അള്ളാഹുവിന്റെ തിരുനാമത്തില്‍
ഇസ്ലാം
തീവ്രവാദത്തെ ബോധിപ്പിക്കുന്നുവോ ?
ലോക മതങ്ങളില്‍
അവസാനമായി പുനരവതരിപ്പിക്കപ്പെട്ട മാര്‍ഗ്ഗമാണ് ഇസ്ലാം . അത് വീണ്ടും
അവതരിപ്പിക്കപ്പെട്ട് പതിനാല് നൂറ്റാണ്ടുകളില്‍ ലോകജനസംഖ്യയില്‍ നാലിലൊരു ഭാഗം
ജനതയെ തന്‍ വശത്തിലേക്ക് ആകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നു .
ഇസ്ലാം
മാര്‍ഗ്ഗത്തെ അംഗീകരിക്കാത്തവര്‍ പോലും ഈ മാര്‍ഗ്ഗം അനുസാശിക്കുന്ന പല നല്ല
വശങ്ങളേയും പൂര്‍ണ്ണ മനസ്സോടെ പ്രശംസിച്ചുവരുന്നു .
- വ്യക്തമായ ദൈവ സിദ്ധാന്തം
- പുരോഹിതന്മാരുടെയും , ഇടനിലക്കാരുടെയും ഇടപെടലില്‍ നിന്നും വിമുക്തം
- അന്ത വിശ്വാസങ്ങളെ ശക്തമായി എതിര്‍ക്കുന്ന സ്വഭാവം
- ജാതി , ഭാഷാ , വര്‍ഗ്ഗ വിവേചനങ്ങളെ ഇല്ലായ്മ ചെയ്ത് അത് ഏര്‍പ്പെടുത്തിയിട്ടുള്ള ലോകവ്യാപകമായ സഹോദരത്വം
എന്നിങ്ങനെ
പലകാര്യങ്ങള്‍ മുസ്ലിം അല്ലാത്ത ജനതയേയും ആകര്‍ഷിക്കുന്ന വിധത്തില്‍ നിലകൊള്ളുന്നു
.
എന്നാലും
, ഇസ്ലാമിന്റെ പേരില്‍ അവരില്‍
ചിലര്‍ക്ക് കഠിനമായ വെറുപ്പും , മറ്റു ചിലര്‍ക്ക് അഗാതമായ അസംതൃപ്തിയും
നിലനില്‍ക്കുന്നു .
ഇസ്ലാം
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു . തീവ്രവാദികളെ സൃഷ്ടിക്കുന്നു എന്ന
ചിന്തകള്‍ സമീപ കാലങ്ങളായി അധികരിച്ചുവരുന്നു . മുസ്ലിം അല്ലാത്ത ജനങ്ങള്‍
ഇസ്ലാമിനെ വെറുക്കുവാനുള്ള കാരണങ്ങളില്‍ ഇതുതന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത് .
ഇസ്ലാം
തീവ്രവാദത്തെ അംഗീകരിക്കുന്നു എന്ന അഭിപ്രായത്തിലുള്ളവര്‍ രണ്ടു വിഭാഗത്തില്‍
ഉള്‍പ്പെടുന്നു .
ഒരു
വിഭാഗക്കാര്‍ മുസ്ലീംകളില്‍ ചിലരുടെ നടപടികളേയും , മുസ്ലീംകളെ കുറിച്ച്
മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളേയും വിശകലനം ചെയ്ത് ഈ
തീരുമാനത്തില്‍ എത്തിച്ചേര്‍ന്നവരാണ് .
മറ്റൊരു
വിഭാഗക്കാര്‍ പരിശുദ്ധ ഖുര്‍ആനില്‍ യുദ്ധം ചെയ്യുന്നത് സംബന്ധമായ വചനങ്ങളെയും ,
നബി ( സ : അ ) നേതൃത്വം നല്‍കി പല യുദ്ധങ്ങള്‍ നടത്തിയിട്ടുള്ളതിനെയും
മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ ഈ അഭിപ്രായത്തിലേക്ക് എത്തിച്ചേര്‍ന്നവരാണ്
.
രണ്ടാമത്തെ
വിഭാഗക്കാരുടെ അഭിപ്രായം ശരിയായത് തന്നെയാണോ ? എന്ന്‍ ആദ്യം പരിശോദിക്കാം .
പരിശുദ്ധ
ഖുര്‍ആനില്‍ യുദ്ധം ചെയ്യുവാന്‍ കല്‍പ്പിക്കുന്ന പല വചനങ്ങള്‍ ഉണ്ട് . നബി ( സ : അ
) യും പല യുദ്ധങ്ങള്‍ നേതൃത്വം നല്‍കി നടത്തിയിട്ടുണ്ട് എന്നകാര്യം
നിഷേധിക്കുവാന്‍ പറ്റാത്ത സത്യമാണ് . ഇതില്‍ യാതൊരുവിധ ഒളിവും , മറവും ഇല്ല .
എന്നാല്‍ ഇതിനെ
ഗ്രഹിക്കെണ്ട വിധത്തില്‍ ഗ്രഹിക്കുകയാണെങ്കില്‍ തങ്ങള്‍ തെറ്റായ
അഭിപ്രായത്തിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നകാര്യം അവര്‍ക്ക്
മനസ്സിലാക്കുവാന്‍ കഴിയും .
നബി (സ: അ)
യുടെ ജീവിതകാലത്തെ മൂന്നു ഘട്ടങ്ങളായി വിഭജിച്ച് നമുക്ക് പരിശോദിക്കാം .
- ആദ്യഘട്ടം അവരുടെ ജനനം മുതല്‍ നാല്‍പ്പതു വയസ്സ് വരെയുള്ള അവരുടെ ജീവിതം .
- അവര്‍ ദൈവത്തിന്റെ ദൂതന്‍ എന്ന്‍ തങ്ങളെ പരിചയപ്പെടുത്തുകയുണ്ടായ നാല്‍പ്പതു വയസ്സ് മുതല്‍ ജന്മദേശത്തു ജീവിച്ച അന്‍പത്തി രണ്ട് വയസ്സുവരെയുള്ള പതിമൂന്നു കൊല്ലത്തെ ജീവിതം . ഇത് രണ്ടാം ഘട്ടം .
- മൂന്നാം ഘട്ടം പിറന്ന നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട് മദീനയിലേക്ക് പാലായനം ചെയ്ത് അവിടെയുള്ള ജനങ്ങളുടെ സഹായത്തോടെ അവിടെ ഒരു സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം നടത്തിവന്ന അറുപത്തി മൂന്നു വയസ്സുവരെയുള്ള പത്തുകൊല്ലത്തെ ജീവിതം .
ഈ മൂന്നു
കാലഘട്ടങ്ങളില്‍ ആദ്യത്തേതായ നാല്‍പ്പതു വയസ്സുവരെയുള്ള കാലത്ത് നബി (സ :അ)
സ്വന്തം കച്ചവടവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്നു . ഒരു സിദ്ധാന്തത്തെ കുറിച്ചും
പ്രചരണം ചെയ്യാത്ത കാലഘട്ടം . അക്കാലത്ത് അവര്‍ക്ക് എവിടെനിന്നും യാതൊരുവിധ
വിമര്‍ശനങ്ങളേയും അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല .
രണ്ടാമത്തെ
ഘട്ടത്തില്‍ തങ്ങളുടെ ബന്ധുക്കളില്‍ നിന്നും , സ്വന്തം നാട്ടുകാരില്‍ നിന്നും
പലവിധത്തിലുള്ള ഉപദ്രവങ്ങളെയും നബി (സ : അ) അഭിമുഖീകരിക്കുകയുണ്ടായി . അവരേയും ,
അവരെ അംഗീകരിച്ച അനുയായികളേയും അന്നാട്ടിലെ ജനങ്ങള്‍ നാട്ടില്‍ നിന്നും
വിലക്കേര്‍പ്പെടുത്തുകയുണ്ടായി . നബി (സ : അ) യെ അംഗീകരിച്ച പലരേയും
കൊന്നൊടുക്കുകയും , അതിലധികം പേരെ ക്രൂരമായി പീഡിപ്പിക്കുകയുമുണ്ടായി .
മക്കയിലെ
ഉയര്‍ന്ന ഗോത്രമെന്ന് ജനങ്ങളാല്‍ കരുതപ്പെട്ടിരുന്ന ഖുറൈശി ഗോത്രത്തില്‍
പിറന്നവരായിട്ടു പോലും നബി (സ : അ) യെ അന്നാട്ടിലെ ജനങ്ങള്‍ ചിത്രവധം
ചെയ്യുകയുണ്ടായി .
പ്രതിരോധിക്കുവാനായി
ഒരു മനുഷ്യന്‍ ആയുധമേന്തുവാനുള്ള എല്ലാ ന്യായങ്ങളും അവരുടെ പക്കലുണ്ടായിരുന്നു .
നബി (സ : അ)യെ അംഗീകരിച്ച അനുയായികളും ഈ വിധത്തിലുള്ള അഭ്യര്‍ത്ഥനയെ നബി (സ:അ)യുടെ
മുന്‍പാകെ വെക്കുകയുണ്ടായി . എന്നിട്ടുപോലും ഈ പതിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍
ഒരിക്കല്‍പോലും എതിര്‍ത്തു യുദ്ധം ചെയ്യുവാനോ , സ്വകാര്യ വ്യക്തികളെ കൊല്ലുവാനോ
നബി (സ:അ) ആജ്ഞാപിക്കുകയുണ്ടായില്ല . മറിച്ച് , “ഞാന്‍ സഹിഷ്ണുതയെ പിന്തുടരുവാന്‍
മാത്രമാണ് കല്‍പ്പിക്ക പെട്ടിരിക്കുന്നത്” എന്നത് മാത്രമായിരുന്നു പതിമൂന്നു
കൊല്ലത്തോളം അവരുടെ മറുപടിയായിരുന്നത് . ഇന്ന് ലോകത്ത് ചില ഭാഗങ്ങളില്‍
മുസ്ലീംകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കാളും പലമടങ്ങ് കൂടുതലായി നബി (സ :അ) യും
അനുചരന്മാരും പീഡനങ്ങള്‍ക്ക് ഇരയായിരുന്നു എന്നകാര്യം വിസ്മരിക്കുവാന്‍ പറ്റാത്ത
ഒന്നാണ് .
ഇതിനു ശേഷം
തങ്ങളുടെ മാതൃ രാജ്യത്ത് ജീവിക്കുവാന്‍ തന്നെ സാധ്യമല്ല എന്ന ഒരു സ്ഥിതി
വിശേഷത്തിലേക്ക് എത്തിച്ചേരുകയും മുന്നൂറോളം മൈല്‍ അകലെയുള്ള മദീനാ എന്ന
നഗരത്തിലേക്ക് പാലായനം ചെയ്യുകയും , അന്നാട്ടിലെ ജനങ്ങളുടെ ഹ്രദയം കവരുകയും അവരുടെ
സഹായത്തോടുകൂടി അവിടെയൊരു സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുകയുണ്ടായി .
ഇങ്ങിനെ ഒരു
സര്‍ക്കാര്‍ രൂപീകരിച്ച ശേഷവും ശത്രുക്കള്‍ അവരെ സമാധാനമായി ജീവിക്കുവാന്‍
അനുവദിച്ചിരുന്നില്ല . പലപ്രാവശ്യം യുദ്ധസന്നാഹത്തോടെ യുദ്ധത്തിനായി വരികയുണ്ടായി
. മറ്റുള്ള പല ഗോത്രക്കാരേയും മുസ്ലീംകള്‍ക്ക് എതിരായി തിരിച്ചുവിടുകയുണ്ടായി .
ഒരു ഘട്ടത്തില്‍ നബി (സ :അ) യും , മുസ്ലീംകളും ഒഴികെ അറബി ലോകം ഒന്നടങ്കം
ഒത്തുചേര്‍ന്ന് അവര്‍ക്കെതിരായി യുദ്ധത്തിനായി എത്തുകയുണ്ടായി . ഇത് ഇസ്ലാമിന്റെ
ചരിത്രത്തില്‍ കിടങ്ങ് യുദ്ധം എന്നപേരില്‍ അറിയപ്പെടുന്നു .
ഇതുപോലെ യുദ്ധം
ചെയ്യേണ്ട നിര്‍ബന്ധത്തിലേക്ക് അവരെ കൊണ്ടെത്തിച്ച സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഒരു
രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയ്ക്ക് നാടിനേയും , ജനങ്ങളേയും
സംരക്ഷിക്കെണ്ടതിനായി അവര്‍ക്ക് യുദ്ധക്കളത്തിലേക്ക് ഇറങ്ങേണ്ടി വന്നത് .
ഏതൊരു രാജ്യവും
തന്റെ സ്വരക്ഷക്കായി എന്തുചെയ്യുമോ , എന്തുചെയ്യണമോ ആ കടമയെ തന്നെയാണ് നബി (സ :അ)
യും ചെയ്യുകയുണ്ടായത് . മുസ്ലിമല്ലാത്ത ജനങ്ങളെ ഉന്മൂലനം ചെയ്യുവാനായി അവര്‍
യുദ്ധം ചെയ്തിരുന്നില്ല .
ഇക്കാരണത്താല്‍
തന്നെയാണ് അവരുടെ ഭരണത്തിന്‍ കീഴില്‍ ജൂതന്മാരും , ക്രിസ്ത്യാനികളും
സമാധാനത്തോടുകൂടി ജീവിച്ചുപോന്നത് .
നബി (സ:അ) തങ്ങളുടെ പടച്ചട്ടയെ ഒരു
ജൂതന്റെ പക്കല്‍ പണയംവച്ച് അതിനെ തിരിച്ചെടുക്കാത്ത നിലയിലാണ് മരണപ്പെട്ടത് .
അത്രത്തോളം ജൂതന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം അവരുടെ ഭരണത്തിന്‍ കീഴില്‍
ഉണ്ടായിരുന്നു .
ജൂതന്മാര്‍
തങ്ങള്‍ക്കിടയില്‍ ഉണ്ടാവാറുള്ള പ്രശ്നങ്ങളില്‍ പോലും നബി (സ:അ) യുടെ പക്കല്‍
നിന്നും ന്യായവിധി തേടിയെത്തിയിരുന്നു .
പരിശുദ്ധ
ഖുര്‍ആനില്‍ യുദ്ധം ചെയ്യുവാനായി അനുശാസിക്കുന്ന കല്‍പ്പനകള്‍ എല്ലാംതന്നെ ഈ
വിധത്തിലുള്ള ഒരു ഭരണ സംവിധാനം നിലവില്‍ വന്നശേഷം മുസ്ലീം സര്‍ക്കാരിന്നു നല്‍കിയ
കല്‍പ്പനകള്‍ തന്നെയാണ് .
മുസ്ലീം
അല്ലാത്ത ജനങ്ങള്‍ക്കെല്ലാം എതിരായി യുദ്ധംചെയ്യുക എന്നതാണ് തങ്ങളുടെ ആദര്‍ശം
എന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ അന്നത്തെ ജനങ്ങള്‍ ഇസ്ലാമിനെ
സ്വീകരിക്കുക തന്നെ ചെയ്തിരിക്കുമായിരുന്നില്ല .
ഇത്
സര്‍ക്കാരിനും , രാജ്യത്തിനും നല്‍കിയ നിര്‍ദ്ദേശമാണ് എന്നതിനെ അന്നത്തെ
മുസ്ലീംകള്‍ അല്ലാത്തവരും മനസ്സിലാക്കിയിട്ടുള്ള കാരണത്താല്‍ തന്നെയാണ്
കൂട്ടംകൂട്ടമായി അവര്‍ ഇസ്ലാംമാര്‍ഗ്ഗത്തിലേക്ക് വന്നത് .
അതുകൊണ്ട്
, പരിശുദ്ധ ഖുര്‍ആനില്‍
യുദ്ധംചെയ്യുവാന്‍ നിര്‍ദ്ദേശിക്കുന്ന വചനങ്ങളെല്ലാം തന്നെ സര്‍ക്കാരിനുമേല്‍
ചുമത്തപ്പെട്ട കടമയല്ലാതെ സ്വകാര്യ വ്യക്തികള്‍ക്കോ , സംഘടനകള്‍ക്കോ നല്‍കിയ
നിര്‍ദ്ദേശങ്ങളല്ല .
സര്‍ക്കാരിനുമേല്‍
ചുമത്തിയിട്ടുള്ള ഉത്തരവാദിത്വങ്ങളെ സ്വകാര്യ വ്യക്തികള്‍ നടപ്പിലാക്കുവാന്‍
പാടില്ല .
മോഷ്ടിച്ഛവന്റെ
കൈ വെട്ടുക , വ്യഭിചാരത്തിന് മരണശിക്ഷയോ ചാട്ടകൊണ്ടുള്ള പ്രഹരമോ നല്‍കുക , കണ്ണിനു
കണ്ണ് , പല്ലിനു പല്ല് എന്നതുപോലുള്ള ശിക്ഷാവിധികള്‍ ഖുര്‍ആനില്‍
പറയപ്പെട്ടിരിക്കുന്നു . ഈ നിയമങ്ങളെ വ്യക്തിപരമായി ഒരു മുസ്ലീമോ , അല്ലെങ്കില്‍
ഒരു മുസ്ലീം സംഘടനയോ കയ്യിലെടുക്കുവാന്‍ കഴിയുകയില്ല . മറിച്ച് , ഒരു ഇസ്ലാമിക
സര്‍ക്കാര്‍ തന്നെയാണ് ഈ നിയമങ്ങള്‍ നടപ്പിലാക്കേണ്ടത് .
യുദ്ധം
ചെയ്യുന്നതിനെ നിര്‍ബന്ധമാക്കുമ്പോള്‍ പോലും പലവിധത്തിലുള്ള നിബന്ധനകളേയും മുസ്ലീം
ഗവണ്മെന്റിനു മേല്‍ പരിശുദ്ധ ഖുര്‍ആന്‍ വിധിയാക്കുന്നു .
കല്പ്പിച്ചുകൂട്ടി യുദ്ധത്തിന് ചെല്ലരുത്
നിങ്ങള്‍ക്കെതിരായി യുദ്ധം
ചെയ്യുന്നവരോട് അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളും യുദ്ധംചെയ്യുക ! പരിധി
ലംഘിക്കാതിരിക്കുക ! അതിക്രമികളെ അള്ളാഹു ഇഷ്ടപ്പെടുകയില്ല .
( വി : ഖുര്‍ആന്‍ 2 : 190 )
അതിക്രമിച്ചുകയറി
യുദ്ധത്തിന് പോകരുതെന്നും , അങ്ങിനെ നടക്കുന്ന പോരാട്ടങ്ങളെ പരിധി ലംഘിക്കുവാന്‍
പാടില്ല എന്നും ഈ വചനം വ്യക്തമായി നിര്‍ദ്ദേശിക്കുന്നു .
പിന്തിരിഞ്ഞു പോകുന്നവരോട് വീരത്വം കാട്ടരുത് :
(യുദ്ധത്തില്‍നിന്നും )
പിന്തിരിഞ്ഞു കൊള്ളുകയാണെങ്കില്‍ അള്ളാഹു മാപ്പേകുന്നവനും , പരമ ദയാലുവും ആകുന്നു
. കലാപം ഇല്ലാതാവുകയും , അധികാരം അള്ളാഹുവിനായി തീരുകയും ചെയ്യുന്നതുവരെ അവരോട്
യുദ്ധംചെയ്യുക ! എന്നാല്‍ അവര്‍ പിന്മാറി പോവുകയാണെങ്കില്‍ അക്രമികളോടല്ലാതെ ( മറ്റുള്ളവര്‍ക്ക്
നേരെ) യാതൊരു കയ്യേറ്റവും പാടില്ല ! . ( വി : ഖുര്‍ആന്‍ ; 2 : 192 , 193 )
യുദ്ധത്തില്‍നിന്നും
ശത്രുക്കള്‍ പിന്മാരുകയാണെങ്കില്‍ അവരോട് യുദ്ധംചെയ്യുവാന്‍ പാടില്ല എന്ന്‍ ഈ
വചനങ്ങള്‍ വ്യക്തമായി നിര്‍ദ്ദേശം നല്‍കുന്നു .
സമാധാനത്തിന് ഇണങ്ങുക
( മുഹമ്മദേ ) അവര്‍ സന്ധിക്ക്
സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക ! അള്ളാഹുവില്‍
ഭാരമേല്‍പ്പിക്കുക ! തീര്‍ച്ചയായും അവന്‍ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും ,
അറിയുന്നവനും ! . ( വി : ഖുര്‍ആന്‍ 8
: 61 )
ശത്രുരാജ്യക്കാര്‍
സമാധാനത്തിന് വരികയാണെങ്കില്‍ നാം എത്രതന്നെ ശക്തരാണെങ്കില്‍ പോലും സമാധാനത്തെ
അംഗീകരിക്കണമെന്ന് ഈ വചനം വ്യക്തമാക്കുന്നു .
ബഹുദൈവ വിശ്വാസികളില്‍
ആരെങ്കിലും നിന്റെപക്കല്‍ അഭയംതേടി വന്നാല്‍ അള്ളാഹുവിന്റെ വചനങ്ങളെ
കേട്ടറിയുവാനായി അവനു നീ അഭയം നല്‍കുക ! പിന്നീട് അവനെ സുരക്ഷിതസ്ഥാനത്ത്
എത്തിച്ചേര്‍ക്കുക ! അവര്‍ അറിവില്ലാത്ത കൂട്ടരായിരിക്കുന്നത് തന്നെയാണ് ഇതിനു
കാരണം ! . ( വി : ഖുര്‍ആന്‍ ; 9 :
06 )
അഭയംതേടി
വരുന്ന ശത്രുവിനെ സുരക്ഷിതസ്ഥാനത്ത് കൊണ്ടുപോയി ചേര്‍ക്കുവാന്‍ കല്‍പ്പിക്കുന്ന
ഒരേയൊരു മാര്‍ഗ്ഗമാണ് ഇസ്ലാം .
ഈ അടിസ്ഥാനത്തെ
ഗ്രഹിക്കാത്ത ചില മുസ്ലീംകള്‍ മുസ്ലീം സര്‍ക്കാരിന് നല്‍കിയിട്ടുള്ള കല്‍പ്പനകളെ
തെറ്റായി വ്യാഖ്യാനിച്ച് സ്വകാര്യ വ്യക്തികളും , സംഘടനകളും ആയുധമെടുക്കുന്നത്
തന്നെയാണ് യുദ്ധം എന്ന് മനസ്സിലാക്കി പ്രവര്‍ത്തിച്ചുവരുന്നു .
ഭരണത്തിലല്ലാത്ത
സ്ഥിതിയില്‍ നബി (സ :അ) ഒരിക്കല്‍പോലും ആയുധമേന്തിയിട്ടില്ല എന്നിരിക്കെ
ഇക്കൂട്ടര്‍ തെറ്റായ അഭിപ്രായത്തിലാണ് നിലകൊള്ളുന്നത് എന്നകാര്യം വ്യക്തമാവുന്നു .
ഇതുപോലുള്ള
പ്രവര്‍ത്തികളാല്‍ ഏതു സമുദായത്തിനു വേണ്ടി അവര്‍ ഈ പ്രവര്‍ത്തികള്‍ ചെയ്യുന്നുവോ
ആ സമുദായത്തിനു തന്നെയാണ് അവ കൂടുതല്‍ ദോഷംചെയ്യുന്നത് .
ലോകത്ത്
എതുരാജ്യത്തായാലും ഇങ്ങിനെയുള്ള സംഘടനകള്‍ക്ക് അള്ളാഹു ഒരിക്കലും വിജയം
നല്‍കിയിട്ടില്ല
ഇതിനേക്കാളെല്ലാം
ഖേദകരമായ സംഗതി ഇസ്ലാമിനെ സ്നേഹിക്കുന്ന ജനങ്ങള്‍ അല്‍പ്പാല്‍പ്പമായി കുറഞ്ഞു
വരുന്നതിന് ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ തന്നെയാണ് പ്രധാന കാരണമായിരിക്കുന്നത് .
അതുകൊണ്ട്
, സഹിഷ്ണുത കാത്ത് മുസ്ലീമാല്ലാത്ത
ജനങ്ങള്‍ക്ക് ഇസ്ലാമിനെ കുറിച്ച് എടുത്തുപറയുകയെന്ന ബാധ്യത തന്നെയാണ്
മുസ്ലീംകളുടെ ആദ്യത്തെ കടമ . ഇതിനെ നാം മനസ്സിലാക്കുകയും , മറ്റുള്ളവര്‍ക്ക്
എത്തിച്ചു കൊടുക്കുകയും ചെയ്യാം .
No comments:
Post a Comment