Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Saturday, 21 March 2015

2 : 102 വചനം നല്‍കുന്ന സന്ദേശം എന്താണ് ?

2 : 102 വചനം നല്‍കുന്ന സന്ദേശം എന്താണ് ?
بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

    സിഹ്റ് (ദുര്‍മന്ത്രവാദം )ലൂടെ ചില കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന്‍ അഭിപ്രായപ്പെടുന്നവര്‍ വി : ഖുര്‍ആനിലെ 2 : 102 വചനത്തെ ആധാരമാക്കി സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയുമെന്ന് ഈ വചനം പറയുന്നതായി വാദിക്കുന്നു .
        ഈ വചനം പറയുന്നത് എന്താണ് ? എന്നതിനെ , എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് ?. ഈ വചനം സിഹ്റിന് ശക്തിയുണ്ടെന്നു പറയുന്നുവോ ? അതോ , മറിച്ചാണോ പറയുന്നത് എന്നതിനെക്കുറിച്ച് നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട് .
        ഇതിന്റെ ശരിയായ അര്‍ത്ഥത്തെ മനസ്സിലാക്കുന്നതിനു മുമ്പ് 2 : 102 വചനത്തിന് ശൈഖ് മുഹമ്മദ്‌ കാരകുന്ന് , ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എന്നിവര്‍ നല്‍കിയിട്ടുള്ള പരിഭാഷകളെ താഴെ കൊടുത്തിരിക്കുന്നു .
                              ശൈഖ് മുഹമ്മദ്‌ കാരകുന്നിന്റെ പരിഭാഷ
        "സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള്‍ പറഞ്ഞു പറത്തിയതൊക്കെയും അവര്‍ പിന്‍ പറ്റി . യഥാര്‍ത്ഥത്തില്‍ സുലൈമാന്‍ സത്യനിഷേധി ആയിട്ടില്ല . സത്യനിഷേധികളായത് ആ പിശാചുക്കളാണ് . അവര്‍ ജനങ്ങള്‍ക്ക്‌ മാരണം പഠിപ്പിക്കുകയായിരുന്നു . ബാബിലോണിയയിലെ ഹാറൂത് മാറൂത് എന്നീ മലക്കുകള്‍ക്ക് ഇറക്കികൊടുത്തതിനെയും അവര്‍ പിന്‍പറ്റി . അവരിരുവരും അതാരേയും പഠിപ്പിചിരുന്നില്ല . 'ഞങ്ങളൊരു പരീക്ഷണം , അതിനാല്‍ നീ സത്യനിഷേധിയാകരുത് ' എന്ന് അറിയിച്ചു കൊണ്ടല്ലാതെ . അങ്ങിനെ ജനം അവരിരുവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു . എന്നാല്‍ അള്ളാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് അതുപയോഗിച്ച് ആരേയും ദ്രോഹിക്കാനാവില്ല . തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത് . ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ നന്നായറിയാം . അവര്‍ സ്വന്തത്തെ വിറ്റു വാങ്ങിയത് എത്ര ചീത്ത ! അവരതറിഞ്ഞിരുന്നെങ്കില്‍ !" .
                                                                                             വി : ഖുര്‍ആന്‍ ; 2 : 102
          ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി , കുഞ്ഞിമുഹമ്മദ് പറപ്പൂര് എന്നിവരുടെ പരിഭാഷ
        "സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞു പരത്തി കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു .സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല . എന്നാല്‍ ജനങ്ങള്‍ക്ക്‌ മാന്ത്രികവിദ്യ പഠിപ്പിച്ചു കൊടുത്തുകൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പ്പെട്ടത് . ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ട് മാലാഖമാര്‍ക്ക് ലഭിച്ചതിനേയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കി കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു ). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക്‌ പഠിപ്പിക്കുമ്പോഴും , ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു . അതിനാല്‍ (ഇതുപയോഗിച്ച് ) ദൈവ നിഷേധത്തില്‍ ഏര്‍പ്പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല . അങ്ങിനെ അവരില്‍നിന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ചുകൊണ്ടിരുന്നു . എന്നാല്‍ അള്ളാഹുവിന്റെ അനുമതികൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യുവാന്‍ അവര്‍ക്ക് കഴിയില്ല . അവര്‍ക്കുതന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത് . അവര്‍ (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചു കഴിഞ്ഞിട്ടുണ്ട് . അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്തതന്നെ . അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ ! .                                                                                                                                      വി : ഖുര്‍ആന്‍  ; 2 : 102
        ഈ രണ്ട് പരിഭാഷകളിലും അടിവരയിട്ട് കാണിച്ചിട്ടുള്ള വാക്കുകളെ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് നമ്മള്‍ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടത് .
        ഈ രണ്ടു പരിഭാഷകളിലും പറഞ്ഞിട്ടുള്ളത് എന്താണ് ?.
        രണ്ടു മലക്കുകള്‍ ജനങ്ങള്‍ക്ക്‌ സിഹ്റ് (ആഭിചാരം) പഠിപ്പിച്ചു കൊടുക്കുവാനായി വന്നു .
        അങ്ങിനെ പഠിപ്പിച്ചു കൊടുക്കുമ്പോള്‍ നിങ്ങള്‍ സിഹ്റ് പഠിക്കരുത് ! അങ്ങിനെ പഠിക്കുകയാണെങ്കില്‍ അത് ദൈവ നിഷേധമായിരിക്കും എന്ന് പറയാതെ അവര്‍ ആര്‍ക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല .
        ഈവിധം അവര്‍ മുന്നറിയിപ്പ് നല്‍കിയ ശേഷവും സിഹ്റ് അഭ്യസിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ അവരില്‍നിന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കുന്ന വിദ്യയെ പഠിക്കുകയുണ്ടായി .
        മുകളില്‍ കണ്ട രണ്ടു പരിഭാഷകളിലും സിഹ്റ് പഠിക്കുവാന്‍ ആഗ്രഹിച്ചവര്‍ സിഹ്റിന്റെ ഒരു വിഭാഗമായ ഭാര്യക്കും ഭര്‍ത്താവിന്നും ഇടയില്‍ പിളര്‍പ്പുണ്ടാക്കുന്നതിനെ പഠിക്കുകയുണ്ടായി എന്ന അര്‍ത്ഥം കിട്ടുന്നു .
        സിഹ്റിനാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കുവാന്‍ കഴിയും എന്നതിന് ഇതു തന്നെയാണ് തെളിവ് എന്നിവര്‍ പറയുന്നു .
        സിഹ്റിന് ശക്തിയുണ്ടെന്നു വി : ഖുര്‍ആന്‍ തന്നെ പറയുന്നതുകൊണ്ട് ഞങ്ങള്‍ അതിനെ വിശ്വസിക്കുന്നു എന്നവര്‍ പറയുന്നു .
        ഇങ്ങിനെ പരിഭാഷപ്പെടുത്തുന്നതിന് വ്യാകരണപരമായി സാധ്യതയുണ്ട് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല . ഇങ്ങിനെയല്ലാതെ മറ്റൊരു വിധത്തില്‍ അര്‍ത്ഥം നല്‍കുവാനും വ്യാകരണപരമായി സാധ്യതയുണ്ടു എന്നുകൂടി മനസ്സിലാക്കണം .
        രണ്ടുവിധത്തില്‍ വ്യാകരണപരമായി പരിഭാഷപ്പെടുത്തുവാന്‍ സാധ്യതയുണ്ട് എന്ന കാരണത്താല്‍ നമുക്കിഷ്ടമുള്ള ഒരു മാര്‍ഗ്ഗത്തെ തിരഞ്ഞെടുക്കുവാന്‍ കഴിയുകയില്ല . രണ്ടുവിധത്തിലുള്ള പരിഭാഷകളില്‍ ഒന്ന് ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരായും , മറ്റൊരു പരിഭാഷ ഇസ്ലാമിന്റെ മൂലസിദ്ധാന്തങ്ങള്‍ക്ക് എതിരല്ലാത്ത വിധത്തിലുമാണ് കാണുന്നതെങ്കില്‍ ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് മാറ്റമല്ലാത്ത പരിഭാഷയെ തന്നെയാണ് നാം അംഗീകരിക്കേണ്ടത് .
        മുകളില്‍ കൊടുത്തിട്ടുള്ള രണ്ടു പരിഭാഷകളും വ്യാകരണപരമായി ശരിയാണെങ്കിലും ഇസ്ലാമിന്റെ മൂലസിദ്ധാന്തങ്ങളെ തകര്‍ക്കുന്ന വിധത്തിലാണ് നിലകൊള്ളുന്നത് .
        സിഹ്റിലൂടെ ഭാര്യാഭാര്‍ത്താക്കന്മാരെ തമ്മില്‍ വേര്പെടുത്താം എന്ന അഭിപ്രായമാണ് മുകളില്‍ കണ്ട പരിഭാഷകളില്‍ നിന്നും നമുക്ക് കിട്ടുന്നത് .
        ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പരദൂഷണം പറഞ്ഞ് വഴക്കുണ്ടാക്കി അവരെ തമ്മില്‍ തെറ്റിക്കുന്നത് പാപമായ പ്രവര്‍ത്തിയാണ് . സിഹ്റിലൂടെ ഇത് ചെയ്യുവാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ സിഹ്റ് ചെയ്യുന്നവന്‍ അള്ളാഹുവിനെ പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവനാണ്‌ എന്നായിതീരുന്നു .
        ഭാര്യാ , ഭര്‍ത്താവ് രണ്ടുപേരെയും മന്ത്രവാദത്തിലൂടെ വേര്‍പെടുത്തുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് ദൈവ നിഷേധമായിതീരും . ഇക്കാരണം കൊണ്ട് ഈ പരിഭാഷ തെറ്റാണെന്ന് വരുന്നു .
        സിഹ്റിനാല്‍ സത്യത്തില്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്നാണെങ്കില്‍ വി :ഖുര്‍ആനിലെ 10 : 77 വചനത്തിന് ഇത് വിരുദ്ധമായിരിക്കുന്നു . മൂസാനബി അത്ഭുതങ്ങള്‍ ചെയ്തുകാണിച്ചപ്പോള്‍ അതിനെ സിഹ്റെന്നു സത്യനിഷേധികള്‍ പറയുകയുണ്ടായി . അതിനെ നിഷേധിച്ച് മൂസാനബി ഈവിധം പറഞ്ഞു : "സത്യം നിങ്ങളുടെ പക്കല്‍ വന്നിട്ടുള്ളപ്പോള്‍ അതിനെ സിഹ്റെന്നു പറയുന്നുവോ ? . ജാലവിദ്യക്കാര്‍ വിജയം വരിക്കുകയില്ല " എന്ന് മൂസാ പറഞ്ഞു .           വി : ഖുര്‍ആന്‍  ; 10 : 77
        സിഹ്റ് എന്നത് സത്യമല്ല . അത് നുണയാണ് . എന്നാല്‍ ഞാന്‍ കൊണ്ടുവന്നതാണ് അത്ഭുതം . ഇതിനെ എങ്ങിനെ നിങ്ങള്‍ സിഹ്റ് (മാന്ത്രികവിദ്യ ) എന്നുപറയും ? എന്ന് മൂസാനബി ചോദിക്കുന്നു .
        ഇസ്ലാമിന്റെ വീക്ഷണത്തില്‍ സിഹ്റ് എന്നാല്‍ കണ്‍കെട്ടുവിദ്യ (തന്ത്രം)യല്ലാതെ അതില്‍ ഒട്ടുംതന്നെ വാസ്തവമില്ല എന്ന് മൂസാനബിയിലൂടെ അള്ളാഹു വ്യക്തമാക്കി കഴിഞ്ഞു . മാന്ത്രികവിദ്യക്കാരന്‍ വിജയിക്കുകയില്ല എന്ന് ഈ വചനം പറയുന്നു . ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കുന്നതില്‍ ഇവര്‍ വിജയിക്കുമെന്ന് ഈ പരിഭാഷകള്‍ പറയുന്നു .
        10 : 77 വചനത്തിന്റെ വിശദീകരണത്തിന് വിപരീതമായി മുകളില്‍ കണ്ട പരിഭാഷകള്‍ നിലകൊള്ളുന്നു . 10 : 77 വചനം സിഹ്റ് എന്നത് നുണയാണെന്ന് വ്യക്തമാക്കുമ്പോള്‍ ഈ പരിഭാഷകള്‍ അതിനെ സത്യമാണെന്ന് ഉറപ്പിക്കുന്നതുകൊണ്ട് ഈ പരിഭാഷകള്‍ ശരിയല്ല .
        മാത്രമല്ല , ഈ പരിഭാഷകള്‍ 7 : 116 വചനത്തെയും നിഷേധിക്കുന്നു .
        "നിങ്ങള്‍ തന്നെ എറിഞ്ഞുകൊള്ളുക " എന്ന് മൂസാ പറഞ്ഞു . അവര്‍ (തങ്ങളുടെ വിദ്യകളെ ) എറിഞ്ഞപ്പോള്‍ ജനങ്ങളുടെ കണ്ണുകളെ വശപ്പെടുത്തുകയായിരുന്നു . ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയും ചെയ്തു . ഏറ്റവുംവലിയ സിഹ്റിനെയാണ് അവര്‍ ചെയ്തു കാണിച്ചത് "        വി : ഖുര്‍ആന്‍ ; 7 : 116
        രാജ്യത്തുള്ള പ്രഗല്‍ഭരായ മന്ത്രവാദികളെ മൂസാനബിക്കെതിരായി ഫിര്‍ഔന്‍ കൊണ്ടുവന്നു . അവര്‍ മത്സരത്തിനിടയ്ക്ക് ചെയ്തു കാണിച്ചത് ഏറ്റവുംവലിയ സിഹ്റ് എന്ന് ഈ വചനം പറയുന്നു . ഏറ്റവുംവലിയ മന്ത്രവാദികള്‍ ഏറ്റവുംവലിയ മാന്ത്രികവിദ്യയെ ചെയ്ത്കാണിച്ചു എന്ന് പറയുന്ന ഈ വചനം ജനങ്ങളുടെ കണ്ണുകളെ വശപ്പെടുത്തുകയുണ്ടായി എന്ന് പറയുന്നു .
        ഏറ്റവുംവലിയ മാന്ത്രികവിദ്യയിലൂടെ ഒരുമാറ്റത്തെയും അവര്‍ ചെയ്യുകയുണ്ടായില്ല . മറിച്ച് , കണ്‍കെട്ടു വിദ്യയെ തന്നെയാണ് അവര്‍ ചെയ്തത് . അതായത് ജനങ്ങളുടെ ശ്രദ്ധയെ കബളിപ്പിച്ച്‌ യഥാര്‍ത്തത്തില്‍ അവര്‍ മായാജാലം ചെയ്തതായി കാണിക്കുന്നത് തന്നെയാണ് കണ്‍കെട്ടുവിദ്യ .
        ഏറ്റവുംവലിയ മന്ത്രവാദികള്‍ ചെയ്യുന്ന ഏറ്റവുംവലിയ സിഹ്റ് കണ്ണുകളെ കബളിപ്പിക്കുന്നത് തന്നെയാണ് എന്ന് ഈ വചനത്തില്‍ അള്ളാഹു വ്യക്തമാക്കി തരുമ്പോള്‍ , അതിനെതിരായി മന്ത്രവാദത്തിലൂടെ ഭാര്യാഭാര്‍ത്താക്കന്മാരെ വേര്‍പെടുത്താമെന്നു ഈ പരിഭാഷ വ്യക്തമാക്കുന്നത് കൊണ്ട് ഈ പരിഭാഷ തെറ്റാണെന്ന് നാം പറയുന്നു .
        വീണ്ടും , 7 : 118- 120 വചനങ്ങള്‍ക്കും ഈ പരിഭാഷ എതിരായിരിക്കുന്നു .
        7 : 118 സത്യം നിലനിന്നു . അവര്‍ ചെയ്തു കൊണ്ടിരുന്നതൊക്കെയും പാഴാവുകയും ചെയ്തു .
        7 : 119 അവിടെ അവര്‍ പരാജിതരാക്കപ്പെട്ടു . നിന്ദ്യരാവുകയും ചെയ്തു .
        7 : 120 മന്ത്രവാദികള്‍ സജ്ദായിലേക്ക് വീണു .
        മന്ത്രവാദികള്‍ യഥാര്‍ത്ഥത്തിലുള്ള മാന്ത്രികവിദ്യ ചെയ്തു കാണിച്ചിരുന്നുവെങ്കില്‍ മൂസാനബിയുടെ പ്രവര്‍ത്തി നമ്മുടേതിനെക്കാളും വലിയ മാന്ത്രികം എന്ന തീരുമാനത്തിലേക്ക് തന്നെയാവും എത്തി ചേര്‍ന്നിട്ടുണ്ടാവുക . മൂസാനബിയെ ഏറ്റവുംവലിയ മാന്ത്രികന്‍ എന്ന് തന്നെയായിരിക്കും അംഗീകരിച്ചിട്ടുണ്ടാവുക . എന്നാല്‍ , നടന്നതെന്താണ് ?.
        ഇവര്‍ ചെയ്തുകാണിച്ചത് സാങ്കല്‍പ്പികമായ തോന്നലാണ് . മാന്ത്രികത്തിലൂടെ ഇതുതന്നെയാണ് ചെയ്യുവാന്‍ കഴിയുക . എന്നാല്‍ മൂസാനബി ചെയ്തത് യതാര്‍ത്ഥത്തിലുള്ളത് . അതില്‍ തന്ത്രമോ , കാപട്യമോ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് തന്നെയാണ് മന്ത്രവാദികള്‍ തങ്ങളുടെ പരാജയത്തെ അംഗീകരിച്ചതോടു കൂടി അള്ളാഹുവില്‍ വിശ്വസിച്ച് ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ചതെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു .
        മന്ത്രവാദത്തിനു സത്യത്തില്‍ യാതൊരു ശക്തിയുമില്ല എന്നത് മന്ത്രവാദികള്‍ക്ക് തന്നെയാണ് നന്നായിട്ടറിയുക . അതുകൊണ്ട് തന്നെയാണ് തങ്ങള്‍ ചെയ്തുകാണിച്ച തന്ത്രം വേറെ , മൂസാനബി ചെയ്തു കാണിച്ച അത്ഭുതം വേറെ എന്നു മനസ്സിലാക്കി മൂസാനബിയുടെ മാര്‍ഗ്ഗത്തിലേക്ക് വന്നത് .
        സത്യം നിലനിന്നു , മന്ത്രവാദം (സിഹ്റ്) പരാജയപ്പെട്ടു എന്നു പറഞ്ഞാല്‍ അതില്‍നിന്നും സിഹ്റ് എന്നത് സത്യമല്ല എന്ന് വ്യക്തമായി മനസ്സിലാവുന്നു .
        ഇതിനു വിപരീതമായി മുകളില്‍ കാണുന്ന പരിഭാഷകള്‍ നിലകൊള്ളുന്നു .
        മാത്രമല്ല ഈ പരിഭാഷ 20 : 66 വചനത്തിനും എതിരായിരിക്കുന്നു .
        "ഇല്ല നിങ്ങള്‍തന്നെ എറിയുക" എന്നവര്‍ പറഞ്ഞു . ഉടനെ അവരുടെ കയറുകളും , കൈവടികളും അവരുടെ മാന്ത്രികവിദ്യയാല്‍ ചീരുന്നതുപോലെ അവര്‍ക്ക് തോന്നുകയുണ്ടായി . മന്ത്രവാദികള്‍ മാന്ത്രികവിദ്യ ചെയ്തപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അള്ളാഹു വ്യക്തമാക്കിത്തരുന്നു . ചീരുകയുണ്ടായി എന്ന് പറയാതെ ചീരുന്നതുപോലുള്ള തോന്നലുണ്ടാക്കി എന്ന്‍ അള്ളാഹു പറയുന്നു .
        കയറുകള്‍ യഥാര്‍ത്ഥത്തില്‍ പാമ്പായി മാറിയിരുന്നുവെങ്കില്‍ അള്ളാഹു അവ പാമ്പായി മാറി എന്നു പറഞ്ഞിട്ടുണ്ടാവും . മൂസാനബി ചെയ്തുകാണിച്ച അത്ഭുതത്തെ കുറിച്ച് പറയുമ്പോള്‍ പാമ്പായിമാറി എന്നു പറയുന്ന അള്ളാഹു , മന്ത്രവാദികള്‍ ചെയ്തുകാണിച്ചതിനെ കുറിച്ചു പറയുമ്പോള്‍ പാമ്പിനെ പോലുള്ള തോന്നലുണ്ടാക്കി എന്നു പറയുന്നു .
        സിഹ്റ് എന്നാല്‍ ജാലവിദ്യ തന്നെയല്ലാതെ മന്ത്രശക്തിയിലൂടെ ഭാര്യാഭാര്‍ത്താക്കന്മാരെ വേര്‍പിരിക്കുന്നതല്ല എന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു .
        ഈ പരിഭാഷ  20 : 69 വചനത്തിനും എതിരായിരിക്കുന്നു .
        "നിന്റെ വലതുകയ്യിലുള്ളത് നിലത്തിടുക ! അവര്‍ ചെയ്തതിനെ അത് വിഴുങ്ങിക്കൊള്ളും . അവര്‍ ചെയ്തിട്ടുള്ളത് ജാലവിദ്യക്കാരുടെ തന്ത്രം മാത്രമാണ് . (മത്സരത്തിന്) വരുമ്പോള്‍ ജാലവിദ്യക്കാര്‍ വിജയം നേടുകയില്ല "
        ആരെ ഏറ്റവുംവലിയ മന്ത്രവാദികള്‍ എന്ന്  അള്ളാഹു പറഞ്ഞുവോ , അവര്‍ ചെയ്തതിനെ കുറിച്ച് പറയുമ്പോള്‍ അവര്‍ ചെയ്തത് തന്ത്രം മാത്രമാണെന്ന് പറയുന്നു .
        എന്നാല്‍ ഈ പരിഭാഷ മന്ത്രവാദത്താല്‍ ഭാര്യയേയും ഭര്‍ത്താവിനേയും വേര്‍പിരിക്കുവാന്‍ കഴിയും എന്ന് പറയുന്നു .
        മാത്രമല്ല , മന്ത്രവാദി വിജയം നേടുകയില്ല എന്ന് ഈവചനം പറയുന്നതിന് നേര്‍വിപരീതമായി മന്ത്രവാദി ഭാര്യയേയും ഭര്‍ത്താവിനേയും തമ്മിലകറ്റുന്നതില്‍ വിജയം നേടുമെന്ന് ഈ പരിഭാഷ വ്യക്തമാക്കുന്നു . ആയതുകൊണ്ട് ഈ പരിഭാഷ തീര്‍ച്ചയായും തെറ്റാണെന്ന് നമുക്ക് മനസ്സിലാക്കാം .
        മേലും , 52 : 13-15 വചനങ്ങളിലൂടെ സിഹ്റിന്റെ അര്‍ത്ഥമെന്താണെന്ന് അള്ളാഹു വ്യക്തമാക്കി തരുന്നു . ഈ വചനങ്ങളെയും ഈ പരിഭാഷകള്‍ വ്യക്തമായി നിഷേധിക്കുന്നു .
        52 : 13 ആ ദിനത്തില്‍ എന്നേയ്ക്കുമായി അവരെ നരകത്തിലേക്ക് തള്ളപ്പെടും .
        52 : 14 നിങ്ങള്‍ തള്ളിപ്പറഞ്ഞു കൊണ്ടിരുന്ന നരകം ഇതുതന്നെയാണ് .
        52 : 15 ഇത് സിഹ്റാണോ ? അതല്ല (ഈ നരകത്തെ ) നിങ്ങള്‍ കാണുന്നില്ലെന്നാണോ ?.
        സത്യനിഷേധികളെ നരകത്തിലേക്ക് എറിയപ്പെടുമ്പോള്‍ ഇത് സിഹ്റാണോ ? നിങ്ങള്‍ കാണുന്നില്ലയോ എന്ന് അള്ളാഹു ചോദിക്കുമെന്ന് ഈ വചനങ്ങള്‍ പറയുന്നു .
        നിങ്ങളുടെ കണ്ണുകള്‍ക്കു മുമ്പില്‍ ദൃശ്യമാകുന്ന നരകം സാങ്കല്‍പ്പികമാണോ ? അതോ പൂര്‍ണ്ണ സത്യമോ ? എന്ന് ചോദിക്കുന്നതിന്നു പകരമായി തന്നെയാണ് ഇത് സിഹ്റാണോ എന്ന് അള്ളാഹു ചോദിക്കുന്നത് . സൂക്ഷിച്ചു നോക്കുക ഇത് യതാര്‍ത്ഥമാണെന്ന് കാണുവാന്‍ കഴിയും എന്നു പറയുന്നതിന്ന് പകരമായി തന്നെയാണ് ഇതിനെ നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ ? എന്നു ചോദിക്കുന്നത് .
        സത്യം എന്നതിന് എതിര്‍പദമായി സിഹ്റ് എന്ന വാക്കിനെ അള്ളാഹു ഇവിടെ പ്രയോഗിച്ചിരിക്കുന്നു . എന്നാല്‍ ഈ പരിഭാഷകള്‍ പറയുന്നതോ , സിഹ്റിനാല്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ വേര്‍പെടുത്തുവാന്‍ കഴിയും എന്നുപറഞ്ഞ് സിഹ്റിനെ സത്യമാണെന്ന് ഉറപ്പിക്കുന്നു .
        ഈ പരിഭാഷകള്‍ തെറ്റാണെന്ന് പറയുന്നതിന് വിവേകപൂര്‍വ്വമായ കാരണങ്ങളുമുണ്ട് .
        സിഹ്റ് അഭ്യസിക്കുകയാണെങ്കില്‍ നീ ദൈവ നിഷേധിയായി തീരുമെന്ന് രണ്ടുപേരും മുന്നറിയിപ്പ് നല്‍കിയശേഷവും , ദൈവ നിഷേധിയായി തീര്‍ന്നാലും വേണ്ടില്ല നങ്ങള്‍ക്ക് സിഹ്റ് പഠിപ്പിച്ചുതരൂ എന്ന് പറഞ്ഞ് ഭാര്യക്കും ഭര്‍ത്താവിന്നും ഇടയില്‍ പിളര്‍പ്പുണ്ടാക്കുന്നതിനെ അവര്‍ അഭ്യസിക്കുകയുണ്ടായി എന്ന് ഈ പരിഭാഷകള്‍ പറയുന്നു .
        സിഹ്റ് അഭ്യസിച്ചാല്‍ നിങ്ങള്‍ ദൈവ നിഷേധികളായി തീരും എന്ന മുന്നറിയിപ്പ് അവര്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള ചലനത്തേയും ഏര്‍പ്പെടുത്തിയില്ല എങ്കില്‍ , ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കുന്ന വളരെ ചെറിയ സിഹ്റിനെ അവരെന്തിനു പഠിക്കണം ?.
        ചെറിയ സിഹ്റ് പഠിച്ചാലും , വലിയ സിഹ്റ് പഠിച്ചാലും കാഫിറായി തീരും എന്നുള്ളപ്പോള്‍ എന്തിനാണ് ചെറിയ കാര്യങ്ങള്‍ അഭ്യസിക്കുന്നത് ?.
        സിഹ്റ് എന്നത് അതുണ്ട് എന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്ന ഒരു കലയാണ്‌ . ഞങ്ങള്‍ കാഫിറായിപ്പോയാലും  വിരോധമില്ല എന്ന് കല്‍പ്പിച്ച് ഇറങ്ങിയവര്‍ അതിന്റെ എല്ലാവശങ്ങളെയും തന്നെയല്ലേ പഠിച്ചിരിക്കുവാന്‍ സാധ്യതയുള്ളൂ ?.
        ഒരെണ്ണത്തെ മാത്രം , അതും വളരെ ചെറിയ ഒന്നിനെ തിരഞ്ഞെടുത്ത് അവര്‍ പഠിക്കുമോ ?. ഒരെണ്ണം അഭ്യസിച്ചാലും ആയിരം കാര്യങ്ങള്‍ അഭ്യസിച്ചാലും കാഫിറായിതീരും എന്നുള്ളപ്പോള്‍ എന്തുകൊണ്ടാണ് അവര്‍ മാന്ത്രികക്കലയിലെ എല്ലാ വശങ്ങളേയും പഠിക്കാതെപോയത് ?.
        സമ്പത്തുണ്ടാക്കുവാനും , ജീവിതത്തില്‍ ഉന്നതി നേടുവാനും തന്നെയാണ് അവര്‍ മാന്ത്രികവിദ്യ പഠിക്കുവാന്‍ മുന്നോട്ടു വന്നിട്ടുണ്ടാവുക . മാന്ത്രികവിദ്യയിലെ ഒരെണ്ണം മാത്രം പഠിക്കുകയാണെങ്കില്‍ വളരെ കുറഞ്ഞ ആദായം നേടുവാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ . അതിലുള്ള കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുകയാണെങ്കില്‍ അവര്‍ക്ക് വളരെയധികം ലാഭം നേടുവാന്‍ കഴിയുമായിരുന്നില്ലേ ?.
        ലോകത്ത് നേടുവാന്‍ കഴിയാവുന്ന ആദായങ്ങല്‍ക്കായി കാഫിറായി തീരുന്നതിനെ കുറിച്ചുപോലും ഉത്കണ്ഠപ്പെടാത്തവര്‍ എല്ലാവിധ മാന്ത്രികവിദ്യകളെയുമല്ലേ പഠിച്ചിട്ടുണ്ടാവുക എന്ന് ചിന്തിക്കുമ്പോള്‍ ഈ പരിഭാഷകളില്‍ അഭിപ്രായ വ്യത്യാസമുള്ളത് വ്യക്തമാവുന്നു .
        അതുകൊണ്ട് , പരിശുദ്ധ ഖുര്‍ആനിലെ മറ്റു വചനങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത വിധത്തിലും , ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത വിധത്തിലും 2 : 102 വചനത്തിന് അര്‍ത്ഥം നല്‍കേണ്ടതുണ്ട് .
        അതുകൊണ്ടു തന്നെയാണ് താഴെക്കാണുന്ന വിധത്തില്‍ നാം ഇതിനെ പരിഭാഷപ്പെടുത്തിയിട്ടുള്ളത് .
        "സുലൈമാന്റെ ആധിപത്യത്തില്‍ പിശാചുക്കള്‍ പറഞ്ഞതിനെ ഇവര്‍ പിന്‍പറ്റി . സുലൈമാന്‍ (ഏകദൈവത്തെ) നിഷേധിച്ചിട്ടില്ല . (ജിബ്രീല്‍ , മീഖായേല്‍ എന്ന) ആ രണ്ടു മലക്കുകള്‍ക്കും (സിഹ്റ് ) വഴങ്ങപ്പെട്ടിരുന്നില്ല . ബാബില്‍ നഗരത്തില്‍ സിഹ്റിനെ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചുകൊടുത്ത ഹാറൂത് മാറൂത് എന്ന പിശാചുക്കള്‍ തന്നെയാണ് നിഷേധിച്ചത് . 'ഞങ്ങള്‍ പരീക്ഷണമായിരിക്കുന്നു . അതുകൊണ്ട് (ഇതിനെ അഭ്യസിച്ച് ദൈവത്തെ) നീ നിഷേധിച്ചു പോകരുത് ' എന്ന് പറയാതെ അവര്‍ രണ്ടുപേരും ആര്‍ക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല . അതുകൊണ്ട് , എതിലൂടെയാണോ ഭാര്യക്കും ഭര്‍ത്താവിന്നും ഇടയില്‍ പിളര്‍പ്പുണ്ടാക്കുവാന്‍ കഴിയുമോ ആ ഒന്നിനെ അവര്‍ രണ്ടുപേരില്‍ നിന്നും അവര്‍ പഠിക്കുകയുണ്ടായി . അള്ളാഹുവിന്റെ അനുവാദമില്ലാതെ അതിലൂടെ ആര്‍ക്കും എന്തൊരു ദ്രോഹവും അവരെകൊണ്ടും ചെയ്യുവാന്‍ കഴിയുകയില്ല . തങ്ങള്‍ക്കു ദോഷകരമായതിനേയും , ഒരു ഉപകാരവുമില്ലാത്തതിനെയും അവര്‍ പഠിക്കുകയുണ്ടായി . "ഇതിനെ വിലയ്ക്ക് വാങ്ങിയവര്‍ക്ക് പരലോകത്ത് യാതൊരു നന്മയും ഇല്ല" എന്നതിനെ തീര്‍ച്ചയായും അവര്‍ അറിഞ്ഞു വെച്ചിട്ടുണ്ട് . തങ്ങളെ എന്തിനായി വിറ്റുവോ അത് വളരെ ചീത്തയാണ്‌ . അവര്‍ അതറിഞ്ഞിരിക്കെണ്ടതല്ലേ?."
        സിഹ്റിലൂടെ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്ന് വാദിക്കുന്നവര്‍ ഈ വചനത്തെ (2 : 102)തങ്ങളുടെ പക്കലുള്ള ഏറ്റവുംവലിയ തെളിവായി മുന്നോട്ടു വെയ്ക്കുന്നു . സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്ന് ഈ വചനം വ്യക്തമാക്കുന്നതായി അവര്‍ പറയുന്നു .
        എന്നാല്‍ ഈ വചനത്തെ സൂക്ഷമമായി പരിശോധിക്കുമ്പോള്‍ സിഹ്റിനാല്‍ ഒരു ദോഷവും ഉണ്ടാക്കുവാന്‍ കഴിയുകയില്ല എന്ന അഭിപ്രായത്തെ തന്നെയാണ് ഈ വചനം പറയുന്നത് എന്ന് മനസ്സിലാക്കുവാന്‍ കഴിയും . എതിര്‍ അഭിപ്രായത്തിലുള്ളവര്‍ ഈ വചനത്തെ ശരിയായ വിധത്തില്‍ വിശകലനം ചെയ്യാത്ത കാരണത്താല്‍ തന്നെയാണ് സിഹ്റിനാല്‍ ബാധിപ്പുണ്ടാക്കുവാന്‍ കഴിയും എന്ന അഭിപ്രായത്തെ ഈ വചനം നല്‍കുന്നതായി മനസ്സിലാക്കി വെച്ചിരിക്കുന്നത് .
        ആയതുകൊണ്ട് ഇതിനെ കുറിച്ച് നമുക്ക് വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട് . ഇതുതന്നെയാണ് ആ വചനം .
        "സുലൈമാന്റെ ആധിപത്യത്തില്‍ പിശാചുക്കള്‍ പറഞ്ഞതിനെ ഇവെ പിന്‍പറ്റി . സുലൈമാന്‍ (ഏകദൈവത്തെ) നിഷേധിച്ചിട്ടില്ല . (ജിബ്രീല്‍ , മീഖായീല്‍ എന്ന) ആ രണ്ടു മലക്കുകള്‍ക്കും (സിഹ്റ് ) വഴങ്ങപ്പെട്ടിരുന്നില്ല . ബാബില്‍ നഗരത്തില്‍ സിഹ്റിനെ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചുകൊടുത്ത ഹാറൂത് മാറൂത് എന്ന പിശാചുക്കള്‍ തന്നെയാണ് നിഷേധിച്ചത് . 'ഞങ്ങള്‍ പരീക്ഷണമായിരിക്കുന്നു . അതുകൊണ്ട് (ഇതിനെ അഭ്യസിച്ച് ദൈവത്തെ)നീ നിഷേധിച്ചു പോകരുത് ' എന്നു പറയാതെ അവര്‍ രണ്ടുപേരും ആര്‍ക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല . അതുകൊണ്ട് , ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ പിളര്‍പ്പുണ്ടാക്കുവാന്‍ കഴിയുന്നതിനെ അവര്‍ രണ്ടുപേരില്‍ നിന്നും അവര്‍ പഠിക്കുകയുണ്ടായി . അള്ളാഹുവിന്റെ അനുവാദമില്ലാതെ അതിലൂടെ ആര്‍ക്കും എന്തൊരു ദ്രോഹവും അവരെക്കൊണ്ടും ചെയ്യുവാന്‍ കഴിയുകയില്ല . തങ്ങള്‍ക്കു ദോഷകരമായതിനേയും ഒരു ഉപകാരവും ഇല്ലാത്തതിനേയും അവര്‍ പഠിക്കുകയുണ്ടായി . 'ഇതിനെ വിലയ്ക്ക് വാങ്ങിയവര്‍ക്ക് പരലോകത്ത് യാതൊരു നന്മയുമില്ല' എന്നതിനെ തീര്‍ച്ചയായും അവര്‍ അറിഞ്ഞു വെച്ചിട്ടുണ്ട് . തങ്ങളെ എന്തിനായി വിറ്റുവോ അത് വളരെ ചീത്തയാണ്‌ . അവര്‍ അതറിഞ്ഞിരിക്കെണ്ടതല്ലേ ?" . വി : ഖുര്‍ആന്‍ ; 2 : 102
       ഈ വചനത്തില്‍ പറഞ്ഞിട്ടുള്ള സന്ദേശം എന്താണെന്ന് ആദ്യം നമുക്ക് മനസ്സിലാക്കാം .
       'സുലൈമാന്റെ ആധിപത്യത്തില്‍ പിശാചുക്കള്‍ പറഞ്ഞതിനെ ഇവര്‍ പിന്‍പറ്റി ' എന്ന വാചകം പറയുന്നതെന്താണ് ? . സിഹ്റ് എന്നത് നല്ലവരാല്‍ അഭ്യസിച്ചു കൊടുക്കപ്പെട്ടിരുന്നില്ല . അത് പഠിപ്പിച്ചു കൊടുത്തവര്‍ സുലൈമാന്‍ നബിയുടെ കാലത്ത് ജീവിച്ചിരുന്ന ദുഷ്ടരായവര്‍ തന്നെയാണ് . ഇതുതന്നെയാണ് മുകളിലുള്ള വാക്യം നല്‍കുന്ന ആശയം .
       'സുലൈമാന്‍ (ഏകദൈവത്തെ ) നിഷേധിച്ചില്ല . (ജിബ്രീല്‍ , മീഖയീല്‍ എന്ന) ആ രണ്ടു മലക്കുകള്‍ക്കും (സിഹ്റ് )വഴങ്ങപ്പെട്ടിരുന്നില്ല ' എന്ന വാക്യം പറയുന്നതെന്താണ് ? . സുലൈമാന്‍ നബി സിഹ്റ് പഠിപ്പിച്ചു കൊടുത്തിരുന്നതായി ജൂതന്മാര്‍ പറയുന്നത് തെറ്റാണ് . അവര്‍ സിഹ്റ് പഠിപ്പിച്ചു കൊടുത്തിരുന്നില്ല . അവര്‍ സിഹ്റ് പഠിപ്പിച്ചു കൊടുത്തിരുന്നുവെങ്കില്‍ അതിന്റെ കാരണത്താല്‍ അവര്‍ കാഫിറായി മാറിയിട്ടുണ്ടാവും . അവര്‍ സിഹ്റ് പഠിപ്പിച്ചു കൊടുത്തിരുന്നുമില്ല , കാഫിറായി തീരുകയും ചെയ്തില്ല . അതുപോലെതന്നെ സിഹ്റിനെ മലക്കുകള്‍ പഠിപ്പിച്ചു കൊടുത്തതായി ജൂതന്മാര്‍ വിശ്വസിച്ചിരുന്നു എന്നും , ആ വിശ്വാസം തെറ്റാണെന്നും ഇവിടെ പറയപ്പെട്ടിരിക്കുന്നു . അതായത് സിഹ്റ് പഠിക്കുന്നത് ദൈവനിഷേധമാകും -കുഫ്റാകും . ഇതിനെ സുലൈമാന്‍ നബിയും ചെയ്യുകയുണ്ടാവില്ല , മലക്കുകളും ചെയ്യുകയുണ്ടാവില്ല .
       'ബാബില്‍ നഗരത്തില്‍ സിഹ്റിനെ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചു കൊടുത്ത ഹാറൂത് മാറൂത് എന്ന പിശാചുക്കള്‍ തന്നെയാണ് നിഷേധിച്ചത് ' എന്ന വാക്യം പറയുന്നതെന്താണ് ? . ഹാറൂത് മാറൂത് എന്ന പിശാചുക്കള്‍ തന്നെയാണ് സിഹ്റിനെ പഠിപ്പിച്ചു കൊടുത്തത് . ഇതിന്റെ കാരണത്താല്‍ അവര്‍ ദൈവ നിഷേധികളായി - കാഫിറുകളായിതീര്‍ന്നു .
        'ഞങ്ങള്‍ പരീക്ഷണമായിരിക്കുന്നു . അതുകൊണ്ട്  (ഇതിനെ അഭ്യസിച്ച് ദൈവത്തെ )നീ നിഷേധിച്ചു പോകരുത് എന്ന് പറയാതെ അവര്‍ രണ്ടുപേരും ആര്‍ക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല ' എന്ന വാക്യം പറയുന്നതെന്താണ് ? . കാഫിറുകളായി മാറിപ്പോയ ഹാറൂത് മാറൂത് എന്ന ശൈത്വാന്മാര്‍ (പിശാചുക്കള്‍ ) സിഹ്റ് പഠിപ്പിച്ചു കൊടുക്കുന്നതിന്നു മുമ്പ് പഠിക്കുവാനായി മുന്നോട്ടു വരുന്ന ഓരോ ആള്‍ക്കും മറക്കാതെ ഒരു മുന്നറിയിപ്പ് നല്‍കുമായിരുന്നു . തങ്ങള്‍ സിഹ്റ് പഠിച്ചതുകൊണ്ട് കാഫിറായി - ദൈവ നിഷേധികളായി നിങ്ങള്‍ക്കു മുമ്പില്‍ പരീക്ഷണമായി നില്‍ക്കുന്നു . അതുകൊണ്ട് , നിങ്ങളും ഇത് അഭ്യസിച്ച് കാഫിറായി മാറിപ്പോകരുത് എന്നതുതന്നെയാണ് ആ മുന്നറിയിപ്പ് . അവര്‍ ഒരാള്‍ക്കും ഈ മുന്നറിയിപ്പ് നല്‍കാതിരുന്നിട്ടില്ല .
        'അതുകൊണ്ട് , ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ പിളര്‍പ്പുണ്ടാക്കുന്നതിനെ അവര്‍ രണ്ടുപേരില്‍ നിന്നും അവര്‍ അഭ്യസിക്കുകയുണ്ടായി ' എന്ന വാക്യം പറയുന്നതെന്താണ് ? . ഇവിടെ പരിശുദ്ധ ഖുര്‍ആന്റെ അറബി മൂലത്തില്‍ 'സബബിയ' എന്ന് സൂചിപ്പിക്കുന്ന 'ഫ' എന്ന വാക്ക് സ്ഥാനം പിടിച്ചിരിക്കുന്നു . അതായത് , ഈ വാക്കിന് ശേഷം പറപ്പെടുന്ന സംഭവം ഈ വാക്കിനു മുന്നില്‍ പറഞ്ഞിട്ടുള്ള കാരണം കൊണ്ട് സംഭവിച്ചതാണ് എന്നതാണ് ഇതിന്റെ പൊരുള്‍ . ഇതിനെക്കുറിക്കുവാന്‍ മലയാളത്തില്‍ അതുകൊണ്ട് , അല്ലെങ്കില്‍ അതിനാല്‍ എന്നീ വാക്കുകളില്‍ സൂചിപ്പിക്കുന്നു .
        ഉദാ :- 'ഈ മനുഷ്യന്‍ ചതിയനാണ് . അതുകൊണ്ട് ഇവന് ഞാന്‍ കടം കൊടുക്കുകയില്ല ' എന്നു പറഞ്ഞാല്‍ അവന് കടം കൊടുക്കാതിരിക്കുവാനുള്ള കാരണം അവന്‍ ചതിക്കുന്നവനാണ് എന്നതുകൊണ്ട് തന്നെയാണ് എന്ന അര്‍ത്ഥം കിട്ടുന്നു .
        അതുപോലെ തന്നെയാണ് ഈ വാക്യ ശ്രംഗല നിലകൊള്ളുന്നത് .
        ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ വേര്പിരിവ് ഉണ്ടാക്കുന്നതിനെ അവര്‍ അഭ്യസിക്കുകയുണ്ടായി എന്നതും ഇതില്‍നിന്നും മനസ്സിലാകുന്നു . നിങ്ങള്‍ , സിഹ്റ് പഠിച്ചാല്‍ കാഫിറായിപ്പോകും എന്ന മുന്നറിയിപ്പ് തന്നെയാണ് ഇതിനു കാരണം എന്നും വ്യക്തമാവുന്നു .
        സിഹ്റ് അഭ്യസിക്കുന്നത് കൊണ്ട് , തങ്ങളെ കാഫിറാക്കി തീര്‍ക്കുന്ന സിഹ്റിനെ പഠിക്കാതെ അതല്ലാത്ത മറ്റൊന്നിനെ അവര്‍ അഭ്യസിക്കുകയുണ്ടായി എന്നത് 'അതുകൊണ്ട് ' എന്ന വാക്കില്‍ നിന്നും വ്യക്തമാവുന്നു .
        കരാട്ടെ പഠിക്കുകയാണെങ്കില്‍ ഗുരുവിനെ നമസ്ക്കരിക്കണം എന്ന് മുന്നറിയിപ്പ് നല്‍കി അവര്‍ കരാട്ടെ പഠിപ്പിച്ചു കൊടുക്കുകയുണ്ടായി . 'അതുകൊണ്ട് ' ജനങ്ങള്‍ ഗുസ്തി പഠിക്കുകയുണ്ടായി എന്നു പറയുന്നതായി വിചാരിക്കുക . കരാട്ടെ പഠിക്കുന്നതുകൊണ്ട്  ഉണ്ടാവുന്ന ദോഷം എന്താണെന്ന് പറഞ്ഞ് താക്കീത് നല്‍കിയ കാരണത്താല്‍ അവര്‍ കരാട്ടെ അല്ലാത്ത ഗുസ്തി അഭ്യസിക്കുകയുണ്ടായി . എന്ന വിധത്തില്‍ തന്നെയാണ് മുകളില്‍ കണ്ട വാക്യം നിലകൊള്ളുന്നത് .
        കരാട്ടെയുടെ ദോഷങ്ങളെ കുറിച്ച് പറയുകയുണ്ടായി . അതുകൊണ്ട് കരാട്ടെ അഭ്യസിക്കുകയുണ്ടായി എന്ന് പറയുന്നത് യോജിച്ചതായിരിക്കുകയില്ല . താക്കീത് നല്‍കിയ ശേഷം അതല്ലാത്ത മറ്റൊന്നിനെ പഠിക്കുകയാണെങ്കില്‍ മാത്രമേ 'അതുകൊണ്ട്' എന്ന വാക്കിനെ ഉപയോഗപ്പെടുത്തുവാന്‍ കഴിയൂ .
        പുകവലിക്കരുത് എന്ന് അച്ഛന്‍ താക്കീത് നല്‍കി . 'അതുകൊണ്ട്' മകന്‍ ആ ശീലത്തെ കൈവിടുകയുണ്ടായി എന്നു പറഞ്ഞാല്‍ അത് യോജിച്ചതായിരിക്കും .
        പുകവലിക്കരുത് എന്ന് അച്ഛന്‍ താക്കീതു നല്‍കി . അതുകൊണ്ട് മകന്‍ നന്നായി പുകവലിക്കുവാന്‍ തുടങ്ങി എന്നു പറയുന്നത് യോജിക്കാത്ത ഒന്നാണ് .
        ഈ വിശദീകരണത്തെ മനസ്സില്‍ നിര്‍ത്തിക്കൊണ്ട് മുകളില്‍ സൂചിപ്പിച്ച വാക്യത്തെ ശ്രദ്ധിക്കുക .
        സിഹ്റിനാല്‍ ദോഷമുണ്ടാവും എന്ന് രണ്ടുപേരും താക്കീതു നല്‍കുകയുണ്ടായി . അതുകൊണ്ട് ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ വേര്‍പാടുണ്ടാക്കുന്ന വിദ്യയെ ജനങ്ങള്‍ പഠിക്കുകയുണ്ടായി എന്ന വാക്യത്തില്‍ നിന്നും ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക് വേര്‍പാടുണ്ടാക്കുന്ന വിദ്യ സിഹ്റില്‍ ഉള്പ്പെട്ടതല്ല . സിഹ്റല്ലാത്ത സിഹ്റിനെക്കാളും കുറഞ്ഞ ദോഷമുള്ള മറ്റൊന്നാണ് എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും .
        അള്ളാഹുവിന്റെ അനുവാദമില്ലാതെ അതുകൊണ്ട് ആര്‍ക്കും ഒരുദോഷവും അവരെക്കൊണ്ടും ചെയ്യുവാന്‍ കഴിയുകയില്ല .
        അള്ളാഹുവിന്റെ അനുവാദം ഉണ്ടെങ്കിലാല്ലാതെ , അതിലൂടെ ഒരുദോഷവും ചെയ്യുവാന്‍ കഴിയുകയില്ല എന്നു പറയുന്നതില്‍ നിന്നും , അതിലൂടെ അള്ളാഹു അനുവദിച്ചാല്‍ ദോഷം ഏര്‍പ്പെടുത്തുവാന്‍ കഴിയും എന്ന് മനസ്സിലാവുന്നു . അതുകൊണ്ട് സിഹ്റിലൂടെ ദോഷം ഏര്‍പ്പെടുത്തുവാന്‍ കഴിയും എന്നതിന്ന് ഇത് ശക്തമായ ഒരു തെളിവായിരിക്കുന്നു എന്നവര്‍ വാദിക്കുന്നു .
        അള്ളാഹു അനുവദിച്ചാല്‍ അതിലൂടെ ദോഷമുണ്ടാവും എന്നത് ശരിതന്നെയാണ് . എന്നാല്‍ , അതിലൂടെ എന്നത് സിഹ്റിനെയല്ല സൂചിപ്പിക്കുന്നത് എന്നകാര്യം അവര്‍ മനസ്സിലാക്കിയിട്ടില്ല .
        അതിലൂടെ എന്നു പറയുമ്പോള്‍ , ഇതിനുമുന്‍പ് എന്താണോ പറഞ്ഞിട്ടുള്ളത് അതുമുഖേന എന്നു തന്നെയാണ് അര്‍ത്ഥമാക്കേണ്ടത് . ഇതിനുമുന്‍പ് പറഞ്ഞിട്ടുള്ളത് എന്താണ് ? . സിഹ്റിനാല്‍ കാഫിറായി പോവുമെന്ന് ഭയന്ന് അതിനെ വേണ്ടെന്നു വച്ച് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വേര്‍പാടുണ്ടാക്കുവാന്‍ കഴിയുന്ന വിദ്യയെ അവര്‍ പഠിക്കുകയുണ്ടായി എന്ന് പറയപ്പെട്ടിരിക്കുന്നു . അതിലൂടെ എന്ന വാക്ക് ഇതിനെ തന്നെയാണ് സൂചിപ്പിക്കുന്നത് . സിഹ്റിനെയല്ല .
        ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക് വേര്‍പാടുണ്ടാക്കുന്ന വിദ്യയിലൂടെ അള്ളാഹുവിന്റെ അനുവാദമുണ്ടെങ്കില്‍ ദോഷം ഏര്‍പ്പെടുത്തുവാന്‍ കഴിയും എന്നു തന്നെയാണ് ഈ വാക്യശ്രംഗല പറയുന്നത് . അല്ലാതെ , സിഹ്റിനാല്‍ ദോഷമുണ്ടാവുമെന്നു പറയുന്നില്ല .
        തങ്ങള്‍ക്കു ദോഷം ചെയ്യുന്നതും , ഒരു ഉപകാരവും ഇല്ലാത്തതിനേയുമാണ് അവര്‍ പഠിക്കുകയുണ്ടായത് . 'ഇതിനെ വിലയ്ക്കുവാങ്ങിയവര്‍ക്ക് പരലോകത്ത് യാതൊരു നന്മയുമില്ല ' എന്നതിനെ തീര്‍ച്ചയായും അവര്‍ അറിഞ്ഞു വെച്ചിട്ടുണ്ട് . തങ്ങളെ എന്തിനുവേണ്ടി വിറ്റുവോ അത് വളരെ ചീത്തയാണ്‌ . അവര്‍ അതറിഞ്ഞിരിക്കേണ്ടതല്ലേ ? .
        ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ പിളര്‍പ്പുണ്ടാക്കുന്ന വിദ്യകൊണ്ട് അള്ളാഹു അനുവദിച്ചാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുവാന്‍ കഴിയും എന്നാലും , ഇതിനെ ചെയ്യുന്നവര്‍ക്ക് പരലോകത്ത് ശിക്ഷതന്നെയാണ് കാത്തിരിക്കുന്നത് . ഇവര്‍ക്ക് ഇതുകൊണ്ട് യാതൊരുവിധ ഉപകാരവും കിട്ടുകയില്ല എന്ന് ഈ വാക്യശ്രംഗല മുന്നറിയിപ്പ് നല്‍കുന്നു .
        മൊത്തത്തില്‍ , ഈ വചനത്തെ സൂക്ഷ്മമായി പരിശോദിക്കുമ്പോള്‍ , സിഹ്റല്ലാത്ത ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക് വേര്‍പാടുണ്ടാക്കുന്ന വിദ്യയെതന്നെയാണ് ജനങ്ങള്‍ പഠിക്കുകയുണ്ടായത് എന്നും , അതിലൂടെ ചില ദോഷങ്ങള്‍ ഉണ്ടാവാമെന്നും അറിയുവാന്‍ കഴിയുന്നു .
        സിഹ്റിലൂടെ ബാധിപ്പുണ്ടാക്കുവാന്‍ കഴിയുമെന്ന് ഇതില്‍ ഒട്ടും പറയുന്നില്ല .
        ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക് വേര്‍പാടുണ്ടാക്കുവാന്‍ കഴിയുന്നത്‌ എന്തുകൊണ്ട് സിഹ്റിന്റെ ഒരു വിഭാഗമായിക്കൂടാ ? എന്നു ചിലര്‍ വാദിക്കുകയാണെങ്കില്‍ അതും രണ്ടു കാരണങ്ങളാല്‍ തെറ്റാണെന്ന് മനസ്സിലാക്കാം .
        സിഹ്റിനെ കുറിച്ച് അവര്‍ രണ്ടുപേരും കഠിനമായ മുന്നറിയിപ്പ് നല്‍കിയശേഷവും , സിഹ്റിന്റെ ഒരു വിഭാഗത്തെ അഭ്യസിച്ചിരുന്നുവെങ്കില്‍ 'അതുകൊണ്ട്' എന്നവിടെ പറഞ്ഞിട്ടുണ്ടാവുകയില്ല . മാത്രമല്ല , സിഹ്റ് അഭ്യസിക്കുന്നത് ഒരാളെ കാഫിറാക്കി തീര്‍ക്കുമെന്ന് ഈ വചനത്തില്‍ മൂന്നിടങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു .
        ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ വേര്‍പാടുണ്ടാക്കുന്നത് പാപമായ പ്രവൃത്തിയാണെങ്കിലും അതൊരാളെ കാഫിറാക്കി തീര്‍ക്കുന്ന കുറ്റമല്ല . നമ്മളും അങ്ങിനെ പറയുന്നില്ല . സിഹ്റ് ഉണ്ടെന്നു വിശ്വസിക്കുന്നവരും അങ്ങിനെ പറയുന്നില്ല . അവര്‍ അഭ്യസിച്ചിട്ടുള്ള ഈ വിദ്യ ഒരാളെ കാഫിറാക്കി തീര്‍ക്കുകയില്ലാ എങ്കില്‍ അത് സിഹ്റിന്റെ ഒരുവിഭാഗമായിരിക്കുവാന്‍ സാധ്യമല്ല എന്നകാര്യം തീര്‍ച്ചയാണ് .
        അതായത് അവര്‍ മന്ത്രവാദം (സിഹ്റ് )പഠിക്കുകയുണ്ടായില്ല . മന്ത്രവാദമല്ലാത്ത മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ഭാര്യയേയും ഭര്‍ത്താവിനേയും എങ്ങിനെയാണ് വേര്‍പെടുത്തുവാന്‍ കഴിയുന്നത്‌ എന്നതിനെ തന്നെയാണ് പഠിച്ചിരുന്നത് . അതുപോലും പൂര്‍ണ്ണമായും വിജയം വരിക്കാവുന്ന ഒന്നല്ല . അള്ളാഹുവിന്റെ അനുവാദം ഉണ്ടെങ്കിലല്ലാതെ അതിലൂടെ ആരെയും വേര്‍പിരിക്കുവാന്‍ കഴിയുകയില്ല എന്ന് ഈ വചനം പറയുന്നു .
        ഈ വിധത്തില്‍ പരിഭാഷ ചെയ്യുമ്പോള്‍ അള്ളാഹുവിനെ നിഷേധിക്കുന്ന മഹാപാപം ഇവിടെ സംഭവിക്കുന്നില്ല . സിഹ്റ് എന്നത് കാപട്യവും , തന്ത്രങ്ങളും നിറഞ്ഞതും , വിജയിക്കുവാന്‍ കഴിയാത്തതുമാണ് എന്നൊക്കെ പറയുന്ന ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വിരുദ്ധമാവുന്നുമില്ല . അള്ളാഹുവിന്റെ വിശദീകരണത്തില്‍ വൈരുദ്ധ്യമുണ്ട് എന്ന നിലയും ഉണ്ടാവുന്നില്ല .
        മാത്രമല്ല , ഇതില്‍ അള്ളാഹു പ്രയോഗിച്ചിട്ടുള്ള വാക്യഘടനയും ശ്രദ്ധിക്കേണ്ട കാര്യമാണ് .
        ഭാര്യയേയും ഭര്‍ത്താവിനേയും എങ്ങിനെ വേര്‍പിരിക്കുവാന്‍ കഴിയുമോ ആ ഒന്നിനെ അവര്‍ അഭ്യസിച്ചു എന്നാണു അറബിമൂലത്തില്‍ കാണുന്നത് .
        ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍ വേര്പിരിവ് ഉണ്ടാക്കുന്ന സിഹ്റിനെ അവര്‍ പഠിക്കുകയുണ്ടായി എന്ന് പറയുന്നില്ല . എന്തിലൂടെ വേര്‍പിരിക്കുവാന്‍ കഴിയുമോ ആ ഒന്നിനെ എന്ന വാക്യഘടന സിഹ്റല്ലാത്ത മറ്റൊന്നിനെയാണ് സൂചിപ്പിക്കുന്നത് എന്നുതന്നെയാണ് വ്യക്തമാവുന്നത് .
        സത്യത്തെ സത്യമായി ഗ്രഹിച്ച് നേര്‍മാര്‍ഗ്ഗത്തില്‍ ജീവിക്കുവാന്‍ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ! ആമീന്‍ ! .

അവലംബം ; തമിഴിലില്‍ നിന്നും : P . ജൈനുല്‍ ആബിദീന്‍
       
       
       
       
        

No comments:

Post a Comment