Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Tuesday, 13 May 2014

വിരലനക്കുന്നതിനെ (ഇഷരാ ചെയ്യുന്നതിനെ) നിഷേധിക്കുന്നവര്‍ക്കുള്ള മറുപടി

           بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

വിരലനക്കുന്നതിനെ (ഇഷരാ ചെയ്യുന്നതിനെ) നിഷേധിക്കുന്നവര്‍ക്കുള്ള മറുപടി

നമസ്ക്കാരത്തില്‍ വിരലനക്കുന്നത് നബിചര്യയാണ് എന്ന് തെളിവോടുകൂടി നാം പറഞ്ഞുവരുന്നു . എന്നാല്‍ ഇതിനെ അംഗീകരിക്കാത്ത മദ്ഹബ് വാദികളും , ഹദീസ് കലയെക്കുറിച്ച് അറിവില്ലാതെ തങ്ങള്‍ക്കുതന്നെ പാന്ധിത്യമുണ്ടെന്ന് വീമ്പിളക്കുന്നവരും ചില പ്രസിദ്ധീകരണങ്ങളില്‍ കൂടി ഇത് സമ്പന്ധമായ ഹദീസിനെ ദുര്‍ബലമായതാണെന്നു നിരൂപിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ഇവക്കെതിരെ തമിഴ്നാട്‌ തൌഹീദ് ജമാഅത്ത് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ കേരളത്തിലെ മുസ്ലീം സമൂഹത്തിനു മുന്പാകെ സമര്‍പ്പിക്കുന്നു .

നമസ്ക്കാരത്തില്‍ അത്തഹിയ്യാത്ത് ഇരിപ്പില്‍ വിരലനക്കുന്നത് വലിയൊരു ചര്‍ച്ചാവിഷയമായി ഇന്ന് സമുദായത്തില്‍ ചിലരാല്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു . ഇരിപ്പില്‍ വിരലനക്കുന്നത് നബിച്ചര്യയാണെന്നും, ഈ നബിചര്യയെ നമസ്ക്കാരത്തില്‍ നിര്‍ബന്ധമായും പിന്തുടരുകതന്നെ വേണമെന്നും നാം പറഞ്ഞു വരുന്നു . ഇതില്‍ എതിരഭിപ്രായം ഉള്ളവര്‍ വിരലനക്കുന്നത് നബിവഴിയല്ല എന്നും, നമസ്ക്കാരത്തില്‍ വിരലനക്കുന്നത് ബിദ്അത്ത് ആണെന്നും പ്രചരിപ്പിച്ചുവരുന്നു .
സ്വാര്‍ത്ഥതാല്‍പര്യങ്ങളെ മാറ്റിനിര്‍ത്തി അള്ളാഹുവിനെ ഭയന്ന് ഹദീസുകളെ വായിക്കുന്നവര്‍ക്ക് ഇതില്‍ സന്ദേഹം  ഉണ്ടാവുകയില്ല . അള്ളാഹുവിന്റെ റസൂല്‍ (സ:അ) നിസ്ക്കാരത്തില്‍ വിരലനക്കിയിരുന്നു എന്ന സത്യത്തെ സംശയത്തിനിടയില്ലാതെ അവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും . ഈ നബിചര്യയെ പരിഹസിക്കുകയില്ല .
സ്വന്തം ഇച്ഛകളെ മാര്‍ഗ്ഗമായി അംഗീകരിച്ചിട്ടുള്ളവര്‍ ഈ ഹദീസിനെതിരെ ഉയര്‍ത്തുന്ന അനാവശ്യമായ സന്ദേഹങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും വ്യക്തമായ മറുപടി നാം അറിഞ്ഞു വെക്കേണ്ടതാണ് .
ഈ ലേഖനത്തെ രണ്ടുഭാഗമായി ഇവിടെ സമര്‍പ്പിക്കുന്നു. ആദ്യഭാഗത്തില്‍ വിരലനക്കുന്നത് നബിചര്യ തന്നെയാണ് എന്നതിനുള്ള തെളിവുകളേയും , ഈ നബിചര്യയ്ക്ക് എതിരായി എടുത്തുവെയ്ക്കുന്ന തെറ്റായ വാദങ്ങള്‍ക്ക് മുറയ്ക്കുള്ള മറുപടിയേയും വ്യക്തമാക്കുന്നു.
രണ്ടാമത്തെ ഭാഗത്തില്‍ വിരലനക്കുന്നത് തെറ്റാണെന്ന് പറയുന്നവര്‍ തങ്ങളുടെ പക്ഷത്ത് തെളിവുകളായി എടുത്തുവെയ്ക്കുന്ന ഹദീസുകളുടെ സത്യാവസ്ഥയേയും , അതിനുള്ള ശരിയായ വിശദീകരണത്തേയും കാണാം .
അത്തഹിയ്യാത്തില്‍ വിരലനക്കുന്നതിന്നു താഴെക്കാണുന്ന ഹദീസ് തെളിവായിരിക്കുന്നു .
879أَخْبَرَنَا سُوَيْدُ بْنُ نَصْرٍ قَالَ أَنْبَأَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ عَنْ زَائِدَةَ قَالَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ قَالَ حَدَّثَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظَرْتُ إِلَيْهِ فَقَامَ فَكَبَّرَ وَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ ثُمَّ وَضَعَ يَدَهُ الْيُمْنَى عَلَى كَفِّهِ الْيُسْرَى وَالرُّسْغِ وَالسَّاعِدِ فَلَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا قَالَ وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ لَمَّا رَفَعَ رَأْسَهُ رَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ وَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ حَدَّ مِرْفَقِهِ الْأَيْمَنِ عَلَى فَخِذِهِ الْيُمْنَى ثُمَّ قَبَضَ اثْنَتَيْنِ مِنْ أَصَابِعِهِ وَحَلَّقَ حَلْقَةً ثُمَّ رَفَعَ إِصْبَعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا رواه النسائي
വായില്‍ ബിന്‍ ഹുജ്ര്‍ (റളി) പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ (സ:അ) എങ്ങിനെയാണ് നമസ്ക്കരിക്കുന്നതെന്ന്, അവര്‍ നിസ്ക്കരിക്കുന്നതിനെ ഞാന്‍ നോക്കുവാന്‍ പോകുന്നു എന്ന്‍ (എന്നോടു തന്നെ )ഞാന്‍ പറഞ്ഞു . പിന്നീട് അവരെ ഞാന്‍ കണ്ടു . അപ്പോള്‍ അവര്‍ എണീറ്റുനിന്ന് തക്ബീര്‍ചൊല്ലുകയുണ്ടായി. (അപ്പോള്‍) തങ്ങളുടെ കാതുകള്‍ക്ക് നേരെയായി കൈകളെ ഉയര്‍ത്തുകയുണ്ടായി. പിന്നീട് തങ്ങളുടെ വലതു കരത്തെ ഇടതു മുന്‍കൈ, കണങ്കൈ , കൈമുട്ട് (എന്നീ മൂന്നിന്റെ )മേലും വയ്ക്കുകയുണ്ടായി . അവര്‍ റുഖുഉ ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ മുന്പ് ചെയ്തതുപോലെ (തങ്ങളുടെ കാതുകള്‍ക്കുനേരെ ) കൈകളെ ഉയര്‍ത്തുകയുണ്ടായി . (പിന്നീട് ) തങ്ങളുടെ കൈകളെ കാല്‍മുട്ടുകള്‍ക്ക് മീതെ വെച്ചു . പിന്നീട് തങ്ങളുടെ തലയെ (റുഖുഉവില്‍ നിന്നും) ഉയര്‍ത്തിയപ്പോള്‍ മുന്പ് പറഞ്ഞപോലെ (തങ്ങളുടെ കാതുകള്‍ക്കു നേരെ) തങ്ങളുടെ കൈകളെ ഉയര്‍ത്തുകയുണ്ടായി . പിന്നീട് സജ്ദാ ചെയ്തു. അപ്പോള്‍ തങ്ങളുടെ ഉള്ളം കൈകളെ കാതുകള്‍ക്ക് നേരായി (തറയില്‍) വയ്ക്കുകയുണ്ടായി . പിന്നീട് (സജ്ദയില്‍ നിന്നും എണീറ്റ്) ഇരിക്കുകയുണ്ടായി . അപ്പോള്‍ ഇടത്തുകാലിനെ വിരിച്ചു വയ്ക്കുകയുണ്ടായി . നബി(സ:അ) തങ്ങളുടെ ഇടത്തെ മുന്‍കയ്യിനെ ഇടതു തുടയ്ക്കുമേലും കാല്‍മുട്ടിനുമേലും വയ്ക്കുകയുണ്ടായി . തങ്ങളുടെ വലതു കൈമുട്ടിനെ വലതു തുടയ്ക്കുമേല്‍ വയ്ക്കുകയു ണ്ടായി . പിന്നീട് തങ്ങളുടെ വലതുകൈയിലെ രണ്ട് വിരലുകളെ മടക്കുകയുണ്ടായി . (നടുവിരലിനെയും തള്ളവിരലിനെയും ചേര്‍ത്ത്) വളയംപോലെ ആക്കുകയുണ്ടായി . പിന്നീട് ചൂണ്ടുവിരലിനെ ഉയര്‍ത്തി പ്രാര്‍ത്ഥ നാനിരതരായി അതിനെ അനക്കി കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു .         നസായീ : 870
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത ; ദാരമീ (1323), അഹമ്മദ് (18115), സഹീഹ് ഇബ്നു ഹുസൈമ (814), സഹീഹ് ഇബ്നു ഹിബ്ബാന്‍ (ഭാഗം 5, പുറം 170), തബ്രാനീ കബീര്‍ (ഭാഗം 22, പുറം 35), ബൈഹഖി (ഭാഗം 1, പുറം 310), സുനനുല്‍ ഖുബ്റാ (ഭാഗം 1, പുറം 376), അല്‍ മുന്‍തഹാ ഇബ്നുല്‍ ജാരൂത് (ഭാഗം 1, പുറം 62) തുടങ്ങിയ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് .
നബി (സ:അ) ഇരിപ്പില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന്‍ ഈ ഹദീസ് വളരെ വ്യക്തമായി പറയുന്നു . ഇതിനെ വായില്‍ ബിന്‍ ഹുജ്ര്‍ എന്ന നബി സഹാബി അറിയിക്കുന്നു.
ഈ സഹാബി ഹളരല്‍ മൌത്ത് എന്ന ദേശത്തുള്ളവരാണ്. നബി(സ:അ) എങ്ങിനെയാണ് നിസ്ക്കരിക്കുന്നത് എന്നതിനെ കുറിച്ച് നേരിട്ട് കണ്ടു മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ്‌ അദ്ദേഹം മദീനയിലേക്ക് വന്നത്. നബി (സ:അ) നമസ്ക്കരിക്കുന്ന രീതിയെ മനസ്സിലാക്കണം എന്ന ഉദ്ദേശത്തില്‍ നിസ്ക്കാരത്തില്‍ നബി (സ:അ)യുടെ ഓരോ അംഗചലനങ്ങളേയും അദ്ദേഹം സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു .
ഇതിനെ മുകളില്‍ കണ്ട ഹദീസില്‍ അള്ളാഹുവിന്റെ റസൂല്‍ എങ്ങിനെയാണ് നമസ്ക്കരിക്കുക എന്ന്‍ ഞാന്‍ അവരുടെ നിസ്ക്കാരത്തെ കാണുവാന്‍ പോകുന്നു എന്ന്‍ (എന്റെ ഉള്ളില്‍) തീരുമാനിക്കുകയുണ്ടായി . പിന്നീട് അവരെ ഞാന്‍ കണ്ടു എന്ന്‍ ഈ നബിസഹാബി സൂചിപ്പിക്കുന്നു .
അതുകൊണ്ട് തന്നെ, നബി(സ:അ) അത്തഹിയ്യാത്തില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന ഈ സഹാബിയുടെ അറിയിപ്പ് വ്യക്തമായതും ഉറച്ചതുമാകുന്നു .
ഈ ഹദീസ് തന്നെ ദാരമിയിലും രേഖപ്പെടുത്തിയിരിക്കുന്നു . ആ വാര്‍ത്തയില്‍ ഇരിപ്പില്‍ വിരലനക്കുന്നതിനെ വീണ്ടും ഉറപ്പിക്കുന്നവിധം കൂടുതലായ വിശദീകരണം നല്‍കുന്നു .
 1323 حَدَّثَنَا مُعَاوِيَةُ بْنُ عَمْرٍو حَدَّثَنَا زَائِدَةُ بْنُ قُدَامَةَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ أَخْبَرَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظرْتُ إِلَيْهِ فَقَامَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ وَوَضَعَ يَدَهُ الْيُمْنَى عَلَى ظَهْرِ كَفِّهِ الْيُسْرَى قَالَ ثُمَّ لَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ رَفَعَ رَأْسَهُ فَرَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ فَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ مِرْفَقَهُ الْأَيْمَنَ عَلَى فَخْذِهِ الْيُمْنَى ثُمَّ قَبَضَ ثِنْتَيْنِ فَحَلَّقَ حَلْقَةً ثُمَّ رَفَعَ أُصْبُعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا قَالَ ثُمَّ جِئْتُ بَعْدَ ذَلِكَ فِي زَمَانٍ فِيهِ بَرْدٌ فَرَأَيْتُ عَلَى النَّاسِ جُلَّ الثِّيَابِ يُحَرِّكُونَ أَيْدِيَهُمْ مِنْ تَحْتِ الثِّيَابِ رواه الدارمي
ഇതിനു ശേഷം ശീതകാലത്ത് ഞാന്‍ വീണ്ടും വരികയുണ്ടായി . അപ്പോള്‍ ജനങ്ങള്‍ വസ്ത്രങ്ങളാല്‍ മൂടിയ നിലയില്‍ ആ വസ്ത്രങ്ങല്‍ക്കകത്ത് തങ്ങളുടെ കൈകളെ അനക്കി കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു .
                     അറിയിക്കുന്നത് : വായില്‍ ബിന്‍ ഹുജ്ര്‍ (റളി) ; ദാരമീ : 1323
നബി (സ:അ) മാത്രമല്ലാതെ നബിസഹാബാക്കളും നിസ്ക്കാരത്തില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന്‍ ഇതില്‍ നിന്നും വ്യക്തമാവുന്നു .
തെറ്റായ വാദങ്ങള്‍
1 . ആസിം ബിന്‍ കുലൈബ് ബലഹീനരായവരോ ?
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിന്റെ നിവേദക ശ്രംഗലയില്‍ ആസിം ബിന്‍ കുലൈബ് എന്നയാള്‍ ഉള്‍പ്പെട്ടിരിക്കുന്നു . ഇവരെക്കുറിച്ച് ഇബ്നുല്‍ മദീനി , ഇവര്‍ തനിച്ച് അറിയിക്കുന്നതിനെ തെളിവായി സ്വീകരിക്കുവാന്‍ പാടില്ല എന്ന്‍ വിമര്‍ശനം ചെയ്തിരിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി വച്ചുകൊണ്ട് ചിലര്‍ വിരലനക്കുന്നതിനെ കുറിച്ചുള്ള ഹദീസ് ദുര്‍ബലമായതാണ് എന്ന്‍ പറയുന്നു.
ആസിം ബിന്‍ കുലൈബ് പല പണ്ഡിതന്മാരാലും പ്രശംസിക്കപ്പെട്ടവരാണ് . ഇവര്‍ വിശ്വസ്തരായവരെന്നു ഇമാം അഹമദ് , ഇമാം നസായീ , ഇമാം അബൂ ഹാത്തിം , ഇമാം അഹമദ് ബിന്‍ സാലിഹ് , ഇമാം ഇബ്നു സഅദ , ഇമാം യാഹ്യാ ബിന്‍ മയീന്‍ , ഇബ്നു ഷിഹാബ് , ഇബ്നു ഷാഹീന്‍ , ഇമാം ഇജലീ തുടങ്ങി മറ്റു പലരും പറഞ്ഞിട്ടുണ്ട് . ഇമാം അലീ ബിന്‍ മദീനി മാത്രമേ ഇവരെക്കുറിച്ച് കുറ്റം പറഞ്ഞിട്ടുള്ളൂ .
ഒരു നിവേദകരെ കുറിച്ച് കുറ്റാരോപണം പറയുകയാണെങ്കില്‍ ആ കുറ്റം എന്താണെന്ന് വ്യക്തമായി പറയണം . അങ്ങിനെ പറഞ്ഞാല്‍ മാത്രമേ അതിനെക്കുറിച്ച് അന്യേഷിച്ചു അത് ശരിയാണെങ്കില്‍ അതിനെ അംഗീകരിക്കുവാന്‍ സാധിക്കുകയുള്ളൂ .
പ്രത്യേകിച്ച് ഒരാളെക്കുറിച്ച് പലരും നല്ലവരാണ്, വിശ്വസ്തരായവരാന്, ശ്രേഷ്ടതയുള്ളവരാണ് എന്നെല്ലാം പറഞ്ഞിരിക്കുമ്പോള്‍ കുറ്റം പറയുന്നയാള്‍ അവരുടെ പക്കലുള്ള തെറ്റ് എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട് ഇല്ലെങ്കില്‍ അവര്‍ പറയുന്ന ആരോപണങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ അത് നിരാകരിക്കപ്പെടും. ഇതും ഹദീസ് നിദാന ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള നിയമമാണ് .
ഇതിനെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ആസിം ബിന്‍ കുലൈബിനെ ഇബ്നുല്‍ മദീനിയെ കൂടാതെ മറ്റെല്ലാവരും പ്രസംസിച്ചിട്ടുണ്ട് . വിശ്വസ്തരായവരെന്നു പറഞ്ഞിട്ടുണ്ട് .
ഈ സ്ഥിതിയില്‍ ഇവരെക്കുറിച്ച് വിമര്‍ശിക്കുന്ന ഇബ്നുല്‍ മദീനി അവര്‍ തനിച്ച് നിവേദനം ചെയ്യുകയാണെങ്കില്‍ അംഗീകരിക്കുവാന്‍ പാടില്ല എന്ന് കാരണങ്ങളൊന്നും എടുത്തുവെയ്ക്കാതെ പറഞ്ഞിരിക്കുന്നു . ആസിം ദുര്‍ബലരായവര്‍ എന്നതിന്ന് അംഗീകരിക്കുവാന്‍ കഴിയുന്ന ഒരുകാരണവും ഇബ്നുല്‍ മദീനി വ്യക്തമാക്കുന്നില്ല .
മേലും , ഇബ്നുല്‍ മദീനി നിവേദകരെ വിമര്‍ശനം ചെയ്യുന്ന കാര്യത്തില്‍ കഠിന ചിന്താഗതിയുള്ളവരാണ് , വിശ്വസ്തരായവരെ ബലഹീനരായവരെന്നു തെറ്റായി പറയുന്നവരാണ് എന്ന് ഇമാം ഇബ്നു അബീ ഹാത്തം തങ്ങളുടെ അല്‍ ജരഹ് വത്തഹ്തീല്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു .
  
  الجرح والتعديل لابن أبي حاتم (7 / 73):

يكتب حديثه (سئل أبو زرعة عن فضيل بن سليمان فقال لين الحديث روى عنه علي بن المديني وكان من المتشددي -)
അലീ ബിന്‍ മദീനീ നിവേദകരെ വിമര്‍ശനം ചെയ്യുന്നതില്‍ കഠിന ചിന്താഗതിയുള്ളവരായിരുന്നു എന്ന് അബൂ കര്‍ആ അറിയിക്കുകയുണ്ടായി .                   അല്‍ ജരഹ് വത്തഹ്തീല്‍ : ഭാഗം 7, പുറം 73
ആസിം ബിന്‍ കുലൈബിനെ കുറിച്ച് മറ്റു പന്ധിതന്മാര്‍ എല്ലാവരുംതന്നെ നല്ല അഭിപ്രായം പറഞ്ഞിരിക്കു മ്പോള്‍ ഇമാം ഇബ്നുല്‍ മദീനീ മാത്രം കാരണമൊന്നും പറയാതെ വിമര്‍ശനം ചെയ്യുന്നത് കൊണ്ട് , ഇമാം ഇബ്നുല്‍ മദീനീ നിവേദകര്‍ ആസിം വിഷയത്തില്‍ തെറ്റായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ഇതില്‍ നിന്നും വ്യക്തമാവുന്നു .
ആസിം ബിന്‍ കുലൈബ് വിശ്വസ്തരായവര്‍ എന്ന കാരണത്താല്‍ ഇവരില്‍ നിന്നും നാല് ഹദീസുകള്‍ ഇമാം മുസ്ലീം തങ്ങളുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു .അതുകൊണ്ട് തന്നെ ആസിം ബിന്‍ കുലൈബ് ഇമാം മുസ്ലീം അവരുടെ പക്കലും വിശ്വസ്തരായവര്‍ എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു .
ആസിം ബിന്‍ കുലൈബ് ഉള്‍പ്പെട്ട ഒരു ഹദീസിനെ ഇമാം ഇബ്നു ഹജര്‍ നേരായ വാര്‍ത്തയെന്നു പറഞ്ഞിരിക്കുന്നു . ഇമാം ഇബ്നു ഹജരിനെ സംബന്ധിച്ചേടത്തോളം ഒരു നിവേദകരുടെ വിഷയത്തില്‍ പന്ധിതന്മാരുടെ ഒട്ടുമൊത്തം അഭിപ്രായങ്ങളേയും പരിശോധിച്ചു അവസാനമായി ശരിയായ തീരുമാനം എടുക്കുന്ന സ്വഭാവമുള്ളവരാണ് .
ആസിം ബിന്‍ കുലൈബിനെ കുറിച്ച് ഇമാം അലീ ബിന്‍ മദീനീ ചെയ്തിട്ടുള്ള വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുക്കാതെ ഇമാം ഇബ്നു ഹജര്‍, ആസിം ബിന്‍ കുലൈബ് വിശ്വസ്തരായവര്‍ എന്ന തീരുമാനം തന്നെയാണ് എടുത്തിട്ടുള്ളത് . അതുകൊണ്ട് ഇബ്നുല്‍ മദീനിയുടെ വിമര്‍ശനത്തെ അംഗീകരിക്കുവാന്‍ കഴിയുകയില്ല .
ഇരിപ്പില്‍ വിരലനക്കുന്നത് സംബന്ധമായ വാര്‍ത്ത ആധാരപൂര്‍വമായതാണ് എന്ന് തെളിവുകളോടുകൂടി നിരൂപിച്ചു കഴിഞ്ഞു . കൂടുതല്‍ അറിവിനായി ഇനിവരുന്ന വിവരങ്ങളെ രേഖപ്പെടുത്തുന്നു .
നബി (സ:അ) ഇരിപ്പില്‍ ചൂണ്ടുവിരലിനെ അനക്കികൊണ്ടിരുന്നു എന്നുവരുന്ന ഹദീസ് ആധാരപൂര്‍വമായതാണെന്ന് ഇമാം നവവീ സാക്ഷ്യപ്പെടുത്തുന്നു .
خلاصة الأحكام (1 / 428):
1391 - وَعَن وَائِل: " أَنه وصف صَلَاة رَسُول الله صَلَّى اللَّهُ عَلَيْهِ وَسَلَّم َ وَذكر وضع الْيَدَيْنِ فِي التَّشَهُّد قَالَ: ثمَّ رفع أُصْبُعه، فرأيته يحركها يَدْعُو بهَا " رَوَاهُ الْبَيْهَقِيّ بِإِسْنَاد صَحِيح.
ഗ്രന്ഥം : ഖുലാസത്തുല്‍ അഹ്ക്കാം : ഭാഗം 1 , പുറം 428
ഇമാം ഇബ്നുല്‍ മുലക്കീന്‍ ഈ ഹദീസ് ശരിയായതാനെന്നു സാക്ഷിപത്രം നല്‍കുന്നു .
البدر المنير (4 / 11):
عَن وَائِل بن حجر رَضِيَ اللَّهُ عَنْه أَنه وصف صَلَاة رَسُول الله - صَلَّى الله عَلَيْهِ وَسلم - وَذكر وضع الْيَدَيْنِ فِي التَّشَهُّد، قَالَ: ثمَّ رفع أُصْبُعه فرأيته يحركها يَدْعُو بهَا . هَذَا الحَدِيث صَحِيح رَوَاهُ الْبَيْهَقِيّ فِي سنَنه بِهَذَا اللَّفْظ بِإِسْنَاد صَحِيح،
ഗ്രന്ഥം ; അല്‍ ബദറുല്‍ മുനീര്‍ : ഭാഗം 4 , പുറം 11
തെറ്റായി ചിത്രീകരിക്കപ്പെട്ട ഹദീസ് നിദാന ശാസ്ത്ര വിധി
ഒരു നിവേദകര്‍ സംബന്ധമായി പല പന്ധിതന്മാര്‍ വിശ്വസ്തരായവരെന്നും , ഒരാള്‍ മാത്രം ദുര്‍ബലരായവരെന്നും പറയുകയാണെങ്കില്‍ ആ ഒരു പന്ധിതന്റെ നിര്‍ദ്ദേശത്തെ തന്നെയാണ് സ്വീകരിക്കേണ്ടത് എന്ന് നാം പറയുന്നതായി ചിലര്‍ നുണ പ്രചരണം ചെയ്തുവരുന്നു .
ഈ നിയമത്തെ നാം അംഗീകരിച്ചിട്ടുള്ളതായും അതുകൊണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ വിരലനക്കുന്നതിന്ന് ആധാരമായി നാം പറയുന്ന ഹദീസ് ദുര്‍ബലമായതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു .
എന്നാല്‍ ഇവര്‍ നാം പറയാത്ത വിധിയെ സ്വയം സങ്കല്‍പ്പിച്ചു കൊണ്ട് നമുക്ക് മറുപടി തരുന്നത് പോലുള്ള ഒരു തോന്നലിനെ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കുവാന്‍ ശ്രമിക്കുന്നു .
ഇക്കൂട്ടര്‍ പറയുന്നത് പോലുള്ള നിയമത്തെ ഒരിക്കലും നാം പറഞ്ഞിട്ടില്ല . അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഹദീസിനേയും ദുര്‍ബലമെന്ന് പറഞ്ഞിട്ടുമില്ല .
ഒരു ഹദീസ് നിവേദകരെ കുറിച്ച് പല പന്ധിതന്മാര്‍ നല്ല അഭിപ്രായത്തിലും, ഒരാള്‍ മാത്രം കുറ്റം പറയുകയുമാണെങ്കില്‍, അപ്പോള്‍ കുറ്റം പറയുന്നയാള്‍ കുറ്റത്തിനുള്ള കാരണത്തെ വ്യക്തമാക്കിയിട്ടുണ്ടോ ? എന്ന് നാം പരിശോധിക്കും . വ്യക്തമായ തെളിവുകളോട് കൂടി ആ കുറവിനെ രേഖപ്പെടുത്തിയിരുന്നു എങ്കില്‍ അത് പറഞ്ഞത് ഒരാളായിരുന്നാലും അവരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കി ആ നിവേദകര്‍ ദുര്‍ബലരാണ് എന്ന തീരുമാനത്തെ നാം കൈകൊള്ളും .
ആ ഒരു പന്ധിതന്‍ കുറ്റത്തിനുള്ള കാരണത്തെ വ്യക്തമാക്കാതെയാണ് വിമര്‍ശനം ചെയ്തിട്ടുള്ളതെങ്കില്‍ അവരുടെ വാക്കുകളെ സ്വീകരിക്കാതെ മറ്റു പന്ധിതന്മാരുടെ അഭിപ്രായങ്ങളെ തന്നെയാണ് അംഗീകരിക്കേണ്ടത്. ഇതുതന്നെയാണ് നമ്മുടെ നിലപാട് .
ഹദീസ് നിദാന പന്ധിതന്മാര്‍ കുറ്റംചുമത്തപ്പെട്ടിട്ടുണ്ടോ ? എന്നുമാത്രം നോക്കുകയില്ല . ചുമത്തപ്പെട്ടിട്ടുള്ള കുറ്റം കാരണത്തോടുകൂടി വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ ? എന്നുകൂടി ചേര്‍ത്ത് തന്നെയാണ് പന്ധിതന്മാര്‍ നോക്കുക . വിമര്‍ശനം വ്യക്തതയില്ലാതെ മേലോട്ടമായി പറയപ്പെട്ടിരുന്നാല്‍ അത് നിരാകരിക്കപ്പെടും .
വിരലനക്കുന്നതിന്നു ആധാരമായിട്ടുള്ള ആസിം ബിന്‍ കുലൈബിന്റെ ഹദീസില്‍ ഈ നിലപാടിന് വിരുദ്ധമായി നാം തീരുമാനമെടുത്തിട്ടില്ല . മറിച്ച് , ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആസിം വിഷയത്തില്‍ ഇബ്നുല്‍ മദീനീ പറയുന്ന കുറ്റം അവ്യക്തമായിരിക്കുന്നത് കൊണ്ടാണ് അതിനെ സ്വീകരിക്കാതെ ആ ഹദീസ് ശരിയായ ഹദീസാണെന്ന് നാം തീരുമാനമെടുത്തിട്ടുള്ളത് .
നിവേദകര്‍ അബൂ ബല്ജിന്റെ അവസ്ഥ
പലരില്‍നിന്നും മാറ്റമായി ഒരു പന്ധിതന്‍ മാത്രം ദോഷം പറഞ്ഞാലും അതിനെ സ്വീകരിക്കണം എന്ന് നാം പറഞ്ഞതായി ഇക്കൂട്ടര്‍ സ്വയം ഒരു നിയമത്തെ സങ്കല്‍പ്പിച്ചു വെച്ചിരിക്കുന്നു . ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ താഴെക്കാണുന്ന ഹദീസിനെ ദുര്‍ബലമായതെന്ന് നാം പറയുന്നതായും വാദിക്കുന്നു .
4535حَدَّثَنَا عَمْرُو بْنُ عَوْنٍ أَخْبَرَنَا هُشَيْمٌ عَنْ أَبِي بَلْجٍ عَنْ زَيْدٍ أَبِي الْحَكَمِ الْعَنَزِيِّ عَنْ الْبَرَاءِ بْنِ عَازِبٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا الْتَقَى الْمُسْلِمَانِ فَتَصَافَحَا وَحَمِدَا اللَّهَ عَزَّ وَجَلَّ وَاسْتَغْفَرَاهُ غُفِرَ لَهُمَ رواه أبو داود
അള്ളാഹുവിന്റെ റസൂല്‍ പറയുകയുണ്ടായി ; രണ്ട് മുസ്ലീംകള്‍ കണ്ടുമുട്ടുമ്പോള്‍ കൈകൊടുത്ത് മഹത്ത്വവും , ശക്തനുമായ അള്ളാഹുവിനെ സ്തുതിച്ച് അവന്റെ പക്കല്‍ അവര്‍ രണ്ടുപേരും പാപമോചനം തേടുകയാണെങ്കില്‍ അവര്‍ക്ക് മാപ്പുനല്‍കപ്പെടുന്നു .  അറിയിക്കുന്നത് : ബാരാഉ ബിന്‍ ആസിഫ് , ഗ്രന്ഥം : അബൂ ദാവൂദ് : 4535
ഈ അറിയിപ്പില്‍ അബൂ ബള്‍ജ് എന്ന നിവേദകര്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇവരെക്കുറിച്ച് പല പന്ധിതന്മാരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട് എങ്കിലും ചില പന്ധിതന്മാര്‍ കുറ്റം ചുമത്തിയിട്ടുള്ള സ്ഥിതിക്ക് കുറ്റം പറഞ്ഞിട്ടുള്ള പന്ധിതന്മാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ദുര്‍ബലമായ ഹദീസാണെന്ന് നാം പറഞ്ഞിട്ടുള്ളതായി ഇവര്‍ വാദിക്കുന്നു.
അബൂ ബല്ജിന്റെ കാര്യത്തില്‍ അവര്‍ ദുര്‍ബലരായവരെന്നു നാം തീരുമാനമെടുത്തത് പോലെ ആസിം ബിന്‍ കുലൈബിനെ കുറിച്ചും അങ്ങിനെതന്നെ തീരുമാനമെടുക്കണമെന്ന് വാദിക്കുന്നു. അതുകൊണ്ട് ഈ ഹദീസിന്റെ സത്യാവസ്ഥയെ വിശദമാക്കേണ്ട കര്‍ത്തവ്യം നമുക്കുണ്ട്.
നിവേദകര്‍ അബൂ ബല്ജിനെ കുറിച്ച് ചില പന്ധിതന്മാര്‍ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട് എങ്കിലും ചിലര്‍ ഇവരെക്കുറിച്ച് കുറ്റം പറഞ്ഞിട്ടുണ്ട്. ഇമാം ബുഖാരിയും, ഇമാം യാഹ്യാ ബിന്‍ മയീനും കുറ്റത്തിന്റേതായ കാരണങ്ങളെ വ്യക്തമാക്കാതെ ദുര്‍ബലരായവരെന്നു പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇവരെ കുറ്റം പറഞ്ഞിട്ടുള്ള മറ്റു പന്ധിതന്മാര്‍ കുറ്റത്തിനുള്ള കാരണത്തെ വിശദമാക്കിയിട്ടുണ്ട്.
ഇവരുടെമേല്‍ കുറ്റമാരോപിക്കുന്ന പന്ധിതന്മാര്‍ ആസിമിന്റെ കാര്യത്തില്‍ ഇബ്നുല്‍ മദീനീ കുറ്റത്തിനുള്ള കാരണത്തെ വ്യക്തമാക്കാതെ വിമര്‍ശിച്ചതുപോലെ വിമര്‍ശനം ചെയ്യുന്നില്ല. മറിച്ച്, ഇവരിലുള്ള കുറവിനെ വ്യക്തമായും രേഖപ്പെടുത്തിയിരിക്കുന്നു. ഇവര്‍ വിശ്വസ്തരാണെങ്കില്‍ പോലും തെറ്റുചെയ്യുവാന്‍ സാധ്യതയുള്ളവരെന്നു ഇമാം ഹിബ്ബാന്‍ പറഞ്ഞിരിക്കുന്നു. ഇമാം ഇബ്നുല്‍ ഹജര്‍ ചില സമയങ്ങളില്‍ തെറ്റുചെയ്യുവാന്‍ സാധ്യതയുള്ളവര്‍ എന്ന് പറഞ്ഞിരിക്കുന്നു. ഇമാം അഹമദ് ഇവര്‍ തെറ്റായ ഹദീസുകളെ നിവേദനം ചെയ്യുവാന്‍ സാധ്യതയുള്ളവരെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
മേലും , മുസാഫഹാ സംബന്ധമായ ഈ ഹദീസില്‍ ബാറാഉ ബിന്‍ ആസിഫ് (റളി) അവരില്‍നിന്നും സൈദ്‌ ബിന്‍ അബീ ഷഹ്സായി എന്നയാള്‍ അറിയിക്കുന്നു. ഇവര്‍ വിശ്വസ്തരാണെന്നു തീരുമാനിക്കുവാന്‍ സ്വീകാര്യനായ ഒരു പന്ധിതനും സാക്ഷ്യപത്രം നല്‍കുന്നില്ല. ഇക്കാരണത്താലും ഈ വാര്‍ത്ത ദുര്‍ബലമായ താണ്.
അതുമാത്രമാല്ലാതെ , ഈ ഹദീസിനെ അബൂ ബല്ജില്‍ നിന്നും ഹുസൈം എന്നിവരും അറിയിക്കുന്നു. ഇവര്‍ തത്ലിസ് എന്ന വാര്‍ത്തകളെ വളച്ചൊടിക്കുന്ന പ്രവര്‍ത്തി ചെയ്യുന്നവരാണെന്ന് ഇമാമുകള്‍ വ്യക്തമാക്കിയിരിക്കുന്നു. അതായത്, തനിക്ക് അറിയിച്ച നിവേദകരെ തഴഞ്ഞ് താന്‍ കേട്ടിട്ടില്ലാത്ത നിവേദകരില്‍ നിന്നും കേട്ടതുപോലുള്ള ഭാവത്തില്‍ അറിയിക്കുന്നവരാണ് ഇവര്‍. ഇവരെപ്പോലുള്ളവര്‍ ഞാന്‍ കേട്ടിരുന്നു, എന്നോട് അവര്‍ പറഞ്ഞിരുന്നു എന്നവിധത്തില്‍ കേട്ടതായി ഉറപ്പിക്കുന്ന വാക്കുകളിലൂടെ പറയുകയാണെങ്കില്‍ മാത്രമേ ഇങ്ങിനെയുള്ളവരുടെ അറിയിപ്പുകള്‍ സ്വീകരിക്കപ്പെടുകയുള്ളൂ.
എന്നാല്‍ മുകളില്‍ സൂചിപ്പിക്കുന്ന ഹദീസില്‍ ഹുസൈം അബൂ ബല്ജില്‍നിന്നും നേരിട്ട് ശ്രവിച്ചതായി വ്യക്തമാക്കുന്ന വിധത്തില്‍ ഒരുവാക്കും പറഞ്ഞിട്ടില്ല എന്നുള്ളതുകൊണ്ടു ഇതിന്റെ അടിസ്ഥാനത്തിലും ഈ ഹദീസ് ദുര്‍ബലമായിത്തീരുന്നു. അതുകൊണ്ട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദുര്‍ബലമായിട്ടുള്ള ഈ ഹദീസിനെ വിരലനക്കുന്നത് സംബന്ധമായ ഹദീസുമായി താരതമ്യം ചെയ്യുന്നത് മണലില്‍നിന്നും കയര്‍ പിരിച്ചെടുക്കുന്നതു പോലെയായിരിക്കും.
ദുര്‍ബലരായ നിവേദകര്‍ ഇപ്പോള്‍ എങ്ങിനെയാണ് ശക്തരായത് ?.
നിസ്ക്കാരത്തിന്റെ തുടക്കത്തിലും , റുഖുഉ ചെയ്യുമ്പോഴും , റുഖുഇല്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴും , രണ്ട് റഖഅത്തുകള്‍ കഴിഞ്ഞു മൂന്നാം റഖഅത്തിലേക്ക് എഴുന്നേല്‍ക്കുമ്പോഴും കൈകളെ ഉയര്‍ത്തണമെന്ന അര്‍ത്ഥത്തില്‍ ഒരുപാട് ഹദീസുകള്‍ നിലവിലുണ്ട്. എന്നാല്‍ ഒരേഒരു ഹദീസില്‍മാത്രം താഴെക്കാണുന്ന വിധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
حدثنا هناد حدثنا وكيع عن سفيان عن عاصم بن كليب عن عبد الرحمن بن الأسود عن علقمة قال قال عبد الله بن مسعود ألا أصلي بكم صلاة رسول الله صلى الله عليه وسلم فصلى فلم يرفع يديه إلا في أول مرة قال وفي الباب عن البراء بن عازب قال أبو عيسى حديث ابن مسعود حديث حسن وبه يقول غير واحد من أهل العلم من أصحاب النبي صلى الله عليه وسلم والتابعين وهو قول سفيان الثوري وأهل الكوفة
ഇബ്നു മസ്വൂദ് (റളി), നബി (സ:അ) നമസ്ക്കരിച്ചതുപോലെ നിസ്ക്കരിച്ചു കാണിക്കട്ടയോ ? എന്ന് പറഞ്ഞശേഷം നിസ്ക്കരിച്ചു കാണിക്കുകയുണ്ടായി. ഒരിക്കല്‍ മാത്രമല്ലാതെ അദ്ദേഹം കൈകളെ ഉയര്‍ത്തുകയുണ്ടായില്ല . തിര്മിദീ : 238
ഒരുതവണ മാത്രം കൈകളെ ഉയര്‍ത്തുകയുണ്ടായി എന്നഹദീസിനേയും ആസിം ബിന്‍ കുലൈബ് തന്നെയാണ് അറിയിക്കുന്നത് .
അതിന്റെ കാരണത്താല്‍ ഈ ഹദീസിനെ ദുര്‍ബലമെന്ന് പറയുന്ന നിങ്ങള്‍ വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിനെ മാത്രം സ്വീകരിക്കുന്നത് എന്തുകൊണ്ട് ? എന്ന്‍ മദ്ഹബ് ഉലമാക്കള്‍ വിമര്‍ശിക്കുന്നു. ഒരു നിവേദകരെ ഒരിക്കല്‍ ദുര്‍ബലരെന്നു പറഞ്ഞശേഷം പിന്നീടൊരിക്കല്‍ അവര്‍ ശക്തരായവരാണെന്ന് മറിച്ചു പറയുന്നത് പരസ്പരവിരുദ്ധമായതല്ലേ ? എന്ന് ചോദിക്കുന്നു.
ഒരുതവണ മാത്രമേ കൈ ഉയര്‍ത്തേണ്ടതുള്ളു എന്ന ഹദീസിനെ നാം അംഗീകരിക്കുന്നില്ല എന്നത് സത്യമാണ്! നമ്മെപ്പോലെ ഒരുപാട് പന്ധിതന്മാര്‍ ഈ ഹദീസിനെ അംഗീകരിക്കുന്നില്ല. എന്നാല്‍ അതിനു ഇവര്‍ പറയുന്ന ആസിം ബിന്‍ കുലൈബ് അറിയിക്കുന്നു എന്ന കാരണത്താലല്ല നാം നിഷേധിക്കുന്നത് .
നബി (സ:അ) നിസ്ക്കാരത്തിന്റെ തുടക്കത്തിലും, റുഖുഹിനു മുന്‍പും, റുഖുഹില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴും , രണ്ട് റഖഅത്തിനു ശേഷം മൂന്നാം റഖഅത്തിനായി എഴുന്നേല്‍ക്കുമ്പോഴും കൈകളെ ഉയര്‍ത്തിയിരുന്നു എന്ന്‍ ഒരുപാട് നബി സഹാബാക്കള്‍ അറിയിച്ചിട്ടുണ്ട്.
ഇങ്ങിനെ പല വഴികളിലൂടെ അറിയിക്കുന്നതിന്നു മാറ്റമായി ഒരുതവണ മാത്രം കൈകളെ ഉയര്‍ത്തിയിരുന്നു എന്ന് ഒരേഒരാള്‍ മുഖേന അറിയിക്കപ്പെടുന്ന ഹദീസ് കാണപ്പെടുന്നു. കൂടുതല്‍പേര്‍ അറിയിക്കുന്നതിനെ നിഷേധിക്കുന്ന വിധത്തില്‍ ഒരേഒരാളുടെ അറിയിപ്പ് കാണപ്പെടുകയാണെങ്കില്‍ ആ കാരണം കൊണ്ടുതന്നെ ഒരാള്‍ മാത്രം അറിയിക്കുന്ന ആ ഹദീസിനെ സ്വീകരിക്കാതെ അധികമായവരുടെ അറിയിപ്പിനെ അംഗീകരിക്കേണ്ടതാണ് എന്ന വിധിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇബ്നു മസ് വൂദ് (റളി) ന്റെ ഹദീസിനെ സ്വീകരിക്കുവാന്‍ പാടില്ല എന്ന്‍ നാം പറയുന്നത്.
ആ ഹദീസിനെ സ്വീകരിക്കുവാന്‍ പാടില്ല എന്നതിന് ആസിം ബിന്‍ കുലൈബ് ദുര്‍ബലരായവര്‍ എന്ന് നാം പറഞ്ഞില്ല. ആസിം ബിന്‍ കുലൈബിനു പകരം ഒരു കുറ്റാരോപനത്തിനും ഇടയില്ലാത്ത ഒരുത്തര്‍ അറിയിച്ചിരുന്നാലും ഈ തീരുമാനം തന്നെയാണ് നാം എടുത്തിട്ടുണ്ടാവുക. അതുകൊണ്ട് ഈ വാദവും തെറ്റായ അഭിപ്രായത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഒന്നാണ്.
വിരലനക്കുന്നതുമായി ബന്ധപ്പെട്ടു വരുന്ന ഹദീസ് ഷാത് വകയില്‍ ഉള്‍പ്പെട്ട ദുര്‍ബലമായ വാര്‍ത്തയാണോ ?.
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിനെ ഹാസിമില്‍ നിന്നും അറിയിക്കുന്നത് സായിദാ എന്നവരാണ് ഇവരുടെ വിശ്വസ്തതയില്‍ ആര്‍ക്കും മറിച്ചൊരഭിപ്രായം ഇല്ല.
എന്നാലും ഇവരെ ബന്ധപ്പെടുത്തി ചില മൌലവിമാര്‍ മറ്റൊരു തരത്തിലുള്ള വിമര്‍ശനം ചെയ്തുവരുന്നു. അവര്‍ പറയുന്ന വിമര്‍ശനം എന്തെന്നറിയുന്നതിന്നു മുന്പ് ഹദീസ് വിഭാഗവുമായി ബന്ധപ്പെട്ട ഒരു നിയമത്തെ മനസ്സിലാക്കുകയാണെങ്കില്‍ അതിനെക്കുറിച്ച്‌ വ്യക്തമായി അറിയുന്നതിന്ന്‍ എളുപ്പമായിരിക്കും.
ഒരുവാര്‍ത്തയെ സലിം എന്നയാളില്‍ നിന്നും അഞ്ചുപേര്‍ അറിയിക്കുകയാണെന്ന് വിചാരിക്കുക. ഈ അഞ്ചു പേരില്‍ നാലുപേര്‍ ഒരേവിധത്തില്‍ അറിയിക്കുമ്പോള്‍ ഒരാള്‍മാത്രം ആ വാര്‍ത്തയെ അതിനു മാറ്റമായവിധത്തില്‍ അറിയിക്കുന്നു എന്നും വിചാരിക്കുക. ഈ സ്ഥിതിയില്‍ നാലുപേര്‍ അറിയിക്കുന്നതിനെ തന്നെയാണ്  സ്വീകരിക്കേണ്ടത്. ഇവര്‍ക്ക് നേര്‍ എതിരായി അറിയിക്കുന്നവര്‍ വിശ്വസ്തരാണെങ്കിലും ഇവര്‍ അറിയിക്കു ന്നതിനെ നിഷേധിക്കുകതന്നെ വേണം. ഇവര്‍ അറിയിക്കുന്നത് ഷാത് അസാധാരണമായത് എന്നാണു അറിയപ്പെടുക.
എന്തുകൊണ്ടെന്നാല്‍ , ഒരാള്‍ക്ക് തെറ്റ് സംഭവിക്കുന്നതിനെക്കാളും നാലുപേര്‍ക്ക് തെറ്റ് പറ്റുന്നത് അസംഭവ്യമാണ് . അതുകൊണ്ട് തങ്ങളുടെ ഗുരുനാഥന്‍ പറഞ്ഞതായി നാലുപേര്‍ പറയുന്നതിനെ സ്വീകരിച്ച് കൊണ്ട്, തന്റെ ഗുരുനാഥന്‍ പറഞ്ഞതായി ഒരാള്‍ പറയുന്നതിനെ നിരാകരിക്കെണ്ടതാണ് .
വിരനക്കുന്നത് സംബന്ധമായ ഹദീസില്‍ ഈ കാരണമുണ്ട് എന്നുള്ളതുതന്നെയാണ് ഇവര്‍ ഉന്നയിക്കുന്ന വിമര്‍ശനം .
അതായത് നബി (സ:അ)നിസ്ക്കരിച്ച രീതിയെ വായില്‍ ബിന്‍ ഹുജ്ര്‍ അറിയിക്കുന്നു.
വായില്‍ ബിന്‍ ഹുജ്ര്‍ പറഞ്ഞതായി കുലൈബ് അറിയിക്കുന്നു.
കുലൈബ് പറഞ്ഞതായി അവരുടെ മകന്‍ ആസിം അറിയിക്കുന്നു.
ആസിം പറഞ്ഞതായി
1 . സുഫിയാന്‍
2 . ഖാലിദ് ബിന്‍ അബ്ദുള്ളാഹ്
3 . ഇബ്നു ഇദ്രീസ്
4 . സായിദാ
എന്നീ നാലുപേരും അറിയിക്കുന്നു.
ഇവരില്‍ സായിദാ മാത്രമാണ്‌ വിരലനക്കുന്നതിനെ കുറിച്ച് പറയുന്നത്. മറ്റു മൂന്നുപേരുടെ അറിയിപ്പില്‍ വിരലനക്കുന്നതായി രേഖപ്പെടുത്തിയിട്ടില്ല .
ഖാലിദ് ബിന്‍ അബ്ദുല്ലാഹ്, സുഫ്‌യാന്‍ എന്നിവര്‍ ഇതിനെക്കുറിച്ച്‌ പറയുമ്പോള്‍ ഇഷാരാ (ചലിപ്പിക്കുക) ചെയ്തിരുന്നു എന്നുമാത്രം പറയുന്നു. ഇബ്നു ഇദ്രീസ് അറിയിക്കുമ്പോള്‍ വിരലിനെ ഉയര്‍ത്തുകയുണ്ടായി എന്നു പറയുന്നു. എന്നാല്‍ സായിദാ മാത്രം വിരലിനെ അനക്കിക്കൊണ്ടിരുന്നു എന്ന് പറയുന്നു.
ആസിമിന്റെ നാല് ശിഷ്യന്മാരില്‍ മൂന്നുപേര്‍ അറിയിക്കുന്നതിന്നു വിരുദ്ധമായി സായിദാ പറയുന്നതു കൊണ്ട് ഇത് ഷാത് എന്ന വിഭാഗത്തിലേക്ക് താഴ്ന്നുപോകും. അതുകൊണ്ട് ഇത് ദുര്‍ബലമായതാണ് എന്നതാണ് ഇവരുന്നയിക്കുന്ന വാദം. ഹദീസ് ശാസ്ത്രത്തെ വളരെ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതുണ്ട്. മേലോട്ടമായി പരിശോദിക്കുകയാണെങ്കില്‍ തെറ്റായ തീരുമാനങ്ങളിലേക്ക് കൊണ്ടെത്തിക്കും എന്നുള്ളതിന്നു ഇവരുടെ ഈ വിമര്‍ശനം തെളിവാണ്.
വൈരുദ്ധ്യവും കൂടുതലായ വിശദീകരണവും .
ഒരു അദ്ധ്യാപകന്റെ ശിഷ്യന്മാരില്‍ പലരും അറിയിക്കുന്നതിന്നു നേരെ വിപരീതമായി അല്‍പ്പം ചിലര്‍  അറിയിക്കുന്നത് തന്നെയാണ് ഷാത് വകയെ ചേര്‍ന്നതാവുന്നത്. ഒരു അദ്ധ്യാപകന്റെ പല ശിഷ്യന്മാര്‍ അറിയിക്കുന്നതിനെക്കാളും ഒരേഒരാള്‍ കൂടുതലായി അറിയിക്കുകയാണെങ്കില്‍ അവര്‍ വിശ്വസ്തരാണ് എന്നും വരുമ്പോള്‍ അത് ഷാത് എന്ന തരത്തിലേക്ക് താഴുകയില്ല.
വിപരീതമായി അറിയിക്കുന്നത് വേറെ ! കൂടുതലായ വിശദീകരണത്തോടെ അറിയിക്കുന്നത് വേറെയാണ്. ഈ സൂക്ഷ്മമായ വിത്യാസത്തെ ശ്രദ്ധിക്കാതെയാണ് ഇവര്‍ ഇങ്ങിനെ വാദിക്കുന്നത്.
15-03-2007 അന്നുകാലത്ത്‌ 10 മണിക്ക് സലിം കോഴിയിറച്ചി കഴിച്ചുവെന്ന്‍ അഞ്ചുപേര്‍ പറയുന്നു. 15-03-2007 അന്നുകാലത്ത്‌ 10മണിക്ക് സലീം കോഴിയിറച്ചി കഴിച്ചിരുന്നില്ല എന്ന്‍ ഒരാള്‍ മാത്രം പറയുന്നു. ഈ രണ്ടു വാര്‍ത്തകളും ഒന്നിനൊന്ന് വിരുദ്ധമായവയാണ്. രണ്ടില്‍ ഏതെങ്കിലും ഒന്നുമാത്രമേ സത്യമായിരിക്കുവാന്‍ സാധ്യതയുള്ളൂ. ഒന്ന് നേരാണെങ്കില്‍ മറ്റൊന്ന് സ്വയം നുണയായിതീരും. ഇതുതന്നെയാണ് വിത്യാസം . ഇങ്ങിനെ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ അറിയിക്കുന്നതിനെ അംഗീകരിക്കണം.
15-03-2009 അന്നുകാലത്ത്‌ 10 മണിക്ക് സലീം കോഴിയിറച്ചി കഴിച്ചുവെന്നു അഞ്ചുപേര്‍ പറയുന്നു. ഒരാള്‍ മാത്രം 15-03-2009 അന്നുകാലത്ത്‌ 10 മണിക്ക് സലീം ചിക്കന്‍ 65 കഴിച്ചുവെന്നു പറയുന്നു. ഈ രണ്ടുവാര്‍ത്തകളും വിരുദ്ധമായവയല്ല. ഒന്നിനെയൊന്നു നിഷേധിക്കുന്ന വിധത്തിലല്ല ഇതുള്ളത്.
കോഴിയിറച്ചി എന്ന്‍ പൊതുവായി ചിലര്‍ പറയുന്നു. ഒരാള്‍മാത്രം സൂക്ഷ്മമായി ശ്രദ്ധിച്ച് ആ കോഴിയിറച്ചി ഏതു വകയിലുള്ളതാണ് എന്നതിനേയും ചേര്‍ത്ത് പറയുന്നു. ഒന്നിനെ സ്വീകരിച്ചാല്‍ മറ്റൊന്നിനെ നിഷേധിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാവുന്നില്ല. ചിക്കന്‍ 65 കഴിച്ചതിനെ അംഗീകരിക്കുമ്പോള്‍ കോഴിയിറച്ചി കഴിച്ചതിനേയും ചേര്‍ത്ത് തന്നെയാണ് നാം മനസ്സിലാക്കുന്നത്.
മൂസാ മരണമടഞ്ഞു എന്നതും , മൂസാ മരിച്ചിട്ടില്ല എന്നതും വിരുദ്ധമായ രണ്ട് വാര്‍ത്തകളാണ്.
മൂസാ മരണമടഞ്ഞു എന്നതും, മൂസാ കടലില്‍ മുങ്ങി മരണമടഞ്ഞു എന്നതും വിരുദ്ധമായ വാര്‍ത്തയല്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ മുകളില്‍ കാണുന്ന അറിയിപ്പിനെ പരിശോദിക്കുകയാണെങ്കില്‍ സായിദാ പറഞ്ഞതും മറ്റുള്ളവര്‍ പറഞ്ഞതും പരസ്പ്പരവിരുദ്ധമായതല്ല എന്ന്‍ മനസ്സിലാക്കാം.
അബ്ദുല്ലാഹ് ബിന്‍ ഇദ്രീസ് പറയുമ്പോള്‍ നബി (സ:അ) വിരലിനെ ഉയര്‍ത്തുകയുണ്ടായി എന്നുമാത്രം പറയുന്നു. സായിദാ അറിയിക്കുമ്പോള്‍ വിരലിനെ ഉയര്‍ത്തി ചലിപ്പിച്ചുകൊണ്ടിരുന്നു എന്ന്‍ പറയുന്നു. ഈ രണ്ട് വാര്‍ത്തകള്‍ക്കും ഇടയില്‍ യാതൊരു വൈരുദ്ധ്യവും ഇല്ല.
ഇതുപോലെ സുഫ്‌യാന്‍, ഖാലിദ് എന്നിവര്‍ അറിയിക്കുമ്പോള്‍ ഇഷാരാ ചെയ്യുകയുണ്ടായി എന്നറിയിക്കുന്നു  സായിദാ പറയുമ്പോള്‍ ചലിപ്പിച്ചുകൊണ്ടിരുന്നു എന്നുപറയുന്നു. ഇവയും വിരുദ്ധമായ വാര്‍ത്തകളല്ല.
ഇഷാരാ എന്നതിന്റെ അര്‍ത്ഥം
ഇഷാരാ എന്നത് വിശാലമായ അര്‍ത്ഥം കൊണ്ട ഒരുവാക്കാണ്‌. വാക്കുകളിലൂടെയല്ലാതെ ആംഗ്യത്തിലൂടെ ഒരഭിപ്രായത്തെ പറയുന്നത് തന്നെയാണ് ഇഷാരാ എന്നത്. ചലനത്തിലൂടെയുള്ള ഇഷാരയുമുണ്ട്, ചലനമില്ലാത്ത ഇഷാരയുമുണ്ട്.
ഒരാളെ ശാസിക്കുമ്പോള്‍ ചൂണ്ടുവിരലിനെ മേലും കീഴും ചലിപ്പിച്ചുകാണിക്കും ഇതും ഇഷാരാ തന്നെയാണ്. ചലനത്തോടുകൂടിയ ഇഷാരാ. മൂത്രപ്പുരയിലേക്ക്‌ പോവുന്നതിനെ സൂചിപ്പിക്കുവാന്‍ നാം ചൂണ്ടുവിരലിനെ അനക്കാതെ നിശ്ചലമാക്കി നിര്‍ത്തി കാണിക്കും ഇതും ഇഷാരാ തന്നെയാണ് ചലനമില്ലത്ത ഇഷാരയാനിത് .
അതുകൊണ്ട് ഇഷാരാ എന്നതില്‍ ചലിപ്പിച്ചുകൊണ്ടിരുന്നു എന്ന അര്‍ത്ഥവും ഉണ്ട്. അനക്കാതെ ആംഗ്യം കാണിച്ചിരുന്നു എന്ന അഭിപ്രായവും അടങ്ങിയിരിക്കുന്നു. ഇങ്ങിനെ വിശാലമായ അര്‍ത്ഥമുള്ള ഒരുവാക്കിനെ ഇവര്‍ രണ്ടുപേരും ഉപയോഗിച്ചിരിക്കുന്നു. ഇവരുടെ വാക്കുകളില്‍നിന്നും ആ ഇഷാര ചലനത്തോടുകൂടിയാതാണോ ? ചലനമില്ലാത്തതാണോ ? എന്ന്‍ വ്യക്തമാവുന്നില്ല. സായിദാ ഇതിനെ വ്യക്തമാക്കുകയാണ് ചെയ്യുന്നത് നിഷേധിക്കുന്നില്ല.
ഒരാള്‍ വരികയുണ്ടായി എന്ന്‍ ഇവര്‍ രണ്ടുപേരും പറയുന്നു. ഉയരമുള്ള ഒരാള്‍ വന്നിരുന്നു എന്ന്‍ സായിദാ പറയുന്നു എന്ന്‍ വരികയാണെങ്കില്‍ രണ്ടും വിരുദ്ധമായ അഭിപ്രായങ്ങളാണെന്ന് ആരുംതന്നെ പറയുകയില്ല. ഒരാളെന്നാല്‍ ഉയരമുള്ളയാളും , ഉയരം കുറഞ്ഞയാളും ആയിരിക്കുവാന്‍ സാധ്യതയുണ്ട്. അതിനെ മറ്റു രണ്ടുപേരും വ്യക്തമാക്കുകയുണ്ടായില്ല. ഉയരമുള്ള ആളാണെന്നു ഒരാള്‍ വ്യക്തമാക്കിത്തരുന്നു എന്ന്‍ മന സ്സിലാക്കിക്കൊള്ളുന്നത് പോലെ ഇതിനെ ഗ്രഹിക്കുകയാണെങ്കില്‍ ഈ ഹദീസിനെ ഷാത് എന്ന് ഇവര്‍ പറയുകയില്ല.
ഇഷാരാ എന്നത് ചലിപ്പിക്കുക എന്നതിന്ന് എതിരായതല്ല എന്നതിനെ മനസ്സിലാക്കുവാന്‍ താഴെക്കാണുന്ന ഹദീസിനെ തെളിവായി കണക്കാക്കാം.
باب إشارة الخاطب بالسبابة على المنبر عند الدعاء في الخطبة وتحريكه إياها عند الإشارة بها أنا أبو طاهر نا أبو بكر نا بشر بن معاذ العقدي نا بشر بن المفضل نا عبد الرحمن بن إسحاق عن عبد الرحمن بن معاوية عن بن أبي ذباب عن سهل بن سعد قال ما رأيت رسول الله صلى الله عليه وسلم شاهرا يديه قط يدعو على منبره ولا على غيره ولكن رأيته يقول هكذا وأشار بأصبعه السبابة يحركها قال أبو بكر عبد الرحمن بن معاوية هذا أبو الحويرث مدني - صحيح ابن خزيمة ج: 2 ص: 351
നബി (സ:അ) മിമ്പരിലോ , മറ്റു സ്ഥലങ്ങളിലോ കൈകളെ ഉയര്‍ത്തി ദുആ ചെയ്യുന്നതിനെ ഞാന്‍ കണ്ടിട്ടില്ല. മറിച്ച് തങ്ങളുടെ ചൂണ്ടുവിരലാല്‍ ഇഷരാ ചെയ്ത് ചലിപ്പിക്കുകയുണ്ടായി എന്ന്‍ സഹല്‍ ബിന്‍ സഅദ (റളി) അറിയിക്കുന്നു. ഗ്രന്ഥം : ഇബ്നു ഖുസൈമാ .
ഈ ഹദീസ് അത്തഹിയ്യാത്തില്‍ വിരലനക്കുന്നതിനെ കുറിച്ച് പറയുന്ന ഹദീസല്ല. ഇഷാരാ എന്നവാക്കിന്റെ അര്‍ത്ഥത്തെ വിശദമാക്കുവാന്‍ വേണ്ടിമാത്രം ഇതിനെ രേഖപ്പെടുത്തുന്നു.
ചൂണ്ടുവിരലിനെ ഇഷാരാചെയ്തു ചലിപ്പിക്കുമായിരുന്നു എന്ന്‍ ഇതില്‍ പറയപ്പെടുന്നു. വിരുദ്ധമായ രണ്ടുവാക്കുകളെ ഒന്നിച്ചുചേര്‍ത്ത് പറയുവാന്‍ കഴിയുകയില്ല. ഇഷാരാ എന്നതും, ചലിപ്പിക്കല്‍ എന്നതും നേര്‍വിപരീതമായ വാക്കുകളാണെങ്കില്‍ ഇഷാരാചെയ്ത് ചലിപ്പിക്കുമായിരുന്നു എന്നുപറയുവാന്‍ കഴിയുകയില്ല. അതുകൊണ്ട്, ചൂണ്ടുവിരലിനെ ചലിപ്പിച്ചുകൊണ്ടിരുന്നു എന്നതും , ഇഷാരാചെയ്യുകയുണ്ടായി എന്നതും പരസ്പരവിരുദ്ധ മായവയല്ല എന്ന്‍ ഇതില്‍നിന്നും വ്യക്തമാവുന്നു.
ചൂടായ തണുത്തവെള്ളം എന്നുപറയുവാനും , വൃത്തത്തിലുള്ള ചതുരം എന്നുപറയുവാനും കഴിയുകയില്ല. എന്നാല്‍ ചലിപ്പിച്ച് ഇഷാരാചെയ്തിരുന്നു എന്ന്‍ പറയുവാന്‍ കഴിയും.
പരസ്പരവിരുദ്ധമായതോ അല്ലയോ എന്ന്‍ മനസ്സിലാക്കുവാന്‍ രണ്ടിനേയും ഒന്നിച്ചുചേര്‍ത്ത് സംസാരിക്കു വാന്‍ കഴിയുമോയെന്ന് പരിശോദിക്കണം. ഒന്നിച്ചുചേര്‍ത്ത് സംസാരിക്കുവാന്‍ കഴിയുമെങ്കില്‍ അത് പരസ്പ രവിരുദ്ധമായതല്ല . രണ്ടിനേയും ചേര്‍ത്ത് സംസാരിക്കുവാന്‍ സാധ്യമല്ലായെങ്കില്‍ അത് പരസ്പരവിരുദ്ധമായതാണ് എന്നാണു മനസ്സിലാക്കേണ്ടത്.
പലര്‍ അറിയിക്കുന്നതിന്നു വിരുദ്ധമായി ഒരാള്‍ അറിയിക്കുകയാണെങ്കില്‍ അത് ഷാത് എന്ന്‍ മനസിലാക്കി വെച്ചിരിക്കുന്നവര്‍ക്ക് വിത്യാസമെന്നാല്‍ എന്തെന്ന് മനസ്സിലായിട്ടില്ല. ഇതുതന്നെയാണ് കുഴപ്പത്തിന്നു കാരണം .
അതുകൊണ്ട് ഈ സൂക്ഷ്മതയെ ഇക്കൂട്ടര്‍ക്ക് അറിയാത്തതുകൊണ്ട് ഈ വാദത്തെ മുന്നില്‍ വെക്കുന്നു. ഒരാള്‍ അറിയിക്കുന്നതിനെക്കാളും കൂടുതലായി പലര്‍ അറിയിക്കുമ്പോള്‍ എന്താണ് സ്ഥിതി ? ഒരാള്‍ അറിയിക്കു ന്നതിനു എതിരായി പലര്‍ അറിയിക്കുമ്പോള്‍ എന്താണ് സ്ഥിതി ? .
مقدمة فتح البارى - (ج 2 / ص 257)
وأما المخالفة وينشأ عنها الشذوذ والنكارة فإذا روى الضابط والصدوق شيئا فرواه من هو أحفظ منه أو أكثر عددا بخلاف
ما روى بحيث يتعذر الجمع على قواعد المحدثين فهذا شاذ وقد تشتد المخالفة أو يضعف الحفظ فيحكم على ما يخالف فيه بكونه منكرا
പലര്‍ അറിയിക്കുന്നതിന്നു വിരുദ്ധമായി ഒരാള്‍ അറിയിക്കുമ്പോള്‍ ഷാത് എന്ന നിലയുണ്ടാവും . വിശ്വസ്തരായവര്‍ അല്ലെങ്കില്‍ കളങ്കമില്ലാത്തവര്‍ ഒന്നിനെ അറിയിക്കുകയും , അവരെക്കാളും ശക്തരായവരോ , അല്ലെങ്കില്‍ അവരെക്കാളും എണ്ണത്തില്‍ കൂടുതലുള്ളവരോ രണ്ടിനേയും കോര്‍ത്തിണക്കുവാന്‍ സാധ്യമല്ലാത്തവിധം മാറ്റമായി അറിയിക്കുകയാണെങ്കില്‍ അതുതന്നെയാണ് ഷാത് വകയെ ചേര്‍ന്നതാവുക.
ഫത്തഹുല്‍ ബാരിയുടെ മുഖവുരയില്‍ ഇബ്നു ഹജര്‍ ഇങ്ങിനെ രേഖപ്പെടുത്തുന്നു. അതുകൊണ്ട് അത്തഹിയ്യാ ത്തില്‍ വിരലിനെ ചലിപ്പിച്ചുകൊണ്ടിരിക്കണം എന്ന ഹദീസ് ഏതുവിധത്തിലും ദുര്‍ബലമാകുവാന്‍ സാധ്യമല്ലാത്ത ശക്തമായ ഹദീസാണെന്ന് ഇതില്‍നിന്നും വ്യക്തമാവുന്നു.
ഇവരുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഷാത് എന്ന് പറയുകയാണെങ്കില്‍ നിസ്ക്കാരത്തില്‍ വിരലനക്കുവാന്‍ പാടില്ലാ എന്നതിന്ന് ഇവര്‍ ആധാരമായിക്കാണിക്കുന്ന താഴെക്കാണുന്ന ഹദീസിനെ തന്നെയാണ് ഷാത് എന്ന്‍ പറയേണ്ടത്.
ഇമാം ബൈഹഖിയുടെ അറിയിപ്പിന്റെ അവസ്ഥയെന്ത് ?
ഇമാം ബൈഹഖി നാം ആധാരമായി എടുത്തുവെയ്ക്കുന്ന നബിവചനവുമായി തീരെ പൊരുത്തപ്പെടാത്ത മറ്റൊരു അര്‍ത്ഥമാണ് നല്‍കിയിരിക്കുന്നത്.
ഹദീസില്‍ പറയപ്പെടുന്ന ചലിപ്പിക്കല്‍ എന്നതിന്റെ അര്‍ത്ഥം ഇഷാരാ ചെയ്യുന്നത് തന്നെയാണ്. തുടര്‍ച്ചയായി ചലിപ്പിച്ചുകൊണ്ടിരിക്കുന്നതല്ല എന്ന്‍ ഇമാം ബൈഹഖി ഈ ഹദീസിനു അടിക്കുറിപ്പ് എഴുതിയിരിക്കുന്നു. മാത്രമല്ല, ഇമാം ബൈഹഖി ആസിം ബിന്‍ കുലൈബ് ഇടംപിടിച്ചിട്ടുള്ള വിരലനക്കുന്നത് സംബന്ധമായ ഹദീസ് ദുര്‍ബലമായതെന്നും , മുഹമ്മദ്‌ ബിന്‍ അജലാന്‍ ഉള്‍പ്പെട്ടിട്ടുള്ള വിരലനക്കുവാന്‍ പാടില്ല എന്ന അര്‍ത്ഥത്തിലുള്ള ഹദീസ് അതിനേക്കാളും ശക്തമായതാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
വിരലനക്കുന്നത് ബിദ്അത്ത് എന്ന് പറയുന്നവര്‍ തങ്ങളുടെ പക്ഷത്ത് ഇമാം ബൈഹഖിയുടെ അഭിപ്രായത്തെയാണ് ഏറ്റവുംവലിയ തെളിവായി എടുത്തുവയ്ക്കുന്നത് .
ഇമാമുകളുടെ അഭിപ്രായങ്ങളെ സംബന്ധിച്ചേടത്തോളം അതിനെ അങ്ങിനെതന്നെ കണ്ണടച്ച് സ്വീകരിക്കുവാന്‍ കഴിയുകയില്ല. അവയില്‍ അംഗീകരിക്കുവാന്‍ കഴിയുന്ന വിഷയങ്ങളും , കഴിയാത്ത വിഷയങ്ങളും ഉണ്ടാവും. തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലകൊള്ളുന്ന ശരിയായ വിശദീകരണത്തെ മാത്രമേ നാം അംഗീകരിക്കുകയുള്ളൂ.
നാം മാത്രമല്ല ബഹുഭൂരിപക്ഷം പന്ധിതന്മാരും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇമാം ബൈ ഹഖിയുടെ അഭിപ്രായം തെറ്റായതാണെന്ന് വ്യക്തമായ തെളിവുകലോടുകൂടി നാം മുന്‍പ് വിശദമാക്കിയിട്ടുണ്ട്.
നബി (സ:അ) ഇരിപ്പില്‍ തുടര്‍ച്ചയായി വിരലനക്കിക്കൊണ്ടിരുന്നു എന്ന അര്‍ത്ഥം ആ ഹദീസില്‍ വളരെ വ്യക്തമായി മനസ്സിലാവുന്നുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ മുഹമ്മദ്‌ ബിന്‍ അജലാന്റെ അറിയിപ്പ് ദുര്‍ബലമായതെന്നും , ആസിം ബിന്‍ കുലൈബിന്റെ വാര്‍ത്ത ശക്തമായതാണെന്നും വ്യക്തമാവുന്നുണ്ട്.
സത്യം വ്യക്തമായശേഷം ഇതിനു വിരുദ്ധമായി ഇമാം ബൈഹഖി പറയുകയാണെങ്കില്‍ അതിനെ എങ്ങിനെ സ്വീകരിക്കുവാന്‍ കഴിയും ?.
ഇമാമുകളുടെ സ്വന്തം അഭിപ്രായങ്ങളെ തെളിവായി കാണിക്കുന്ന ഇക്കൂട്ടര്‍ തങ്ങള്‍ക്ക് വിരോധമായി ഇമാമുകള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ തിരിഞ്ഞുനോക്കുകയില്ല . ഇതുതന്നെയാണ് ഇവര്‍ ഇമാമുകളെ അംഗീകരിക്കുന്ന ലക്ഷണം.
വിരലനക്കുന്നത് സംബന്ധമായ ഹദീസ് ശരിയായതാണെന്ന് ഇമാം നവവീ പറഞ്ഞിരിക്കുന്നു. എന്തിനു , ഇവര്‍ തെളിവായി കാണിക്കുന്ന ഇമാം ബൈഹഖി പോലും ഈ ഹദീസ് ദുര്‍ബലമായതാണെന്ന് പറഞ്ഞിട്ടില്ല. ശരിയായ ഹദീസ് തന്നെയാണെന്നാണ് പറയുന്നത്.
എന്നാല്‍ ഇക്കൂട്ടരോ, ഈ ഇമാമുകള്‍ക്ക് മാറ്റമായി ഈ ഹദീസിനെ ദുര്‍ബലമായത് എന്ന വാദത്തെയാണ് ഉന്നയിക്കുന്നത്.
വായില്‍ ബിന്‍ ഹുജ്ര്‍ (റളി) അറിയിക്കുന്ന ഈ ഹദീസിനെ അടിസ്ഥാനമാക്കി ഇമാം മാലിക്കും , ഷാഫി മദ്ഹബിലെ ചില പന്ധിതന്മാരും ഇരിപ്പില്‍ തുടര്‍ച്ചയായി വിരലനക്കുന്നത് അംഗീകരിക്കപ്പെട്ടതാണ് എന്ന് പറഞ്ഞിരിക്കുന്നു. അബൂ ഹാമിദ് ബന്‍തനീജി , അബൂ തയ്യുബ് തുടങ്ങിയവരും ഇങ്ങിനെ പറയുന്നതായി ഇമാം നവവീ ഷരഖുല്‍ മുഹത്തബ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
  جامع الأصول (5 / 404):
 وقد استدل آخرون بحديث وائل على استحباب تكرير الأصبع، كمالك وغيره، وقال به بعض الشافعية، كما في " شرح المهذب " للنووي 3 / 454.
المجموع شرح المهذب (3 / 454):
 (وَالثَّالِث) يُسْتَحَبُّ تَحْرِيكُهَا حَكَاهُ الشَّيْخُ أَبُو حَامِدٍ وَالْبَنْدَنِيجِيّ وَالْقَاضِي أَبُو الطَّيِّبِ وَآخَرُونَ وَقَدْ يُحْتَجُّ لِهَذَا بِحَدِيثِ وَائِلِ بْنِ حُجُرٍ رَضِيَ اللَّهُ عَنْهُ أَنَّهُ وَصَفَ صَلَاةَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ഇമാമുകളുടെ അഭിപ്രായങ്ങളെ ഉദാഹരണം കാണിക്കുകയാണെങ്കില്‍ വിരലനക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരായി വളരെയേറെ ഇമാമുകളുടെ അഭിപ്രായങ്ങളെ തെളിവായി നമുക്ക് കാണിച്ചുകൊടു ക്കുവാന്‍ സാധിക്കും.
അവ്യക്തമായ വിശദീകരണം .
വിരലനക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന ഹദീസുകളെ നിരാകരിക്കുന്നവര്‍ ഈ ഹദീസിനെ ഉന്മൂലനം ചെയ്യുവാന്‍ പലവിധത്തിലും പ്രയത്നിക്കുന്നുണ്ട്. ഈ ഹദീസില്‍ നബി (സ:അ) ഇരിപ്പില്‍ വിരലിനെ ചലിപ്പിച്ചു കൊണ്ടിരുന്നു എന്ന്‍ വളരെവ്യക്തമായ വാക്യം സ്ഥാനം പിടിച്ചിരിക്കുന്നു. ഇരിപ്പില്‍ വിരലനക്കുന്നതിന്നു ശക്തമായ തെളിവുനല്‍കുന്ന അത്രയും വ്യക്തമായ വാക്യമാണിത്.
എന്നാല്‍ ഇവര്‍ ഈവാര്‍ത്തയ്ക്ക് ഒട്ടുംതന്നെ പൊരുത്തമല്ലാത്ത വിചിത്രമായ വിശദീകരണമാണ് നല്‍കുന്നത്. തങ്ങളുടെ അഭിപ്രായത്തെ ന്യായീകരിക്കുവാന്‍ ഈ ഹദീസിനെ അന്യായമായി വളച്ചൊടിക്കുന്നു.
ചലിപ്പിച്ചു എന്നുപറഞ്ഞാല്‍ വിരലിനെ ഉയര്‍ത്തുകയുണ്ടായി എന്ന്‍ അര്‍ത്ഥം കല്‍പ്പിക്കണം . എന്തുകൊണ്ട് എന്നാല്‍ വിരലിനെ ഉയര്‍ത്തുമ്പോള്‍ വിരല്‍ ചലിക്കുന്ന അവസ്ഥയുണ്ടാവും . പ്രത്യേകിച്ച്, ഹനഫി മദ്ഹബിന്റെ അഭിപ്രായത്തില്‍ വിരലിനെ ഉയര്‍ത്തി താഴേക്കിടണം . ഇപ്പോള്‍ വിരലനക്കുന്നത് വ്യക്തമായി നടന്നിരിക്കുന്നു . ഈ ചലനത്തെക്കുറിച്ച് തന്നെയാണ് ഈ ഹദീസ് പറയുന്നത് എന്ന്‍ ഇവര്‍ വാദിക്കുന്നു.
ഇവര്‍ പറയുന്നതുപോലെ ഹദീസില്‍ ചലിപ്പിക്കുകയുണ്ടായി എന്നവാക്യമല്ല സ്ഥാനം പിടിച്ചിട്ടുള്ളത്. മറിച്ച്, ചലിപ്പിച്ചുകൊണ്ടിരുന്നു എന്ന വാക്യമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.
യുഹര്റിക്കുഹാ എന്ന അറബി പദത്തിന് അറബിഭാഷയുടെ അടിസ്ഥാനത്തില്‍ ചലിപ്പിച്ചു എന്ന്‍ അര്‍ത്ഥം കല്‍പ്പിക്കുന്നത് തെറ്റാണ്. ഈ പദത്തിനു ചലിപ്പിക്കുകയുണ്ടാവും , ചലിപ്പിച്ചുകൊണ്ടിരുന്നു എന്നീ അര്‍ത്ഥങ്ങള്‍ മാത്രമാണ്‌ ഉള്ളത്.
ഈ വാര്‍ത്ത കഴിഞ്ഞുപോയ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത് കൊണ്ട് ചലിപ്പിക്കുകയുണ്ടാവും എന്ന ഭാവിയെ (നടക്കുവാന്‍ പോവുന്നതിനെ) കുറിക്കുന്ന അര്‍ത്ഥത്തെ ഇവിടെ നല്‍കുവാന്‍ സാധിക്കുകയില്ല. ചലിപ്പിച്ചുകൊണ്ടിരുന്നു എന്ന മറ്റൊരു അര്‍ത്ഥത്തെ മാത്രമേ ഇവിടെ നല്‍കുവാന്‍ കഴിയൂ .
അതുകൊണ്ട് നബി (സ:അ) ഇരിപ്പില്‍ പൂര്‍ണ്ണമായും വിരലിനെ ചലിപ്പിച്ചുകൊണ്ടിരുന്നു എന്നുവരുമ്പോള്‍ ഇതിനു നീട്ടുകയുണ്ടായി എന്നും , നീട്ടിയശേഷം മടക്കുകയുണ്ടായി എന്നും അര്‍ത്ഥം നല്‍കുന്നത് വിഡ്ഢിത്തമാണ്.
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിനെ വായിക്കുകയാണെങ്കില്‍ അതില്‍ അടങ്ങിയിട്ടുള്ള വാക്കുകള്‍ ഇവരുടെ ഈ സാങ്കല്‍പ്പികമായ വിശദീകരണത്തെ തകര്‍ത്തെറിയുന്ന വിധത്തിലാണുള്ളത്.
ثُمَّ رَفَعَ إِصْبَعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا رواه النسائي
വായില്‍ ബിന്‍ ഹുജ്ര്‍ (റളി) പറയുന്നു : പിന്നീട് നബി (സ:അ) ചൂണ്ടുവിരലിനെ ഉയര്‍ത്തുകയുണ്ടായി. ആരെയോ വിളിക്കുന്നപോലെ (പ്രാര്‍ത്ഥനാ നിരതരായ സ്ഥിതിയില്‍) അതിനെ ചലിപ്പിച്ചുകൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു.              ഗ്രന്ഥം : നസായീ (870)
വിരലിനെ നീട്ടുംപോലുള്ള ചലനത്തെ കുറിച്ച് ഈ ഹദീസ് പറയുന്നില്ല . വിരലിനെ നീട്ടിയശേഷം അതിനെ ചലിപ്പിച്ചുകൊണ്ടുതന്നെ ഇരിക്കണം എന്നുതന്നെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.
ചൂണ്ടുവിരലിനെ ഉയര്‍ത്തുകയുണ്ടായി . അതിനെ ചലിപ്പിച്ചുകൊണ്ടിരുന്നു എന്ന വാക്കുകള്‍ ഇതിനെ വ്യക്തമായി പറയുന്നു. ആദ്യം വിരലിനെ ഉയര്‍ത്തണം. പിന്നീട് അതിനെ ചലിപ്പിച്ചുകൊണ്ടിരിക്കണം എന്ന വെവ്വേറെയുള്ള രണ്ട് പ്രവര്‍ത്തികള്‍ ഒന്നിനു പിന്നാലെ ഒന്നായി പറഞ്ഞിരിക്കുമ്പോള്‍ ഉയര്‍ത്തുന്നതും ചലിപ്പിക്കുന്നതും ഒന്നുതന്നെയാണെന്ന് പറയുന്നത് പച്ചക്കള്ളമാണ്.
ഉദാഹരണത്തിനു ഒരാള്‍ കൊടി ഉയര്‍ത്തി പിന്നീട് ചലിപ്പിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞാല്‍ കൊടി ചലിപ്പിക്കപ്പെട്ടിരുന്നില്ല എന്ന്‍ ആരെങ്കിലും ഗ്രഹിക്കുകയാണെങ്കില്‍ അയാള്‍ വിവരദോഷിയായിരിക്കുവാന്‍ തന്നെയാണ് സാധ്യത .
ചലിപ്പിച്ചുകൊണ്ടിരുന്നു എന്നതിന്ന് ഉയര്‍ത്തുകയുണ്ടായി എന്ന്‍ അര്‍ത്ഥം കല്‍പ്പിക്കുന്നവര്‍ ഈ നിലപാടില്‍ തന്നെയാണ് നിലകൊള്ളുന്നത്.
താഴെയുള്ള വിരലിനെ മേലോട്ട്നോക്കി ഉയര്‍ത്തുകയാണെങ്കില്‍ വിരല്‍ ചലിക്കാതെയിരിക്കുകയില്ല. ആ ചലനത്തെ കുറിച്ചുതന്നെയാണ് ഈ ഹദീസ് പറയുന്നതെന്നും ചിലര്‍ വാദിക്കുന്നു.
ഇതും ഇവരുടെ അജ്ഞതയെ തന്നെയാണ് സൂചിപ്പിക്കുന്നത്. വിരലിനെ നീട്ടിവെച്ചിരിക്കുംപോള്‍ വിരലില്‍ ഉണ്ടാവുന്ന വിരയലിനെ കുറിച്ച് ഈ ഹദീസ് പറയുന്നതായും ചിലര്‍ വാദിക്കുന്നു.
ഈ ചലനം വിരലില്‍മാത്രമല്ല ഉണ്ടാവുക. നിസ്ക്കരിച്ചു കൊണ്ടിരിക്കുന്നവരുടെ തല, കാല്‍ തുടങ്ങി ശരീരം മുഴുവനും തന്നെയാണ് ഇതനുഭവപ്പെടുക. ഇതിനെകുറിച്ച് അറിയാവുന്നവര്‍ ആരുംതന്നെ ഈ അഭിപ്രായത്തെ അംഗീകരിക്കുകയില്ല.
ഈ ഹദീസിനെ തുടക്കം മുതല്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നിസ്ക്കരിക്കുന്നവര്‍ അനുഷ്ടിക്കേണ്ട കാര്യങ്ങളെ ഒരൊന്നായി വ്യക്തമാക്കി തരികയാണ് ചെയ്യുന്നത്. അവയിലൊന്നായി തന്നെയാണ് വിരലനക്കുന്നതും പറയപ്പെട്ടിരിക്കുന്നത് .
വിറയല്‍ എന്നത് നാം ആഗ്രഹിക്കാതെ തന്നെ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍ ഈ ഹദീസില്‍ പറയപ്പെടുന്ന വിരലനക്കല്‍ എന്നത് നിസ്ക്കരിക്കുന്നവര്‍ സ്വമേധയാ ചെയ്യേണ്ട ഒരു പ്രവര്‍ത്തിയായി പറയപ്പെട്ടിരിക്കുന്നു.

നബി (സ:അ)യുടെ വിരല്‍ വിറയ്ക്കുകയുണ്ടായി എന്ന്‍ പറയാതെ അവര്‍ ചലിപ്പിച്ചുകൊണ്ടിരുന്നു എന്ന്‍ പറയുന്നതുകൊണ്ട് ഇത് നബി (സ:അ) സ്വമേധയാ ചെയ്തുകൊണ്ടിരുന്ന നിസ്ക്കാരത്തില്‍ ഉള്‍പ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് എന്നതിനെ വിവരമുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ ഒരുപാട് ചിന്തിക്കേണ്ട കാര്യമില്ല.
വിരലിനെ ചലിപ്പിക്കണമോ ? അതോ, കൈകളെയാണോ ?
വിരലനക്കുന്നത് സംബന്ധമായ ഹദീസില്‍ അടങ്ങിയിരിക്കുന്ന ചില വാക്കുകളെ ചൂണ്ടിക്കാണിച്ച് ചിലര്‍ കുതര്‍ക്കം ചെയ്തുകൊണ്ടിരിക്കുന്നു.
18115حَدَّثَنَا عَبْدُ الصَّمَدِ حَدَّثَنَا زَائِدَةُ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ أَخْبَرَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ الْحَضْرَمِيَّ أخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي قَالَ فَنَظَرْتُ إِلَيْهِ قَامَ فَكَبَّرَ وَرَفَعَ يَدَيْهِ حَتَّى حَاذَتَا أُذُنَيْهِ ثُمَّ وَضَعَ يَدَهُ الْيُمْنَى عَلَى ظَهْرِ كَفِّهِ الْيُسْرَى وَالرُّسْغِ وَالسَّاعِدِ ثُمَّ قَالَ لَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ رَفَعَ رَأْسَهُ فَرَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ فَافْتَرَشَ رِجْلَهُ الْيُسْرَى فَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ حَدَّ مِرْفَقِهِ الْأَيْمَنِ عَلَى فَخِذِهِ الْيُمْنَى ثُمَّ قَبَضَ بَيْنَ أَصَابِعِهِ فَحَلَّقَ حَلْقَةً ثُمَّ رَفَعَ إِصْبَعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا ثُمَّ جِئْتُ بَعْدَ ذَلِكَ فِي زَمَانٍ فِيهِ بَرْدٌ فَرَأَيْتُ النَّاسَ عَلَيْهِمْ الثِّيَابُ تُحَرَّكُ أَيْدِيهِمْ مِنْ تَحْتِ الثِّيَابِ مِنْ الْبَرْدِ رواه أحمد
നബി (സ:അ) തങ്ങളുടെ വിരലിനെ ഉയര്‍ത്തുകയുണ്ടായി. പ്രാര്‍ത്ഥനാനിരതരായ സ്ഥിതിയില്‍ അതിനെ ചലിപ്പിച്ചുകൊണ്ടിരുന്നതിനെ ഞാന്‍ കണ്ടിരുന്നു. ഇതിനുശേഷം ശൈത്യകാലത്ത് ഞാന്‍ (വീണ്ടും) വരികയുണ്ടായി . അപ്പോള്‍ ജനങ്ങള്‍ വസ്ത്രങ്ങളാല്‍ പുതച്ചിരുന്നു. തണുപ്പിന്റെ കാരണത്താല്‍ അവര്‍ പുതച്ചിരുന്ന വസ്ത്രങ്ങള്‍ക്കകത്ത് അവരുടെ കൈകള്‍ അനങ്ങിക്കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു . അറിയുക്കുന്നത് : വായില്‍ ബിന്‍ ഹുജ്ര്‍ (റളി) ; ഗ്രന്ഥം , അഹമദ് : 18115
നബി സഹാബാക്കളുടെ കൈകള്‍ അനങ്ങിക്കൊണ്ടിരുന്നു എന്ന്‍ ഈ ഹദീസ് പറയുന്നു . അതുകൊണ്ട് വിരലനക്കുന്നതിന്നു ഈ ഹദീസിനെ തെളിവായി കാണിക്കുന്നവര്‍ വിരലിനെ ചലിപ്പിക്കാതെ ഈ അറിയിപ്പില്‍ പറയുന്നതുപോലെ കൈകളെ തന്നെയാണ് ചലിപ്പിക്കേണ്ടത് എന്ന്‍ കുതര്‍ക്കം പറയുന്നു .
ഈ ഹദീസില്‍ നബിസഹാബാക്കളുടെ കൈകള്‍ ചലിച്ചുകൊണ്ടിരുന്നു എന്ന വിവരം മാത്രം പറയപ്പെടുകയും നാം അതിനെ വിരലനക്കുന്നതിന്നു തെളിവായി കാണിക്കുകയുമാണെങ്കില്‍ ഇവരുടെ വാദം ന്യായമായ ഒന്നാണെന്ന് അംഗീകരിക്കാമായിരുന്നു .
എന്നാല്‍ ഈ ഹദീസില്‍ നബിസഹാബാക്കളുടെ കൈകള്‍ ചലിച്ചുകൊണ്ടിരുന്നു എന്ന വാര്‍ത്തമാത്രമല്ല അടങ്ങിയിട്ടുള്ളത് . ഇതിനു മുന്‍പ് നബി (സ:അ)ചൂണ്ടുവിരലിനെ ചലിപ്പിച്ചുകൊണ്ടിരുന്നു എന്ന വാര്‍ത്തയും ചേര്‍ത്താണ് പറഞ്ഞിട്ടുള്ളത്. പിന്നീടൊരു സാഹചര്യത്തില്‍ ഞാന്‍ മദീനായിലേക്ക് വന്നപ്പോഴും ഇതുപോലെ നബിസഹാബികള്‍ പ്രവത്തിക്കുകയുണ്ടായി എന്ന്‍ വായില്‍ ബിന്‍ ഹുജ്ര്‍ (റളി) പറയുന്നു . അറിയിക്കുന്നവര്‍ എന്തഭിപ്രായത്തില്‍ ഇതിനെ പറയുകയുണ്ടായി എന്ന്‍ വ്യക്തമായി അറിയുമ്പോള്‍ അവര്‍ പറയാത്ത ഒരഭിപ്രായത്തെ അവരുടെ വാക്കുകള്‍ക്ക് നല്‍കുന്നത് അനീതിയായിരിക്കും .
അതുകൊണ്ട്, ഇവിടെ നബിസഹാബാക്കളുടെ വിരലുകള്‍ അനങ്ങിക്കൊണ്ടിരുന്നു എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് കൈകള്‍ അനങ്ങിയത് എന്ന് പറഞ്ഞിട്ടുള്ളത്. ഇതിനെ ഹദീസിന്റെ ആദ്യപകുതിയിലെ വാക്യങ്ങള്‍ വ്യക്തമാക്കുന്നു . ഇങ്ങിനെ സംസാരിക്കുന്ന രീതി എല്ലാ ഭാഷകളിലും ഉള്ളത് തന്നെയാണ് . ഉദാഹരണത്തിനു ഒരാള്‍ക്ക് ഏതെങ്കിലും ഒരു വിരലില്‍ പരിക്ക് പറ്റിയിരിക്കുന്നതായി കാണുകയാണെങ്കി ല്‍ വിരലിന് എന്തുപറ്റി ? എന്ന്‍ ചോദിക്കുകയുണ്ടാവും . ഇതിനെത്തന്നെ അല്‍പ്പം വ്യത്യാസമായി കൈക്കെന്തുപറ്റി ? എന്നും ചിലപ്പോള്‍ ചോദിച്ചെന്നിരിക്കും .
വിരല്‍ കൈയ്യുടെ ഒരു ഭാഗമായിരിക്കുന്ന കാരണത്താല്‍ അതിനെ കൈയ്യെന്നും പറയുന്ന രീതി ജനങ്ങളു ടെ സംസാരത്തില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നുതന്നെയാണ്. ഈ അടിസ്ഥാനത്തില്‍ തന്നെയാ നു നബിസഹാബാക്കളുടെ കൈകള്‍ അനങ്ങിക്കൊണ്ടിരുന്നു എന്ന്‍ ഈ ഹദീസില്‍ പറയപ്പെട്ടിരിക്കുന്നതും .
കൈകള്‍ ചലിച്ചുകൊണ്ടിരുന്നത് തണുപ്പിന്റെ കാരണത്താലാണോ ?
നബിസഹാബാക്കള്‍ ആരുംതന്നെ സ്വമേധയാ വിരലനക്കിയിരുന്നില്ല . തണുപ്പിന്റെ കാരണം കൊണ്ട് ത ന്നെയാണ് അവരുടെ കൈകള്‍ അനങ്ങിയത്. അതുകൊണ്ട് എല്ലാ സമയങ്ങളിലും വിരലനക്കുന്നതിന്നു ഈ ഹദീസിനെ ആധാരമാക്കുവാന്‍ സാധ്യമല്ലായെന്നു ചിലര്‍ വാദിക്കുന്നു .
തണുപ്പിന്റെ കാരണത്താല്‍ തന്നെയാണ് നബിസഹാബാക്കളുടെ കൈകള്‍ അനങ്ങിയത് എന്ന വാദം തെറ്റായ ഒന്നാണ്. നബിവചനത്തെ കെട്ടിച്ചമച്ചു പറയുന്നതിനു തുല്യമാണ്. നിസ്ക്കരിച്ചുകൊണ്ടിരുന്ന നബി സഹാബാക്കള്‍ തണുപ്പിന്റെ കാരണത്താല്‍ വസ്ത്രങ്ങളാല്‍ പുതച്ചിരുന്നു എന്നുതന്നെയാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. കൈകള്‍ ചലിച്ചതിന്നു തണുപ്പ് തന്നെയാണ് കാരണം എന്നത് ഇവരുടെ സ്വയം സങ്കല്പം മാത്രമാണ്‌.
തണുപ്പ് അനുഭവപ്പെട്ടാല്‍ കൈകള്‍ മാത്രമല്ല ചലിക്കുന്നത്‌. ശരീരമാസകലം വിറയല്‍ കൊണ്ടുള്ള ചലനമു ണ്ടാവും . എന്നാല്‍ ഈ ഹദീസില്‍ കൈകള്‍ മാത്രം ചലിക്കുകയുണ്ടായി എന്ന്‍ പ്രത്യേകിച്ച് പറയപ്പെട്ടിരിക്കു ന്നു . അതുകൊണ്ട് ഇതിനു തണുപ്പ് കാരണമായിരിക്കുവാന്‍ സാധ്യതയില്ലാ എന്നു മനസ്സിലാക്കാം .
മേലും , ദാരമിയില്‍ സ്ഥാനം പിടിച്ചിട്ടുള്ള അറിയിപ്പില്‍ നബിസഹാബാക്കള്‍ തങ്ങളുടെ കൈകളെ അനക്കി കൊണ്ടിരുന്നു എന്ന് വ്യക്തമായി പറയപ്പെട്ടിരിക്കുന്നു .
 1323 حَدَّثَنَا مُعَاوِيَةُ بْنُ عَمْرٍو حَدَّثَنَا زَائِدَةُ بْنُ قُدَامَةَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ أَخْبَرَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظرْتُ إِلَيْهِ فَقَامَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ وَوَضَعَ يَدَهُ الْيُمْنَى عَلَى ظَهْرِ كَفِّهِ الْيُسْرَى قَالَ ثُمَّ لَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ رَفَعَ رَأْسَهُ فَرَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ فَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ مِرْفَقَهُ الْأَيْمَنَ عَلَى فَخْذِهِ الْيُمْنَى ثُمَّ قَبَضَ ثِنْتَيْنِ فَحَلَّقَ حَلْقَةً ثُمَّ رَفَعَ أُصْبُعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا قَالَ ثُمَّ جِئْتُ بَعْدَ ذَلِكَ فِي زَمَانٍ فِيهِ بَرْدٌ فَرَأَيْتُ عَلَى النَّاسِ جُلَّ الثِّيَابِ يُحَرِّكُونَ أَيْدِيَهُمْ مِنْ تَحْتِ الثِّيَابِ رواه الدارمي
ഇതിനുശേഷം ശൈത്യകാലത്ത് ഞാന്‍ വീണ്ടും വന്നിരുന്നു . അപ്പോള്‍ ജനങ്ങള്‍ വസ്ത്രങ്ങളാല്‍ പുതച്ചനില യില്‍ ആ വസ്ത്രങ്ങല്‍ക്കകത്ത് തങ്ങളുടെ കൈകളെ ചലിപ്പിച്ചുകൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു ; വായില്‍ ബിന്‍ ഹുജ്ര്‍ (റളി) ഗ്രന്ഥം ; ദാരമി : 1323
അതുകൊണ്ട് നബിസഹാബാക്കള്‍ തണുപ്പ് എന്ന കാരണം കൊണ്ട് കൂടുതലായി വസ്ത്രങ്ങളെ തങ്ങളുടെ മേല്‍ പുതച്ചിരുന്നു . ആ വസ്ത്രങ്ങല്‍ക്കകത്ത് സ്വന്തം താല്‍പ്പര്യപ്രകാരം തന്നെയാണ് വിരലിനെ ചലിപ്പിച്ചു കൊണ്ടിരുന്നത് .
ഇരിപ്പില്‍ വിരലിനെ ചലിപ്പിക്കുന്ന വിധം
എങ്ങിനെയാണ് വിരലിനെ ചലിപ്പിക്കേണ്ടത് ?
എതിരായ അഭിപ്രായത്തില്‍ ഉള്ളവര്‍ നമ്മെക്കൊണ്ട് ഒരിക്കലും മറുപടി നല്‍കുവാന്‍ കഴിയുകയില്ല എന്ന വിചാരത്തില്‍ അര്‍ത്ഥമില്ലാത്ത ചില ചോദ്യങ്ങളെ നമുക്കുനേരെ തൊടുത്തുവിടുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഖി യാമത്ത് നാളുവരേയും നമ്മളാല്‍ മറുപടി നല്‍കുവാന്‍ കഴിയുകയില്ല എന്ന്‍ വീമ്പിളക്കുകയും ചെയ്യുന്നു .
ഇവരുടെ ചോദ്യങ്ങള്‍
1 . ഏത് ദിശയിലേക്ക് നോക്കിയാണ് വിരലനക്കേണ്ടത് ?
2 . വിരലിനെ നീട്ടിവെച്ചുകൊണ്ടാണോ ? അതല്ല മടക്കി വെച്ചുകൊണ്ടാണോ അനക്കേണ്ടത് ?
3 . വിരലിനെ മുകളിലേക്കും താഴേക്കുമാണോ അനക്കേണ്ടത് ?
4 . അതോ മുന്നിലേക്കും പിന്നിലേക്കും ആട്ടുകയാണോ വേണ്ടത് ?
5 . തുടര്‍ച്ചയായോ അല്ല ഇടവിട്ടോ ?
6 . വേഗത്തിലോ അതല്ല പതുക്കെയോ ?
7 . വലതു വശത്തേക്കോ അല്ല ഇടതു വശത്തേക്കോ ?
നമ്മള്‍ ചോദിക്കുന്ന ഇത്തരം വിഡ്ഢിത്തമായ ചോദ്യങ്ങള്‍ ഇവരുടെ ഭാഗത്തുനിന്നും നമുക്കുനേരെ ഉണ്ടാവുമ ല്ലോ എന്ന അറിവുപോലും ഇവര്‍ക്കില്ല . ഇക്കൂട്ടര്‍ വിരലിനെ അനക്കാതെ നീട്ടിവെയ്ക്കണമെന്നു പറയുന്നു . ഇ പ്പോള്‍ ഇവര്‍ നമ്മോട് ചോദിച്ചതുപോലുള്ള ചോദ്യങ്ങള്‍ നമുക്കും ഇവരോട് ചോദിക്കുവാന്‍ കഴിയും .
1 . വിരലിനെ നീട്ടണം എന്നാണെങ്കില്‍ ഏത് ദിശയിലേക്ക് നീട്ടണം ?
2 . വലതുവശത്തേക്ക് നീട്ടണമോ , ഇടതുവശത്തേക്ക് നീട്ടണമോ ?
3 . വിരലിനെ ആകാശത്തേക്ക് നോക്കി മുകളിലേക്ക് നീട്ടണമോ , ഭൂമിയെനോക്കി താഴേക്ക് നീട്ടണമോ ?
4 . അതല്ല രണ്ടിനും ഇടയ്ക്ക് നേരായി നീട്ടണമോ ?
ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ നബിവചനത്തെ പുച്ചിച്ചുതള്ളി നബിചര്യയെ അവഹേളിക്കുന്ന വരാണ്. ഏതൊരു നല്ല പന്ധിതന്റെ പക്കല്‍നിന്നും ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ ഒരിക്കലും വരികയില്ല .
ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള നബിവചനങ്ങളെ ദൈവ ഭയത്തോടുകൂടി വായിക്കുകയാണെങ്കില്‍ വിരല നക്കുന്ന വിധത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയും .
ഏതു ദിശയെ നോക്കിയാണ് വിരലനക്കേണ്ടത് ?
നബി (സ:അ) ഇഷാരാ ചെയ്യുകയുണ്ടായി എന്ന അര്‍ത്ഥത്തില്‍ വരുന്ന ഹദീസുകളെ നാം അംഗീകരിക്കു ന്നുണ്ട് . വിരലനക്കുന്നത് സംബന്ധമായി വരുന്ന ഹദീസും ഇഷാരാ ചെയ്യുകയുണ്ടായി എന്നുപറയുന്ന ഹദീ സും ഒരേ അര്‍ത്ഥത്തില്‍ ഉള്ളവതന്നെയാണ് എന്നതാണ് നമ്മുടെ നിലപാട് .
താഴെ കാണുന്ന ഹദീസില്‍ വിരല്‍ ഖിബ്‌ലയുടെ ദിശയിലേക്ക് ചൂണ്ടിയിരിക്കണം എന്ന്‍ പറയപ്പെട്ടിരിക്കുന്നു
1148أَخْبَرَنَا عَلِيُّ بْنُ حُجْرٍ قَالَ حَدَّثَنَا إِسْمَعِيلُ وَهُوَ ابْنُ جَعْفَرٍ عَنْ مُسْلِمِ بْنِ أَبِي مَرْيَمَ عَنْ عَلِيِّ بْنِ عَبْدِ الرَّحْمَنِ الْمُعَاوِيِّ عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّهُ رَأَى رَجُلًا يُحَرِّكُ الْحَصَى بِيَدِهِ وَهُوَ فِي الصَّلَاةِ فَلَمَّا انْصَرَفَ قَالَ لَهُ عَبْدُ اللَّهِ لَا تُحَرِّكْ الْحَصَى وَأَنْتَ فِي الصَّلَاةِ فَإِنَّ ذَلِكَ مِنْ الشَّيْطَانِ وَلَكِنْ اصْنَعْ كَمَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصْنَعُ قَالَ وَكَيْفَ كَانَ يَصْنَعُ قَالَ فَوَضَعَ يَدَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى وَأَشَارَ بِأُصْبُعِهِ الَّتِي تَلِي الْإِبْهَامَ فِي الْقِبْلَةِ وَرَمَى بِبَصَرِهِ إِلَيْهَا أَوْ نَحْوِهَا ثُمَّ قَالَ هَكَذَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصْنَعُ رواه النسائي
അബ്ദുല്ലാഹ് ബിന്‍ ഉമര്‍ (റളി) പറയുന്നു : നബി (സ:അ) തങ്ങളുടെ വലതുകൈ വലതുവശത്തുള്ള തുടയ്ക്കു മുകളില്‍ വെച്ച് പെരുവിരലിനു തൊട്ടുള്ള (ചൂണ്ടു ) വിരലാല്‍ ഖിബ്‌ലയുടെ ദിശയിലേക്ക് ആംഗ്യം ചെയ്യുക യുണ്ടായി . തങ്ങളുടെ ദ്രിഷ്ടിയെ അതിനെനോക്കി , അതല്ല അതിന്റെ വശത്തേക്ക് ചെലുത്തുകയുണ്ടായി എന്നുപറഞ്ഞു . പിന്നീടവര്‍ അള്ളാഹുവിന്റെ റസൂല്‍ (സ:അ)ഇങ്ങിനെ ചെയ്യുന്നതിനെ ഞാന്‍ കാണുകയു ണ്ടായി എന്നും പറഞ്ഞു .   ഗ്രന്ഥം ; നസായീ : 1148
വിരല്‍ ഖിബ്‌ലയെ നോക്കിയിരിക്കണമെങ്കില്‍ വലതുവശത്തേക്കോ ഇടതുവശത്തേക്കോ ചലിപ്പിക്കുവാന്‍ പാടില്ല എന്നതിനെ ഈ നബിവചനം വ്യക്തമാക്കുന്നു .
അങ്ങിനെയാണെങ്കില്‍ വിരലനക്കുന്നത് മുകളിലേയ്ക്കും താഴെയ്ക്കുമായി തന്നെയാണ് ഇരിക്കേണ്ടത് എന്നതി നേയും ഈ ഹദീസില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നു .
വിരലിനെ മുന്നോട്ടും പുറകോട്ടും ആട്ടണമോ ? എന്നചോദ്യം വിഡ്ഢിത്തമായ ഒന്നാണ്. വലതുകരത്തെ വല തു തുടയ്ക്കുമേല്‍ വച്ചിരിക്കുമ്പോള്‍ വിരല്‍മാത്രം മുന്നോട്ടും പുറകോട്ടും ആട്ടുവാന്‍ സാധിക്കുമോ ? എന്ന് ഈ വിഡ്ഢികള്‍ മനസ്സിലാക്കേണ്ടതാണ് .
വിരലിനെ അനക്കേണ്ടത് നീട്ടിവെച്ചുകൊണ്ടോ , മടക്കി വെച്ചുകൊണ്ടോ ?
വിരലനക്കുന്നതിന്നു നമ്മള്‍ തെളിവായി കാണിക്കുന്ന വായില്‍ ബിന്‍ ഹുജ്ര്‍ (റളി)അറിയിക്കുന്ന ഹദീസില്‍ വിരലിനെ നീട്ടി ചലിപ്പിക്കേണ്ടതാണെന്നു വ്യക്തമായി പറയപ്പെട്ടിരിക്കുന്നു .
പിന്നീട് ചൂണ്ടുവിരലിനെ ഉയര്‍ത്തി പ്രാര്‍ത്ഥനാനിരതരായ നിലയില്‍ അതിനെ അനക്കികൊണ്ടിരുന്നതി നെ ഞാന്‍ കാണുകയുണ്ടായി .       നസായീ : 870
തുടര്‍ച്ചയായി ചലിപ്പിക്കണമോ , അതോ ഇടവിട്ടോ ?
അത്തഹിയ്യാത്ത് ഇരിപ്പില്‍ അവസാനംവരെ തുടര്‍ച്ചയായി വിരലിനെ അനക്കികൊണ്ടിരിക്കണം . വിരലന ക്കുന്നത് സംബന്ധമായി വരുന്ന ഹദീസിനെ പൂര്‍ണ്ണമായും വായിക്കുകയാണെങ്കില്‍ ഇതിനു തെളിവുള്ള കാര്യം വ്യക്തമായി മനസ്സിലാക്കാം .
പിന്നീട് ചൂണ്ടുവിരലിനെ ഉയര്‍ത്തി പ്രാര്‍ഥനാനിരതരായ നിലയില്‍ അതിനെ അനക്കികൊണ്ടിരുന്നതിനെ ഞാന്‍ കാണുകയുണ്ടായി .       നസായീ : 870
നബി (സ:അ) ചൂണ്ടുവിരലിനെ ചലിപ്പിച്ചു കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു എന്ന് വായില്‍ ബിന്‍ ഹുജ്ര്‍ (റളി) പറയുന്നു . തുടര്‍ച്ചയായി വിരലിനെ ചലിപ്പിച്ചുകൊണ്ടിരിക്കണം എന്നതിന് ഇതുതന്നെയാണ് വ്യക്ത മായ തെളിവ് .
നബി (സ:അ) ഇരിപ്പില്‍ ഇഷാരാ ചെയ്തിരുന്നു എന്ന അഭിപ്രായത്തില്‍ പല ഹദീസുകളും ഉണ്ട്. ഇവിടെ പറ യപ്പെടുന്ന ഇഷാരാ എന്നത് വിരലനക്കുന്നത് തന്നെയാണ് എന്നതിനെ തെളിവുകലോടുകൂടി നാം വ്യക്ത മാക്കിയിരിക്കുന്നു .
നബി (സ:അ) അത്തഹിയ്യാത്തില്‍ ഇരുന്നയുടന്‍ അതിന്റെ തുടക്കം മുതല്‍ അവസാനംവരെ ഇഷാരാ ചെയ്തുകൊണ്ടിരിക്കും എന്ന്‍ ഹദീസ് പറയുന്നു .

14828حَدَّثَنَا جَرِيرٌ عَنْ مَنْصُورٍ عَنْ رَاشِدٍ أَبِي سَعْدٍ عَنْ سَعِيدِ بْنِ عَبْدِ الرَّحْمَنِ بْنِ أَبْزَى عَنْ أَبِيهِ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا جَلَسَ فِي الصَّلَاةِ فَدَعَا وَضَعَ يَدَهُ الْيُمْنَى عَلَى فَخِذِهِ ثُمَّ كَانَ يُشِيرُ بِأُصْبُعِهِ رواه أحمد
അബ്ദുര്‍റഹ്മാന്‍ ബിന്‍ അഫ്സാ പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ (സ:അ) നിസ്ക്കാരത്തില്‍ അത്തഹിയ്യാ ത്തിന്റെ ഇരിപ്പിലേയ്ക്ക് വരികയാണെങ്കില്‍ പ്രാര്‍ത്ഥനാനിരതരായ നിലയില്‍ തങ്ങളുടെ വലതുകൈയ്യിനെ തുടയ്ക്കു മുകളില്‍ വെച്ച് വിരലുകൊണ്ട് ഇഷാരാ ചെയ്തുകൊണ്ടിരിക്കും .     അഹമദ് : 14828
ഇരിപ്പില്‍ പൂര്‍ണ്ണമായും തുടര്‍ച്ചയായി വിരലനക്കുന്നതിന്നു ഈ നബിവചനവും തെളിവായിരിക്കുന്നു .
ഒരു വാദത്തിനു വിരലിനെ ചലിപ്പിച്ചു എന്ന്‍ ഇവിടെ അര്‍ത്ഥം നല്‍കുകയാണെങ്കിലും അപ്പോഴും തുടര്‍ച്ചയാ യി വിരലിനെ ചലിപ്പിക്കണം എന്ന അഭിപ്രായത്തെ തന്നെയാണ് ഈ ഹദീസ് ഉള്‍ക്കൊള്ളുന്നത് .
ഈ ഹദീസ് നിസ്ക്കാരത്തില്‍ വിരലനക്കുന്നതിനെ കുറിച്ച് മാത്രമല്ല പറയുന്നത്. നിസ്ക്കാരത്തില്‍ സ്വീകരിക്കേ ണ്ട പല നിലകളെ കുറിച്ചും സംസാരിക്കുന്നു .
മുകളില്‍ പറഞ്ഞിട്ടുള്ള ഹദീസില്‍ നബി (സ:അ) നിസ്ക്കാരത്തില്‍ നില്‍ക്കുന്ന അവസ്ഥയില്‍ വലത്തുകൈ ഇടതുകൈക്ക്‌ മുകളില്‍ വയ്ക്കുകയുണ്ടായി എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്. വെച്ചുകൊണ്ടേ ഇരുന്നു എന്ന് പറയപ്പെട്ടിട്ടില്ല .
വിരലനക്കുകയുണ്ടായി എന്ന വാചകത്തെ ഇക്കൂട്ടര്‍ മനസ്സിലാക്കിയിട്ടുള്ള വിധത്തില്‍ ഇതിനേയും മനസ്സിലാ ക്കിയാല്‍ ഇവര്‍ നിസ്ക്കാരത്തില്‍ നില്‍ക്കുമ്പോള്‍ വലത്തുകൈ ഇടതുകൈക്ക്‌ മുകളില്‍ വച്ചശേഷം അങ്ങി നെ നില്‍ക്കുമ്പോള്‍ തന്നെ കൈകളെ താഴേയ്ക്ക് വിട്ടുവിടേണ്ടതാണ് .
മുകളില്‍ പറഞ്ഞിട്ടുള്ള ഹദീസില്‍ നബി (സ:അ) റുഖുഹില്‍ ഇരിക്കുമ്പോള്‍ കൈകളെ മുട്ടുകാലുകള്‍ക്ക് മുകളി ല്‍ വയ്ക്കുകയുണ്ടായി എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്. മുട്ടുകാലുകളുടെ മുകളില്‍ വച്ചുകൊണ്ടേ ഇരുന്നു     
എന്ന് പറഞ്ഞിട്ടില്ല .
വിരലനക്കുകയുണ്ടായി എന്ന വാചകത്തെ ഇവര്‍ മനസ്സിലാക്കിയിട്ടുള്ള വിധത്തില്‍ ഇതിനേയും മനസ്സിലാ ക്കിയാല്‍ ഇക്കൂട്ടര്‍ റുഖുഉവില്‍ മുട്ടിനുമേല്‍ കൈവച്ചശേഷം ആ നിലയില്‍ ഇരിക്കുമ്പോള്‍ തന്നെ കൈകളെ താഴേയ്ക്ക് വിടേണ്ടതാണ്.
മുകളില്‍ കണ്ട ഹദീസില്‍ നബി (സ:അ) സജ്ദായില്‍ തങ്ങളുടെ ഉള്ളംകൈകളെ കാതുകള്‍ക്കുനേരെ വെച്ചിരുന്നു എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്. വച്ചുകൊണ്ടേ ഇരുന്നു എന്നുപറഞ്ഞിട്ടില്ല . വിരലനക്കുക യുണ്ടായി എന്ന വാചകത്തെ ഇവര്‍ മനസ്സിലാക്കിയിട്ടുള്ള വിധത്തില്‍ ഇതിനെ മനസ്സിലാക്കിയാല്‍ ഇവര്‍ സജ്ദയില്‍ കാതുകള്‍ക്കുനേരെ കൈകളെ വച്ചശേഷം സജ്ദായില്‍ ഇരിക്കുമ്പോള്‍ തന്നെ കൈകളെ ഉയ ര്‍ത്തിക്കൊള്ളണം .
മുകളില്‍ കണ്ട ഹദീസില്‍ നബി (സ:അ) അത്തഹിയ്യാത്തില്‍ തങ്ങളുടെ വലത്തുകൈ വലതു തുടയ്ക്കുമുകളിലും ഇടതുകൈ ഇടതു തുടയ്ക്കുമുകളിലും വെച്ചിരുന്നു എന്നുതന്നെയാണ് പറയപ്പെട്ടിരിക്കുന്നത്. വച്ചുകൊണ്ടേ ഇരുന്നു എന്ന്‍ പറഞ്ഞിട്ടില്ല . വിരലനക്കുകയുണ്ടായി എന്ന വാചകത്തെ ഇവര്‍ മനസ്സിലാക്കിയിട്ടുള്ള വിധ ത്തില്‍ ഇതിനെ മനസ്സിലാക്കിയാല്‍ തുടയ്ക്കുമേല്‍ കൈവച്ചശേഷം ആ സ്ഥിതിയില്‍ ഇരിക്കുമ്പോള്‍ തന്നെ കൈകളെ താഴേയ്ക്ക് വിട്ടുകളയേണ്ടതാണ് .
എന്നാല്‍ ഈ വിധത്തില്‍ നമ്മളാരും തന്നെ മനസ്സിലാക്കുകയില്ല . നബി (സ:അ) ഒരു നിലയില്‍ ഒരു പ്രവര്‍ത്തി ചെയ്യുകയാണെങ്കില്‍ ആ നിലയില്‍നിന്നും അടുത്ത നിലയ്ക്ക് മാറുന്നത് വരേയും ആ പ്രവര്‍ത്തി യെ തുടര്‍ന്നു ചെയ്യണമെന്നു മനസ്സിലാക്കി വെച്ചിരിക്കുന്നു . നബി (സ:അ) വിരലനക്കുകയുണ്ടായി എന്നതി നേയും ഇങ്ങിനെതന്നെയാണ് ഗ്രഹിച്ചുകൊള്ളെണ്ടത് .
നബി (സ:അ) അത്തഹിയ്യാത്ത് ഇരിപ്പില്‍ വിരലനക്കുകയുണ്ടായി എന്ന് പറഞ്ഞാല്‍ ആ ഇരിപ്പില്‍ മുഴുവ നും വിരലനക്കികൊണ്ടിരുന്നു എന്ന അര്‍ത്ഥം അതില്‍ അടങ്ങിയിരിക്കുന്നു .
മേലും , വര്‍ത്തമാനകാല ക്രിയാ പദമായി ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത് കൊണ്ട് ചലിപ്പിച്ചുകൊണ്ടി രുന്നു എന്നുതന്നെയാണ് അര്‍ത്ഥമാക്കേണ്ടത്. ഇതും ഈ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു .
വിരലനക്കുന്നത് വേഗത്തിലാണോ , അതോ പതുക്കെയാണോ ?
ഈ ചോദ്യവും അര്‍ത്ഥ ശൂന്യമായതാണ് . ഒരു പ്രവര്‍ത്തിയെ നബി (സ:അ) പഠിപ്പിച്ചു തരികയും , അതില്‍ ഒരു അംശത്തെ അവര്‍ വ്യക്തമാക്കാതെ വിടുകയുമാണെങ്കില്‍ ആ വിഷയത്തില്‍ നടുനില തന്നെയാണ് സ്വീകരിക്കേണ്ടത് ,
വളരെ വേഗത്തിലും ചലിപ്പിക്കുവാന്‍ പാടില്ല , അനക്കുന്നത് വ്യക്തമാകാത്ത വിധം വളരെ പതുക്കെയും അനക്കുവാന്‍ പാടില്ല . ഇക്കാര്യത്തില്‍ നടുനില സ്വീകരിക്കേണ്ടതാണ് .
എതിരഭിപ്രായത്തിലുള്ളവര്‍ വിരുദ്ധ മനോഭാവത്തിലാണ് നമ്മോട് ഈ ചോദ്യം ചോദിച്ചിരിക്കുന്നത് .
ഇരിപ്പില്‍ വിരലിനെ നീട്ടിവെയ്ക്കണം എന്നതാണ് ഇവരുടെ നിലപാട് . ഇപ്പോള്‍ ഇവരോട് ഒരാള്‍ വിരലി നെ വടിപോലെ നീട്ടി പിടിക്കണമോ ? അതല്ല സാധാരണരീതിയില്‍ നീട്ടിയാല്‍ മതിയോ ? എന്ന്‍ ചോദി ക്കുകയാണെങ്കില്‍ സാധാരണരീതിയില്‍ നീട്ടിയാല്‍മതി എന്നാവും പറയുക .
ഇവര്‍ അംഗീകരിക്കുന്ന ഒരുവിഷയത്തിന് എതിരായി നമ്മോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ന്യായമല്ലാത്ത
ഒരു പ്രവര്‍ത്തിയാണ് .
ഇരിപ്പില്‍ എപ്പോഴാണ് ഇഷാരാ ചെയ്യേണ്ടത് ?
വിരലിനെ അനക്കാതെ നീട്ടിവെയ്ക്കുന്നത് തന്നെയാണ് ഇഷാരാ എന്ന് പറയുന്നവര്‍ ഇരിപ്പിന്റെ തുടക്കം മുതല്‍ ഈ പ്രവര്‍ത്തിയെ ചെയ്യുന്നില്ല . അത്തഹിയ്യാത്തില്‍ അശ്ഹദു അന്‍ലായിലാഹ ഇല്ലല്ലാഹ്എന്ന് പറയേണ്ട ഭാഗം വരുമ്പോള്‍ മാത്രമാണ്‌ ചൂണ്ടുവിരലിനെ ഉയര്‍ത്തുന്നത് . അതിനു മുന്‍പ് വിരലിനെ ഉയര്‍ ത്തുകയില്ല .
ഇങ്ങിനെ ഇരിപ്പിന്റെ ഇടയ്ക്കുനിന്നും വിരലിനെ ഉയര്‍ത്തുന്നതിനു തെളിവായി ഏതൊരു നബിവചനവും ഇല്ല. എന്തിനേറെ , കെട്ടിച്ചമച്ച വ്യാജമായ ഹദീസിനെപോലും ഇതിനു തെളിവായി കാണിക്കുവാന്‍ ഇവര്‍ക്ക് കഴിയുകയില്ല . എന്നാല്‍ ഇന്നുചിലര്‍ വിചിത്രമായ വിശദീകരണങ്ങള്‍ നല്‍കി ഈ പ്രവര്‍ത്തിക്കു തെളിവു ണ്ട് എന്ന ഒരു തോന്നലിനെ ജനങ്ങള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു . താഴെക്കാണുന്ന ദുര്‍ബലമായ ഒരു ഹദീസിനെ അടിസ്ഥാനമാക്കി തെറ്റായ വിശദീകരണത്തെ നല്‍കുന്നു .
1253أَخْبَرَنَا أَيُّوبُ بْنُ مُحَمَّدٍ الْوَزَّانُ قَالَ حَدَّثَنَا حَجَّاجٌ قَالَ ابْنُ جُرَيْجٍ أَخْبَرَنِي زِيَادٌ عَنْ مُحَمَّدِ بْنِ عَجْلَانَ عَنْ عَامِرِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ عَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُشِيرُ بِأُصْبُعِهِ إِذَا دَعَا وَلَا يُحَرِّكُهَا رواه النسائي
അബ്ദുല്ലാഹ് ബിന്‍ ജുബൈര്‍ (റളി) പറയുന്നു : നബി (സ:അ) ദുആ ചെയ്യുമ്പോള്‍ തങ്ങളുടെ വിരലാല്‍ ആംഗ്യം ചെയ്തിരുന്നു . അതിനെ അനക്കുകയില്ല .    നസായീ : 1253
ദുആ ചെയ്യുമ്പോള്‍ ഇഷാരാ ചെയ്തിരുന്നു എന്ന്‍ ഈ ഹദീസ് പറയുന്നു . അഷഹദു അന്‍ലായിലാഹ ഇല്ല ല്ലാഹ് എന്ന വാചകം തന്നെയാണ് ആ ദുആ എന്നിവര്‍ പറയുന്നു . കലിമയുടെ വാചകത്തെ ചില ഹദീസു കളില്‍ ദുആ എന്നാണ് പറയപ്പെട്ടിരിക്കുന്നത് എന്ന്‍ ചില ഹദീസുകളെയും ചൂണ്ടിക്കാണിക്കുന്നു . അതുകൊ ണ്ട് ഇരിപ്പില്‍ അഷഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ് എന്ന്‍ പറയുമ്പോള്‍ ഇഷാരാ ചെയ്യേണമെന്നും ഇവര്‍ വാദിക്കുന്നു .
ഇക്കൂട്ടര്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളെ മാര്‍ഗ്ഗ നിയമങ്ങലാക്കി കൊണ്ടവരാണ് എന്നതിനെ ഈ വിശദീകര ത്തെ വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും .
അഷഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ് എന്നതിനെ ദുആ എന്നുപറയാം എന്ന ഇവരുടെ വാദത്തെ അംഗീ കരിക്കുകയാണെങ്കിലും അതുകൊണ്ടും ഇവരുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല .
എന്തുകൊണ്ടെന്നാല്‍ അഷഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ് എന്ന വാചകം ഉള്‍പ്പെടെ ഇരിപ്പില്‍ പറയുന്ന വ എല്ലാംതന്നെ ദുആ ആണെന്ന് ഹദീസുകളില്‍ പറയപ്പെട്ടിരിക്കുന്നു .
ഇരിപ്പില്‍ അത്തഹിയ്യാത്തു ലില്ലാഹി എന്നുതുടങ്ങി അള്ളാഹുവിനെ സ്തുതിക്കുന്നു . കലിമാ ദുആ ആണെങ്കി ല്‍ ഇത് ദുആ അല്ലേ ?
മേലും , നബിയേ നിങ്ങള്‍ക്കുമേല്‍ ശാന്തിയും അള്ളാഹുവിന്റെ അനുഗ്രഹവും കരുണയും ഉണ്ടാകട്ടെ . ഞങ്ങള്‍ക്കു മേലും , അള്ളാഹുവിന്റെ പ്രീതിക്കുല്‍പ്പെട്ടവരുടെ മേലും ശാന്തിയുണ്ടാവട്ടെ എന്ന്‍ ഇരിപ്പില്‍ നാം പറയുന്നു . ഇത് വ്യക്തമായും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെട്ടതായിരുന്നിട്ടും ഈ ഭാഗങ്ങളില്‍ ഇവര്‍ ഇഷാരാ ചെയ്യുന്നില്ല . എന്തുകൊണ്ടാണിത് ഇവയെ നിങ്ങള്‍ ദുആ ആയി അംഗീകരിക്കുന്നില്ലേ ? .
താഴെക്കാണുന്ന ഹദീസുകള്‍ അത്തഹിയ്യാത്തില്‍ ഇരുന്നയുടന്‍ ഇഷാരാ ചെയ്യേണമെന്നും ദുആ എന്നത് അത്തഹിയ്യാത്തിലെ ഇരിപ്പിനെ മുഴുവനും സൂചിപ്പിക്കുന്നതാണ് എന്നതിനേയും വ്യക്തമായി പറയുന്നു .
910حَدَّثَنَا قُتَيْبَةُ حَدَّثَنَا لَيْثٌ عَنْ ابْنِ عَجْلَانَ قَالَ ح و حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ وَاللَّفْظ لَهُ قَالَ حَدَّثَنَا أَبُو خَالِدٍ الْأَحْمَرُ عَنْ ابْنِ عَجْلَانَ عَنْ عَامِرِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ عَنْ أَبِيهِ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَعَدَ يَدْعُو وَضَعَ يَدَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى وَيَدَهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى وَأَشَارَ بِإِصْبَعِهِ السَّبَّابَةِ وَوَضَعَ إِبْهَامَهُ عَلَى إِصْبَعِهِ الْوُسْطَى وَيُلْقِمُ كَفَّهُ الْيُسْرَى رُكْبَتَهُ رواه مسلم
അബ്ദുല്ലാഹ് ബിന്‍ അസ്സുബൈര്‍ (റളി) പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ (സ :അ) നമസ്ക്കരിക്കുമ്പോള്‍ (അത്തഹിയ്യാത്ത്) ഇരിപ്പില്‍ പ്രാര്‍ത്തിക്കുവാന്‍ ഇരുന്നാല്‍ തങ്ങളുടെ വലതുകൈ വലതു തുടയ്ക്കുമേലും , ഇടതുകൈ ഇടതു തുടയ്ക്കുമേലും വെച്ച് ചൂണ്ടുവിരലാല്‍ ആംഗ്യം ചെയ്തിരുന്നു .   ഗ്രന്ഥം ; മുസ്ലീം : 1015

912و حَدَّثَنَا عَبْدُ بْنُ حُمَيْدٍ حَدَّثَنَا يُونُسُ بْنُ مُحَمَّدٍ حَدَّثَنَا حَمَّادُ بْنُ سَلَمَةَ عَنْ أَيُّوبَ عَنْ نَافِعٍ عَنْ ابْنِ عُمَرَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا قَعَدَ فِي التَّشَهُّدِ وَضَعَ يَدَهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى وَوَضَعَ يَدَهُ الْيُمْنَى عَلَى رُكْبَتِهِ الْيُمْنَى وَعَقَدَ ثَلَاثَةً وَخَمْسِينَ وَأَشَارَ بِالسَّبَّابَةِ رواه مسلم
ഇബ്നു ഉമര്‍ (റളി) പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ (സ:അ) അത്തഹിയ്യാത്തിന്റെ ഇരിപ്പില്‍ ഇരിക്കുകയാ ണെങ്കില്‍ തങ്ങളുടെ ഇടത്തുകൈ ഇടതു കാല്‍മുട്ടിനുമേലും വലതുകൈ വലതുകാല്‍മുട്ടിനുമേലും വച്ചിരുന്നു . (അറബികളുടെ വഴക്കത്തില്‍) അന്‍പത്തി മൂന്ന് എന്ന്‍ എണ്ണുന്നത്പോലെ (ചെറുവിരല്‍ , മോതിരവിരല്‍, നടുവിരല്‍ എന്നീ മൂന്നു വിരലുകളേയും ഉള്ളംകൈയ്യോടു ചേര്‍ത്ത്) ചൂണ്ടുവിരലാല്‍ ആംഗ്യം ചെയ്തിരുന്നു . ഗ്രന്ഥം ; മുസ്ലീം : 1017

911و حَدَّثَنِي مُحَمَّدُ بْنُ رَافِعٍ وَعَبْدُ بْنُ حُمَيْدٍ قَالَ عَبْدٌ أَخْبَرَنَا وَقَالَ ابْنُ رَافِعٍ حَدَّثَنَا عَبْدُ الرَّزَّاقِ أَخْبَرَنَا مَعْمَرٌ عَنْ عُبَيْدِ اللَّهِ بْنِ عُمَرَ عَنْ نَافِعٍ عَنْ ابْنِ عُمَرَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا جَلَسَ فِي الصَّلَاةِ وَضَعَ يَدَيْهِ عَلَى رُكْبَتَيْهِ وَرَفَعَ إِصْبَعَهُ الْيُمْنَى الَّتِي تَلِي الْإِبْهَامَ فَدَعَا بِهَا وَيَدَهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى بَاسِطَهَا عَلَيْهَا رواه مسلم
ഇബ്നു ഉമര്‍ (റളി) പറയുന്നു : നബി (സ:അ) നിസ്ക്കാരത്തില്‍ (അത്തഹിയ്യാത്ത് ) ഇരിപ്പില്‍ ഇ രിക്കുമ്പോള്‍ തങ്ങളുടെ കൈകളെ കാല്‍മുട്ടുകള്‍ക്ക് മീതെ വെയ്ക്കുമായിരുന്നു . പെരുവിരലി നോട് ചേര്‍ന്നുള്ള വലതുകൈ (ചൂണ്ടു ) വിരലിനെ ഉയര്‍ത്തി പ്രാര്‍ത്തിക്കുമായിരുന്നു . ഇടതു കൈ ഇടതുകാല്‍ മുട്ടിന്മേലും വിരിച്ചു വെച്ചിരിയ്ക്കും .       ഗ്രന്ഥം ; മുസ്ലീം : 1016
913حَدَّثَنَا يَحْيَى بْنُ يَحْيَى قَالَ قَرَأْتُ عَلَى مَالِكٍ عَنْ مُسْلِمِ بْنِ أَبِي مَرْيَمَ عَنْ عَلِيِّ بْنِ عَبْدِ الرَّحْمَنِ الْمُعَاوِيِّ أَنَّهُ قَالَ رَآنِي عَبْدُ اللَّهِ بْنُ عُمَرَ وَأَنَا أَعْبَثُ بِالْحَصَى فِي الصَّلَاةِ فَلَمَّا انْصَرَفَ نَهَانِي فَقَالَ اصْنَعْ كَمَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصْنَعُ فَقُلْتُ وَكَيْفَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصْنَعُ قَالَ كَانَ إِذَا جَلَسَ فِي الصَّلَاةِ وَضَعَ كَفَّهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى وَقَبَضَ أَصَابِعَهُ كُلَّهَا وَأَشَارَ بِإِصْبَعِهِ الَّتِي تَلِي الْإِبْهَامَ وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى رواه مسلم
ഇബ്നു ഉമര്‍ (റളി) പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ (സ:അ) നമസ്ക്കാരത്തില്‍ (അത്തഹിയ്യാ ത്ത് ) ഇരിപ്പില്‍ ഇരിക്കുകയാണെങ്കില്‍ തങ്ങളുടെ വലതു മുന്‍കൈ വലതുതുടയ്ക്ക് മുകളില്‍ വെ ച്ച് തങ്ങളുടെ (വലതുകൈ ) വിരലുകള്‍ എല്ലാം മടക്കിക്കൊണ്ടു പെരുവിരലിനോടു ചേര്‍ന്നുള്ള  (ചൂണ്ടു ) വിരല്‍ കൊണ്ട് ആംഗ്യം ചെയ്തിരുന്നു . ഇടതു മുന്‍കൈ ഇടതുതുടയില്‍ വെച്ചിരുന്നു . ഗ്രന്ഥം : മുസ്ലീം : 1018
902حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ حَدَّثَنَا عَبْدُ اللَّهِ بْنُ إِدْرِيسَ عَنْ عَاصِمِ بْنِ كُلَيْبٍ عَنْ أَبِيهِ عَنْ وَائِلِ بْنِ حُجْرٍ قَالَ رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ حَلَّقَ بِالْإِبْهَامِ وَالْوُسْطَى وَرَفَعَ الَّتِي تَلِيهِمَا يَدْعُو بِهَا فِي التَّشَهُّدِ رواه إبن ماجه
നബി (സ:അ) തഷഹ്ഹുദില്‍ ചൂണ്ടുവിരലിനെ ഉയര്‍ത്തി പ്രാര്‍ത്ഥനയില്‍ മൂഴ്കുമായിരുന്നു . അ റിയിക്കുന്നത് ; വായില്‍ ഇബ്നു ഹുജ്ര്‍ (റളി) ഗ്രന്ഥം ; ഇബ്നു മാജാ : 902

14828حَدَّثَنَا جَرِيرٌ عَنْ مَنْصُورٍ عَنْ رَاشِدٍ أَبِي سَعْدٍ عَنْ سَعِيدِ بْنِ عَبْدِ الرَّحْمَنِ بْنِ أَبْزَى عَنْ أَبِيهِ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا جَلَسَ فِي الصَّلَاةِ فَدَعَا وَضَعَ يَدَهُ الْيُمْنَى عَلَى فَخِذِهِ ثُمَّ كَانَ يُشِيرُ بِأُصْبُعِهِ رواه أحمد
അബ്ദുര്‍റഹ്മാന്‍ ബിന്‍ അഫ്സാ (റളി) പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ (സ :അ) നിസ്ക്കാര ത്തില്‍ ഇരിപ്പിലേയ്ക്ക് വന്നാല്‍ പ്രാര്‍ത്ഥനയില്‍ മൂഴ്കുമായിരുന്നു . തങ്ങളുടെ വലതുകൈ തുടയ്ക്കു മേല്‍ വെച്ച് തങ്ങളുടെ വിരലുകള്‍ കൊണ്ട് ആംഗ്യം ചെയ്തു കൊണ്ടിരിക്കുമായിരുന്നു . ഗ്രന്ഥം: അഹമദ് : 14828
അതുകൊണ്ട് അഷഹദു അന്‍ലായിലാഹ ഇല്ലല്ലാഹ് എന്നുപറയുമ്പോള്‍ മാത്രം ചൂണ്ടുവിരലാ ല്‍ ഇഷാരാ ചെയ്യുന്നത് ബിദ്അത്താണ് . നബിചര്യയില്‍ ഇതിനു യാതൊരു തെളിവുമില്ല .
വിരലനക്കുന്നത് ഏകത്വത്തിന്നു എതിരായ പ്രവര്‍ത്തിയാണോ ?
ഇഷാരാ എന്നാല്‍ നാം പറയുവാന്‍ ആഗ്രഹിക്കുന്ന കാര്യത്തെ പ്രവര്‍ത്തിയിലൂടെ പറയുക എന്നതാണ് . നമസ്ക്കാരത്തില്‍ ചൂണ്ടുവിരലിനെ ഇഷാരാചെയ്യുന്നതിലൂടെ ദൈവം ഏകനാണു എന്ന അഭിപ്രായത്തെ നമ്മുടെ പ്രവര്‍ത്തിയിലൂടെ നാം വെളിപ്പെടുത്തുന്നു .
അതുകൊണ്ട് ഇരിപ്പില്‍ വിരലിനെ ചലിപ്പിക്കാതെ നീട്ടിവെയ്ക്കുന്നത് തന്നെയാണ് ഏകത്വ ത്തെ വെളിപ്പെടുത്തുന്ന പ്രവര്‍ത്തിയെന്നും ഇവര്‍ വാദിക്കുന്നു .
ഇവരുടെ ആത്മാഭിമാനം വിരലനക്കന്നതിനെ അംഗീകരിക്കുവാന്‍ സമ്മതിക്കുന്നില്ല എന്നത് കൊണ്ട് മാത്രമാണ്‌ ഇതിനെ ഏകത്വ ത്തിനു എതിരായ പ്രവര്‍ത്തിയെന്നു ഇവര്‍ വാദിക്കുന്നത് .
ആദ്യം ഇരിപ്പില്‍ വിരലനക്കുന്നതിനുള്ള കാരണം ഇതുതന്നെയാണ് എന്നതിനെ അല്ലാഹു വോ , അവന്റെ രസൂലോ പറഞ്ഞിട്ടില്ല . കാരണം അറിഞ്ഞാലും , അറിഞ്ഞില്ലെങ്കിലും നബി (സ :അ ) ഇതിനെ ചെയ്തിട്ടുള്ളത് കൊണ്ട് മറ്റൊരു ചിന്തയ്ക്കിടമില്ലാതെ ഇതിനെ നാം പ്രവര്‍ ത്തിയില്‍ കൊണ്ടുവരേണ്ടത് ഒഴിവാക്കാന്‍ പറ്റാത്തതാണ് .
ഒരുവാക്കിന്, ഏകത്വത്തെ വെളിപ്പെടുത്തുവാന്‍ തന്നെയാണ് നാം ഇഷാരാചെയ്യുന്നത് എന്ന വാദത്തെ അംഗീകരിക്കുകയാണെങ്കിലും അത് നമ്മുടെ നിലപാടിനു വിരുദ്ധമായതല്ല .
എന്തുകൊണ്ടെന്നാല്‍ ഒരു വിരലിനെ അനക്കുന്നത് കൊണ്ട് രണ്ടുദൈവമാണെന്ന അഭിപ്രാ യമോ , ദൈവംതന്നെ ഇല്ല എന്ന അഭിപ്രായമോ വരികയില്ല . മറിച്ച് , ഇതും ഏകദൈവ സിദ്ധാന്തത്തെ വെളിപ്പെടുത്തുന്ന പ്രവര്‍ത്തിതന്നെ ആയിരിക്കും . വിരലിനെ അനക്കുമ്പോള്‍ ദൈവം ഏകനാണെന്ന അഭിപ്രായത്തെ പലതവണ നാം വെളിപ്പെടുത്തുന്നത് .
ഒരു വിരലിനെ അനക്കുന്നതിന്നു പകരം രണ്ടുവിരലിനെ അനക്കുകയാനെങ്കില്‍ അത് ഏക ത്വത്തിന്നു എതിരായതാണെന്ന് പറയാം . ഒരു വിരല്‍ അനക്കുന്നതിനെ ഇങ്ങിനെ പറയുവാ ന്‍ കഴിയുകയില്ല .
ഏകദൈവ സിദ്ധാന്തത്തിന്നു വിരുദ്ധമായ പ്രവര്ത്തിയായിരുന്നു എങ്കില്‍ നബി (സ: അ) ഇങ്ങിനെ ചെയ്തിരിക്കുകയില്ല . അവരുടെ കാലത്ത് നബിസഹാബാക്കളും ഇങ്ങിനെ ചെയ്തിട്ടു ണ്ടാവുകയില്ല .
അതുകൊണ്ട് ഹദീസിനെതിരായ ഇക്കൂട്ടരുടെ അനുമാനങ്ങളെ വെച്ച് നബിചര്യയെ നിഷേ ധിക്കേണ്ട അവസ്ഥയിലേക്ക് എത്തിപ്പോവരുത് .
രണ്ടാം ഭാഗം
ഈ ഭാഗത്തില്‍ വിരലിനെ അനക്കുവാന്‍ പാടില്ല എന്ന് പറയുന്നവര്‍ ഇതിനു തെളിവായി അവര്‍ സമര്‍പ്പിക്കുന്ന ഹദീസുകള്‍ എന്ത് ? ആ ഹദീസുകള്‍ അവരുടെ അഭിപ്രായത്തിനു തെളിവുതന്നെയാണോ ? എന്നുള്ളതിനെ ഇവിടെ വ്യക്തമാക്കാം .
ഇരിപ്പില്‍ വിരലനക്കുവാന്‍ പാടില്ല എന്ന്‍ പറയുന്നവര്‍ക്കിടയില്‍ വിരലിനെ എങ്ങിനെയാണ് വെക്കേണ്ടത് എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നു .
ചിലര്‍ ഇരിപ്പിന്റെ തുടക്കം മുതല്‍ വിരലിനെ നീട്ടിവെയ്ക്കണം എന്ന് പറയുന്നു .
വേറെ ചിലര്‍ അഷഹദു അന്‍ലായിലാഹ എന്നുപറയുമ്പോള്‍ വിരലിനെ നീട്ടി സലാം പറയു ന്നത് വരേയും ഇങ്ങിനെ വിരലിനെ വെച്ചിരിക്കണം എന്ന് പറയുന്നു .
ഇനിയൊരു കൂട്ടര്‍ ലായിലാഹ എന്നുപറയുമ്പോള്‍ വിരലിനെ ഉയര്‍ത്തി ഇല്ലല്ലാഹ് എന്ന് പറയുമ്പോള്‍ വിരലിനെ താഴേയ്ക്ക് വിടണം എന്നുപറയുന്നു .
ഹദീസുകളെ ശരിയായവിധത്തില്‍ ഗ്രഹിക്കാത്ത കാരണത്താല്‍ തന്നെയാണ് ഇവര്‍ക്കിടയി ല്‍ ഇങ്ങിനെയുള്ള കുഴപ്പം നിലനില്‍ക്കുന്നത് . ഈ ലക്ഷണത്തിലാണ് വിരലനക്കുന്നതില്‍ കുഴപ്പമുള്ളത് പോലെ വ്യാജമായ ഒരു തോന്നലിനെ ഏര്‍പ്പെടുത്തി വരുന്നത് .
ഇങ്ങിനെ കുഴപ്പമുള്ള നിയമങ്ങള്‍ക്ക് ഇവര്‍ക്ക് ഹദീസില്‍ നിന്നും നേരിട്ട് തെളിവുകള്‍ സമര്‍ പ്പിക്കുവാന്‍ കഴിയുകയില്ല .
വിരലിനെ ചലിപ്പിക്കുവാന്‍ പാടില്ല എന്നതിന് താഴെക്കാണുന്ന ഹദീസുകളെ ഇവര്‍ തെളിവാ യി ചൂണ്ടിക്കാണിക്കുന്നു . ഈ ഹദീസുകള്‍ പലതാണെങ്കിലും ഇവയെല്ലാം ഒരേ അഭിപ്രായ ത്തെ തന്നെയാണ് പറയുന്നത് .
വിരലനക്കുവാന്‍ പാടില്ല എന്നതിന്ന് ഒരുപാട് തെളിവുകള്‍ ഉള്ളതുപോലുള്ള വ്യാജമായ ഒരു തോന്നലിനെ സൃഷ്ടിച്ച് പാമര ജനങ്ങളെ കബളിപ്പിച്ചുവരുന്നു .
ഹദീസ് 1
911و حَدَّثَنِي مُحَمَّدُ بْنُ رَافِعٍ وَعَبْدُ بْنُ حُمَيْدٍ قَالَ عَبْدٌ أَخْبَرَنَا وَقَالَ ابْنُ رَافِعٍ حَدَّثَنَا عَبْدُ الرَّزَّاقِ أَخْبَرَنَا مَعْمَرٌ عَنْ عُبَيْدِ اللَّهِ بْنِ عُمَرَ عَنْ نَافِعٍ عَنْ ابْنِ عُمَرَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا جَلَسَ فِي الصَّلَاةِ وَضَعَ يَدَيْهِ عَلَى رُكْبَتَيْهِ وَرَفَعَ إِصْبَعَهُ الْيُمْنَى الَّتِي تَلِي الْإِبْهَامَ فَدَعَا بِهَا وَيَدَهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى بَاسِطَهَا عَلَيْهَا رواه مسلم
ഇബ്നു ഉമര്‍ (റളി ) പറയുന്നു : നബി (സ:അ) നിസ്ക്കാരത്തില്‍ (അത്തഹിയ്യാത്ത് ) ഇരിപ്പില്‍ ഇരിക്കുമ്പോള്‍ തങ്ങളുടെ കൈകളെ മുട്ടുകാലുകള്‍ക്ക് മീതെ വെച്ചിരുന്നു . പെരുവിരലിനോടു ചേര്‍ന്നുള്ള വലതുകൈ (ചൂണ്ടു ) വിരലിനെ ഉയര്‍ത്തി പ്രാര്‍ത്തിക്കുമായിരുന്നു . ഇടതുകൈ ഇടതുകാല്‍ മുട്ടിനുമുകളില്‍ വിരിച്ച് വെയ്ക്കുമായിരുന്നു .    ഗ്രന്ഥം ; മുസ്ലീം : 1016
ഈ ഹദീസില്‍ നബി (സ :അ) ഇരിപ്പില്‍ ചൂണ്ടുവിരലിനെ ഉയര്‍ത്തുകയുണ്ടായി എന്നുള്ളതു കൊണ്ട് വിരലിനെ നീട്ടിവെച്ചിരിക്കണം , അനക്കുവാന്‍ പാടില്ല എന്ന്‍ ഇവര്‍ വാദിക്കുന്നു .
എന്നാല്‍ ഈ ഹദീസില്‍ നമുക്കെതിരായ ഒരഭിപ്രായവും പറയപ്പെടുന്നില്ല . ഈ ഹദീസില്‍ വിരലിനെ നീട്ടണം എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത് . അനക്കുവാന്‍ പാടില്ല എന്ന് പറയ പ്പെട്ടിട്ടില്ല .
നാം വിരലിനെ ചലിപ്പിക്കുമ്പോള്‍ വിരലിനെ നീട്ടിയ സ്ഥിതിയില്‍ തന്നെയാണ് ചലിപ്പിച്ചു കൊണ്ടിരിക്കുന്നത് . വിരലിനെ നീട്ടുന്നതും , ചലിപ്പിക്കുന്നതും ഒന്നിനൊന്നു വിരുദ്ധമായ കാര്യ ങ്ങളല്ല . രണ്ട് പ്രവര്‍ത്തികളേയും ഒരേനേരത്തു തന്നെ ചെയ്യുവാന്‍ കഴിയും .
ഇതിനെ വായില്‍ ബിന്‍ ഹുജ്ര്‍ (റളി) ന്റെ അറിയിപ്പ് വ്യക്തമാക്കിത്തരുന്നു .
879أَخْبَرَنَا سُوَيْدُ بْنُ نَصْرٍ قَالَ أَنْبَأَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ عَنْ زَائِدَةَ قَالَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ قَالَ حَدَّثَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظَرْتُ إِلَيْهِ فَقَامَ فَكَبَّرَ وَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ ثُمَّ وَضَعَ يَدَهُ الْيُمْنَى عَلَى كَفِّهِ الْيُسْرَى وَالرُّسْغِ وَالسَّاعِدِ فَلَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا قَالَ وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ لَمَّا رَفَعَ رَأْسَهُ رَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ وَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ حَدَّ مِرْفَقِهِ الْأَيْمَنِ عَلَى فَخِذِهِ الْيُمْنَى ثُمَّ قَبَضَ اثْنَتَيْنِ مِنْ أَصَابِعِهِ وَحَلَّقَ حَلْقَةً ثُمَّ رَفَعَ إِصْبَعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا رواه النسائي
വായില്‍ ബിന്‍ ഹുജ്ര്‍ (റളി) പറയുന്നു : പിന്നീട് ചൂണ്ടുവിരലിനെ ഉയര്‍ത്തി പ്രാര്‍ത്ഥനയില്‍ മൂഴ്കിയ നിലയില്‍ അതിനെ ചലിപ്പിച്ചുകൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു .   നസായീ ; 870
ഇവര്‍ എടുത്തുവെയ്ക്കുന്ന ഹദീസില്‍ വിരലിനെ നീട്ടിയ വിവരം മാത്രമേ പറയപ്പെടുന്നുള്ളൂ . മുക ളില്‍ കാണുന്ന വായില്‍ ബിന്‍ ഹുജ്ര്‍ (റളി) ന്റെ അറിയിപ്പില്‍ നീട്ടലും ചലിപ്പിക്കലും ചേര്‍ത്ത് പറയപ്പെട്ടിരിക്കുന്നു .
വിരലനക്കല്‍ സംബന്ധമായ ഹദീസില്‍ ഇവര്‍ കാണിക്കുന്ന ഹദീസില്‍ ഉള്ളതിനേക്കാളും കൂടുതല്‍ വിശദീകരണം അടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് സത്യം .
നേതാവ് ദേശീയ പതാകയെ ഉയര്‍ത്തി കാണിച്ചു എന്ന്‍ ഒരാള്‍ പറയുന്നു . മറ്റൊരാള്‍ കൊ ടിയെ ഉയര്‍ത്തി ചലിപ്പിച്ചു കാണിച്ചു എന്ന്‍ പറയുന്നു . രണ്ടും വിരുദ്ധമായ വിവരമാണെന്നു ആരും ഗ്രഹിക്കുകയില്ല . മറിച്ച് ഒരാള്‍ പറഞ്ഞതിനെ അടുത്തയാള്‍ വിശദമായി പറഞ്ഞിരി ക്കുന്നു എന്നുതന്നെയാണ് നാം മനസ്സിലാക്കുന്നത് .
ഇവര്‍ സമര്‍പ്പിക്കുന്ന മുകളില്‍ കാണുന്ന ഹദീസും ഇതുപോലെ തന്നെയാണുള്ളത് . അതു കൊണ്ട് വിശദീകരണം കുറവായ ഒരുഹദീസിനെ വച്ച് വിശദമായിട്ടുള്ള ഹദീസിനെ നിഷേ ധിക്കുന്നത് തെറ്റായ സമീപനമാണ് . ഈ അടിസ്ഥാനത്തില്‍ ചിന്തിക്കുകയാണെങ്കില്‍ വളരെയേറെ നബിവചനങ്ങളെ നിരാകരിക്കേണ്ട അവസ്ഥയിലേക്ക് നാം എത്തിപ്പോവും . ഇങ്ങിനെയുള്ള കാര്യങ്ങളില്‍ നിന്നും അള്ളാഹു നമ്മെ രക്ഷിക്കട്ടെ .
നബി (സ:അ) വിരലിനെ (റഫഅ ) ഉയര്‍ത്തുകയുണ്ടായി എന്ന അര്‍ത്ഥത്തില്‍ ഇബ്നു മാജായിലും ( 902 ) അബൂ ദാവൂദിലും ( 840 ) ഹദീസുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു . ഈ ഹദീസുകളെയും തങ്ങളുടെ വാദത്തിനു ഇവര്‍ തെളിവായി സമര്‍പ്പിക്കുന്നു .
തിര്‍മിദിയില്‍ 3511  ആമത്തെ ഹദീസില്‍ ഫസത സ്സബ്ബാബത എന്ന വാക്യം അടങ്ങിയിരിക്കു ന്നു . ചൂണ്ടുവിരലിനെ നീട്ടുകയുണ്ടായി എന്നാണു ഇതിന്റെ അര്‍ത്ഥം . ഉയര്‍ത്തുകയുണ്ടായി എന്നതിലും , നീട്ടുകയുണ്ടായി എന്നതിലും വാക്കുകളില്‍ തന്നെയാണ് വ്യത്യാസമുള്ളത് . രണ്ടിന്റേയും അര്‍ത്ഥം ഒന്നുതന്നെയാണ് .
അതുകൊണ്ട് മൊത്തം നാല് ഹദീസുകളെ ഉള്ളുവെങ്കിലും എല്ലാറ്റിലും ഒരേ വിഷയം തന്നെ യാണ് പറഞ്ഞിട്ടുള്ളത് . അതിനാല്‍ മുകളില്‍ പറഞ്ഞിട്ടുള്ള എല്ലാ വിശദീകരണങ്ങളും ഈ ഹദീസുകള്‍ക്കും ബാധകം തന്നെയാണ് .
ഹദീസ് 2
1147 أَخْبَرَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ يَزِيدَ الْمُقْرِئُ قَالَ حَدَّثَنَا سُفْيَانُ قَالَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ عَنْ أَبِيهِ عَنْ وَائِلِ بْنِ حُجْرٍ قَالَ أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرَأَيْتُهُ يَرْفَعُ يَدَيْهِ إِذَا افْتَتَحَ الصَّلَاةَ حَتَّى يُحَاذِيَ مَنْكِبَيْهِ وَإِذَا أَرَادَ أَنْ يَرْكَعَ وَإِذَا جَلَسَ فِي الرَّكْعَتَيْنِ أَضْجَعَ الْيُسْرَى وَنَصَبَ الْيُمْنَى وَوَضَعَ يَدَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى وَنَصَبَ أُصْبُعَهُ لِلدُّعَاءِ وَوَضَعَ يَدَهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى قَالَ ثُمَّ أَتَيْتُهُمْ مِنْ قَابِلٍ فَرَأَيْتُهُمْ يَرْفَعُونَ أَيْدِيَهُمْ فِي الْبَرَانِسِ رواه النسائي
വായില്‍ ബിന്‍ ഹുജ്ര്‍ (റളി) പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ (സ:അ ) രണ്ടാമത്തെ റഖ അത്തില്‍ (ഇരിപ്പില്‍ ) ഇരുന്നപ്പോള്‍ തങ്ങളുടെ ഇടതുകാലിനെ കിടത്തിവെച്ച് വലതുകാലി നെ നിര്‍ത്തിവെച്ചു . തങ്ങളുടെ വലതുകൈ വലതുവശത്തെ തുടയ്ക്കു മുകളില്‍ വെച്ച് (ചൂണ്ടു ) വിരലിനെ പ്രാര്‍ത്തനയ്ക്കായി നീട്ടുകയുണ്ടായി . തങ്ങളുടെ ഇടതുകൈ ഇടതുവശത്തെ തുടയ്ക്കു മുകളില്‍ വെച്ചിരുന്നു .               നസായീ : 1147
ഈ ഹദീസില്‍ നീട്ടുകയുണ്ടായി എന്ന്‍ നാം വിവര്‍ത്തനം ചെയ്തിട്ടുള്ള ഭാഗത്ത് നസബ എന്ന അറബിവാക്ക് ഹദീസില്‍ സ്ഥാനം പിടിച്ചിരിക്കുന്നു . നസബ എന്നവാക്കിന് പല അര്‍ത്ഥങ്ങ ളും ഉണ്ട് . ഇവിടെ ഉയര്‍ത്തുകയുണ്ടായി , നീട്ടുകയുണ്ടായി എന്ന അര്‍ത്ഥത്തില്‍ ഈ വാക്ക് ഉപയോഗപ്പെടുത്തിയിരിക്കുന്നു .
ഈ വാക്കിന് റഫഅ ( ഉയര്‍ത്തുകയുണ്ടായി ) എന്ന അര്‍ത്ഥം ഉള്ളതായി അറബി ശബ്ദകോശ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു . നാം എന്തിനെ ഉയര്‍ത്തിയാലും അതി നു നസബ എന്നവാക്കിനെ ഉപയോഗപ്പെടുത്താം . നാം വിരലനക്കുന്നതിന്നു തെളിവായി കാണിക്കുന്ന വായില്‍ ബിന്‍ ഹുജ്ര്‍ (റളി) ന്റെ അറിയിപ്പില്‍ വിരലിനെ ഉയര്‍ത്തി ചലിപ്പിച്ചു കൊണ്ടിരുന്നു എന്ന വാക്യം അടങ്ങിയിരിക്കുന്നു . ഈ അറിയിപ്പ് നസായീ ഗ്രന്ഥത്തില്‍ 870
ആമത്തെ അറിയിപ്പായി സ്ഥാനം പിടിച്ചിരിക്കുന്നു . ഈ ഹദീസില്‍ റഫഅ എന്ന പദം ഉപയോഗപ്പെടുത്തിയിട്ടുണ്ട് .
ഇതേ വായില്‍ ബിന്‍ ഹുജ്ര്‍ ( റളി) ഉള്‍പ്പെടുന്ന മറ്റൊരു ഹദീസില്‍ ഉയര്‍ത്തുകയുണ്ടായി എന്നതിനെ സൂചിപ്പിക്കുവാന്‍ നസബ എന്നവാക്കിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു . ഈ അറിയിപ്പ് നസായീ എന്ന ഗ്രന്ഥത്തില്‍ 1147 ആമത്തെ ഹദീസായി രേഖപ്പെടുത്തിയിരിക്കുന്നു .
1147 أَخْبَرَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ يَزِيدَ الْمُقْرِئُ قَالَ حَدَّثَنَا سُفْيَانُ قَالَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ عَنْ أَبِيهِ عَنْ وَائِلِ بْنِ حُجْرٍ قَالَ أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرَأَيْتُهُ يَرْفَعُ يَدَيْهِ إِذَا افْتَتَحَ الصَّلَاةَ حَتَّى يُحَاذِيَ مَنْكِبَيْهِ وَإِذَا أَرَادَ أَنْ يَرْكَعَ وَإِذَا جَلَسَ فِي الرَّكْعَتَيْنِ أَضْجَعَ الْيُسْرَى وَنَصَبَ الْيُمْنَى وَوَضَعَ يَدَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى وَنَصَبَ أُصْبُعَهُ لِلدُّعَاءِ وَوَضَعَ يَدَهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى قَالَ ثُمَّ أَتَيْتُهُمْ مِنْ قَابِلٍ فَرَأَيْتُهُمْ يَرْفَعُونَ أَيْدِيَهُمْ فِي الْبَرَانِسِ رواه النسائي
നസബ എന്നവാക്കും റഫഅ എന്നവാക്കും ഉച്ചാരണത്തില്‍ വ്യത്യാസമാണെങ്കിലും രണ്ടിന്റേ യും അര്‍ത്ഥം ഒന്നുതന്നെയാണ് . വിരലിനെ ഉയര്‍ത്തുകയുണ്ടായി എന്ന അഭിപ്രായത്തെ തന്നെയാണ് രണ്ട് വാക്കുകളും നല്‍കുന്നത് . അതുകൊണ്ട് റഫഅ എന്നവാക്ക് അടങ്ങിയി ട്ടുള്ള ഹദീസിനു നാം നല്‍കിയ മറുപടി എല്ലാംതന്നെ നസബ എന്നവാക്ക് സ്ഥാനം പിടിച്ചി ട്ടുള്ള ഈ ഹദീസിനും ബാധകമായത് തന്നെയാണ് .
മുന്‍പ് നാം നല്‍കിയ വിശദീകരണങ്ങളെ വീണ്ടും ഒരിക്കല്‍കൂടി വായിച്ചു നോക്കുകയാണെ ങ്കില്‍ ഈ വാര്‍ത്തയില്‍ വിരലിനെ അനക്കുവാന്‍ പാടില്ല എന്ന അഭിപ്രായം നേരിട്ടോ , പരോക്ഷമായോ പറയപ്പെട്ടിട്ടില്ല എന്ന വസ്തുതയെ മനസ്സിലാക്കാം . നസബ എന്നവാക്കിന് മരം , ചെടി എന്നിവയെ നട്ടുപിടിപ്പിക്കുക എന്ന അര്‍ത്ഥവും ഉണ്ട് . നട്ടുപിടിപ്പിക്കുന്ന മരം , ചെ ടി എന്നിവയും ചലിക്കുന്നവതന്നെയാണ് . ഇവ ചലിക്കുന്നതുകൊണ്ട് ഇവയെ നാട്ടുപിടിപ്പിച്ചി ല്ല എന്ന്‍ ആരും പറയുകയില്ല .
ഈ അടിസ്ഥാനത്തില്‍ വിരലിനെ നസബ് ചെയ്യുകയുണ്ടായി എന്നതിനേയും ഗ്രഹിക്കുകയാ ണെങ്കില്‍ ഇതില്‍ വിരലനക്കുന്നതിന്നു എതിരായ അര്‍ത്ഥം ഒന്നുംതന്നെ ഇല്ല എന്നതിനെ ഇവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും .
അറബിഭാഷയില്‍ നസബ എന്നവാക്കിന് താഴോട്ടു താഴ്ത്തി മുകളിലേക്ക് ഉയര്‍ത്തുക എന്ന അര്‍ത്ഥവും ഉണ്ട് .

جمهرة اللغة (1 /350 ):
نصب وَالنّصب من قَوْلهم: نصب الْقَوْم السّير نصبا إِذا رَفَعُوهُ. وكل شَيْء رفعته فقد نصبته.
കൂട്ടമായി പോകുന്നവര്‍ നടന്നുചെല്ലുമ്പോള്‍ ചുവടെടുത്തു വെയ്ക്കുന്നതിന്നു നസബ എന്ന് പറ യും . നീ എന്തിനെ ഉയര്‍ത്തിയാലും അതിനെ നസബ് ചെയ്യുന്നു .  ഗ്രന്ഥം ; ജംഹരത്തുല്‍ ളുഹാ : ഭാഗം 1 ; പുറം 350

لسان العرب (1 / 758):
. والنَّصِبُ: المريضُ الوَجِعُ؛ وَقَدْ نَصَبه الْمَرَضُ وأَنْصَبه. والنَّصْبُ: وَضْعُ الشيءِ ورَفْعُه

ഒരു വസ്തുവിനെ താഴ്ത്തി അതിനെ ഉയര്‍ത്തുന്നതിനു നസബ് എന്ന്‍ പറയപ്പെടും .  ഗ്രന്ഥം : ലിസാനുല്‍ അറബ് : ഭാഗം 1 ; പുറം  758
നടന്നുചെല്ലുമ്പോള്‍ നമ്മള്‍ കാലിനെ മുകളിലേക്ക് ഉയര്‍ത്തി താഴോട്ടുതാഴ്ത്തി നടക്കുന്നു . ഇങ്ങിനെ ഉയര്‍ത്തുകയും താഴ്ത്തുകയും സംഭവിക്കുകയാണെങ്കില്‍ നസബ എന്നവാക്കിനെ ഉപ യോഗപ്പെടുത്തുന്നു എന്ന് മുകളില്‍ കണ്ട അറബി വ്യാകരണ ഗ്രന്ഥങ്ങളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു .
ഈ അര്‍ത്ഥത്തെ ഇവര്‍ തെളിവായിക്കാട്ടിയ ഹദീസില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ നബി (സ :അ) ചൂണ്ടുവിരലിനെ മുകളിലേക്ക് ഉയര്‍ത്തി താഴോട്ട് താഴ്ത്തുകയുണ്ടായി എന്ന അര്‍ത്ഥം തന്നെയാണ് വരിക .
അതുകൊണ്ട് , വിരലനക്കുന്നതിന്നു വ്യക്തമായ തെളിവായിരിക്കുന്ന ഈ ഹദീസിനെ അതി നെതിരായ തെളിവാണെന്ന് ഇവര്‍ തെറ്റായി ഗ്രഹിച്ചുവെച്ചിരിക്കുന്നു .
ഹദീസ് 3
നബി (സ:അ) വിരലിനെ ചലിപ്പിക്കുകയില്ല എന്ന്‍ ഒരുഹദീസ് അബൂ ദാവൂദ് , നസായീ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . ഈ ഹദീസിനെ അടിസ്ഥാനമാക്കി ചിലര്‍ വിരലിനെ ചലിപ്പിക്കുവാന്‍ പാടില്ല എന്ന്‍ വാദിക്കുന്നു .
1253أَخْبَرَنَا أَيُّوبُ بْنُ مُحَمَّدٍ الْوَزَّانُ قَالَ حَدَّثَنَا حَجَّاجٌ قَالَ ابْنُ جُرَيْجٍ أَخْبَرَنِي زِيَادٌ عَنْ مُحَمَّدِ بْنِ عَجْلَانَ عَنْ عَامِرِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ عَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُشِيرُ بِأُصْبُعِهِ إِذَا دَعَا وَلَا يُحَرِّكُهَا رواه النسائي
അബ്ദുല്ലാഹ് ബിന്‍ ജുബൈര്‍ (റളി) പറയുന്നു : നബി (സ:അ) ദുആ ചെയ്യുമ്പോള്‍ തങ്ങളുടെ വിരലുകള്‍ കൊണ്ട് ആംഗ്യം ചെയ്തിരുന്നു . അതിനെ ചലിപ്പിക്കുകയില്ല .    നസായീ : 1253
ഈ ഹദീസ് വിരലനക്കുന്നത് നബിചര്യ എന്നുപറയുന്ന ഹദീസിനെക്കാളും ശക്തമായത്‌ എന്നുള്ളതുകൊണ്ടു ഇതിന്റെ അടിസ്ഥാനത്തില്‍ വിരലനക്കുന്നത് തെറ്റാണ് എന്നിവര്‍ വാദിക്കുന്നു . എന്നാല്‍ ഇവര്‍ പറയുന്നതുപോലെ ഈ ഹദീസ് സ്വഹീഹായ ഹദീസല്ല . അബൂ ദാവൂദ് , നസായീ എന്നീ ഗ്രന്ഥങ്ങളില്‍ ഈ വാര്‍ത്ത രേഖപ്പെടുത്തിയിരിക്കുന്നു .
ഇതിന്റെ നിവേദക ശ്രംഗലയില്‍ താഴെക്കാണുന്ന വ്യക്തികള്‍ ഉള്‍പ്പെട്ടിരിക്കുന്നു .
1 . അബ്ദുല്ലാഹ് ബിന്‍ ജുബൈര്‍ (റളി)
2 . ആമിര്‍ ബിന്‍ അബ്ദില്ലാഹ്
3 . മുഹമ്മദ്‌ ബിന്‍ അജലാന്‍
4 . സിയാദ്
5 . ഇബ്നു ജുരൈജ്
6 . ഹജ്ജാജ്
7 . അയ്യൂബ് ബിന്‍ മുഹമ്മദ്‌
ഇതില്‍ മുകളില്‍നിന്നും മൂന്നാമതായി മുഹമ്മദ്‌ ബിന്‍ അജലാന്‍ എന്നയാള്‍ സ്ഥാനം പിടിച്ചി രിക്കുന്നു . ഇവരെക്കുറിച്ച് ഇമാം ഹാക്കിം ഉള്‍പ്പെടെ പലരും ഇയാള്‍ ഓര്‍മ്മശക്തിയില്‍ ദുര്‍ ബലരാണ് എന്ന്‍ വിമര്‍ശിച്ചിട്ടുണ്ട് . ഇതുകൊണ്ട് തന്നെയാണ് ഇമാം മുസ്ലീം ഇവര്‍ ഉള്‍പ്പെടുന്ന ഹദീസുകളെ പ്രത്യേക തെളിവുകളായി രേഖപ്പെടുത്തിയിട്ടില്ലാത്തത് .
അതുകൊണ്ട് ദുര്‍ബലമായ ഈ ഹദീസിനെ വെച്ചുകൊണ്ട് വിരലനക്കുന്നതിന്നു തെളിവായി ട്ടുള്ള ഉറപ്പായ ഒരുഹദീസിനെ ഒഴിവാക്കുവാന്‍ കഴിയുകയില്ല .
ഒരുവാക്കിന് ഈ ഹദീസ് ശരിയായതാണ് എന്ന വാദത്തെ സ്വീകരിക്കുകയാണെങ്കിലും ഈ ഹദീസിനെ വെച്ച് വിരലനക്കുന്നത് സംബന്ധമായി വരുന്ന വാര്‍ത്തയെ നിഷേധിക്കു വാന്‍ കഴിയുകയില്ല .
എന്തുകൊണ്ടെന്നാല്‍ , ഒരു പ്രവര്‍ത്തി നടന്നു എന്ന്‍ ഒരാളും , നടന്നിട്ടില്ല എന്ന്‍ മറ്റൊരാളും പറയുകയാണെങ്കില്‍ ഹദീസ് നിദാന ശാസ്ത്ര വിധിപ്രകാരം പ്രവര്‍ത്തി നടന്നു എന്ന് പറയു ന്നയാളുടെ അഭിപ്രായത്തെ തന്നെയാണ് അംഗീകരിക്കേണ്ടത് . പ്രവര്‍ത്തി നടന്നില്ല എന്ന് അറിയിക്കുന്നവര്‍ ആ പ്രവര്‍ത്തിയെ കാണാതെ വിട്ടുപോയിട്ടുണ്ടാവും . ഇവരല്ലാത്ത മറ്റുള്ള വര്‍ അതിനെ കണ്ടിരിക്കും എന്നുള്ളതുകൊണ്ടു ഇങ്ങിനെ പറയപ്പെട്ടിരിക്കുന്നു .
ഒരാള്‍ കൊല ചെയ്തതിനെ രണ്ടുപേര്‍ കണ്ട് സാക്ഷിപറയുന്നു . എതിര്‍ വിസ്താരത്തിനുശേ ഷം ഇവര്‍ നേരായ സാക്ഷികള്‍ തന്നെയാണ് എന്ന്‍ ഉറപ്പാവുന്നു . ഇപ്പോള്‍ നാട്ടുകാര്‍ മുഴു വനും ഒന്നിച്ചുകൂടി വന്ന് ഇയാള്‍ കൊലചെയ്തിട്ടില്ല എന്നുപറഞ്ഞാല്‍ അതിനെ ലോകത്തുള്ള ഏതു കോടതിയും അംഗീകരിക്കുകയില്ല . അയാള്‍ കൊലചെയ്തതിനെ ഇവര്‍ കണ്ടില്ല എന്ന തുകൊണ്ട് കണ്ടവരുടെ സാക്ഷി നുണയായിപ്പോവുകയില്ല .
ഈ വിധിയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കിലും നബി (സ:അ) നമസ്ക്കാരത്തില്‍ വിരലനക്കിയിരുന്നില്ല എന്ന വാര്‍ത്തയെ അംഗീകരിക്കുവാന്‍ കഴിയുകയില്ല . മറിച്ച് , വിരലി നെ ചലിപ്പിക്കുകയുണ്ടായി എന്ന ഹദീസിനെ സ്വീകരിക്കുന്നത് തന്നെയാണ് ശരിയായ തീരുമാനം .
ഷാത് വകയെ ചേര്‍ന്ന ദുര്‍ബലമായ ഹദീസ്
മേലും , ഈ ഹദീസിനെ തെളിവായി കാണിക്കുവാന്‍ അര്‍ഹതയില്ലാത്തവരാണ് ഇവര്‍ . എ ന്തുകൊണ്ടെന്നാല്‍ പലര്‍ അറിയിക്കുന്നതിന്നു വിരുദ്ധമായി ഒരാള്‍ അറിയിക്കുന്നത് ഷാത് എന്നതിന്ന് ഇവര്‍ നല്‍കിയിട്ടുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനേയും ഇവര്‍ ഷാത് എന്നുതന്നെയാണ് അംഗീകരിക്കേണ്ടത് .
1253أَخْبَرَنَا أَيُّوبُ بْنُ مُحَمَّدٍ الْوَزَّانُ قَالَ حَدَّثَنَا حَجَّاجٌ قَالَ ابْنُ جُرَيْجٍ أَخْبَرَنِي زِيَادٌ عَنْ مُحَمَّدِ بْنِ عَجْلَانَ عَنْ عَامِرِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ عَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُشِيرُ بِأُصْبُعِهِ إِذَا دَعَا وَلَا يُحَرِّكُهَا رواه النسائي
അബ്ദുല്ലാഹ് ബിന്‍ ജുബൈര്‍ (റളി) പറയുന്നു : നബി (സ :അ) ദുആ ചെയ്യുമ്പോള്‍ തങ്ങളുടെ വിരലുകള്‍ കൊണ്ട് ആംഗ്യം ചെയ്തിരുന്നു . അതിനെ ചലിപ്പിക്കുകയില്ല .    നസായീ : 1253
മുകളില്‍ കണ്ട അറിയിപ്പില്‍ മുഹമ്മദ്‌ ബിന്‍ അജലാനില്‍ നിന്നും സിയാദ് എന്നയാള്‍ അറി യിച്ചിരിക്കുന്നു . മുഹമ്മദ്‌ ബിന്‍ അജലാന്റെ ശിഷ്യന്മാരില്‍ പലരും ഈ ഹദീസിനെ മുഹമ്മദ്‌ ബിന്‍ അജലാനില്‍ നിന്നും അറിയിച്ചിരിക്കുന്നു .
അവര്‍ ,
ലൈസ് ബിന്‍ സഅദ
അബൂ ഖാലിദില്‍ അഹ്മര്‍
ഇബ്നു ഉഐനാ
യാഹ്യാ ബിന്‍ സയീദ്‌ , എന്നീ നാലുപേരാണ് . ഈ നാലുപേരും തങ്ങളുടെ അറിയിപ്പില്‍ നബി (സ :അ) വിരലിനെ ചലിപ്പിക്കുകയില്ല എന്ന വാക്കിനെ സൂചിപ്പിക്കുന്നില്ല . നബി (സ:അ) ഇഷാരാ ചെയ്തിരുന്നു എന്ന വാര്‍ത്തയെ മാത്രമേ അറിയിക്കുന്നുള്ളൂ .
മുഹമ്മദ്‌ ബിന്‍ അജലാന്റെ ശിഷ്യന്മാരില്‍ സിയാദ് മാത്രമാണ്‌ വിരലിനെ അനക്കുകയില്ല എന്ന വാക്യത്തെ രേഖപ്പെടുത്തിയിട്ടുള്ളത് .
മേലും , ഈ ഹദീസിനെ ആമിര്‍ ബിന്‍ അബ്ദില്ലാഹില്‍ നിന്നും മുഹമ്മദ്‌ ബിന്‍ അജലാന്‍ മാത്രമല്ല അറിയിക്കുന്നത് . ഉസ്മാന്‍ ബിന്‍ ഹക്കീം , മക്രമ ബിന്‍ ബുഖൈര്‍ , മുഹമ്മദ്‌ ബിന്‍ അജലാന്‍ എന്നീ മൂന്നുപേര്‍ ഈ ഹദീസിനെ ആമിരില്‍ നിന്നും അറിയിക്കുന്നു .
ഈ മൂന്നുപേരില്‍ മുഹമ്മദ്‌ ബിന്‍ അജലാനില്‍ നിന്നും മാത്രമാണ്‌ വിരലിനെ ചലിപ്പിക്കുകയി ല്ല എന്ന വാക്യം അറിയിക്കപ്പെട്ടിട്ടുള്ളത് . ഇവരല്ലാത്ത മറ്റു രണ്ടുപേരും ഈ വാക്യത്തെ സൂചിപ്പിക്കാതെ നബി (സ:അ) ഇഷാരാ (ആംഗ്യം ) ചെയ്തിരുന്നു എന്നുമാത്രമാണ് അറിയിച്ചി ട്ടുള്ളത്‌ . അതുകൊണ്ട് , ഇവരുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഷാത് എന്ന് പറയുക യാണെങ്കില്‍ ഇവര്‍ തെളിവായി കാണിക്കുന്ന മുകളില്‍ കാണിച്ചിട്ടുള്ള ഹദീസിനെ തന്നെ യാണ് ഷാത് എന്ന്‍ പറയേണ്ടത് .

                
                 
                            അവലംബം : www.onlinepj.com









  

No comments:

Post a Comment