Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Saturday, 21 March 2015

ഹാറൂത് മാറൂത്

ഹാറൂത് മാറൂത്
   بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ
 
          2 : 102 വചനത്തിലൂടെ സിഹ്റ് (ദുര്‍മന്ത്രവാദം )കൊണ്ട് പ്രമാഥമായിട്ടൊന്നും ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന് നാം മനസ്സിലാക്കി . ഈ വചനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമാക്കി കഴിഞ്ഞത് കൊണ്ട് അതില്‍ പറഞ്ഞിട്ടുള്ള 'ഹാറൂത് മാറൂത് ' എന്നത് ആരാണ് എന്നതിനേയും , ഇതിനെ കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കല്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളേയും ഇവിടെ നാം ചൂണ്ടിക്കാട്ടുന്നു .
     ആഭിചാരം , ദുര്‍മന്ത്രവാദ (സിഹ്‌റ്‌ )വുമായി ബന്ധപ്പെട്ടതല്ല ആ വിശദീകരണം എങ്കിലും , ഈ വചനത്തെ കുറിച്ച് ശരിയായ ഒരു അവബോധം കിട്ടുന്നതിനുവേണ്ടി ഇതിനെക്കുറിച്ച്‌ വിശദീകരിക്കുന്നു .


      അങ്ങിനെയാണെങ്കില്‍ 'ഹാറൂത് മാറൂത് ' എന്ന് പറയുന്നവര്‍ ആരാണ് ?. അവരെക്കുറിച്ച് ഇവിടെ സൂചിപ്പിക്കേണ്ട ആവശ്യം എന്താണ് ? എന്നീ ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നുവരുന്നു . അതിനെക്കുറിച്ചും നമുക്കിവിടെ വിശദമായി പരിശോദിക്കാം .
      'വത്തബവൂ മാതത് ലുഷ്ശയാതീനു'- ശൈത്വാന്മാര്‍ പഠിപ്പിച്ചുകൊടുത്തതിനെ തന്നെയാണ് ഇവര്‍ പിന്‍പറ്റുന്നത് എന്ന് ഈ വചനം തുടങ്ങുന്നു .
      ശൈത്വാന്മാര്‍ പഠിപ്പിച്ചുകൊടുത്തു എന്നുപറഞ്ഞാല്‍ ശൈത്വാന്മാര്‍ തന്നെ നേരിട്ട് പഠിപ്പിച്ചു കൊടുത്തതാണോ ?. അതല്ല , ദുഷ്ട മനുഷ്യരെയാണോ ഇവിടെ ശൈത്വാന്മാര്‍ എന്ന് സൂചിപ്പിക്കുന്നത് ?.
      ഇതിനെക്കുറിച്ച്‌ ആദ്യം നാം മനസ്സിലാക്കേണ്ടതുണ്ട് .
      'ശൈത്വാന്മാര്‍ ' എന്ന പദപ്രയോഗം ശൈത്വാന്മാരെ കുറിക്കുവാന്‍ ഉപയോഗിക്കുന്നത് പോലെതന്നെ , ചീത്തമനുഷ്യരെ കുറിച്ച് പറയുവാനും ഉപയോഗപ്പെടുത്തുന്നുണ്ട് . അറബികള്‍ക്കിടയില്‍ മാത്രമല്ലാതെ , പരിശുദ്ധ ഖുര്‍ആനിലും , നബിവചനങ്ങളിലും ഇതുപോലുള്ള പ്രയോഗങ്ങളെ നമുക്ക് കാണുവാന്‍ കഴിയും .
      "സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ 'ഞങ്ങളും വിശ്വസിച്ചിരിക്കുന്നു' എന്നവര്‍ പറയും . അവരും അവരുടെ ശൈത്വാന്മാരും മാത്രമായിരിക്കുമ്പോള്‍ 'ഞങ്ങള്‍ നിങ്ങളോടുകൂടെ തന്നെയാണ് . ഞങ്ങള്‍ (അവരെ) പരിഹസിക്കുക മാത്രമായിരുന്നു' എന്നവര്‍ പറയുന്നു"    വി : ഖുര്‍ആന്‍ .  2 : 14
       ഇവിടെ ശൈത്വാന്മാര്‍ എന്നുപറയുന്നത് അവരുടെ നേതാക്കളെ തന്നെയാണ് എന്നതില്‍ സംശയമില്ല .
       "ഇങ്ങിനെതന്നെ മനുഷ്യരിലും , ജിന്നുകളിലും ഉള്ള ശൈത്വാന്മാരെ ഓരോ നബിക്കും ശത്രുക്കളാക്കി വെച്ചിരിക്കുന്നു . വഞ്ചിക്കുന്നതിനായി മോഹനമായ വാക്കുകളെ അവര്‍ അന്യോന്യം അറിയിക്കുന്നു . (മുഹമ്മദേ!) നിന്റെ നാഥന്‍ ഇച്ചിച്ചിരുന്നുവെങ്കില്‍ അവരിങ്ങിനെ ചെയ്യുമായിരുന്നില്ല . അവരുടെ തന്നെ കുപ്രചരനങ്ങളോടെ അവരെ അവഗണിക്കുക ".       വി : ഖുര്‍ആന്‍ _ 6 : 112
       "അവര്‍ മനുഷ്യ മനസ്സുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു . ജിന്നുകളിലും , മനുഷ്യരിലും ഇങ്ങിനെയുള്ളവര്‍ ഉണ്ട് "            വി : ഖുര്‍ആന്‍ ; 114 : 5 , 6
       ഈ വചനങ്ങളില്‍ നിന്നും മനുഷ്യരിലുള്ള ചീത്ത സ്വഭാവക്കാരേയും ശൈത്വാന്മാര്‍ എന്ന് പറയപ്പെടുന്നുണ്ട് എന്നറിയുവാന്‍ കഴിയുന്നു .
       തനിയെ യാത്രചെയ്യുന്നവനെ ശൈത്വാന്‍ എന്നും (അബൂ ദാവൂദ് : 2240 , തിര്‍മിദി 1597 )
       കവികളെ ശൈത്വാന്മാര്‍ എന്നും (മുസ്ലീം : 4193 ) നബി (സ:) സൂചിപ്പിച്ചിരിക്കുന്നു .
       നമ്മള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുന്ന ഈ വചനത്തില്‍ ശൈത്വാന്മാര്‍ പഠിപ്പിച്ചുകൊടുത്തതായി പറയപ്പെടുന്നു . ഇവിടെ സൂചിപ്പിക്കുന്ന ശൈത്വാന്മാര്‍ എന്നത് യതാര്‍ത്ഥ ശൈത്വാന്മാരെയാണോ പറയുന്നത് ? എന്നതിനെക്കുറിച്ച് സംശയമുണ്ടാക്കുന്നു . ഈ സന്ദേഹത്തെ ദുരീകരിക്കുവാന്‍ വേണ്ടി തന്നെയാണ് അള്ളാഹു 'ഹാറൂത് മാറൂത് ' എന്നുപറയുന്നത് .
       അതായത് , അവര്‍ക്ക് സിഹ്റ് പഠിപ്പിച്ചുകൊടുത്ത ശൈത്വാന്മാര്‍ ആരെന്നാല്‍ , അവര്‍ ഹാറൂത് മാറൂത് എന്ന പേരിലുള്ള ദുഷ്ട മനുഷ്യരാണെന്ന് ചൂണ്ടിക്കാണിക്കുന്നു .
       അറബിഭാഷയില്‍ ഒന്നില്‍കൂടുതല്‍ അര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുള്ള ഒരുവാക്കിനെ പ്രയോഗിച്ചശേഷം അതിന്റെ വിശദീകരണമായി മറ്റൊരുവാക്കിനെ ഉപയോഗിക്കുന്ന പതിവുണ്ട് . ഇതിനു അറബി വ്യാകരണത്തില്‍ 'ബദ്ല്‍' എന്നുപറയുന്നു . ശൈത്വാന്മാര്‍ എന്നതിന്റെ വിശദീകരണം തന്നെയാണ് 'ഹാറൂത് മാറൂത് ' എന്നത് .
       ജൂതന്മാര്‍ക്ക് മാന്ത്രിക (സിഹ്റ് )വിദ്യയെ പഠിപ്പിച്ചു കൊടുത്തത് സുലൈമാന്‍ നബി (അ :സ)യുമല്ല മലക്കുകളും അല്ല . മറിച്ച് , ഹാറൂത് മാറൂത് എന്ന (മനുഷ്യ )ശൈത്വാന്മാര്‍ തന്നെയാണ് പഠിപ്പിച്ചുകൊടുത്തത് എന്നത് തന്നെയാണ് നാം ഇതുവരെ പറഞ്ഞുവന്നതിന്റെ ചുരുക്കത്തിലുള്ള വിശദീകരണം .
       തഫ്സീര്‍ കലയില്‍ പ്രതിഭാശാലിയായ ഇമാം കുര്‍തുബി 'ഈ വചനത്തിനു പലവിധത്തിലും അര്‍ത്ഥം കല്പ്പിച്ചിട്ടുണ്ട് എങ്കിലും , ഇതുതന്നെയാണ് വളരെ മികച്ച വിശദീകരണം' എന്ന് സൂചിപ്പിച്ചിരിക്കുന്നു .
       ഇമാം കുര്‍തുബി രേഖപ്പെടുത്തിയ ഈ വിശദീകരണത്തെ ഇബ്നു കസീരും തന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
       ഇവിടെ അറബിഭാഷാ വ്യാകരണത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വരാവുന്ന ഒരു സന്ദേഹത്തെ നമുക്ക് ദുരീകരിക്കേണ്ടതുണ്ട് .
       അറബിഭാഷയില്‍ ഏകവചനം , ദ്വിവചനം , ബഹുവചനം എന്നീ മൂന്നു വിഭാഗങ്ങളുണ്ട് .മിക്കഭാഷകളിലും ഈ ദ്വിവചനം എന്നത് ഉണ്ടാവുകയില്ല . ഒരുവാക്കിന് വിശദീകരണമായി വരുന്ന മറ്റൊരുവാക്ക് ഏകവചനത്തിനു ഏകവചനമായും , ദ്വിവചനത്തിനു ദ്വിവചനമായും , ബഹുവചനത്തിനു ബഹുവചനമായും ഒത്തുവരണം .
       ഇവിടെ ശൈത്വാന്മാര്‍ എന്നത് ബഹുവചനമായും , ഹാറൂത് മാറൂത് എന്നത് ദ്വിവചനം (രണ്ടുപേരെ കുറിക്കുന്നത് ) ആയിട്ടുമാണ് കാണുന്നത് . അതുകൊണ്ട് ശൈത്വാന്മാര്‍ എന്നതിന് ഹാറൂത് മാറൂത് എന്നത് വിശദീകരണം ആയിരിക്കുവാന്‍ സാധ്യതയില്ല എന്നതുതന്നെയാണ് ആ സന്ദേഹം .
       'ചില ഘട്ടങ്ങളില്‍ ദ്വിവചനത്തിനു ബഹുവചനവും , ബഹുവചനത്തിനു ദ്വിവചനവും ഉപയോഗിച്ച് വരുന്നുണ്ട് ' എന്ന് ഇമാം കുര്‍തുബി ഉത്തരം നല്‍കുന്നു . ഇതിന് ഉദാഹരണമായി താഴെക്കാണുന്ന വചനത്തെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .
       'മരിച്ചുപോയ ആള്‍ക്ക് സഹോദരന്മാര്‍ ഉണ്ടെങ്കില്‍ അവരുടെ അമ്മയ്ക്ക് ആറില്‍ ഒരുഭാഗം ഉണ്ട് ' വി : ഖുര്‍ആന്‍ ; 4 : 11
       ഇവിടെ സഹോദരന്മാര്‍ എന്ന ബഹുവചനത്തിലുള്ള പദമാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാലും , രണ്ട് സഹോദരന്മാര്‍ എന്നാണെങ്കിലും ഇതുതന്നെയാണ് നിയമം . ഇതിലാര്‍ക്കും തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ല . ഇതുപോലുള്ള വിശദീകരണങ്ങള്‍ അറബി സാഹിത്യങ്ങളിലും നമുക്ക് കാണുവാന്‍ കഴിയും . അതുകൊണ്ട് ഈ സന്ദേഹത്തിനും ഇവിടെ പ്രസക്തിയില്ലാതായി തീരുന്നു .
       'ശൈത്വാന്മാര്‍' എന്ന് ആ വചനത്തില്‍ പറയപ്പെടുന്നവര്‍ ഹാറൂത് മാറൂത് എന്നുള്ളവര്‍ തന്നെയാണ് എന്ന് നാം പറയുന്നു . അതിന്റെ വ്യാകരണ നിയമത്തെയും നാം വിശദമാക്കി കഴിഞ്ഞിരിക്കുന്നു .
       'ശയാതീനു' എന്ന വാക്കിന് ഹാറൂത് മാറൂത് എന്നതാണ് വിശദീകരണമെങ്കില്‍ 'ഹാറൂതു മാറൂതു' എന്ന് ഉകാരത്തില്‍ അല്ലേ ആ വാക്ക് അവസാനിച്ചിരിക്കേണ്ടത് ?. എന്തുകൊണ്ടെന്നാല്‍ 'ശയാതീനു' എന്ന വാക്കിന്റെ അവസാനം ഉകാരത്തിലാണ് അവസാനിച്ചിരിക്കുന്നത് എന്ന് ചിലര്‍ ആക്ഷേപം ഉന്നയിക്കുവാന്‍ സാധ്യതയുണ്ട് .
       ഈ വചനത്തില്‍ ശയാതീന്‍ എന്നവാക്ക് രണ്ടുതവണ ഉപയോഗപ്പെടുത്തിയിട്ടുണ്ട് . ശയാതീനു എന്ന ഉകരചിഹ്നത്തോടുകൂടി ഒരിക്കലും , ശയാതീന എന്ന അകരചിഹ്നത്തോടുകൂടി ഒരു പ്രാവശ്യവും ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു .
       അകരചിഹ്നത്തില്‍ പ്രയോഗിച്ചിട്ടുള്ള 'ശയാതീന' എന്നവാക്കിനെ സൂചിപ്പിച്ച് തന്നെയാണ് 'ഹാറൂത മാറൂത' എന്നവാക്കും അകരചിഹ്നത്തോടുകൂടി ഉപയോഗിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുകയാണെങ്കില്‍ ഈ സന്ദേഹത്തെ ദുരീകരിക്കുവാന്‍ കഴിയും .
       മനുഷ്യര്‍ക്കിടയിലുള്ള ശൈത്വാന്മാര്‍ തന്നെയാണ് 'ഹാറൂത് മാറൂത് ' എന്നാണെങ്കില്‍ 'തീര്‍ച്ചയായും ഞങ്ങള്‍ പരീക്ഷണമായിരിക്കുന്നു , ഇതിനെ അഭ്യസിച്ച് ദൈവ നിഷേധികളായി തീരരുത് എന്ന് മുന്നറിയിപ്പ് നല്‍കാതെ ആര്‍ക്കും അവര്‍ പഠിപ്പിച്ചു കൊടുത്തിരുന്നില്ല' എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടാവില്ല . മലക്കുകള്‍ ആയിരുന്നാല്‍ മാത്രമേ അങ്ങിനെ പറയുവാന്‍ കഴിയൂ എന്നതാണ് മറ്റുചിലരുടെ വാദം .
       ഈ കാരണത്താല്‍ അവര്‍ മലക്കുകളാണെന്നു വാദിക്കുവാന്‍ കഴിയുകയില്ല . കാരണം , മോശമായ , അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഒരു വിദ്യയില്‍ തഴക്കമുള്ളവര്‍ മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുമ്പോള്‍ 'നിനക്കെന്തിനു ഈ ആവശ്യമില്ലാത്ത പണി' എന്നവിധത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുന്നത് സഹജമായത് തന്നെയാണ് .
       അതുകൊണ്ട് , അവര്‍ ഉപയോഗിച്ച ഈ വാചകത്തിന്റെ പേരില്‍ അവര്‍ മലക്കുകള്‍ ആണെന്ന് വാദിക്കുവാന്‍ കഴിയുകയില്ല . മാത്രമല്ല , അവര്‍ മലക്കുകള്‍ ആയിരിക്കുവാന്‍ സാധ്യതയില്ല എന്നതിന്ന് പല കാരണങ്ങളേയും നാം ചൂണ്ടിക്കാണിച്ചിട്ടുണ്ട് . അവയ്ക്ക് എതിര്‍പ്പില്ലാത്ത വിധത്തില്‍ ഇതിനെ മനസ്സിലാക്കണം .
       'ഞങ്ങള്‍ പരീക്ഷണമായിരിക്കുന്നു' എന്നവര്‍ പറഞ്ഞിരിക്കുന്നുവല്ലോ ?, പരീക്ഷണമായിരിക്കുന്നു എന്ന് മലക്കുകള്‍ തന്നെയല്ലേ പറഞ്ഞിരിക്കുവാന്‍ സാധ്യതയുള്ളൂ ? എന്നും ചിലര്‍ ആക്ഷേപമുന്നയിക്കുവാന്‍ സാധ്യതയുണ്ട് .
       പരീക്ഷണമായിരിക്കുന്നു എന്ന് പരിഭാഷ ചെയ്യുന്ന ഭാഗത്ത് 'ഫിത്ന' എന്ന വാക്കാണ് ഉള്ളത് . 'ഫിത്ന' എന്നവാക്കിന് 'പരീക്ഷണം' എന്ന അര്‍ത്ഥം ഉള്ളതുപോലെ തന്നെ 'കുഴപ്പം' എന്ന അര്‍ത്ഥവും ഉണ്ട് .
       'ഞങ്ങള്‍ കുഴപ്പമുണ്ടാക്കുന്നവര്‍' എന്ന് ആ ഭാഗത്ത് അര്‍ത്ഥം കല്‍പ്പിക്കുകയാണെങ്കില്‍ യാതൊരു വൈരുദ്ധ്യവുമില്ലാതെ ഏതു വചനത്തോടും എതിര്‍പ്പില്ലാത്തവിധം ഇണങ്ങിപ്പോവുന്നു .
       സത്യത്തെ നേരായ വിധത്തില്‍ മനസ്സിലാക്കുവാന്‍ അള്ളാഹു സഹായിക്കുമാരാകട്ടെ ! ആമീന്‍ !


             


 


                                 
                      



No comments:

Post a Comment