്‍ വിത്തര്‍ ആയി നമസ്ക്കരിക്കുമായിരുന്നു . ആ അഞ്ചു റഖ അത്തില്‍ അവസാന റഖ അത്തിലല്ലാതെ മറ്റേതു റഖ അത്തുകളിലും ഇരിക്കുകയുണ്ടാവില്ല .  അറിയിക്കുന്നത് ; ആയിഷാ (റ) ; മുസ്ലീം : 1341

9 റഖ അത്തുകള്‍
നബി (സ:അ) യുടെ രാത്രി നമസ്ക്കാരത്തെ കുറിച്ച് ആയിഷാ (റ) യോട് ഞാന്‍ ചോദിക്കുകയു ണ്ടായി . അതിനവര്‍ ; സുബഹിയുടെ സുന്നത്ത് രണ്ട് റഖ അത്തുകള്‍ കൂടാതെ പതിനൊന്നു റഖ അത്തുകള്‍ , (ചിലപ്പോള്‍ )ഒന്‍പത് റഖ അത്തുകള്‍ , (ചിലപ്പോള്‍ ) ഏഴു റഖ അത്തുകള്‍ (നബി (സ :അ) നമസ്ക്കരിക്കും ) എന്ന്‍ മറുപടി നല്‍കി .  അറിയിക്കുന്നത് : മസ്രൂഖ് (റ) ബുഖാരി : 1139

1 റഖ അത്തുകള്‍
വിത്തര്‍ നമസ്ക്കാരം ആവശ്യമായതാണ് . ആരാണോ നിശ്ചയിക്കുന്നത് അയാള്‍ അഞ്ചു റഖ അത്ത് വിത്തര്‍ നിസ്ക്കരിക്കട്ടെ . ആരാണോ നിശ്ചയിക്കുന്നത് അവര്‍ മൂന്നു റഖ അത്തുകള്‍ വിത്തര്‍ നിസ്ക്കരിക്കട്ടെ . ആരാണോ നിശ്ചയിക്കുന്നത് അവര്‍ ഒരു റഖ അത്ത് നിസ്ക്കരിക്കട്ടെ എന്ന്‍ നബി (സ :അ) പറയുകയുണ്ടായി .    അറിയിക്കുന്നത് ; അബൂ അയ്യൂബ് (റ) ; നസായീ : 1692 , അബൂ ദാവൂദ് : 1212 , ഇബ്നു മാജാ : 1180

നബി (സ :അ) കാണിച്ചുതന്ന വഴിയേ രാത്രി നമസ്ക്കാരങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആരാധനകളെയും നിറവേറ്റി അന്ത്യവിധി നാളില്‍ വിജയം വരിക്കുവാന്‍ സര്‍വ്വേശ്വരനായ അല്ലാഹുവിനോട് നമുക്ക് പ്രാര്‍ത്തിക്കാം


നന്ദി : www.onlinepj.com

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക 


No comments:

Post a Comment