സഹാബാക്കള്‍ - 01
സയീദ് ഇബ്നു ആമിര്‍ (റളി) سيىد إبن
امر
അസ്സലാമു
അലൈക്കും വരഹ് ....
സ്നേഹം നിറഞ്ഞ
'ആരാധ്യനേകന്‍' വായനക്കാര്‍ക്ക് ,
പൊതുവേ
ചരിത്രത്തില്‍ അറിയപ്പെടാത്ത മഹാന്മാര് ഒരുപാടുപേരുണ്ട് . അങ്ങിനെയുള്ളവരുടെ
ഇടയില്‍ ത്യാഗവും , സത്യനിഷ്ടയും , വിനയവും തങ്ങളുടെ ജീവിതമാക്കി ജീവിച്ചു കാണിച്ച
നബി സഹാബാക്കള്‍ പലരേയും നമ്മുടെ സമുദായം ജനങ്ങള്‍ക്കിടയില്‍
പരിചയപ്പെടുത്തുകയുണ്ടായോ എന്ന് ചോദിച്ചാല്‍ സംശയമാണ് . ആ കുറവ് പരിഹരിക്കുന്ന
വിധം സഹോദരന് നൂറുദ്ദീന്‍ തമിഴില്‍ പ്രസിദ്ധീകരിച്ച "നബി സഹാബാക്കള്‍" എന്ന ജീവചരിത്ര പരമ്പര മലയാളത്തില്‍ ഞാന്‍
നിങ്ങള്‍ക്കുവേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു . പൊതുവേ ജീവചരിത്രം എന്നാല്‍ വെറുതെ
വായിച്ചുപോകുവാന്‍ മാത്രം ഉള്ളതാണെന്ന് കണക്കാക്കാതെ , നമ്മുടെ ജീവിതത്തില്‍
മാര്‍ഗ്ഗ ദര്ശനമാക്കുവാനും , ജീവിതത്തില്‍ പകര്‍ത്തുവാനും കൂടി ഉള്ളതാണെന്ന്
മനസ്സിലാക്കണം . വരൂ , വായിക്കാം . ഇസ്ലാം മാര്‍ഗ്ഗത്തിന്റെ നെടും തൂണുകളായ ആ
ഉത്തമ സഹാബികളുടെ ജീവിതത്തെ കഴിയുന്നേടത്തോളം പിന്തുടര്ന്നു ജീവിക്കുവാന്‍
ഇന്ഷാഹ് അള്ളാഹ് നമുക്കും ശ്രമിക്കാം .
സഹാബാക്കള്‍
- 01 സയീദ് ഇബ്നു ആമിര്‍ (റളി) سيىد إبن
امر
ഖലീഫ
ഉമരി(റളി)ന്റെ ഭരണം നടക്കുന്ന കാലഘട്ടം . സിറിയയിലെ ഹിംസ് പ്രവിശ്യയില്‍ നിന്നും
ഒരു പ്രതിനിധി സംഘം മദീനയിലേയ്ക്ക് വരുകയുണ്ടായി . ഖലീഫ ഉമരി(റളി)ന്റെ
വിശ്വസ്ഥരായിരുന്നു സംഘത്തിലുള്ള
എല്ലാവരും . ബൈത്തുല്‍ മാലില്‍ (ഖജനാവ് )നിന്നും സഹായം കിട്ടാന്‍ അര്‍ഹരായ , ഹിംസ്
പ്രവിശ്യയിലെ പാവപ്പെട്ടവരുടെ ഒരു പട്ടിക സമര്‍പ്പിക്കുവാന്‍ അവരോട്
നിര്‍ദ്ദേശിച്ചു ഖലീഫ ഉമര്‍ (റളി).
നികുതിയായും
, സക്കാത്ത് ആയും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി വിതരണം ചെയ്യുവാന്‍ വേണ്ടി
'ബൈത്തുല്‍ മാലില്‍' ശേഖരിക്കുന്ന
സമ്പത്തില്‍ നിന്നും സഹായം കിട്ടുവാന്‍ വേണ്ടി ഹിംസ് പ്രവിശ്യയിലുള്ള
പാവപ്പെട്ടവരുടെ പട്ടിക പരിശോദിച്ച ഖലീഫയ്ക്ക് ഒരു പേര് മാത്രം മനസ്സിലായില്ല .
"ആരാണ് ഈ സയീദ് ?" അദ്ദേഹം സംഘത്തിലുള്ളവരോടു ചോദിച്ചു .
"ഞങ്ങളുടെ
അമീര്‍" എന്ന് അവര്‍ ഉത്തരം
നല്കി . അമീര്‍ എന്നാല്‍ ആ പ്രവിശ്യയിലെ ഭരണാധികാരി .
"എന്ത്
, നിങ്ങളുടെ അമീര്‍ 'ബൈത്തുല്‍ മാലില്‍' നിന്നും സഹായം തേടുന്നത്രയും പാവപ്പെട്ടവനോ ?" എന്ന ഉമരി(റളി)ന്റെ
ചോദ്യത്തില്‍ ഞെട്ടലുണ്ടായിരുന്നു .
"അതെ ,
അള്ളാഹുവാനെ സത്യം , അവരുടെ വീട്ടില്‍ അടുപ്പില്‍ തീ കത്തിച്ചിട്ട് നാളുകള്‍
വളരെയായി . അത് ഞങ്ങള്‍ക്കറിയാം" . എന്നവര്‍ സാക്ഷ്യം പറഞ്ഞു .
ഒരു
പ്രവിശ്യയുടെ ഗവര്‍ണ്ണര്‍ ഇത്രയും നിര്‍ദ്ധനനോ ?. തടഞ്ഞുനിര്‍ത്താനാവാതെ ഒരു
സാമ്രാജ്യത്തിന്റെ ഖലീഫ പൊട്ടിക്കരഞ്ഞു .
ആയിരം ദീനാര്‍
ഒരു സഞ്ചിയില്‍ പൊതിഞ്ഞ് അവരുടെ പക്കല്‍ കൊടുത്തിട്ട് ,"എന്റെ സലാം അവരോട്
പറയുക . അമീറുല്‍ മുഅമിനീന്‍ ഈ പണം നിങ്ങള്‍ക്ക് നല്കിയിരിക്കുന്നു എന്നറിയിക്കുക
. ഇതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊള്ളുവാന്‍ പറയുക ."
പ്രതിനിധി
സംഘം ഹിംസില്‍ മടങ്ങിയെത്തി . ഉമരി(റളി)ന്റെ പക്കല്‍ നിന്നുമുള്ള ഉപഹാരം
ഗവര്‍ണ്ണര്‍ സയീദ് ഇബ്നു ആമിര്‍(റളി)ന്ന് എത്തിച്ചു കൊടുത്തു . സയീദ് (റളി) അത്
തുറന്നുനോക്കി . സഞ്ചിയിലെ ദീനാരുകളെ കണ്ട് അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപോയി
"ഇന്നാലില്ലാഹി വ ഇന്നാഇലൈഹി റാജിഊന്‍" . മരണം പോലുള്ള ദു:ഖകരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ മുസ്ലീംകള്‍
പ്രകടിപ്പിക്കുന്ന അള്ളാഹുവിന്റെ പക്കലുള്ള അഭയം തേടല്‍ . അതുതന്നെയാണ് സയീദ്
ഇബ്നു ആമിര്‍(റളി) വിളിച്ചു പറഞ്ഞുപോയത് .
---------------------------------------------------------------------------------
മക്കാ
നഗരത്തില്‍ നിന്നും അല്‍പ്പം അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് 'തന്‍ഈം' . നബി (സ :
അ)യോടൊപ്പം ഹജ്ജ് കര്‍മ്മം
നിര്‍വഹിക്കുവാനായി വന്ന ആയിഷാ(റളി)ക്ക് ഹജ്ജിന്റെ ചടങ്ങുകള്‍ക്ക് ഇടയില്‍ സ്ത്രീ
സഹജമായ അസുഖം കാരണം 'കഅബ' തവാഫ് ചെയ്യുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി . അവര്‍
അശുദ്ധി നീങ്ങിയശേഷം 'തന്‍ഈ'മിലേയ്ക്ക് വന്ന് ഇഹ്റാമണിഞ്ഞ് 'കഅബ'യില്‍ ചെന്ന്
തവാഫ് ചെയ്ത് ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുകയുണ്ടായി . 'തന്‍ഈ'മിലെ ആ സ്ഥലത്ത്
ഇപ്പോള്‍ ആയിഷാ(റളി)യുടെ പേരില്‍ ഒരു മസ്ജിദ് സ്ഥിതിചെയ്യുന്നുണ്ട് .
'തന്‍ഈ'മിലന്ന്
ഒരുസംഭവം നടക്കുകയായിരുന്നു . കുബൈബ് ഇബ്നു അതീ (റളി) എന്ന സഹാബിയെ
മക്കാഖുരൈഷികള് തടവുകാരനായി പിടികൂടി അന്നേദിവസം മരണശിക്ഷക്ക് വിധിച്ചിരുന്നു .
ബിലാല്‍ (റളി)നെ പൊള്ളുന്ന ചുടുമണലില്‍ പിറന്നമേനിയായി കിടത്തി നെഞ്ചില്‍
ചുട്ടുപൊള്ളുന്ന പാറക്കല്ല് കയറ്റിവെച്ച് കുതൂഹലത്തോടെ നോക്കിരസിച്ച കൂട്ടരല്ലേ ?.
അതുപോലെ മക്കാ നഗരവാസികള്‍ മുഴുവനും കാഴ്ച കാണാന്‍ കൂട്ടം കൂടിയിരുന്നു . സയീദ്
ഇബ്നു ആമിര്‍ അപ്പോള്‍ യുവാവായിരുന്നു . തിക്കിത്തിരക്കി അദ്ദേഹവും
കൂട്ടത്തിനിടയിലേയ്ക്ക് തള്ളിക്കയറി തമാശ കാണാന്‍ .
ഇരുമ്പ്
ചങ്ങലയാല്‍ ബന്ധനസ്ഥനാക്കി കൊണ്ടുവന്ന കുബൈബിനോട് അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം
എന്താണെന്ന് ചോദിക്കപ്പെട്ടു . "രണ്ടു റഖഅത്ത് നമസ്ക്കരിക്കണം" അതായിരുന്നു അവരുടെ മറുപടി .
ആഗ്രഹം
അംഗീകരിക്കപ്പെട്ടു . മരണഭയം ലവലേശവും ഇല്ലാതെ ശാന്തനായി കുബൈബ് നമസ്ക്കാരം
നിറവേറ്റി . പിന്നീട് ക്രൂരമായി ഭേദ്യം ചെയ്യപ്പെട്ട് കുരിശില്‍ തറച്ച്
കൊല്ലപ്പെടുകയുണ്ടായി .
ഇതുകണ്ട
സയീദ് ഇബ്നു ആമിറിന്റെ മനസ്സ് മന്ത്രിച്ചു . "ശരിയല്ല , ഈ നടക്കുന്നത്
ഒന്നുംതന്നെ ശരിയല്ല . ഇതില്‍ ന്യായം ലവലേശമില്ല" എന്ന് അദ്ദേഹത്തിന്റെ
മനസ്സ് ദൃഡമായി മന്ത്രിച്ചു കൊണ്ടിരുന്നു . തുടര്‍ന്നു വന്ന ദിവസങ്ങളില്‍ മനസ്സിനെ
മരണം തോല്‍പ്പിച്ചു . "നാശത്തിലേക്കാന് നിങ്ങളും നിങ്ങളുടെ വിശ്വാസങ്ങളും" എന്ന് ഖുരൈഷികളെ നോക്കി പറഞ്ഞിട്ട് സയീദ്
മക്കയില്‍നിന്നും മദീനായിലേക്ക് പുറപ്പെട്ടു . അവിടെ ചെന്ന് ഇസ്ലാം മാര്‍ഗ്ഗം
സ്വീകരിച്ച് നബി (സ:അ)യുടെ അടുക്കല്‍ അഭയംതേടി . പിന്നീട് നടന്ന
ഖൈബര്‍ യുദ്ധത്തിലും , അതിനുശേഷം നടന്ന പല യുദ്ധങ്ങളിലും പങ്കെടുത്ത ധീരനായ ഒരു
യോദ്ധാവായിരുന്നു സയീദ് ഇബ്നു ആമിര്‍ (റളി) .
നബി (സ:അ)ക്ക് ശേഷംവന്ന ഖലീഫമാരായ അബൂബക്കര്‍ (റളി), ഉമര്‍ (റളി) എന്നീ രണ്ട്
ഖലീഫമാരും സയീദിബ്നു ആമിര്‍ (റളി)ന്റെ സത്യസന്തതയും , ദൃഡമായ ദൈവ വിശ്വാസത്തേയും
നല്ലവണ്ണം മനസ്സിലാക്കിയവര്‍ ആയിരുന്നു . ആ രണ്ട് ഖലീഫമാരും പലകാര്യങ്ങളിലും
സയീദിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു . ഉമര്‍ (റളി) ഖലീഫയായി അധികാരമേറ്റ ശേഷം
ആദ്യമായി സയീദിന്റെ ഉപദേശമാണ് തേടുകയുണ്ടായത് . "ഞാന്‍ നിങ്ങളോട്
മനസ്സുതുറന്ന് പറയുന്നു . ജനങ്ങളോട് നിങ്ങള്‍ നടന്നുകൊള്ളുന്ന വിധത്തില്‍
അള്ളാഹുവിനെ സൂക്ഷിച്ചുകൊള്ളുക . എന്നാല്‍ അള്ളാഹുവുമായി നിങ്ങള്‍ക്കുള്ള ബന്ധത്തില്‍
ആരെയും ഭയപ്പെടേണ്ടതില്ല . പറയുന്നത് പ്രവര്‍ത്തിക്കുക . എന്തുകൊണ്ടെന്നാല്‍
വാഗ്ദാനങ്ങളില്‍ മികച്ചത് അതിനെ നിറവേറ്റുന്നതിലാണ് . മുസ്ലീംകളുടെ ഉത്തരവാദിത്വം
ഏറ്റെടുത്തിരിക്കുന്നവരെ വിശ്വാസത്തിലെടുക്കുക . നിങ്ങള്‍ക്കും നിങ്ങളുടെ
കുടുംബത്തിനും എന്ത് ആഗ്രഹിക്കുന്നുവോ , എന്തിനെ വെറുക്കുന്നുവോ അതുതന്നെ
ജനങ്ങള്‍ക്കും ആഗ്രഹിക്കുകയും , നിരാകരിക്കുകയും ചെയ്യുക . സത്യത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ എന്ത് പ്രതിബന്ധങ്ങള്‍
നേരിട്ടാലും ധീരമായി അതിനെ എതിരിടുക . അള്ളാഹുവിന്റെ ആജ്ഞകളെ നിറവേറ്റുന്നതില്‍
മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ പുറന്തള്ളുക" . ഇതുതന്നെയായിരുന്നു ആ
ഉപദേശത്തിന്റെ സാരാംശം .
ഈ സത്യസന്ധതയും
, വിവേകവും തന്നെയാണ് ഹിംസ് പ്രവിശ്യയിലേക്കുള്ള ഗവര്‍ണ്ണരായി യോഗ്യതയുള്ള ഒരാളെ
തിരഞ്ഞെടുക്കുവാന്‍ ഉമര്‍ (റളി) ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ സയീദിബ്നു ആമിര്‍
(റളി)ന്റെ പേര് മനസ്സിലേക്ക് പെട്ടെന്ന് കടന്നു വരുവാന്‍ കാരണമായത് .
"സയീദ്
, നിങ്ങളെ ഹിംസിലെ ഗവര്‍ണ്ണരായി നിയമിച്ചിരിക്കുന്നു" എന്ന് ഉമര്‍ (റളി) അറിയിച്ചപ്പോള്‍ ആ വാര്‍ത്ത കേട്ട് അദ്ദേഹം ഒട്ടും
സന്തോഷം പ്രകടിപ്പിച്ചില്ല . അതിനേക്കാളും ഉമരി (റളി)നെ ആശ്ചര്യപ്പെടുത്തിയത്
അദ്ദേഹത്തിന്റെ മറുപടിയായിരുന്നു . "ഉമര്‍ , ഞാന്‍ വിനയപൂര്‍വ്വം നിങ്ങളോട്
അപേക്ഷിക്കുന്നു . എന്നെ ലോക വ്യവഹാരങ്ങളിലെല്ലാം ചുമതല നല്കി അള്ളാഹുവിന്റെ
പക്കല്‍ നഷ്ടപ്പെട്ടവനാക്കി തീര്‍ക്കരുത് ". ഇതുകേട്ട ഉമര്‍(റളി) കോപത്താല്‍ പൊട്ടിത്തെറിച്ചു .
"എല്ലാവരുംകൂടി എന്നെ മാത്രം ഖലീഫയുടെ ഉത്തരവാദിത്വത്തില്‍ പിടിച്ചിരുത്തും .
ലോക വ്യവഹാരങ്ങലുടെ ഭാരം എന്നില്‍ മാത്രം ചുമത്തിവെയ്ക്കും . എന്നാല്‍ , എന്നെ
സഹായിക്കുന്ന കാര്യത്തില്‍ എല്ലാവരും എന്നെ കൈവിട്ടു കളയുകയും ചെയ്യും ".
പദവിയും ,
പണവും , അന്തസ്സും , പ്രശസ്തിയും എല്ലാറ്റിനെയും ത്യജിച്ച് ഒതുങ്ങിക്കഴിഞ്ഞിരുന്ന
സമൂഹമായിരുന്നു അത് . എല്ലാ കാര്യങ്ങളിലും മാതൃക കാട്ടിയ സമൂഹം . നമുക്ക്
ചരിത്രങ്ങളില്‍ മാത്രം വായിച്ച് നെടുവീര്‍പ്പിടുവാന്‍ മാത്രമേ കഴിയൂ .
ഉമരി(റളി)ന്റെ
വാദത്തിലുള്ള സത്യാവസ്ഥ സയീദിനു ഗ്രഹിക്കുവാന്‍ കഴിഞ്ഞു . "അള്ളാഹുവാനെ സത്യം
നിങ്ങളെ ഞാന്‍ കൈവെടിയുകയില്ല ". ഖലീഫയോടു അദ്ദേഹം പറഞ്ഞു .
വിവാഹിതനായിരുന്ന
സമയം . പുത്തന്‍ മണവാട്ടിയുമൊത്ത് ഹിംസിലേക്ക് യാത്രതിരിച്ചു സയീദ് (റളി).
ഖലീഫയില്‍ നിന്നും കിട്ടിയിരുന്ന പണം കയ്യിലുണ്ടായിരുന്നു . പുതിയ സ്ഥലത്ത്
സയീദിനു താമസിക്കുവാന്‍ ചിലവുകള്‍ ഉണ്ടാവുമല്ലോ . ഹിംസില്‍ വന്നു ചേര്‍ന്നതും
താമസത്തിന് അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം വാങ്ങിക്കൊണ്ടുവന്നു . എന്നിട്ട്
ഭാര്യയോട് പറഞ്ഞു , നമ്മള് താമസിക്കുന്ന സ്ഥലത്ത് കച്ചവടത്തില്‍ നല്ല ലാഭം
കിട്ടും . അതുകൊണ്ട് നമ്മുടെ കയ്യില്‍ ബാക്കിയുള്ള തുകയെ നല്ലൊരു കച്ചവടത്തില്‍
നിക്ഷേപിക്കാം" .
അദ്ദേഹത്തിന്റെ
ഭാര്യ ചോദിച്ചു . "കച്ചവടത്തില്‍ നഷ്ടം സംഭവിച്ചു പോയാലോ ?".
വീട്ടിലേക്ക് ആവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി വെക്കുകയല്ലേ നല്ലത് "
എന്ന് എല്ലാവര്ക്കും തോന്നാവുന്ന ന്യായമായ ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു .
"ഞാന്‍ ആരെ വിശ്വസിച്ച് നിക്ഷേപം ചെയ്യുന്നുവോ അവരെ കൊണ്ടുതന്നെ അതിന്
ഉത്തരവാദിത്വം തരാന്‍ പറയാം " എന്ന് മറുപടി നല്കി സയീദ് (റളി).
കയ്യില്‍
ശേഷിച്ചിരുന്ന സമ്പത്ത് മുഴുവനും പാവപ്പെട്ടവര്‍ക്കും , അശരണര്‍ക്കും അദ്ദേഹം
കൊടുത്തു തീര്‍ത്തു . അതിന്നുശേഷം കച്ചവടത്തില്‍ നിന്നുള്ള വരുമാനത്തെ കുറിച്ച്
അദ്ദേഹത്തിന്റെ ഭാര്യ ചോദിക്കുമ്പോളെല്ലാം "അതിനെന്തു ? അത് വളരെനന്നായി
നടന്നു കൊണ്ടിരിക്കുന്നു . അതില്‍ നിന്നുള്ള ലാഭവും വര്‍ദ്ധിച്ചുകൊണ്ട്
തന്നെയാനിരിക്കുന്നത് " എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും
കിട്ടിക്കൊണ്ടിരുന്നത് .ഒരുദിവസം സയീദി(റളി)നെ കുറിച്ച് നന്നായറിയാവുന്ന ഒരു
ബന്ധുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സയീദിന്റെ കച്ചവടത്തെ കുറിച്ച്
സംസാരിക്കുകയുണ്ടായി . ബന്ധുവിന്റെ പൊട്ടിച്ചിരി സയീദ് (റളി)ന്റെ ഭാര്യക്ക് സംശയം
ജനിപ്പിക്കുകയാല്‍ , അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ബന്ധുവിന് സത്യാവസ്ഥ
പറയേണ്ടതായി വന്നു . ഭാര്യയുടെ കരച്ചിലും തേങ്ങലും സയീദ് (റളി)ന്റെ ഹൃദയത്തില്‍
സഹതാപം സൃഷ്ടിച്ചു . "എന്റെ സുഹൃത്തുക്കള്‍ എനിക്കുമുമ്പേ മരിച്ചുപോയി . ഈ
ലോകവും അതിലുള്ള സകല വസ്തുക്കളും ഈടായി കിട്ടുകയാണെങ്കില്‍ പോലും , നേര്
മാര്‍ഗ്ഗത്തില്‍ ജീവിച്ചു മരിച്ച അവരുടെ മാര്‍ഗ്ഗത്തില്‍ നിന്നും അണുവിട
വ്യതിചലിക്കുവാന്‍ ഞാന്‍ തയ്യാറല്ല " എന്നദ്ദേഹം പറഞ്ഞു . ദു:ഖത്തിലും ഭാര്യയുടെ സൌന്ദര്യം അദ്ദേഹത്തെ
ഭ്രമിപ്പിച്ചു . മനസ്സിനെ ദൃഡപ്പെടുത്തിക്കൊണ്ട് ,"സ്വര്‍ഗ്ഗത്തിലെ ഭംഗിയുള്ള
കണ്ണുകള്‍ക്ക് ഉടമസ്ഥരായ 'ഹൂരുലീന്'കളെ കുറിച്ച് നിനക്ക് അറിയാമല്ലോ ?, അവരില്‍ ഒരാള്‍ ഭൂമിയെ നോക്കിയാലും
അതിന്റെ ശക്തിയാല്‍ ഭൂമിയിലെ മുഴുവന്‍ പ്രദേശങ്ങളും ശോഭയാല്‍ വെട്ടിത്തിളങ്ങും .
സൂര്യനിലും , ചന്ദ്രനിലും നിന്നുമുള്ള ശോഭയെക്കാലും കണ്ണഞ്ചിക്കുന്നതായിരിക്കും
അത് . നിന്നേയും അവരുടെ കൂട്ടത്തില്‍ വിട്ടുകൊടുക്കുക എന്നത് വളരെ നല്ല കാര്യമാണ്
".
സയീദ്
(റളി)ന്റെ ഭാര്യയുടെ മനസ്സ് ശാന്തമായി . തന്റെ ഭര്‍ത്താവിന്റെ ചിന്തകളും ,
മനോഗതിയും അവര്‍ക്ക് മനസ്സിലായി . ഈ വിധത്തില്‍ ജീവിതത്തെ ചിട്ടപ്പെടുത്തിയിരുന്ന
സയീദ് ഇബ്നു ആമിര്‍(റളി)ന്റെ പക്കല്‍ വീണ്ടും ദീനാറുകള്‍ വന്നുചേര്‍ന്നാലോ ?.
'ഇന്നാലില്ലാഹി
വഇന്നാ ഇലൈഹി റാജിഊന്‍' എന്ന ഉച്ചത്തിലുള്ള വിളികേട്ട് ഓടിവന്ന സയീദ് (റളി )ന്റെ
ഭാര്യ ചോദിച്ചു "എന്ത് ? ഖലീഫ മരണപ്പെട്ടുപോയോ?" .
"അതിനേക്കാളും
വലിയ സങ്കടം "
"മുസ്ലീംകള്‍ക്ക്
യുദ്ധത്തില്‍ പരാജയം വല്ലതും സംഭവിച്ചുപോയോ?" .
"അതിനേക്കാളും
വലിയ വിപത്ത് , ഒരു കൊടും വിപത്ത് . എന്റെ പരലോക ജീവിതത്തെ നാശമാക്കുവാനും , എന്റെ
വീട്ടില്‍ കുഴപ്പം സൃഷ്ടിക്കുവാനും വന്നിരിക്കുന്നു" .
"എങ്കില്‍
അതിനെ വിട്ടൊഴിയുക" എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു , ദീനാരുകലുടെ
കാര്യത്തെക്കുറിച്ച് അറിയാതെ .
"അങ്ങിനെയെങ്കില്‍
നിനക്കെന്നെ സഹായിക്കാമോ ?".
അങ്ങിനെ
ഭാര്യയുടെ സഹായത്തോടെ , ഖലീഫയുടെ പക്കല്‍നിന്നും കിട്ടിയ ദീനാറുകള്‍ മുഴുവനും ഒരു
സഞ്ചിയില്‍ ശേഖരിച്ച് ഹിംസിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു സയീദ് (റളി).
എന്തെന്നാണ്
ഇതിനെ പറയേണ്ടത് ?. ഇല്ലായ്മയില്‍ കഴിയുന്നത് തന്നെയാണ് ജീവിതം എന്നതിനെ നമുക്ക്
പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയുമോ എന്നറിയില്ല .
ഹിംസ് ,
ഇറാഖിലുള്ള കൂഫാ നഗരത്തിനു തുല്യമായി ഒരുകാര്യത്തില്‍ മുന്നിട്ടുനിന്നിരുന്നു .
കൂഫായിലെ ജനങ്ങള്‍ അവിടുത്തെ ഗവര്‍ണ്ണറെ കുറിച്ച് എപ്പോഴും പരാതികള്‍
പറഞ്ഞുകൊണ്ടിരിക്കും . അതുപോലെതന്നെ ഹിംസിലെ ജനങ്ങളും ഗവര്‍ണ്ണരുടെ പേരില്‍
കുറ്റാരോപണങ്ങള്‍ ഉന്നയിക്കുവാന്‍ തുടങ്ങി . ഈ സംഭവം ഹിംസിനെ മറ്റൊരു കൂഫായെന്നു
വിളിക്കുന്ന സ്ഥിതിയിലേയ്ക്കു എത്തിച്ചേര്‍ന്നു .
ഉമര്‍ (റളി)
സിറിയയില്‍ എത്തിച്ചേര്‍ന്നു .ഹിംസിലെ ജനങ്ങള്‍ക്ക് സയീദ് ഇബ്നു ആമിറി(റളി)ന്റെ
പേരില്‍ പ്രധാനപ്പെട്ട നാല് പരാതികള്‍ ഉണ്ടായിരുന്നു . നമ്മുടെ ഭരണകര്‍ത്താക്കളെ
കണ്ട് പരിചയപ്പെട്ട നമുക്ക് ഹിംസിലെ ജനങ്ങളുടെ കുറ്റാരോപണങ്ങളെ കുറിച്ച്
കേള്‍ക്കുമ്പോള്‍ തനി കിരുക്കനായി തോന്നും .
എന്നാല്‍ ,
ഗവര്‍ണ്ണരുടെ പേരിലുള്ള പരാതികളെ കുറിച്ച് അന്വേഷിച്ച ഖലീഫ ഉമര്‍ (റളി) സ്തംഭിച്ചു
പോയി . അത് ഒരിക്കലും ക്ഷമിക്കുവാന്‍ പറ്റാത്ത കുറ്റങ്ങള്‍ തന്നെയാണ് . സയീദ്
(റളി)ന്റെ പേരില്‍ തനിക്കുണ്ടായിരുന്ന വിശ്വാസത്തിന് ഭംഗം വന്നുപോവുമോ എന്ന് ഉമരി
(റളി)നെ ഉത്കണ്ഠപ്പെടുത്തിയ കുറ്റാരോപണങ്ങള്‍ ആയിരുന്നു അവയെല്ലാം . ജനങ്ങളോട്
വിശദീകരണം നല്കുവാന് ഗവര്‍ണ്ണറെ വരാന്‍ പറഞ്ഞു ഖലീഫ ഉമര്‍ (റളി) .
ഗവര്‍ണ്ണര്‍
വന്നുചെന്നു . അട്ദീഹത്തിന്റെ പേരിലുള്ള ആദ്യത്തെ പരാതി ഉന്നയിക്കപ്പെട്ടു .
"ഇദ്ദേഹം ജോലിക്ക് വരുന്നത് ദിവസം ആരംഭിച്ച് ഉച്ചയോടടുത്ത് മാത്രമാണ് "
.
"സയീദ്
എന്താണ് ഇതിന് മറുപടി പറയുവാനുള്ളത് ?" എന്ന് ഉമര്‍ (റളി) ചോദിച്ചു .
അല്‍പ്പനേരത്തെ
മൌനത്തിനു ശേഷം സയീദ് (റളി) പറഞ്ഞു ." അള്ളാഹുവാനെ സത്യം ! ഞാന്‍ അതിനെ
കുറിച്ച് പുറത്ത് പറയുവാന്‍ ആഗ്രഹിക്കുന്നില്ല . എന്നാല്‍ , ഈ ആരോപണത്തിനു ഉത്തരം
പറയേണ്ടത് എന്റെ കടമയാണ് . എന്റെ കുടുംബത്തിന് സഹായത്തിനായി ജോലിക്കാര്‍
ആരുംതന്നെയില്ല . ഓരോദിവസവും കാലത്ത് ഉണര്‍ന്നതും റൊട്ടിയുണ്ടാക്കുവാന്‍ വേണ്ടി
മാവ് കുഴച്ചു വെയ്ക്കുകയും , എന്നിട്ട് മാവ് പാകപ്പെടുന്നതുവരെ കാത്തിരിക്കുകയും ,
പിന്നീട് അതിനെ വീട്ടിലുള്ളവര്‍ക്കായി ചുട്ടുകൊടുത്തിട്ട് ജോലിക്കായി
എത്തിച്ചേരുകയും ചെയ്യും" .
"രാത്രി
കാലങ്ങളില്‍ ഞങ്ങളെ സന്ദര്‍ശിക്കുവാന്‍ ഇദ്ദേഹം വരാറില്ല " രണ്ടാമത്തെ പരാതി
ബോധിപ്പിക്കപ്പെട്ടു .
അല്‍പ്പം
മടിച്ചു നിന്നശേഷം സയീദ് (റളി) ഇതിന് മറുപടി പറഞ്ഞു . "ഇതും ഞാന്‍
പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല . പകല്‍സമയം മുഴുവനും ജനങ്ങള്‍ക്ക് വേണ്ടി
ഞാന്‍ ചിലവിടുകയാണ് . അതുകൊണ്ട് രാത്രികാലങ്ങളെ എന്റെ സൃഷ്ടാവിന്നായി , അവനെ
പ്രാര്‍ത്തിച്ചു കഴിയുവാന്‍ വിനിയോഗിക്കുന്നു" .
"മാസത്തില്‍
ഒരുദിവസം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തണം എന്നവിധി ഇദ്ദേഹം
തെറ്റിച്ചിരിക്കുന്നു" . അടുത്ത പരാതി മുന്നോട്ടുവെച്ചു ജനങ്ങള്‍ .
"അമീറുല്‍
മുഅമിനീന്‍ ! എന്നെ വീട്ടുജോലിയില്‍ സഹായിക്കുവാന്‍ ജോലിക്കാര്‍ ആരുമില്ല .
ഉടുതുണി എന്ന് എന്റെ പക്കലുള്ളത് ഞാന്‍ ഉടുത്തിരിക്കുന്ന ഇതൊന്നുമാത്രമാണ് .
മാസത്തില്‍ ഒരിക്കല്‍ ഇതിനെ അലക്കി , ഉണക്കിയ ശേഷം അണിഞ്ഞുകൊണ്ട് പുറത്തിരങ്ങേണ്ട
സ്ഥിതിയിലാണ് ഞാനുള്ളത് . അതുകൊണ്ട് തന്നെയാണ് അന്നത്തെ ദിവസം ജനങ്ങളെ
സന്ദര്‍ശിക്കുവാന്‍ എനിക്ക് സാധിക്കാതെ പോവുന്നത് " .
"അടുത്തതായി
ഇവരുടെ പേരിലുള്ള പരാതി എന്താണ് ?" ഉമര്‍ (റളി) ചോദിച്ചു .
"ഇടയ്ക്കിടയ്ക്ക്
ഇദ്ദേഹം ബോധംകെട്ട് വീണുപോവുന്നു " .
സയീദ് (റളി)
ഇതിനും മറുപടി പറഞ്ഞു . "ഞാന്‍ ഇസ്ലാം മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു മുന്‍പ്
'കുബൈബ് ഇബ്നു അതീ (റളി) കൊല്ലപ്പെടുന്നത് എന്റെ കണ്ണുകൊണ്ട് ഞാന്‍ കാണുകയുണ്ടായി
. ഖുറൈശികള്‍ അദ്ദേഹത്തെ അറുത്തും , വെട്ടിയും അറുകൊല ചെയ്തുകൊണ്ടിരുന്നു .
ശരീരത്തില്‍നിന്നും ചോര ചീറ്റി തെറിച്ചുകൊണ്ടിരുന്നു . അപ്പോള്‍ അദ്ദേഹത്തോട്
അവര്‍ ചോദിക്കുകയുണ്ടായി 'നിനക്ക് പകരമായി ഇവിടെയിപ്പോള്‍ മുഹമ്മദ്
ആയിരുന്നുവെങ്കില്‍ എന്ന് നീ ആഗ്രഹിക്കുന്നില്ലേ ?' എന്ന് . അതിന്ന് കുബൈബ് പറഞ്ഞ
മറുപടി 'മുഹമ്മദിന്റെ ശരീരത്തില്‍ ഒരു മുള്ളുതറയ്ക്കാന്‍ വിട്ടിട്ടുപോലും ഞാന്‍
എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയുണ്ടാവില്ല' . ഖുരൈശികളുടെ ആക്രോശം
പാരമ്യത്തിലെത്തി . അദ്ദേഹത്തെ അവര്‍ കുരിശില്‍ തറച്ച് കൊള്ളുകയുണ്ടായി .
ഇതിനെല്ലാം ഒരു സാക്ഷിയായി നിന്നുകൊണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്താതെ ജനങ്ങളില്‍
ഒരാളായി , വെറും ഒരു കാഴ്ചക്കാരനായി ഞാനും നിന്നുപോയല്ലോ എന്ന ചിന്തയും ,
നഷ്ടബോധവും തോന്നുമ്പോളെല്ലാം , അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയെക്കുറിച്ച്
ചിന്തിച്ച് എന്റെ ഉള്ള് നടുങ്ങിപ്പോവുന്നു . അങ്ങിനെയുള്ള സമയങ്ങളില്‍
എന്നെയറിയാതെ ഞാന്‍ ബോധംകെട്ട് വീണുപോവുന്നു !" .
എല്ലാം
കേട്ടുകൊണ്ടിരുന്ന ഖലീഫ ഉമര്‍ (റളി) പറഞ്ഞു . "എല്ലാ സ്തുതിയും അള്ളാഹുവിനു
മാത്രം . എനിക്ക് സയീദിന്റെ പേരില്‍ ഉണ്ടായിരുന്ന വിശ്വാസത്തിന് ഒരു കളങ്കവും
സംഭവിച്ചിട്ടില്ല " .
സയീദ് ഇബ്നു
ആമിര്‍ (റളി ) ഹിജ്റി ഇരുപതാം വര്‍ഷം ഇഹലോകവാസം വെടിഞ്ഞു . 'ഇന്നാലില്ലാഹി വ ഇന്നാ
ഇലൈഹി റാജിഊന്‍ ' .

ഈ പരിശ്രമത്തിന് അള്ളാഹു ദുനിയാവിലും ആഖിറത്തിലും ഉയര്‍ന്ന പ്രതിഭലം നല്കി അനുഗ്രഹിക്കും ഇതുപോലെയുള്ള കുടുതല്‍ നല്ല പ്രവ്ര്തിചെയ്യാന് തൌഫിക് നല്‍കുകയും ചെയ്യട്ടെ (ആമീന്‍)
ReplyDelete