ആരാധ്യനേകന്‍
بِسْمِ اللَّهِ آلرَّحْمآنِرَّحِيم
പിന്തുടര്ന്നവരോ ? പിന്പറ്റിയവരോ ?
വഴികേടിലേയ്ക്ക് നയിക്കുന്ന സലഫിസം .
ഇസ്ലാമിന്റെ അടിസ്ഥാനം ‘വഹി’ എന്ന ദൈവ സന്ദേശം മാത്രമാണ് . വഹിയല്ലാത്ത യാതൊന്നും തന്നെ ഇസ്ലാം മാര്ഗ്ഗത്തിന്റെ അടിസ്ഥാനമാവുകയില്ല . ഇതിനെക്കുറിച്ച് പരിശുദ്ധ ഖുര്ആനും നബി (സ:അ)യുടെ അറിയിപ്പുകളും വളരെ വ്യക്തമായി തന്നെ സംശയലേശമെന്യേ എടുത്തുപറയുന്നുണ്ട് .
‘നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്ക്ക് ഇറക്കിയതിനെ പിന്പറ്റുക . അവനെ കൂടാതെ (മറ്റുള്ളവരെ) രക്ഷകരാക്കി പിന്പറ്റരുത് ! . നിങ്ങള്‍ കുറവായി തന്നെയാണ് ആലോചിച്ചറിയുന്നത്’ . (വി . ഖുര്ആന്‍ ; 7 : 3)
(മുഹമ്മദെ !) നിന്റെ നാഥനില്‍ നിന്ന് നിനക്ക് ബോധനമായി ലഭിച്ചത് പിന്പറ്റുക . അവനല്ലാതെ ആരാധനയ്ക്കര്‍ഹന്‍ മറ്റാരുമില്ല . ബഹുദൈവ വിശ്വാസികളെ അവഗണിക്കുക ! (വി : ഖുര്ആന്‍ ; 6 : 106 )
‘നിനക്ക് ബോധനം നല്കിയത് മുറുകെപ്പിടിക്കുക ! നീ നേരായ വഴിയില്‍ തന്നെയാണുള്ളത് . ഇത് നിനക്കും നിന്റെ സമുദായത്തിനും ഒരു ഉദ്ബോധനമാണ് . ഒരുനാള്‍ അതേക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും’ .
വി ; ഖുര്ആന്‍ , 43 : 43 , 44 )
അല്ലാഹു അരുളിയ നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ , അവര്‍ തന്നെയാണ് അവിശ്വാസികള്‍ . വി : ഖു , 5 : 44
അല്ലാഹു അരുളിയ നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ , അവര്‍ തന്നെയാണ് അക്രമികള്‍ . വി : ഖു , 5 : 45
അല്ലാഹു അരുളിയ നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ , അവര്‍ തന്നെയാണ് അധര്മ്മികള്‍ . വി : ഖു , 5 : 46
മേല്പ്പറഞ്ഞ ഖുര്ആന് വചനങ്ങളും , ഇതുപോലുള്ള നൂറില്പ്പരം വചനങ്ങളും , നബി മൊഴികളും ദൈവ സന്ദേശം മാത്രമാണ് മാര്ഗ്ഗം എന്ന പരിശുദ്ധ സിദ്ധാന്തത്തെ ഉദ്ഘോഷിക്കുന്നു .
നബി(സ:അ) ഏത് സിദ്ധാന്തത്തെ വളരെ കര്ശനമായി വഴികാട്ടി ചെല്ലുകയുണ്ടായോ ആ സത്യ സിദ്ധാന്തത്തില്നിന്നും ജനങ്ങളെ വ്യതിചലിപ്പിക്കുന്ന പലവിധത്തിലുള്ള വഴിപിഴച്ച സിദ്ധാന്തങ്ങള്‍ നബി(സ:അ)യുടെ മരണശേഷം മുസ്ലീം സമൂഹത്തിനിടയില്‍ നുഴഞ്ഞു കയരുകയുണ്ടായി . വഹി സന്ദേശങ്ങള്‍ അരുളപ്പെട്ടിരുന്ന കാലത്ത് അല്ലാഹുവിന്റെ റസൂലും , അവരുടെ സന്തതസഹചാരികളായ സഹാബാക്കളും ഏതു സിദ്ധാന്തത്തിലാണോ അടിയുറച്ച് നിന്നത് ആ സിദ്ധാന്തത്തില്നിന്നും ജനങ്ങളെ അല്പ്പാല്പ്പമായി വഴികെടുത്ത് അവരെ ബഹുദൈവ സിദ്ധാന്തത്തിലേയ്ക്ക് എത്തിച്ചേര്ക്കുന്ന പ്രവര്ത്തികള്‍ ആ വഴികെട്ട സിദ്ധാന്തത്തിന്നു അവകാശപ്പെട്ടവര്‍ വളരെ കൃത്യമായി നടപ്പിലാക്കുകയുണ്ടായി .
അങ്ങിനെയുള്ള വഴിപിഴച്ച സിദ്ധാന്തങ്ങളില്‍ ഒന്നുതന്നെയാണ് ‘സലഫി സിദ്ധാന്തം’ . നാമിതിനെ ‘സലഫിസം’ എന്നുപറയുവാന്‍ തക്കതായ കാരണങ്ങളുണ്ട് . സലഫികള്‍ എന്നാല് പൂര്‍വ്വികര്‍ എന്നാണ് അര്ത്ഥം . ആ സലഫികളില്‍ ആദ്യ വിഭാഗക്കാര്‍ നബി(സ:അ) യുടെ കാലത്ത് അവരോടൊത്ത് ജീവിച്ചിരുന്ന ബഹുമാന്യരായ സഹാബാക്കള്‍ തന്നെയാണ് .
നബി(സ:അ) ജീവിച്ചിരുന്ന കാലത്ത് സഹാബാക്കള്‍ വഹിയെ മാത്രമാണ് പിന്പറ്റേണ്ടത് എന്ന സത്യവിശ്വാസത്തില്‍ മാത്രമാണ് നിലകൊണ്ടിരുന്നത് .
സഹാബാക്കള്‍ പരിശുദ്ധ ഖുര്ആന് വചനങ്ങളെ വ്യാഖ്യാനിച്ചിരുന്നത് ഖുര്ആനിലെ മറ്റു വചനങ്ങളുടെ സഹായത്താലും നബി(സ:അ)യുടെ ജീവിതത്തില്‍ നിന്നും, അവര്‍ നല്കിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലും ആയിരുന്നു . അതിന്റെ അടിസ്ഥാനത്തില് മാത്രമായിരുന്നു അവര്‍ ജീവിച്ചുവന്നതും . ഇതുതന്നെയാണ് സത്യവിശ്വാസം .
എന്നാല് ‘ സലഫിസത്തിന്റെ’ അവകാശികള്‍ നബി(സ:അ)യുടെ കാലത്ത് സഹാബാക്കള്‍ പരിശുദ്ധ ഖുര്ആനെ എങ്ങിനെ ഗ്രഹിച്ചിരുന്നുവോ അതിനു നേര് വിരുദ്ധമായി പൂര്വ്വികന്മാരുടെ വിശദീകരണങ്ങളില്‍ നിന്നും പരിശുദ്ധ ഖുര്ആനെയും , നബി മൊഴികളേയും മനസ്സിലാക്കണം എന്നു വാദിക്കുന്നു . അതിനെത്തന്നെ ഒരു സിദ്ധാന്തമായും പ്രചരിപ്പിച്ചും വരുന്നു . ഇത് പരിശുദ്ധ ഖുര്ആനു വിരുദ്ധമായ വഴികേടാനെന്ന കാര്യത്തില്‍ ഒട്ടും തന്നെ സംശയമില്ല .
ഓരോ ഖുര്ആന് വചനത്തിന്റെയും , ഹദീസിന്റെയും വ്യാഖ്യാനങ്ങള്ക്കും അവയ്ക്ക് നബി(സ:അ) നേരിട്ട് നല്കിയ വിശദീകരണത്തില്‍ നിന്നും , മറ്റു ഖുര്ആന് വചനങ്ങളുടേയും , ഹദീസുകളുടേയും സഹായത്താലും , നബി(സ:അ)യുടെ കാലത്ത് ആ ദൈവ വചനം അരുളപ്പെടുവാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അറിയുന്നതിലൂടെയും മാത്രമാണ് മനസ്സിലാക്കേണ്ടത് .
ഈ അടിസ്ഥാനം തന്നെയാണ് പരിശുദ്ധ ഖുര്ആന് ബോധിപ്പിക്കുന്നതും .
‘ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു . ജനങ്ങള്ക്കായി അവതീര്ണ്ണമായത് നീയവര്ക്ക് വിശദീകരിച്ചു കൊടുക്കുവാന്‍ . അങ്ങിനെ ജനങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കട്ടെ’ . വി ; ഖുര്ആന് , 16 : 44
മേല്‍ പ്രസ്താവിച്ച വചനത്തില്‍ വഹിയെക്കുറിച്ച് നാം മനസിലാക്കുവാനായി അല്ലാഹു രണ്ട് മാര്ഗ്ഗങ്ങളെ കുറിച്ച് പറയുന്നു .
ഒന്ന് : നബി(സ:അ)യുടെ വിശദീകരണം
രണ്ട് : നാം ചിന്തിച്ചു മനസ്സിലാക്കേണ്ടത്
നബി(സ:അ)യുടെ വിശദീകരണമെന്നത് , ഒരുവചനത്തിനു നബി(സ:അ) നല്കിയ നേരിട്ടുള്ള വിശദീകരണമാണ്
നാം ചിന്തിച്ചു മനസ്സിലാക്കണം എന്നുപറയുന്നത് പരിശുദ്ധ ഖുര്ആനെയും , നബിമൊഴികളെയും നാം വിശകലനം ചെയ്യുമ്പോള്‍ വി : ഖുര്ആനിലെ ഒരുവചനത്തിന്റെ വിശദീകരണം മറ്റൊരു വചനത്തില്‍ നിന്നും നമുക്ക് ലഭിക്കും . അതുപോലെ ഒരു ഹദീസിന്റെ വിശദീകരണം ഖുര്ആന് വചനങ്ങളില്‍ നിന്നോ , മറ്റു ഹദീസുകളില്‍ നിന്നോ നമുക്ക് ചിന്തിച്ചു മനസ്സിലാക്കുവാന്‍ കഴിയും .
അടിസ്ഥാനപരമായ ഈ രണ്ട് വഴികളെക്കടന്നു മൂന്നാമതൊരു വിശദീകരണത്തിലേക്ക് ചെല്ലുമ്പോള്‍ തീര്ച്ചയായും ആ വിശദീകരണം നമ്മെ വഴികേടിലേക്കോ , ബഹുദൈവ സിദ്ധാന്തത്തിലേക്കോ കൊണ്ടെത്തിക്കും .
സലഫികള്‍ വിശുദ്ധ ഖുര്ആനെയും , നബിചര്യകളെയും മനുഷ്യരുടെതായ സ്വാഭിപ്രായങ്ങളില്‍ നിന്നും ഗ്രഹിക്കേണ്ടതായി വന്ന കാരണത്താല്‍ അവര്‍ പല ഖുര്ആന് വചനങ്ങള്ക്കും , നബിചര്യകള്ക്കും വഴിപിഴച്ചതും , ബഹുദൈവ സിദ്ധാന്തത്തിലേയ്ക്ക് എത്തിച്ചേര്‍ക്കുന്നതുമായ വിശദീകരണങ്ങള്‍ നല്കി വഴികേടില്‍ വീണുപോയിരിക്കുന്നു . ഇതിന് ആധാരമായ ചില തെളിവുകള്‍ നമുക്ക് പരിശോധിക്കാം .
വി : ഖുര്ആന് സഹാബാക്കളെ പിന്പറ്റുവാന് ബോധിപ്പിക്കുന്നുവോ ?
ദൈവ സന്ദേശത്തെ മാത്രമാണ് പരിശുദ്ധ ഖുര്ആന് പിന്പറ്റുവാന് കല്‍പ്പിക്കുന്നത് എന്നതിന് തെളിവായി പല ഖുര്ആന് വചനങ്ങളെയും ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നാം സൂചിപ്പിക്കുകയുണ്ടായി .
എന്നാല് വഴിപിഴച്ച സലഫി സിദ്ധാന്ത വാദികള്‍ വി : ഖുര്ആന് സഹാബാക്കളെ പിന്പറ്റുവാന് പറയുന്നതായും അതിനു ചില ഖുര്ആന് വചനങ്ങളേയും ചൂണ്ടിക്കാണിക്കുന്നു.
വി : ഖുര്ആന് 9 : 100 വചനത്തില്‍ ആദ്യകാല അന്സാരി സഹാബാക്കള്‍ , മുഹാജിര്‍ സഹാബാക്കള്‍ എന്നിവരെക്കുറിച്ച് പറഞ്ഞ ശേഷം ‘വല്ലദീന ഇത്തബഊഹും ബി ഇഹ്സാന്‍’ എന്ന് അല്ലാഹു സൂചിപ്പിച്ചിരിക്കുന്നു .
ഈ വചനത്തില്‍ അടങ്ങിയിട്ടുള്ള ‘ഇത്തബഊ’ എന്ന വാക്കിന് ‘പിന്പറ്റിയവര്’ എന്നാണ് സലഫികള്‍ നല്‍കിയിട്ടുള്ള അര്ത്ഥം .
‘പിന്പറ്റിയവര്‍’ എന്നു അര്ത്ഥം നല്കുന്നതിലൂടെ ഈവചനം സഹാബാക്കളെ പിന്പറ്റുവാന് പറയുന്നതായി സലഫികള്‍ വാദിക്കുന്നു .
‘ഇത്തബഅ’ എന്നവാക്കിന് ‘അവന് പിന്‍പറ്റി’ എന്ന അര്ത്ഥം നല്കുവാന് കഴിയുന്നത് പോലെതന്നെ ‘അവന് പിന്തുടര്ന്നു’ ‘അവന് അടുത്തുവന്നു’ എന്ന അര്ത്ഥങ്ങളും നല്കുവാന് കഴിയും .
അതായത് , ഒരാളുടെ അഭിപ്രായത്തെ പിന്പറ്റുന്നതിന്നു ‘ഇത്തബഅ’ എന്നവാക്ക് ഉപയോഗിക്കുന്നത് പോലെ , മുന്നിലായി ഒരാള് പോവുമ്പോള്‍ അയാള്‍ക്ക് പിന്നിലായി മറ്റൊരാള്‍ പോവുന്നതിനെ സൂചിപ്പിക്കുവാനും ‘ഇത്തബഅ’ എന്ന അറബിവാക്ക് ഉപയോഗപ്പെടുത്താവുന്നതാണ് .
ഇതിനെ താഴെക്കാണിച്ചിരിക്കുന്ന തെളിവുകളില്‍ നിന്നും മനസ്സിലാക്കാം .
അല്ലാഹുവിന്റെ റസൂല്‍ പറയുകയുണ്ടായി ; ആരൊരാള്‍ വിശ്വാസം കൊണ്ടും , നന്മയെ പ്രതീക്ഷിച്ചും ഒരു മുസല്മാന്റെ ജനാസയെ പിന്തുടര്ന്നു ചെല്ലുകയും , അതിനായി നിസ്ക്കരിക്കുകയും , അതിനെ മറവുചെയ്യപ്പെടും വരെ അതിനോടൊപ്പം കഴിയുകയും ചെയ്യുന്നുവോ തീര്ച്ചയായും അവര്‍ രണ്ടു ‘കീരാത്ത്’ നന്മയുമായി തിരിച്ചുപോവുന്നു . ഓരോ ‘കീരാത്തും’ ഉഹദ് മലയോളം വലുതായിരിക്കും . ആരാണോ അതിനായി (പ്രാര്ത്ഥന) നിസ്ക്കരിക്കുക മാത്രം ചെയ്ത് അതിനെ മരവുചെയ്യുന്നതിന്നു മുന്പ് തിരികെ പോവുന്നുവോ അവര്‍ ഒരു ‘കീരാത്ത്’ നന്മയോടുകൂടി തിരിച്ചുപോവുന്നു . നിവേദനം : അബൂ ഹുറൈറ (റ) ; ബുഖാരി : 47
മേല്പ്പറഞ്ഞ ഹദീസില്‍ ‘ജനാസയെ പിന്തുടരുക’ എന്നതിനെ സൂചിപ്പിക്കുവാന്‍ ‘ഇത്തബഅ’ എന്നവാക്കാണ് നല്കിയിരിക്കുന്നത് .
ഇവിടെ ‘ഇത്തബഅ’ എന്നവാക്കിന് ‘ജനാസ(ഭൌതികശരീരം)യെ പിന്പറ്റുക’ എന്ന അര്ത്ഥം നല്കി ഒരാള് ആ ഭൌതികശരീരത്തിന്റെ അഭിപ്രായങ്ങളേയും മാര്ഗ്ഗമായി പിന്പറ്റണമെന്ന് വാദിക്കുകയാണെങ്കില്‍ അതിനെ നാം വിഡ്ഢിത്തമെന്നും , വഴികേടെന്നുമാണ് പറയുക . ജനാസയെന്നാല് ജീവനില്ലാത്ത ഒന്നാണ് . അത് ഒരഭിപ്രായവും പറയുകയില്ല . ആ അവസ്ഥയില്‍ ഇവിടെ ‘ജനാസയെ പിന്പറ്റുക’ എന്നു അര്ത്ഥം നല്കുവാന് കഴിയുകയില്ല . മറിച്ച് , ‘ജനാസയെ പിന്തുടരുക’ , ‘ജനാസയുടെ പിറകെ ചെല്ലുക’ എന്നുള്ള അര്‍ത്ഥങ്ങള്‍ മാത്രമേ നല്കുവാന് കഴിയൂ .
ഇതില്നിന്നും ‘ഇത്തബഅ’ എന്നവാക്കിന് ‘പിന്തുടരുക’ എന്ന അര്ത്ഥവും ഉണ്ടെന്നു നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നു .
നബി(സ:അ) മുന്നില്‍ നടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ താന്‍ അവരെ പിന്തുടര്ന്ന് ചെന്നതിനെക്കുറിച്ച് അബൂ ഹുറൈറ(റ) സൂചിപ്പിക്കുമ്പോള്‍ ‘ഇത്തബഅ തു ന്നബിയ്യ’ ‘ഞാന്‍ നബി(സ:അ)യെ പിന്തുടര്ന്നു ചെന്നു’ എന്നു സൂചിപ്പിച്ചിരിക്കുന്നു . (ബുഖാരി : 155 )
മുഖീറ ബിന്‍ ഷുഅബ (റ) വെള്ളം നിറച്ച തോല്സഞ്ചിയുമായി നബി(സ:അ)യെ പിന്തുടര്ന്നു ചെല്ലുകയുണ്ടായി എന്നു സൂചിപ്പിക്കുവാന്‍ ‘ഫത്തബഅഹുല് മുഖീറ’ ‘മുഖീറ അവരെ പിന്തുടര്ന്നു ചെന്നിരുന്നു’ എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . (ബുഖാരി : 203 )
‘ഇത്തബഅ’ എന്നവാക്കിന് ‘പിറകെ വരിക , പിറകെ ചെല്ലുക’ തുടങ്ങിയ അര്ത്ഥങ്ങളും ഉണ്ടെന്ന് മേല്പ്രസ്താവിച്ച വാചകങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നു .
ഇപ്പോള്‍ അദ്ധ്യായം 9 : 100 വചനത്തിന് ആദ്യകാല സഹാബാക്കളെ പിന്തുടര്ന്നവര് എന്ന് അര്ത്ഥം നല്കുന്നതാണോ ശരി ? , അതോ ആദ്യകാല സഹാബാക്കളുടെ അഭിപ്രായങ്ങളെ മാര്ഗ്ഗമായി പിന്പറ്റിയവര്കള് എന്നു അര്ത്ഥം നല്കുന്നതാണോ ശരി ? . അതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം .
വഴിപിഴച്ച സലഫികള്‍ ചെയ്യുന്നതുപോലെ ‘ആദ്യകാല സഹാബാക്കളെ മാര്ഗ്ഗമായി പിന്പറ്റിയവര്’ എന്ന് അര്ത്ഥം നല്കിയാല് അത് ബഹുദൈവ സിദ്ധാന്തത്തിലേക്ക് കൊണ്ടെത്തിക്കും .
എന്തുകൊണ്ടെന്നാല്‍ , വഹിയല്ലാതെ മറ്റൊന്നിനേയും പിന്പറ്റുവാന് പാടില്ല എന്ന വിശുദ്ധ ഖുര്ആനിലെ പല വചനങ്ങളേയും നാം ചൂണ്ടിക്കാണിക്കുകയുണ്ടായി .
‘നിങ്ങളുടെ നാഥനില്നിന്ന് നിങ്ങള്ക്ക് ഇറക്കിയതിനെ പിന്പറ്റുക ! അവനെ കൂടാതെ (മറ്റുരക്ഷകരെ)പിന്പറ്റരുത് നിങ്ങള്‍ വളരെ കുറച്ചേ ആലോചിച്ചറിയുന്നുള്ളൂ . (വി: ഖുര്ആന്‍ : 7 : 3 )
അല്ലാഹുവല്ലാത്ത മറ്റാരുടെ അഭിപ്രായങ്ങളേയും പിന്പറ്റുവാന് പാടില്ല എന്നു വി : ഖുര്ആന് 7 : 3 വചനം വളരെ വ്യക്തമായി നിര്ദ്ദേശിച്ചിരിക്കുന്നു .
മാര്ഗ്ഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അല്ലാഹു അല്ലാത്തവരുടെ അഭിപ്രായങ്ങളെ പിന്പറ്റുന്നത് ശിര്ക്കാണ് എന്നു മേല്പ്രസ്താവിച്ച ഖുര്ആന് വചനത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും .
എന്തുകൊണ്ടെന്നാല്‍ , അള്ളാഹു തന്റെ വഹിയെ മാത്രമാണ് പിന്പറ്റേണ്ടത് എന്നും , മറ്റാരുടെ അഭിപ്രായങ്ങളേയും പിന്പറ്റുവാന് പാടില്ല എന്ന് കല്പ്പിച്ച ശേഷവും നാം അല്ലാഹുവല്ലാത്ത മനുഷ്യരുടെ അഭിപ്രായങ്ങളെ പിന്‍പറ്റുകയാണെങ്കില്‍ തീര്ച്ചയായും അത് ശിര്ക്ക് തന്നെയാണ് .
ഇതിനെക്കുറിച്ച് പരിശുദ്ധ ഖുര്ആന് മറ്റൊരു വചനത്തിലൂടെ വ്യക്തമാക്കിത്തരുന്നു .
‘ആര് അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ അവര്‍ തന്നെയാണ് അവിശ്വാസികള്‍’ വി : ഖുര്ആന്‍ , 5 : 44
മാര്ഗ്ഗ വിഷയങ്ങളില്‍ അല്ലാഹുവിന്റെ കല്പ്പനകളെ മാത്രമാണ് പിന്പറ്റേണ്ടതെന്നും , അല്ലാഹുവല്ലാത്ത മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാര്ഗ്ഗമായി അംഗീകരിക്കുന്നത് ഷിര്ക്കാനെന്നും ഖുര്ആന് വചനങ്ങളില്‍ നിന്നും നമുക്ക് വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയുന്നു .
9 : 100 വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘ഇത്തബഅ’ എന്നവാക്കിന് സലഫികള്‍ അര്ത്ഥം കല്പ്പിക്കുന്നതുപോലെ ‘സഹാബാക്കളെ പിന്പറ്റുക’ എന്നാണ് അര്ത്ഥമാണ് നല്കുന്നതെങ്കില് ഖുര്ആന് വചനങ്ങള്‍ക്ക് തന്നെ അത് നേര് വിരുദ്ധമായിത്തീരുന്നു .
7 : 3 വചനം ദൈവസന്ദേശത്തെ മാത്രമാണ് മാര്ഗ്ഗമായി പിന്പറ്റേണ്ടതെന്ന് ബോധിപ്പിക്കുന്നു .
ഇതിനു നേര്വിരുദ്ധമായി 9 : 100 വചനം സഹാബാക്കളുടെ അഭിപ്രായങ്ങളേയും മാര്ഗ്ഗമായി പിന്പറ്റാം എന്ന അഭിപ്രായത്തെ ന്യായീകരിക്കുന്നു .
7 : 3 വചനത്തിന്റെ അടിസ്ഥാനത്തില് അല്ലാഹു അല്ലാത്തവരുടെ അഭിപ്രായങ്ങളെ മാര്ഗ്ഗമാക്കുന്നത് ശിര്ക്ക് .
9 : 100 വചനത്തിന്റെ അടിസ്ഥാനത്തില് സഹാബാക്കളുടെ അഭിപ്രായങ്ങളെയും മാര്ഗ്ഗമായി അംഗീകരിക്കാം . അത് ദൈവനിഷേധമല്ല എന്ന അഭിപ്രായത്തിലേക്ക് വന്നുചേരുന്നു .
സലഫുകള്‍ നല്കുന്ന അര്ത്ഥം ദൈവനിഷേധത്തിലേക്ക് കൊണ്ടുപോയി ചേര്ക്കുന്നു എന്നു വളരെ വ്യക്തമായി മനസ്സിലാവുന്നു .
എങ്കില് 9 : 100 വചനത്തില്‍ അടങ്ങിയിട്ടുള്ള ‘ഇത്തബിഊ’ എന്നവാക്കിന്റെ ശരിയായ വിശദീകരണം എന്താണെന്ന് നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട് .
സഹാബാക്കളിലെ രണ്ടു വിഭാഗങ്ങള്
സത്യമാര്ഗ്ഗത്തിലേക്ക് ആദ്യം മുന്നോട്ടുവന്ന മുഹാജിരുകളിലും , അന്സാറുകളിലും സല്ക്കര്മ്മങ്ങളിലൂടെ അവരെ പിന്തുടരുന്നവരിലും അല്ലാഹു സംതൃപ്തനായിരിക്കുന്നു . അവര്‍ അവനിലും സംതൃപ്തരാണ് . അവന് അവര്‍ക്കായി താഴ്ഭാഗത്തുകൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ ഒരുക്കി വെച്ചിട്ടുണ്ട് . അവരവിടെ സ്ഥിരവാസികളായിരിക്കും . അതിമഹത്തായ വിജയം അതുതന്നെ . വി : ഖുര്ആന് , 9 : 100
ഈ വചനത്തില്‍ അടങ്ങിയിട്ടുള്ള ‘ഇത്തബിഊ’ എന്ന വാക്കിന്റെ ശരിയായ അര്ത്ഥം ‘പിന്തുടര്ന്നവര്’ എന്നതു തന്നെയാണ് . ഇത് സഹാബാക്കളില്‍ കാലത്താല്‍ മുന്പ് ഉള്ളതും ,പിന്നീടുള്ളതുമായ രണ്ട് വിഭാഗക്കാരെ കുറിച്ച് സൂചിപ്പിക്കുന്നു . ഇതിനുള്ള തെളിവുകള്‍ നമുക്ക് പരിശോധിക്കാം .
വിശുദ്ധ ഖുര്ആന് നബി സഹാബാക്കളെ ആദ്യകാലത്തുള്ളവരെന്നും , പിന്നീടുവന്ന സഹാബാക്കളെന്നും രണ്ട് വിഭാഗമായി തരംതിരിക്കുന്നു .
ആദ്യവിഭാഗക്കാര്‍ : ഇസ്ലാമിന്റെ ആരംഭകാലത്ത് തന്നെ ഇസ്ലാമിനെ അംഗീകരിച്ച് , ഹിജ്റത്ത് ചെയ്ത് , യുദ്ധങ്ങളില്‍ പങ്കെടുത്ത മുഹാജിര്‍ സഹാബാക്കളും , ഇസ്ലാമിനെ അംഗീകരിച്ചും , ഹിജ്റത്ത് ചെയ്ത് വന്നവര്ക്ക് അഭയം നല്കി യുദ്ധങ്ങളിലും പങ്കെടുത്തിരുന്ന അന്സാരി സഹാബാക്കളും .
രണ്ടാമത്തെ വിഭാഗക്കാര്‍ : മക്കാ വിജയത്തിനുശേഷം ഇസ്ലാം മാര്ഗ്ഗം സ്വീകരിച്ച് , ഹിജ്റത്ത് ചെയ്ത് യുദ്ധങ്ങളിലും പങ്കെടുത്തിരുന്ന സഹാബാക്കള്‍ .
ഇങ്ങിനെ സഹാബാക്കളെ രണ്ടുവിഭാഗമായി വി : ഖുര്ആന് പലവചനങ്ങളിലും സൂചിപ്പിക്കുന്നു . അതിനു തെളിവ് തന്നെയാണ് താഴെക്കാണുന്ന വചനങ്ങള്‍ .
‘നിങ്ങളില്‍ (മക്കാ)വിജയത്തിനു മുന്പേ ചിലവഴിക്കുകയും സമരം നടത്തുകയും ചെയ്തവര്ക്ക് (നിങ്ങളില്‍ ആരും)സമന്മാര് ആവുകയില്ല . (വിജയത്തിനു)ശേഷം ചിലവഴിച്ച് സമരം ചെയ്തവരെക്കാള്‍ അവര്ക്ക് മഹത്തായ പദവിയുണ്ട് . എല്ലാവര്ക്കും ഏറ്റവും ഉത്തമമായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു . നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു’. വി : ഖു , 57 : 10
മേല്പ്രസ്താവിച്ച വചനത്തില്‍ മക്കാവിജയത്തിനു ശേഷം ഇസ്ലാം മാര്ഗ്ഗം സ്വീകരിച്ച് യുദ്ധംചെയ്ത സഹാബാക്കളെക്കാളും മക്കാവിജയത്തിനു മുന്പ് ഇസ്ലാം സ്വീകരിച്ച് യുദ്ധംചെയ്ത സഹാബാക്കളെ അല്ലാഹു മഹത്വവല്ക്കരിച്ചു പറയുന്നു .
ഇസ്ലാമിനെ അംഗീകരിക്കുന്നതും , അതിനുവേണ്ടി യുദ്ധംചെയ്യുന്നതും സല്ക്കര്മ്മങ്ങള്‍ തന്നെയാണ് . എന്നാലും , കഷ്ടതകള്‍ നിറഞ്ഞ ഒരുകാലഘട്ടത്തില്‍ ഇസ്ലാമിലേക്ക് കടന്നുവന്ന് മാര്ഗ്ഗത്തിനായി യുദ്ധങ്ങളിലും പങ്കെടുത്തവര്‍ കൂടുതല്‍ എതിര്‍പ്പുകള്‍ ഇല്ലാത്ത പില്ക്കാലത്ത് ഇസ്ലാം സ്വീകരിച്ച് യുദ്ധം ചെയ്തവരെക്കാളും വളരെ ശ്രേഷ്ടരാണെന്നു ഈ വചനം ഉല്ബോധിപ്പിക്കുന്നു .
ഇതില്നിന്നും വി : ഖുര്ആന് സഹാബാക്കളെ ആദ്യകാല സഹാബാക്കള്‍ , പില്ക്കാല സഹാബാക്കള്‍ എന്ന് രണ്ടുവിഭാഗമായി തരംതിരിക്കുന്നു എന്ന് നമുക്ക് വളരെവ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയുന്നു .
മറ്റൊരു വചനവും ഇതിനെക്കുറിച്ച് നമുക്ക് വിശദമാക്കിത്തരുന്നു . ‘തങ്ങളുടെ വീടുകളില്നിന്നും , സമ്പത്തുകളില്‍ നിന്നും പുറംതള്ളപ്പെട്ടു പാലായനം ചെയ്തുവന്ന പാവങ്ങള്ക്കും ഉള്ളതാണ് യുദ്ധമുതല്‍ . അല്ലാഹുവിന്റെ പ്രീതിയും , ഔദാര്യവും തേടുന്നവരാണവര്‍ . അല്ലാഹുവിനേയും , അവന്റെ ദൂതനേയും സഹായിക്കുന്നവരും . അവര്തന്നെയാണ് സത്യസന്ധര്‍’ . വി : ഖുര്ആന്‍ , 59 : 8
അവരെത്തും മുന്പേ സത്യവിശ്വാസം സ്വീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തവര്ക്കുമുള്ളതാണ് ആ യുദ്ധമുതല്‍ . ഹിജ്റത്ത് ചെയ്ത് തങ്ങളുടെ പക്കല്‍ വന്നവരെ അവര്‍ സ്നേഹിക്കുന്നു . അവര്ക്ക് നല്കപ്പെടുന്നതിനെ കുറിച്ച് അവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല . തങ്ങള്‍ അത്യാവശ്യക്കാരാണെങ്കില്‍ പോലും തങ്ങളേക്കാള്‍ അവര്ക്ക് മുന്ഗണന നല്കുന്നു . സ്വമനസ്സിന്റെ പിശുക്കില്നിന്നു മോചിതരായവര്‍ ആരോ , അവര്തന്നെയാണ് വിജയം വരിച്ചവര്‍ . വി : ഖുര്ആന്‍ , 59 : 9
അവര്ക്ക് ശേഷം വന്നവര്‍ “ഞങ്ങളുടെ നാഥാ ! ഞങ്ങള്ക്കും ഞങ്ങള്ക്ക് മുമ്പേ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്ക്കും നീ പൊരുത്തുതരേണമേ ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ , ഞങ്ങളുടെ നാഥാ ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ” . വി : ഖു , 59 :
10
അദ്ധ്യായം 59 ലെ 8 , 9 , 10 എന്നീ മൂന്നു വചനങ്ങളേയും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ സഹാബാക്കളെ രണ്ടുവിഭാഗമായി വി : ഖുര്ആന് തരംതിരിച്ചു പറയുന്നതായി നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും .
59 : 8 മത്തെ വചനം ആരംഭകാലത്ത് ഇസ്ലാമിനെ അംഗീകരിച്ച് , തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം ത്യജിച്ച് മദീനയിലേക്ക് പാലായനംചെയ്ത മുഹാജിറുകളെ കുറിച്ചുപറയുന്നു .
59 : 9 മത്തെ വചനം സ്വദേശമായ മദീനയില്‍ ജീവിച്ച് ഇസ്ലാം സ്വീകരിച്ച് , ഹിജ്റത്ത് ചെയ്തുവന്ന മുഹാജിറുകള്ക്ക് അഭയംനല്കിയ അന്സാരി സഹാബാക്കളെ കുറിച്ച് പറയുന്നു .
59 : 10 മത്തെ വചനം പില്ക്കാലത്ത് ഇസ്ലാം സ്വീകരിച്ച സഹാബാക്കളെ കുറിച്ച് പറയുന്നു . ‘അവര്ക്കുശേഷം വന്നവര്‍’ എന്നു അല്ലാഹു സൂചിപ്പിക്കുന്നതില്‍ നിന്നും നമുക്കത് മനസ്സിലാക്കുവാന്‍ കഴിയുന്നു .
മേല്പ്രസ്താവിച്ച വചനങ്ങളില്നിന്നും ആരംഭകാലത്തുള്ളവര് എന്നും , പില്ക്കാലത്ത് വന്നവരെന്നും സഹാബാക്കളെ വി : ഖുര്ആന് രണ്ടുവിഭാഗങ്ങളായി തരംതിരിക്കുന്നതായി നമുക്ക് മനസ്സിലാക്കാം .
താഴെക്കാണുന്ന വചനങ്ങളും സഹാബാക്കളെ ആരംഭകാലത്ത് ഉള്ളവരെന്നും പില്ക്കാലത്ത് വന്നവരെന്നും രണ്ടു വിഭാഗമായി തിരിക്കുന്നു .
‘വിശ്വാസികളും , പാലായനം ചെയ്ത് ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുകയും ചെയ്തവരാണ് യഥാര്ത്ത വിശ്വാസികള്‍ . അവര്ക്ക് അഭയംനല്കി അവരെ സഹായിക്കുകയും ചെയ്തവരും . അവര്ക്ക് പാപമോചനവും മാന്യമായ ജീവിതവിഭവങ്ങളുമുണ്ട്’ . വി : ഖു , 8 : 74
ഇതിനുശേഷം സത്യവിശ്വാസം സ്വീകരിച്ച് സ്വദേശം വെടിഞ്ഞ് നിങ്ങളോട് ചേര്ന്ന് ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തവരും നിങ്ങളെ ചേര്ന്നവരാണ് . ദൈവനിയമമനുസരിച്ച് രക്തബന്ധമുള്ളവര്‍ അന്യോന്യം കൂടുതല്‍ അടുത്തവരാണ് . അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും നന്നായറിയുന്നവനാണ് . വി : ഖുര്ആന് , 8 : 75
8 : 74 വചനം ആരംഭകാല മുഹാജിര്‍ , അന്സാരി സഹാബാക്കളെ കുറിച്ച് പറയുമ്പോള്‍ വചനം 8 :
75 പില്ക്കാല സഹാബാക്കളെ കുറിച്ച് പറയുന്നു .
8 : 74 വചനത്തില്‍ ആരംഭകാല സഹാബാക്കള്‍ ചെയ്ത മഹത്തായ സല്ക്കര്മ്മങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു .
വിശ്വാസം കൊണ്ട് , ഹിജ്റത്ത് ചെയ്ത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധംചെയ്യുന്നതും , അതുപോലെ അവരുടെ സംരക്ഷണം ഏറ്റെടുക്കല്‍ പോലുള്ളവ തന്നെയാണ് ആ സല്ക്കര്മ്മങ്ങള്‍ .
പില്ക്കാല സഹാബാക്കള്‍ ചെയ്ത സല്ക്കര്മ്മങ്ങളും വിശ്വാസംകൊണ്ട് , ഹിജ്റത്ത് ചെയ്ത് യുദ്ധം ചെയ്തത് തന്നെയാണെന്ന്
8 : 75 വചനം സൂചിപ്പിക്കുന്നു .
അതായത് , ആരംഭകാല സഹാബാക്കളെ തുടര്ന്ന് പിന്നീടുവന്ന പില്ക്കാല സഹാബാക്കളും അവരെപ്പോലെ വിശ്വാസം കൊണ്ട് , ഹിജ്റത്ത് ചെയ്ത് ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തിരുന്നു എന്ന് മേല്പ്രസ്താവിച്ച വചനങ്ങളില്‍ നിന്നും നമുക്ക് വ്യക്തമായി മനസ്സിലാക്കാം .
ഈ രണ്ടു വിഭാഗക്കാരെ കുറിച്ച് തന്നെയാണ് 9 : 100 വചനവും നമ്മെ ബോധിപ്പിക്കുന്നത് .
“ആദ്യം മുന്നോട്ടുവന്ന മുഹാജിരുകളിലും , അന്സാറുകളിലും സല്ക്കര്മ്മങ്ങളില് അവരെ പിന്തുടര്ന്നവരിലും അല്ലാഹു സംതൃപ്തനായിരിക്കുന്നു . അവര്‍ അവനിലും സംതൃപ്തരാണ് അവന് അവര്‍ക്കായി താഴ്വാരത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗീയാരാമങ്ങള്‍ ഒരുക്കി വെച്ചിട്ടുണ്ട് . അവരവിടെ സ്ഥിരവാസികളായിരിക്കും . അതുതന്നെയാണ് മഹത്തായ വിജയവും” . വി : ഖുര്ആന്‍ , 9 : 100
ഹിജ്റത്ത് ചെയ്ത ആരംഭകാല സഹാബാക്കള്‍ , അവര്ക്ക് അഭയംനല്കിയ അന്സാരി സഹാബാക്കള്‍ , അതുപോലെ ആരംഭകാല സഹാബാക്കളെ പോലെതന്നെ വിശ്വസിക്കുക , ഹിജ്റത്ത് ചെയ്യുക , അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധംചെയ്യുക തുടങ്ങിയ സല്ക്കര്മ്മങ്ങളില് അവരെ പിന്തുടര്ന്ന പില്ക്കാല സഹാബാക്കള്‍ എന്നീ ഇരുവിഭാഗക്കാര്ക്കും അല്ലാഹു സ്വര്ഗ്ഗം വാഗ്ദാനം ചെയ്തിരിക്കുന്നു എന്നതുതന്നെയാണ് മുകളില്‍ കാണിച്ചിട്ടുള്ള വചനത്തിന്റെ വിശദീകരണം .
മേല്പ്രസ്താവിച്ച വചനം സഹാബാക്കളുടെ അഭിപ്രായങ്ങളെ മാര്ഗ്ഗമായി പിന്പറ്റുവാന് പറയുന്നില്ല . മറിച്ച് , സഹാബാക്കളില്‍ ഇരുവിഭാഗക്കാരുടെ ത്യാഗത്താല്‍ അല്ലാഹു അവര്ക്ക് നല്കിയ സൌഭാഗ്യങ്ങളെ കുറിച്ച് പറയുന്നു .
എന്നാല്‍ , വഴിപിഴച്ച സലഫികളോ ഈ വചനത്തിന് തെറ്റായ വ്യാഖ്യാനം നല്കി മനുഷ്യരുടെ അഭിപ്രായങ്ങളെ മാര്ഗ്ഗമായി കല്പ്പിക്കുന്ന ബഹുദൈവ സിദ്ധാന്തത്തിലേക്ക് ജനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നു .
നബി(സ:അ) സഹാബാക്കളെ പിന്പറ്റിയിരുന്നുവോ ?
ദൈവ സന്ദേശങ്ങളെ പ്രാവര്ത്തികമാക്കുന്ന കാര്യത്തില്‍ നബി(സ:അ) തന്നെയാണ് ആദ്യസ്ഥാനത്ത് നില്ക്കുന്നത് . നബി(സ:അ) മാര്ഗ്ഗദര്ശനം നല്കാത്ത ഒന്നുംതന്നെ ഇസ്ലാമായി അംഗീകരിക്കപ്പെടുകയില്ല .
നവ സലഫികളുടെ വാദത്തിന്റെ അടിസ്ഥാനത്തില് 9 :
100 വചനം സഹാബാക്കളുടെ അഭിപ്രായങ്ങളെ മാര്ഗ്ഗമായി പിന്പറ്റുവാന് പറയുന്നുവെങ്കില്‍ നബി(സ:അ) തന്നെയാണ് ആദ്യമായി അതിനെ പ്രാവര്ത്തികമാക്കി കാണിച്ചുതന്നിട്ടുണ്ടാവുക .
വഹിയുടെ അനുവാദമില്ലാതെ ഏതെങ്കിലും ഒരു സഹാബിയുടെ അഭിപ്രായത്തെ നബി(സ:അ) മാര്ഗ്ഗമായി കല്പ്പിച്ചിരുന്നുവോ ? . അതിനു സലഫികള്ക്ക് ഏതെങ്കിലും ഒരു തെളിവെങ്കിലും നല്കുവാന് കഴിയുമോ ? .
അങ്ങിനെ ഒരാള്‍ക്ക് വാദിക്കുവാന്‍ കഴിയുമെങ്കില്‍ അവര്തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ പേരില്‍ കെട്ടിച്ചമച്ച കൊടുംപാപി .
സലഫികള്‍ നല്‍കിയിട്ടുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തില് നബി(സ:അ)യും സഹാബാക്കളുടെ അഭിപ്രായങ്ങളെ മാര്ഗ്ഗമായി പിന്പറ്റിയിരുന്നു എന്ന വഴികെട്ട ഒരഭിപ്രായം വന്നുചേരുന്നു .
അല്ലാഹുവിന്റെ റസൂലിനെ തരംതാഴ്ത്തി സഹാബാക്കളെ നബി(സ:അ)യെക്കാളും മഹത്വവല്ക്കരിക്കുന്ന ഒരവസ്ഥ ഇതിനാല്‍ വന്നുചേരുന്നു .
ഇതില്നിന്നും ഈ വചനം സഹാബാക്കളെ പിന്പറ്റുവാന് പറയുന്നു എന്നവാദം ഏറ്റവുംവലിയ അബദ്ധമാണെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം .
പിതാവിന്റെ അഭിപ്രായങ്ങളെ മാര്ഗ്ഗമായി പിന്പറ്റുവാന് കഴിയുമോ ?
‘സത്യവിശ്വാസം സ്വീകരിച്ചവരേയും , സത്യവിശ്വാസം സ്വീകരിക്കുന്നതില്‍ അവരെ പിന്പറ്റിയ അവരുടെ സന്താനങ്ങളേയും നാം ഒരുമിച്ചുചേര്ക്കും . അവരുടെ കര്മ്മ ഫലങ്ങളില്‍ നാമൊരുകുറവും വരുത്തുകയില്ല . ഓരോ മനുഷ്യനും താന്‍ സമ്പാതിച്ചതിന്നു അര്ഹനായിരിക്കും . വി : ഖുര്ആന്‍ , 52 : 21
9 : 100 വചനത്തെ വഴിപിഴച്ച സലഫികള്‍ മനസ്സിലാക്കിയിട്ടുള്ളത് പോലെ ഈ വചനത്തേയും മനസ്സിലാക്കുകയാണെങ്കില്‍ ഓരോരുത്തരും തങ്ങളുടെ മുഅമിനുകളായ മാതാപിതാക്കളെ പിന്പറ്റാം എന്ന അഭിപ്രായം ഉണ്ടാവുന്നു . അതായത് സഹാബാക്കളെ പിന്പറ്റുന്നത് മാത്രമല്ലാതെ , തങ്ങളുടെ മാതാപിതാക്കള്‍ ഏതൊന്നിനെ മാര്ഗ്ഗമെന്ന് അനുഷ്ടിച്ചുവന്നുവോ അതിനെത്തന്നെ നാമും പിന്പറ്റണം എന്ന അഭിപ്രായം വന്നുചേരുന്നു .
മാതാപിതാക്കളും നേരായ സിദ്ധാന്തത്തില്‍ വിശ്വസിച്ച് അതുപോലെ അവര്ക്കുശേഷം വന്ന സന്തതികളും സത്യമാര്‍ഗ്ഗത്തില്‍ ആയിരുന്നാല്‍ അവരുടെ പ്രതിഫലങ്ങള്‍ ഒട്ടും കുറവില്ലാതെ അവര്ക്ക് നല്കപ്പെടും എന്നതുതന്നെയാണ് ഇതിന്റെ ശരിയായ വിശദീകരണം .
മാതാപിതാക്കളുടെ നടപടികളെ എല്ലാംതന്നെ അങ്ങിനെതന്നെ മാര്ഗ്ഗമായി പിന്പറ്റണം എന്നതല്ല ഇതിന്റെ അര്ത്ഥമെന്ന് ഇവര്തന്നെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട് .
ഒരേപോലുള്ള ഈ രണ്ട് വചനങ്ങള്ക്കും വ്യത്യസ്തമായ വിശദീകരണങ്ങള്‍ നല്കുന്നതില്നിന്നും അവരുടെ വാദം തെറ്റാണെന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാം .
അവലംബം : തമിഴ്നാട് തൌഹീദ് ജമാഅത്തിന്റെ ‘ഏകത്വം’ തമിഴ് മാസികയില്നിന്ന്
No comments:
Post a Comment