Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Thursday, 26 February 2015

ഇസ്ലാം ബോധിപ്പിക്കുന്ന ദൈവ സിദ്ധാന്തം

                                                 بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

           ഇസ്ലാം ബോധിപ്പിക്കുന്ന ദൈവ സിദ്ധാന്തം

ലോകജനസംഖ്യയില്‍ ഏകദേശം 150 കോടിയോളം പേര്‍ ഇന്ന് ഇസ്ലാം മാര്‍ഗ്ഗം പിന്‍പറ്റി ജീവിച്ചു വരുന്നു . മുന്‍പൊരിക്കലും ഇല്ലാത്തവിധം ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കുവാനുള്ള ആഗ്രഹം ലോകം മുഴുവനും അധികരിച്ച് വരുന്നതിനെ നമുക്കിന്നു കാണുവാന്‍ കഴിയുന്നു . എന്നാലും ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്ലാമിനെ കുറിച്ച് തെറ്റായി തന്നെയാണ് ഗ്രഹിച്ചു വെച്ചിട്ടുള്ളത്‌ .

ഇസ്ലാം മാര്‍ഗ്ഗം പതിനാല് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മുഹമ്മദ്‌ നബി (സ:അ)യാല്‍ പ്രചരിപ്പിക്കപ്പെട്ട ഒരു മാര്‍ഗ്ഗം എന്നതും അങ്ങിനെയുള്ള തെറ്റായ ചിന്തകളില്‍ ഒന്നാണ് .


മനുഷ്യന്റെ ഉത്ഭവം എപ്പോഴാണോ അന്നുമുതല്‍ക്ക് തന്നെ ഇസ്ലാം മാര്‍ഗ്ഗവും ആവിര്‍ഭവിച്ചു കഴിഞ്ഞിരുന്നു എന്നതുതന്നെയാണ് പരിശുദ്ധ ഖുര്‍ആനില്‍ നിന്നും , മുഹമ്മദ്‌ നബി(സ:അ)യുടെ സന്ദേശങ്ങളില്‍ നിന്നും നമുക്കറിയുവാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം .

ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ നിന്നുതന്നെ ഇതിനെക്കുറിച്ച്‌ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും . ഇസ്ലാം എന്നാല്‍ കീഴ്പ്പെട്ടു ജീവിക്കുക എന്ന അര്‍ത്ഥമാണ് വഹിക്കുന്നത് .

സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനായ ഒരു ദൈവമുണ്ട് എന്ന്‍ വിശ്വസിച്ച് അവന്റെ കല്പ്പനകള്‍ക്ക് കീഴ്പ്പെട്ട്‌ ജീവിക്കണം എന്നത് ഈ മാര്‍ഗ്ഗത്തിന്റെ അടിസ്ഥാനപരമായ സിദ്ധാന്തമായത് കൊണ്ട് ഈ പേര്‍ നല്‍കപ്പെട്ടിരിക്കുന്നു .

നബി(:)ക്ക് മുന്‍പും ഈ സിദ്ധാന്തത്തെ വളരെയേറെ ദൈവദൂതന്മാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരണം ചെയ്തുവന്നിരുന്നു . അവരും അനുഷ്ടിച്ചു വന്നിരുന്ന ജീവിതമാര്‍ഗ്ഗം ഇസ്ലാം തന്നെയായിരുന്നു .

ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ് മനുഷ്യ സമൂഹം പലമടങ്ങായി പെരുകിയത് . അവര്‍ രണ്ടു പേരെ മാത്രമാണ് ദൈവം നേരിട്ട് സൃഷ്ടിച്ചത് . ലോകജനത മുഴുവനും അവര്‍ രണ്ടുപേരുടെയും സന്തതികള്‍ തന്നെയാണെന്ന് ഇസ്ലാം പറയുന്നു .

ആ ആദിമനുഷ്യര്‍ അനുഷ്ടിച്ചുവന്ന വഴിയും ഇസ്ലാം തന്നെയാണ് . അവരും ഈ സിദ്ധാന്തത്തെ തന്നെയാണ് അംഗീകരിച്ച് ജീവിച്ചത് . ആദ്യ മനുഷ്യന് ശേഷം മുഹമ്മദ്‌ നബി(സ:അ)വരെ വളരെയേറെ സജ്ജനങ്ങളെ ദൈവം തന്റെ ദൂതന്മാരായി നിയമിക്കുകയുണ്ടായി . അവരെല്ലാവരും തന്നെ ഈ സിദ്ധാന്തത്തെ തന്നെയാണ് പ്രചരിപ്പിക്കുകയുണ്ടായത് . ഏക ദൈവമായ അല്ലാഹു ഒരുവനെമാത്രം ആരാധിക്കുക . അവനല്ലാതെ മറ്റാരെയും ആരാധിക്കരുത്‌ എന്നത് തന്നെയാണ് അവരുടെ പ്രചാരണ മുദ്രാവാക്യമായി മുഴങ്ങിക്കൊണ്ടിരുന്നത് .

എല്ലാ രാജ്യങ്ങള്‍ക്കും , ഓരോ ഭാഷ സംസാരിക്കുന്ന ജനതയ്ക്കും ഓരോ ദൈവദൂതന്മാര്‍ അയക്കപ്പെട്ടിരുന്നു . അവരോരോരുത്തരും തങ്ങളുടേതായ ഭാഷയില്‍ ഈ സിദ്ധാന്തത്തെ പ്രചരിപ്പിക്കുകയുണ്ടായി .
എന്നാലും , ആ ദൈവ ദൂതന്മാരുടെ മരണത്തിനു ശേഷം അവരെ സ്നേഹിച്ചിരുന്ന ജനങ്ങള്‍ ഏക ദൈവമായ അല്ലാഹുവിനെ മറന്ന് അവരെത്തന്നെ ദൈവമായി കരുതുകയും , ആരാധിക്കുകയുമാണ് ചെയ്തത് . ഇങ്ങിനെയുള്ള ജനങ്ങളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അയക്കപ്പെട്ട പ്രവാചകന്മാരേയും ദൈവമായി കരുതി ആരാധിച്ചുവന്നു . ഈവിധം അല്ലാഹുവിനാല്‍ അയക്കപ്പെട്ട ദൂതന്മാരില്‍ അവസാനമായി അയക്കപ്പെട്ടവര്‍ തന്നെയാണ് മുഹമ്മദ്‌ നബി (സ:അ) .

മുഹമ്മദ്‌ നബി(സ:അ) പുതിയതായി ഒരു സിദ്ധാന്തത്തേയും പ്രചരിപ്പിക്കുകയുണ്ടായില്ല . സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ ഒരേയൊരു ദൈവം മാത്രമാണ് . അവനെമാത്രം ആരാധിക്കുക . മദ്യം , പലിശ , വ്യപിചാരം , തട്ടിപ്പ് , കൊല , കൊള്ള പോലുള്ള തിന്മയായ കാര്യങ്ങളില്‍ നിന്നും മോചിതരാവുക എന്നതായിരുന്നു അവരുടെ പ്രബോധനം .

മറ്റുള്ളവരെ സഹായിക്കുക , കുടുംബ ബന്ധങ്ങളെ സംരക്ഷിക്കുക , നന്മകള്‍ക്ക് കൂട്ടുനില്‍ക്കുക , തിന്മകള്‍ക്ക് എതിരായി പോരാടുക . ഈലോകത്ത് കിട്ടുന്ന അല്പ്പസുഖത്തിനു വേണ്ടി യാതൊരുവിധ ദുശ്പ്രവര്‍ത്തിയിലും ഇടപെടാതിരിക്കുക എന്നൊക്കെ തന്നെയായിരുന്നു നബി(സ:അ) പ്രചരണം ചെയ്തിരുന്നത് . ഇവയൊന്നും തന്നെ പുതിയ കാര്യങ്ങളായിരുന്നില്ല . അവര്‍ക്ക് മുന്‍പ് വന്നുപോയ ദൂതന്മാര്‍ പറഞ്ഞ അതേ ഉപദേശങ്ങളെ തന്നെയാണ് ജനങ്ങള്‍ക്ക്‌ വീണ്ടും ഓര്‍മ്മപ്പെടുത്തിയത്‌ . ഇസ്ലാം മാര്‍ഗ്ഗത്തിനു പുതുജീവന്‍ നല്‍കുവാന്‍ മാത്രമാണ് അവര്‍ അല്ലാഹുവിനാല്‍ നിയമിക്കപ്പെട്ടത് . അല്ലാതെ , പുതിയതായി ഒരു മാര്‍ഗ്ഗത്തെ പ്രചരിപ്പിക്കുവാന്‍ വേണ്ടി അയക്കപ്പെട്ടവരായിരുന്നില്ല .

ഒരേയൊരു വ്യത്യാസം എന്തെന്നാല്‍ നബി(സ:അ)ക്ക് മുന്‍പ് അയക്കപ്പെട്ടിരുന്ന ദൂതന്മാര്‍ ദൈവങ്ങളായി അവരോധിക്കപ്പെട്ടു . അവരുടെ പ്രബോധനങ്ങള്‍ തെറ്റായി ചിത്രീകരിക്കപ്പെട്ടു . മുഹമ്മദ്‌ നബി(സ:അ)യെ ദൈവമാണെന്ന് കരുതപ്പെട്ടില്ല . അവരുടെ പ്രബോധനങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് കാരണം .

നബി (:) തങ്ങള്‍ക്ക് മുന്‍പ് വന്നുപോയ പ്രവാചകന്മാര്‍ ദൈവങ്ങളായോ , ദൈവപുത്രന്മാരായോ അവരോധിക്കപ്പെട്ടതിനെ കണ്ട് അങ്ങിനെയുള്ള ഒരവസ്ഥ തങ്ങള്‍ക്കും വന്നുപോകരുത് എന്നകാര്യത്തില്‍ വളരെയധികം സൂക്ഷ്മത പാലിക്കുകയുണ്ടായി .

തന്നെ കാണുമ്പോല്‍ ആരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കരുത്‌ , തന്റെ കാലില്‍ വീണ് നമസ്ക്കരിക്കരുത് , തന്നോട് എന്തിനുവേണ്ടിയും പ്രാര്‍ത്ഥന ചെയ്യരുത് , മരിച്ചുപോയവരുടെ അടക്കസ്ഥലങ്ങളെ ആരാധനാലയങ്ങളാക്കരുത് എന്നൊക്കെ വളരെ കര്‍ശനമായി നിര്‍ദ്ദേശിച്ചു പോയതുകൊണ്ട് അവരാല്‍ പുനരവതരിപ്പിക്കപ്പെട്ട അതേ പരിശുദ്ധമായ രൂപത്തില്‍ ഇന്നും ഇസ്ലാമിനെ കാണുവാന്‍ കഴിയുന്നു .
അല്ലാഹുവിനെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളൂ എന്നത് തന്നെയാണ് ഇസ്ലാമിന്റെ വ്യക്തമായ സിദ്ധാന്തമായി മുന്നിട്ടുനില്‍ക്കുന്നത് . ഈ സിദ്ധാന്തത്തില്‍ വിശ്വാസമില്ലാത്ത ഒരാള്‍ ഇസ്ലാം നിര്‍ദ്ദേശിക്കുന്ന മറ്റു കടമകള്‍ എല്ലാംതന്നെ നിര്‍വഹിച്ചാലും അയാള്‍ ഇസ്ലാം മാര്‍ഗ്ഗത്തെ ചേര്‍ന്നവനായിരിക്കുവാന്‍ സാധ്യമല്ല എന്നും ഇസ്ലാം പ്രകടനപ്പെടുത്തുന്നു . ഇതുതന്നെയാണ് ഇസ്ലാമിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ഘടകം .

ഇസ്ലാം നിര്‍ദ്ദേശിക്കുന്നു എന്നതിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ബോധപൂര്‍വ്വം ചിന്തിച്ചു നോക്കിയാലും ഈ സിദ്ധാന്തം തന്നെയാണ് യുക്തിക്ക് നിരക്കുന്നതും , മാനവ സമൂഹത്തിന് നന്മ നിറഞ്ഞതുമാണെന്ന് മനസ്സിലാക്കുവാന്‍ കഴിയും .

ദൈവം ഏകനാണെന്ന് പറയുന്നതോടൊപ്പം ദൈവത്തിനു മാത്രമുള്ള വിശേഷണങ്ങളേയും ഇസ്ലാം വ്യക്തമാക്കുന്നു . ആ വിശേഷണങ്ങളോടുകൂടി ഏക ദൈവ സിദ്ധാന്തത്തെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അതുകൊണ്ട് മാനവ സമൂഹത്തിന് വന്നുചേരാവുന്ന നന്മകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തവയാണ് .

ലോകജനത ഭാഷയുടെയും , ദേശത്തിന്റെയും , ഗോത്രത്തിന്റെയും പേരില്‍ ഭിന്നിച്ചുകഴിയുന്ന ഒരവസ്ഥയിലാണ് ഇന്ന് . ഓരോരുത്തരും തങ്ങള്‍ക്കായി പ്രത്യേകം ദൈവങ്ങളുണ്ടെന്നു വിശ്വസിക്കുന്നു . ഈ വിശ്വാസങ്ങള്‍ അവര്‍ തമ്മിലുള്ള ഭിന്നിപ്പിനെ ശാശ്വതമാക്കി തീര്‍ക്കുന്നു .

അന്ധചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ ഒരേയൊരു ദൈവം മാത്രമാണ് . അവന്‍ മാത്രമാണ് നമ്മളെല്ലാവര്‍ക്കും ദൈവം എന്ന വിശ്വാസത്തിലേക്ക് ലോകജനത എത്തിച്ചേരുമ്പോള്‍ ആ നിമിഷംതന്നെ ലോകത്ത് ഐക്യത്തിന്റെ വാതില്‍ തുറക്കപ്പെടുന്നത് കാണുവാന്‍ കഴിയും . ഇസ്ലാമിനെ ജീവിത മാര്‍ഗ്ഗമായി അംഗീകരിച്ചിട്ടുള്ള ജനങ്ങള്‍ക്കിടയില്‍ ഈ സമത്വം നിലകൊള്ളുന്നതിനെ പരോക്ഷമായിത്തന്നെ കാണുവാന്‍ കഴിയും . വിവിധ ഗോത്രങ്ങളില്‍ നിന്നും , ജാതികളില്‍ നിന്നും ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ചവര്‍ തന്നെയാണ് ഇന്ത്യയിലെ മുസ്ലീംകളില്‍ ഭൂരിഭാഗവും .

അവരില്‍ ആര്‍ക്കുംതന്നെ തങ്ങളുടെ പൂര്‍വ്വികന്മാര്‍ ഏതു ഗോത്രത്തെ , ഏതു ജാതിയെ ചേര്‍ന്നവരാണെന്ന് പോലും അറിയുകയില്ല . ഈ വിധം ജാതിചിന്തകളെ അവരുടെ മനസ്സുകളില്‍ നിന്നും അടിയോടുകൂടി ഉന്മൂലനം ചെയ്യുവാന്‍ കാരണമായിതീര്‍ന്നത്‌ ഈ സിദ്ധാന്തം തന്നെയാണ് .

കറുത്തവന്‍ , വെളുത്തവന്‍ എന്ന നിറവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന വിവേചനത്തെയും തുടച്ചുമാറ്റി കറുത്തവരെ മുന്നില്‍ നിര്‍ത്തി , പിന്നില്‍ നില്‍ക്കുന്ന വെളുത്തവനും മനപൂര്‍വ്വം അംഗീകരിക്കുന്ന അത്ഭുതത്തെ മുസ്ലീം ആരാധനാലയങ്ങളില്‍ കാണുവാന്‍ കഴിയും . ഈ സമത്വത്തിനു കാരണമായതും ഈ ഏകദൈവ സിദ്ധാന്തം തന്നെയാണ് .

ലോകത്തിനാകെയും ഒരേയൊരു ദൈവം മാത്രമാണുള്ളത് എന്ന് മുസ്ലീം അല്ലാത്ത ജനങ്ങളിലും വളരെ അധികം പേര്‍ അംഗീകരിക്കുക തന്നെയാണ് ചെയ്യുന്നത് . എന്നാല്‍ ദൈവത്തിനുള്ള വിശേഷണങ്ങളെ കുറിച്ച് ഇസ്ലാം തനതായ വഴിയേ വ്യക്തമാക്കുന്നു .

  • ദൈവത്തിന് മാതാപിതാക്കളില്ല . അതുകൊണ്ട് അവന് കൂടപ്പിറപ്പുകളും ഇല്ല .
  • ദൈവത്തിന് ലൈംഗിക ചിന്തകളില്ല . അതുകൊണ്ട് അവന് ഭാര്യമാരില്ല .
  • ദൈവത്തിന് മരണമോ , നാശമോ സംഭവിക്കുന്നില്ല . അതുകൊണ്ട് അവന്റെ സ്ഥാനത്തേക്ക് അവകാശമുന്നയിക്കുവാന്‍ മക്കളും ഇല്ല .
  • അവന് സാധ്യമല്ലാത്തത് ഒന്നുംതന്നെ ഇല്ല . അതുകൊണ്ട് അവന് സഹായികള്‍ ആരുംതന്നെയില്ല
  • അവനറിയാതെ ലോകത്ത് ഒന്നുംതന്നെ സംഭവിക്കുവാന്‍ സാധ്യമല്ല എന്നതുകൊണ്ട് അവന് ഉത്കണ്ഠയോ , ദു:ഖമോ ഇല്ല .
  • അവന് യാതൊരാവശ്യവും ഇല്ല . അതുകൊണ്ട് അവന് ഉറക്കമില്ല , ക്ഷീണമില്ല , വിശപ്പില്ല , ദാഹമില്ല മലമൂത്ര വിസര്‍ജ്ജനത്തിന്റെ ആവശ്യം വരുന്നില്ല , രോഗങ്ങളില്ല , വാര്‍ദ്ധക്യമില്ല , അവന് ഒരു ഇടനിലക്കാരുടെയും ആവശ്യമില്ല , യാതൊരു ബലഹീനതയുമില്ല എന്ന് ദൈവത്തിന് മാത്രമുള്ള വിശേഷണത്തെ ഇസ്ലാം വളരെവ്യക്തമായി വിശദമാക്കിത്തരുന്നു .

ഈവിധം വിശ്വസിക്കുന്നത് തന്നെയാണ് ദൈവത്തിന്റെതായ കഴിവുകള്‍ക്ക് യോജിച്ചതായിരിക്കുന്നത് . ഇതുകൊണ്ട് മാനവസമൂഹത്തിന് നന്മതന്നെയാണ് വന്നുചേരുന്നത് .

ദൈവത്തിന് ആവശ്യങ്ങളുണ്ട് എന്ന് വിശ്വസിക്കാതെ , അവന് ആരില്‍നിന്നും യാതൊരാവശ്യവും വേണ്ടി വരുന്നില്ല എന്ന് വിശ്വസിക്കുന്നതിലൂടെ ആത്മീയതയുടെ പേരാല്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്നും മോചിതരായിത്തീരുന്നു .

ദൈവത്തിനും മനുഷ്യര്‍ക്കും നടുവില്‍ ഇടനിലക്കാര്‍ ആവശ്യമില്ല എന്ന വിശ്വാസത്തിലൂടെയും ഈ നന്മ വന്നുചേരുന്നു . നമ്മളാല്‍ ദൈവത്തെ സമീപിക്കുവാന്‍ സാധ്യമല്ല എന്ന് വിശ്വസിക്കുമ്പോള്‍ , ദൈവവുമായി ജനങ്ങള്‍ക്ക്‌ ഞാന്‍ അടുപ്പം ഉണ്ടാക്കിത്തരാം എന്ന് ചിലര്‍ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് മുന്നോട്ടു വരുന്നു . മറ്റുള്ളവരെക്കാളും ഞങ്ങള്‍ തന്നെയാണ് ദൈവവുമായി വളരെ അടുപ്പത്തിലുള്ളവര്‍ എന്ന വാദത്തെ അവര്‍ പ്രചരിപ്പിക്കുന്നു . ദൈവത്തിന് ആരില്‍നിന്നും യാതൊരു ആവശ്യവുമില്ല എന്ന വിശ്വാസം മാത്രമാണ് ഇക്കൂട്ടരില്‍ നിന്നും ജനങ്ങള്‍ക്ക്‌ രക്ഷ നേടിക്കൊടുക്കുന്ന കേടയമായി വര്‍ത്തിക്കുന്നത് .

തന്നെക്കാളും എല്ലാവിധത്തിലും കുറവുകളുള്ള മനുഷ്യന്റെ രൂപത്തിലോ , മറ്റു രൂപങ്ങളിലോ ദൈവം ഒരു സാഹചര്യത്തിലും വരികയില്ല എന്നതും ഇസ്ലാം നിര്‍ദ്ദേശിക്കുന്ന ദൈവ സിദ്ധാന്തത്തില്‍ പ്രധാനപ്പെട്ടതാണ് .
നമ്മെപ്പോലുള്ള മനുഷ്യരെ നമ്മില്‍ ചിലര്‍ ദൈവമെന്നോ , ദൈവത്തിന്റെ അവതാരമെന്നോ വിശ്വസിക്കുന്നു . അവരും നമ്മെപ്പോലെ തന്നെ ആഹാരം കഴിക്കുന്നു , ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുന്നു . മലമൂത്ര വിസര്‍ജ്ജനം നിര്‍വഹിക്കുന്നു എന്നെല്ലാം വ്യക്തമായി കാണുവാന്‍ കഴിഞ്ഞിട്ടും , നമ്മെപ്പോലെ തന്നെ അസുഖം ബാധിക്കുകയും , മരണപ്പെടുകയും ചെയ്യുന്നതിനെ കണ്ണുകൊണ്ട് കാണുകയും ചെയ്ത ശേഷവും അവരെ ദൈവമായി അവരോധിക്കുവാന്‍ കാരണമെന്ത് ? . ദൈവം മനുഷ്യനായും അവതരിക്കും എന്ന വിശ്വാസം തന്നെയാണ് ഇതിനു കാരണം . ഈ വിശ്വാസത്തെ ഇസ്ലാം വ്യക്തമായി നിഷേധിക്കുകയും , ഇവ്വിധത്തിലുള്ള ചിന്താകവാടത്തെ കൊട്ടിയടക്കുകയും ചെയ്യുന്നു . ഇതുമൂലം മനുഷ്യന്‍ മനുഷ്യനെ ആരാധിക്കുന്നതിലൂടെ സ്വാഭിമാനത്തെ അടിയറവെക്കുന്ന പ്രവര്‍ത്തിയെ ഇസ്ലാം ഇല്ലായ്മ ചെയ്യുന്നു .

നന്ദി : TNTJ . NET




No comments:

Post a Comment