بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ
ഇഹ്ത്തികാഫിന്റെ
നിയമങ്ങള്‍
ഇഹ്ത്തികാഫ്
എന്ന അറബി വാക്കിന് താമസിക്കുക എന്നാണു അര്‍ത്ഥം . ഇസ്ലാമീയ സമ്പ്രദായത്തില്‍
നന്മയെ പ്രതീക്ഷിച്ച് പള്ളിയില്‍ താമസിക്കുന്നതിനെ ഇഹ്ത്തിക്കാഫ് എന്ന് പറയുന്നു .
നബി (സ:അ)
റമളാന്‍ മാസത്തിന്റെ അവസാനത്തെ പത്തു ദിവസങ്ങള്‍ ഇഹ്ത്തിക്കാഫ് ഇരുന്നിട്ടുണ്ട് .
അതുപോലെ നബി സഹാബാക്കളും ഇരുന്നിട്ടുണ്ട് .
റമളാനില്‍
എന്തിനാണ് ഇഹ്ത്തിക്കാഫ് ?
ആയിരം
മാസങ്ങളെക്കാളും മഹത്വമേറിയ രാവായ ലൈലത്തുല്‍ ഖദരിനെ അടയുവാനും , അതില്‍ കൂടുതലായി
നന്മകള്‍ ചെയ്യുവാനും , മറ്റു ചിന്തകള്‍ക്ക് സ്ഥാനം നല്‍കി ആരാധനക ളില്‍ കുറവ്
വന്നുപോവരുത് എന്ന ഉദ്ദേശത്തിലും തന്നെയാണ് റമളാനിന്റെ അവസാന ത്തെ പത്തു ദിവസങ്ങള്‍
നബി (സ:അ)യും , നബിസഹാബാക്കളും ഇഹ്ത്തിക്കാഫ് ഇരുന്നിട്ടു ള്ളത് എന്നതിന്
ബുഖാരിയിലെ 813 ആമത്തെ ഹദീസ് ആധാരമായിരിക്കുന്നു .
ഇഹ്ത്തിക്കാഫിന്റെ
തുടക്കം
ഇഹ്ത്തിക്കാഫ്
ഇരിക്കുവാന്‍ തീരുമാനിച്ചവര്‍ , ഇരുപതാമത്തെ ദിവസം കാലത്ത് സുബഹി നമസ്ക്കാരത്തിനു
ശേഷം ഇഹ്ത്തിക്കാഫ് ഇരിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരണം . നബി (സ :അ)
ഇഹ്ത്തിക്കാഫ് ഇരിക്കുവാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ സുബഹി നിസ്ക്കരിച്ച ശേഷം ഇഹ്ത്തിക്കാഫ്
ഇരിക്കുന്ന സ്ഥലത്തേക്ക് ചെല്ലുമായിരുന്നു .
മുസ്ലീം : 2007
ഒറ്റയായ
രാവുകളില്‍ ലൈലത്തുല്‍ ഖദരിനെ തേടുവാന്‍ നബി (സ:അ) പറഞ്ഞിട്ടുള്ളതിനെ കുറിച്ച്
നമുക്ക് നേരത്തെ തന്നെ അറിയാം . അതുകൊണ്ട് സുബഹി നിസ്ക്കരിച്ച് കഴിഞ്ഞ ഉടന്‍
ഇഹ്ത്തിക്കാഫ് ഇരിക്കുവാന്‍ തുടങ്ങുമായിരുന്നു എന്നത് ഇരുപത്തി ഒന്നാം ദിവസ ത്തെ
സുബഹിയായിരിക്കുവാന്‍ സാധ്യമല്ല . അങ്ങിനെയാണെങ്കില്‍ ആ രാവ് അവര്‍ക്ക്
നഷ്ടപ്പെട്ട് പോയിരിക്കുമായിരുന്നു . ഇരുപതാമത്തെ ദിവസം സുബഹി നമസ്ക്കരിച്ച ശേഷം
ഇഹ്ത്തിക്കാഫ് ഇരുന്നിരുന്നു എന്ന്‍ മനസ്സിലാക്കുന്നത് തന്നെയാണ്
പൊരുത്തമായിട്ടുണ്ടാ വുക .
ഇഹ്ത്തിക്കാഫ്
അവസാനിക്കുന്ന സമയം
ഇഹ്ത്തിക്കാഫ്
ഇരിക്കുന്നവര്‍ റമളാന്‍ മാസം ഇരുപത്തി ഒന്‍പത് അവസാനിച്ചാല്‍ അന്നത്തെ മഗരിബില്‍ (
അതായത് ശവ്വാല്‍ പിറ ദ്രശ്യമായ രാവില്‍ ) വീട്ടിലേക്ക് തിരിക്കാം . റമളാന്‍ മാസം
മുപ്പത് പൂര്‍ത്തിയാവുകയാനെങ്കില്‍ അന്നത്തെ മഗരിബ് നമസ്ക്കാരത്തിനു ശേഷം തങ്ങളുടെ
വീട്ടിലേക്ക് തിരിച്ചുപോകാം .
അബൂ സയീദ് (റ)
പറയുന്നു : നബി (സ:അ) റമളാന്‍ മാസത്തിലെ നടുവിലുള്ള പത്തു ദിവസ ങ്ങളില്‍
ഇഹ്ത്തിക്കാഫ് ഇരുന്നിരുന്നു . ഇരുപതാമത്തെ രാത്രി കഴിഞ്ഞ് അസ്തമയമായി ഇരുപത്തി
ഒന്നാം രാത്രി ആരംഭിച്ചതും തങ്ങളുടെ വീട്ടിലേക്ക് തിരിക്കുമായിരുന്നു ( ഹദീസ്
ചുരുക്കം ) ബുഖാരി : 2018
നബി (സ:അ)
റമളാനിലെ നടുപ്പത്തില്‍ ഇഹ്ത്തിക്കാഫ് ഇരിക്കുമ്പോള്‍ ഇരുപതാമത്തെ രാവ് കഴിഞ്ഞ്
അസ്തമയമായി ഇരുപത്തി ഒന്നാം രാവ് തുടങ്ങിയതും തിരിച്ചുപോവുമെന്ന ഹദീസില്‍ നിന്നും
, അവസാനത്തെ പത്തില്‍ ഇഹ്ത്തിക്കാഫ് ഇരിക്കുന്നവര്‍ ഇരുപത്തി ഒന്‍പതാമത്തെ രാവ്
കഴിഞ്ഞ് , അല്ലെങ്കില്‍ മുപ്പതാമത്തെ രാവ് കഴിഞ്ഞ് അസ്തമയമായി ശവ്വാല്‍ മാസം
ആരംഭിക്കുന്ന രാവില്‍ വീട്ടിലേക്ക് തിരിക്കാമെന്ന് മനസ്സിലാക്കാം .
പെരുനാള്‍
നമസ്ക്കാരം നിര്‍വഹിച്ച ശേഷമേ തിരിച്ചു പോകാവൂ എന്ന്‍ ചിലര്‍ പറയുന്നുണ്ട്
എങ്കിലും അതിന് നബിവചനങ്ങളില്‍ തെളിവുകളൊന്നുമില്ല .
പള്ളിയില്‍
കൂടാരം കെട്ടാമോ ?
നബി (സ:അ)
റമളാനില്‍ അവസാനത്തെ പത്തില്‍ ഇഹ്ത്തിക്കാഫ് ഇരിക്കുമായിരുന്നു . ഞാന്‍ അവര്‍ക്കായി
ഒരു കൂടാരം ഒരുക്കിയിരുന്നു എന്ന് ആയിഷാ (റ) പറഞ്ഞു ( ഹദീസ് ചുരുക്കം ) ബുഖാരി : 2033 . ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ കൂടാരം കെട്ടാമെന്നു പറയുന്നു .
എന്നാല്‍ മറ്റു ചില ഹദീസുകളെ നാം പരിശോദിക്കുമ്പോള്‍ ഇത് നബി (സ:അ) ക്ക് മാത്രം
പ്രത്യേകിച്ചുള്ളത് എന്നാണു മനസ്സിലാക്കുവാന്‍ കഴിയുക .
നബി (സ:അ)
ഇഹ്ത്തിക്കാഫ് ഇരിക്കുവാന്‍ തീരുമാനിച്ച് അവര്‍ ഇഹ്ത്തിക്കാഫ് ഇരിക്കേ ണ്ട
സ്ഥലത്തേക്ക് ചെന്നപ്പോള്‍ ആയിഷാ (റ) യുടെ കൂടാരം , ഹഫ്സാ (റ) യുടെ കൂടാരം , സൈനബ
(റ) യുടെ കൂടാരം എന്ന്‍ പല കൂടാരങ്ങളെ കാണുകയുണ്ടായി . “ഇതുകൊണ്ട് നിങ്ങള്‍ നന്മയെ തന്നെയാണോ പ്രതീക്ഷിക്കുന്നത് ?” എന്ന്‍ ചോദിച്ച ശേഷം ഇഹ്ത്തിക്കാഫ് ഇരിക്കാതെ
തിരിച്ചു പോവുകയുണ്ടായി . ശവ്വാല്‍ മാസത്തില്‍ പത്തു ദിവസങ്ങള്‍ ഇഹ്ത്തിക്കാഫ്
ഇരിക്കുകയുണ്ടായി . ആയിഷാ (റ) ; ബുഖാരി
: 2034
“നിങ്ങള്‍ നന്മതന്നെയാണോ പ്രതീക്ഷിക്കുന്നത് ?” എന്ന ചോദ്യവും , നബി (സ:അ) തങ്ങളുടെ കൂടാരത്തെ അഴിച്ചെടുത്ത് ഇഹ്ത്തിക്കാഫില്‍
നിന്നും പിന്മാരിയതും ഇങ്ങിനെ കൂടാരങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അവര്‍ക്കുണ്ടായിരുന്ന
നീരസത്തെ സൂചിപ്പിക്കുന്നു .
മേലും , താഴെ
കാണുന്ന ഹദീസിനെ ശ്രദ്ധിക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ കൂടാരം കെട്ടുവാന്‍ പാടില്ല
എന്നകാര്യം മനസ്സിലാക്കാം . ....നബി (സ:അ) സുബഹി നിസ്ക്കാരം നിര്‍വഹിച്ച ശേഷം
തിരിഞ്ഞു നോക്കിയപ്പോള്‍ നാല് കൂടാരങ്ങളെ കണ്ട് ഇവയെന്ത് ? എന്ന് ചോദിച്ചു . അവര്‍ക്ക്
അതിനെ കുറിച്ച് വിവരം നല്‍കപ്പെട്ടു .
ബുഖാരി : 2041
നബി (സ:അ)
യോടൊപ്പം സഹാബാക്കളും ഇഹ്ത്തിക്കാഫ് ഇരുന്നിരുന്നു . ഇതിനെ ഓര്‍മ്മ യില്‍ നിര്‍ത്തിക്കൊണ്ട്
മുകളില്‍ പറഞ്ഞ ഹദീസിനെ ശ്രദ്ധിക്കുക . സുബഹി നമസ്ക്കാരം നിര്‍വഹിച്ച ശേഷം നബി
(സ:അ) പള്ളിയില്‍ കണ്ട കൂടാരങ്ങളുടെ എണ്ണം ആകെ നാല് . ഒന്ന്‍ നബി (സ:അ) യുടേത് ,
രണ്ടാമത്തേത് ആയിഷാ (റ) ക്ക് സ്വന്തമായത് , മൂന്നാമത്തേ ത് ഹഫ്സാ (റ) യുടേത് ,
നാലാമത്തേത് സൈനബാ (റ) യുടേത് .
ഇഹ്ത്തിക്കാഫ്
ഇരിക്കുവാന്‍ കൂടാരങ്ങള്‍ ആവശ്യമാണെങ്കില്‍ നബി സഹാബാക്കളും കൂടാര ങ്ങള്‍ കെട്ടിയിട്ടുന്ടാവണം
. അങ്ങിനെയായിരുന്നു എങ്കില്‍ നാലിലധികം കൂടാരങ്ങള്‍ അവി ടെ ഉണ്ടായിരിക്കണം .
എന്നാല്‍ അവിടെ ഉണ്ടായിരുന്നതോ , ആകെ നാലു കൂടാരങ്ങള്‍ മാത്രം !. അതുകൊണ്ട് ,
സഹാബാക്കള്‍ കൂടാരങ്ങള്‍ കെട്ടിയിരുന്നില്ല എന്നും , നബി (സ:അ) സഹാബാക്കള്‍ക്ക്
അങ്ങിനെയൊരു നിര്‍ദ്ദേശം നല്‍കിയിരുന്നില്ല എന്നും നമുക്ക് മനസ്സിലാക്കാം .
അതുകൊണ്ട് ഇഹ്ത്തിക്കാഫിനു കൂടാരങ്ങളുടെ ആവശ്യമില്ല .
ഇഹ്ത്തിക്കാഫില്‍
പാലിക്കേണ്ട നിയമങ്ങള്‍
പള്ളിയില്‍
ഇഹ്ത്തിക്കാഫ് ഇരിക്കുമ്പോള്‍ ഭാര്യയുമായി ദാമ്പത്യ ബന്ധത്തില്‍ ഏര്‍പ്പെടുവാ ന്‍
പാടില്ല .
പള്ളികളില്‍
ഇഹ്ത്തിക്കാഫ് ഇരിക്കുമ്പോള്‍ ഭാര്യമാരുമായി ബന്ധപ്പെടരുത് ! ഇത് അള്ളാഹുവിന്റെ
അതിരുകളാണ് . അതുകൊണ്ട് നിങ്ങള്‍ അതിനോടടുക്കരുത് ! സൂക്ഷ്മത പാലിക്കുവാനായി
അള്ളാഹു തന്റെ വചനങ്ങളെ ജനങ്ങള്‍ക്ക് ഈവിധം വ്യക്തമാക്കി കൊടുക്കുന്നു . വി : ഖുര്‍ആന്‍ , 2 : 187
ആവശ്യമില്ലാതെ
പള്ളിയില്‍ നിന്നും പുറത്തേക്ക് പോകുവാന്‍ പാടില്ലാത്തതാണ് . ആയിഷാ (റ) പറയുന്നു :
നബി (സ:അ) പള്ളിയില്‍ ഇഹ്ത്തിക്കാഫ് ഇരിക്കുമ്പോള്‍ തങ്ങളുടെ തലയെ
വീട്ടിലിരിക്കുന്ന എന്റെയടുക്കലേക്ക് നീട്ടിത്തരുമായിരുന്നു . ഞാന്‍ അതിനെ ചീകി
കൊടുത്തിരുന്നു . ഇഹ്ത്തിക്കാഫ് ഇരിക്കുമ്പോള്‍ ആവശ്യത്തിനായിട്ടല്ലാതെ
വീട്ടിലേക്ക് വരുമായിരുന്നില്ല . ബുഖാരി : 2029 . ഇതില്‍നിന്നും
ആവശ്യമില്ലാതെ പുറത്തേക്ക് ചെല്ലുവാന്‍ പാടില്ല എന്നും , ആവശ്യങ്ങള്‍ക്കായി
പുറത്തേക്ക് പോവാമെന്നും മനസ്സിലാക്കാം .
സ്ത്രീകള്‍ക്ക്
ഇഹ്ത്തിക്കാഫ് ഇരിക്കാമോ ?
സ്ത്രീകള്‍ക്ക്
പള്ളികളില്‍ ഇഹ്ത്തിക്കാഫ് ഇരിക്കാം എന്നതിന്ന് താഴെക്കാണുന്ന ഹദീസ്
ആധാരമായിരിക്കുന്നു . നബി (സ:അ) ഇഹ്ത്തിക്കാഫ് ഇരിക്കുമ്പോള്‍ അവരുടെ ഭാര്യമാരില്‍
ഒരാളും ഇഹ്ത്തിക്കാഫ് ഇരുന്നിരുന്നു .
ആയിഷാ (റ) : ബുഖാരി : 309
നബി (സ:അ) യുടെ കാലത്ത്
നബി (സ:അ) യുടെ ഭാര്യമാരെ കൂടാതെ മറ്റേത് സ്ത്രീകളും ഇഹ്ത്തിക്കാഫ്
ഇരുന്നിട്ടുള്ളതായി നാം അറിഞ്ഞേടത്തോളം ഹദീസുകളില്‍ കാണുവാന്‍ കഴിയുന്നില്ല . നബി
(സ:അ) യുടെ ഭാര്യമാര്‍ ഇഹ്ത്തിക്കാഫ് ഇരുന്നിട്ടുള്ളതില്‍ നിന്നും കൂടുത ലായി
താഴെക്കാണുന്ന നിയമത്തെ നാം സ്വീകരിക്കാം .
പള്ളികളില്‍
സ്ത്രീകള്‍ക്ക് ഇഹ്ത്തിക്കാഫ് ഇരിക്കുവാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരിക്കുമെ ങ്കില്‍
ഭര്‍ത്താക്കന്മാരോടൊപ്പം അവര്‍ക്ക് ഇഹ്ത്തിക്കാഫ് ഇരിക്കാം . എന്തുകൊണ്ടെന്നാല്‍
നബി ( സ:അ) യുടെ കാലത്ത് നബി (സ:അ) യോടൊപ്പം തന്നെയായിരുന്നു അവരുടെ ഭാര്യമാരും
ഇഹ്ത്തിക്കാഫ് ഇരുന്നിട്ടുള്ളത് .
സ്ത്രീകള്‍
ഇഹ്ത്തിക്കാഫ് ഇരിക്കുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ക്കിടയിലുള്ള
അഭിപ്രായങ്ങളില്‍ മുകളില്‍ നാം സൂചിപ്പിചിട്ടുള്ള അഭിപ്രായം തന്നെയാണ് ഹദീസിനോട്
ചേര്‍ന്ന്‍ പോവുന്നവിധം നിലകൊള്ളുന്നത് .
നന്ദി : www.onlinepj.com
No comments:
Post a Comment