Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Tuesday, 1 July 2014

തറാവീഹ് നമസ്ക്കാരം

بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ
                   തറാവീഹ് നമസ്ക്കാരം  

20  റഖഅത്തുകള്‍ എന്നതിനെ കുറിച്ച് ഒരവലോകനം

രാത്രി നമസ്ക്കാരം 20 റഖഅത്തുകളാണ് എന്നതിനെ ഹനഫി മദ്ഹബിലുള്ള ഭൂരിപക്ഷം  പണ്ഡിതന്മാരും അംഗീകരിച്ചിട്ടുള്ളത് കൊണ്ട് നമ്മുടെ നാട്ടിലും , പാക്കിസ്ഥാന്‍ , ബംഗ്ലാദേശ് തുടങ്ങിയ നാടുകളിലും ഇരുപത് റഖഅത്തുകള്‍ എന്നത് സമ്പ്രദായമായി തീര്‍ന്നിരിക്കുന്നു .

രാത്രി നമസ്ക്കാരം 20 റഖഅത്തുകളാണ് എന്നതിന്ന് നബി(:)യുടെ വാക്കോ , പ്രവര്‍ത്തിയോ , അംഗീകാരമോ തെളിവായിട്ടുണ്ടോ എന്ന്‍ ആദ്യമായി പരിശോദിക്കാം .



നബി(:) വിത്തരിനെ കൂടാതെ ഇരുപത് റഖഅത്തുകള്‍ റംസാനില്‍ നിസ്ക്കരിക്കുന്നവരായിരുന്നു എന്ന അഭിപ്രായത്തില്‍ താഴെ കാണുന്ന ചില ഹദീസുകള്‍ കാണപ്പെടുന്നു .

ഗ്രന്ഥങ്ങള്‍ :
തബ്രാനിയുടെ കബീര്‍ : 10/86
ബൈഹഖിയുടെ സുനനുല്‍ കുബ് രാ : 2/496
തബ് രാനിയുടെ അവ്സത് : 2/309
തബ് രാനിയുടെ അവ്സത് 12/176
മുസന്നഫ് ഇബ്നു അബീശൈബ : 2/164
മുസനദ് അബ്ദു ബിന്‍ ഹമീദ് : 1/218

മുകളില്‍ കണ്ട ആറു ഹദീസുകളെയും ഇബ്നു അബ്ബാസ്(റളി) ആണ് അറിയിക്കുന്നത് .

ഇബ്നു അബ്ബാസ്(റളി) പറഞ്ഞതായി അടുത്ത് അറിയിക്കുന്നത് മിഖ്സം എന്നവരാണ് .

മിഖ്സം പറഞ്ഞതായി അടുത്ത് അറിയിക്കുന്നത് ഹഖം എന്നവരാണ് .

ഹഖം പറഞ്ഞതായി അടുത്ത് അറിയിക്കുന്നത് ഉസ്മാന്‍റെ മകന്‍ ഇബ്രാഹിം എന്നയാളാണ് . ഇദ്ദേഹം അബൂ ഷൈബാ എന്നും അറിയപ്പെടുന്നു .

മുകളില്‍ കാണുന്ന എല്ലാ ഗ്രന്ഥങ്ങളിലും ഹഖം എന്നവര്‍ പറഞ്ഞതായി ഇവര്‍(അബൂ ഷൈബാ) തന്നെയാണ് അറിയിക്കുന്നത് . ഹദീസ് നിദാന പണ്ഡിതന്മാര്‍ ഇവരെ കഠിനമായി വിമര്‍ശനം ചെയ്തിട്ടുണ്ട് .

ഹാഫിഴ് സൈലയീ തന്‍റെ നസ്പുര്‍ റായ എന്ന ഗ്രന്ഥത്തില്‍ ' ഉസ്മാന്‍റെ മകന്‍ ഇബ്രാഹിം എന്നവര്‍ ദുര്‍ബലരായവര്‍ ആണെന്ന്‍ പണ്ഡിതന്മാര്‍ എകാഭിപ്രായത്തോടെ തീരുമാനം ചെയ്തിരിക്കുന്നു . ഇബ്നു അതീ തങ്ങളുടെ അല്ക്കാമില്‍ എന്ന ഗ്രന്ഥത്തില്‍ ഇവരെ ബാലഹീനരായവര്‍ എന്ന്‍ അറിയിച്ചിട്ടുണ്ട് ' എന്ന്‍ രേഖപ്പെടുത്തിയിരിക്കുന്നു .

ഈ ഹദീസിനെ രേഖപ്പെടുത്തിയിട്ടുള്ള ബൈഹക്കീ ഇമാം , ഈ ഹദീസിനെ തുടര്‍ന്ന്‍ " അബൂശൈബാ എന്നുപറയുന്ന ഇബ്രാഹിം ബിന്‍ ഉസ്മാന്‍ എന്നയാള്‍ മാത്രമാണ്‌ ഇതിനെ തനിച്ച് അറിയിക്കുന്നത്. ഇയാള്‍ ദുര്‍ബലനാണ് " എന്ന്‍ രേഖപ്പെടുത്തുന്നുണ്ട്.

ഇവരെകുറിച്ച് പണ്ഡിതന്മാര്‍ ചെയ്തിട്ടുള്ള വിമര്‍ശനങ്ങളെ ഹാഫിഴ് ഇബ്നു ഹജര്‍ താഴെ കാണുന്നവിധത്തില്‍ ക്രോഡീകരിച്ചു പറയുന്നു .

" ഇമാം അഹമദ് ഇബ്നു ഹംബല്‍ , യാഹ്യാ ബിന്‍ മയീന്‍ , അബൂ ദാവൂദ് തുടങ്ങിയവര്‍ ഇവര്‍ ബലഹീനരായവര്‍ എന്ന്‍ പറഞ്ഞിരിക്കുന്നു . ഇവര്‍ വിശ്വസിക്കാന്‍ പറ്റുന്നവരല്ലെന്ന്‍ യാഹ്യാ ബിന്‍ മയീന്‍ പറയുന്നുണ്ട് . ഇവരെക്കുറിച്ച് ആരും തന്നെ സംസാരിക്കുന്നത് തന്നെയില്ല എന്ന്‍ ബുഖാരി പറയുന്നു . ഇവര്‍ നിരാകരിക്കേണ്ട ഹദീസുകളെ അറിയിക്കുന്നവരാണെന്ന് തിര്‍മിതി പറയുന്നു . നുണ പറയുന്നവരെന്ന്‍ സംശയിക്കുന്നത് കൊണ്ട് ഇവരെ തിരസ്ക്കരിക്കേണ്ടതാനെന്നു നസയീ , തവലാബി എന്നിവര്‍ പറയുന്നു . ഇവര്‍ ബലഹീനരായവര്‍ , ഇവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല , ഇവരുടെ ഹദീസിനെ അംഗീകരിക്കുന്നില്ല എന്ന്‍ അബൂ ഹാത്തം പറയുന്നു . ഇവര്‍ അംഗീകരിക്കുവാന്‍ അര്‍ഹരല്ല എന്ന്‍ ജവ്സജാനി പറയുന്നു . ഇവരുടെ ഹദീസുകളെ രേഖപ്പെടുത്തുവാന്‍ പാടില്ല എന്ന്‍ സാലിഹ് ജസ്രാ പറയുന്നു . ഇവര്‍ ഹഖം എന്നവര്‍ മുഖേന നിരാകരിക്കത്തക്ക പല ഹദീസുകളെയും അറിയിച്ചിട്ടുണ്ട് എന്നും സാലിഹ് ജസ്രാ പറയുന്നു . ഇവര്‍ വിശ്വാസ്യരല്ല എന്ന്‍ അബൂ അലി നൈസാപുരി പറയുന്നു . ഷുഹ്ഫായുടെ ബലഹീനരായ അധ്യാപകരില്‍ ഇദ്ദേഹവും ഒരാളാണെന്ന് അല്‍ അഹ്വസ് പറയുന്നു ".
      ഗ്രന്ഥം : തഹ്തീബു ത്തഹ്തീബ് , ഭാഗം ; 1 , പേജ് 125

ഇവരെക്കുറിച്ച് ഒരു മാര്‍ഗ്ഗ പണ്ഡിതനെങ്കിലും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല . നുണയനെന്നും ബാലഹീനനെന്നും സംശയിക്കപ്പെട്ട ഇദ്ദേഹം വഴിക്ക് മാത്രം ഈ ഹദീസുകള്‍ അറിയിക്കപ്പെടുന്നത് കൊണ്ട് 20 റഖഅത്ത് നിസ്ക്കരിക്കണം എന്ന അഭിപ്രായക്കാര്‍ പോലും ഈ ഹദീസുകള്‍ ബലഹീനമായത് തന്നെയാണെന്ന് അംഗീകരിക്കുന്നുണ്ട് .

തറാവീഹ് 20 റഖഅത്തുകളാണോ ? എന്ന ഗ്രന്ഥത്തില്‍ ജമാഅത്തുല്‍ ഉലമായുടെ മുതിര്‍ന്ന പണ്ഡിതനായ നിജാമുദ്ദീന്‍ മന്ബയീ എഴുതുന്നു .

" നബി(:) റമളാന്‍ മാസത്തില്‍ ഇരുപത് റഖഅത്തുകളും വിത്തരും നിസ്ക്കരിക്കുന്നവരായിരുന്നു എന്ന്‍ ഇബ്നു അബ്ബാസ്(റളി) വഴിയേ അറിയിക്കപ്പെട്ടിരിക്കുന്നുണ്ട് .

ഇതിനെ അബ്ദുബ്നു ഹുമൈദ്(റഹ്) തങ്ങളുടെ മുസന്നദിലും , ബന്ഗവി(റഹ്) തങ്ങളുടെ മുഹ്ജമിലും , തബ്റാണി(റഹ്) കബീരിലും , ബൈഹകി(റഹ്) തങ്ങളുടെ സുനനിലും രേഖപ്പെടുത്തിയിരിക്കുന്നു . ഇവരെല്ലാവരും തന്നെ ഇബ്നു അബീഷൈബാ(റഹ്) മുഖേനയാണ് ഇതിനെ അറിയിക്കുന്നത് . എന്നാല്‍ ഈ ഹദീസിനെ അറിയിക്കുന്നവരില്‍ ഇബ്രാഹിം എന്നവര്‍ ബലഹീനരായ നിവേദകരാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു .

ആയതുകൊണ്ട് ഈ ഹദീസ് ബലഹീനമായ നിവേദക ശ്രംഖലയിലുള്ളത് കൊണ്ട് , മുഹത്തിസീനുകളുടെ അളവുകോല്‍ പ്രകാരമുള്ള ആധാരപൂര്വമായ വഴിയില്‍ തറാവീഹ് നമസ്ക്കാരം ഇരുപത് റഖഅത്തുകള്‍ എന്നത് സ്ഥിരീകരിച്ചിട്ടില്ല . എങ്കിലും ഉമര്‍(റളി) പ്രാവര്‍ത്തികമാക്കിയ സമ്പ്രദായമനുസരിച്ച് , മറ്റു സഹാബാക്കള്‍ എല്ലോരും എതിര്‍പ്പൊന്നും അറിയിക്കാതെ അതിനെ അംഗീകരിച്ചിട്ടുണ്ട് .

(നന്ദി : നിജാമുദീന്‍ മന്ബയീ എഴുതിയ "തറാവീഹ് 20 റഖഅത്തുകളാണോ ?" എന്ന ഗ്രന്ഥം ; പേജ് 69, 70 ) 

റംസാന്‍ മാസത്തില്‍ നബി(:) ഇരുപത് റഖഅത്തുകള്‍ നിസ്ക്കരിച്ചിരുന്നു എന്ന അഭിപ്രായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഹദീസുകള്‍ എല്ലാം തന്നെ ബാലഹീനമായതാണ് എന്നതിനെ ഇതിന്‍റെ അടിസ്ഥാനത്തില്‍ സംശയത്തിനിടമില്ലാതെ മനസ്സിലാക്കുവാന്‍ കഴിയും . എന്നാല്‍ നബി(:) എട്ട് റഖഅത്തുകള്‍ നിസ്ക്കരിച്ചതായി തെളിവായ ഹദീസുകള്‍ ഉണ്ട് .

" റംസാന്‍ മാസത്തില്‍ നബി(:) എട്ട് റഖഅത്തുകള്‍ നമസ്ക്കരിപ്പിച്ചിരുന്നു .പിന്നീട് വിത്തര്‍ നിസ്ക്കരിക്കുകയുണ്ടായി . അടുത്ത ദിവസം രാത്രി ഞങ്ങള്‍ പള്ളിയില്‍ ഒന്നിച്ചുകൂടി . നബി(:) വന്ന് ഞങ്ങള്‍ക്ക് നമസ്ക്കാരം നടത്തുമെന്ന് പ്രതീക്ഷിച്ച് സുബഹിന്‍റെ സമയം വരേയും കാത്തിരുന്നു . (സുബഹിനു വന്ന) നബി(:)യോട്, " അള്ളാഹുവിന്റെ രസൂലെ ! നിങ്ങള്‍ വന്ന് നമസ്ക്കരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു " എന്ന്‍ പറഞ്ഞു . അതിന്ന്‍ നബി(:) , " നിങ്ങളുടെ മേല്‍ വിത്തര്‍ കടമയാക്കപ്പെട്ടു പോവുമോ എന്ന്‍ ഞാന്‍ സന്ദേഹിച്ചു പോയി " എന്ന്‍ വിശദീകരണം നല്‍കി ".             അറിയിക്കുന്നത് : ജാബിര്‍(റളി) ഗ്രന്ഥങ്ങള്‍ ; ഇബ്നു ഹിബ്ബാന്‍ 10/301 , തബ് രാനിയുടെ സകീര്‍ 2/127 , മുസനദ് അബീ യഅലാ 4/370 .

ജാബിര്‍(റളി) പറഞ്ഞതായി ഇതിനെ അറിയിക്കുന്ന ഈസാ ബിന്‍ ജാരിയാ എന്നിവരെക്കുറിച്ച് ചിലര്‍ കുറ്റം പറഞ്ഞിരിക്കുന്നു . ചിലര്‍ ശ്രേഷ്ടമായും പറഞ്ഞിരിക്കുന്നു . തഹബീ ഇതിനെ മദ്ധ്യവര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് പറയുന്നു . അവലോകനം ചെയ്യുന്നതില്‍ മുന്നിലയിലുള്ള തഹബീ പറയുന്നത് തന്നെയാണ് ശരിയെന്ന്‍ ഇബ്നു ഹജര്‍ സാക്ഷ്യപ്പെടുത്തുന്നു .

നമ്മെ സംബന്ധിച്ചേടത്തോളം ഈ തരത്തിലുള്ള ഹദീസുകളെ ആധാരമായി അംഗീകരിക്കുന്നില്ല . എന്നാലും , നബി(:) ഇരുപത് റഖഅത്തുകള്‍ നമസ്ക്കരിപ്പിച്ചിരുന്നു എന്ന ഹദീസിനെക്കാളും എത്രയോ മടങ്ങ് ഉയര്‍ന്നതാണ് എന്നുള്ള കാരണം കൊണ്ടുമാത്രമാണ് ഇതിനെ ഇവിടെ എടുത്ത് പറയുന്നത് .

"ഉമൈ ബിന്‍ കഅബ് നബി(:)യുടെ അടുക്കല്‍ വന്ന്‍ " അള്ളാഹുവിന്‍റെ രസൂലെ ! റംസാന്‍ മാസത്തിലെ ഇന്നലത്തെ രാത്രിയില്‍ എനിക്കൊരു പ്രശ്നം സംഭവിച്ചു പോയി " എന്നുപറഞ്ഞു . " എന്ത് പ്രശ്നം? " എന്ന്‍ നബി(:) ചോദിച്ചു . അതിന്ന്‍ അദ്ദേഹം , " ഞങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയാത്തവരായിരിക്കുന്നു . അതുകൊണ്ട് നിങ്ങളെ പിന്തുടര്‍ന്ന്‍ ഞങ്ങളും നമസ്ക്കരിച്ചു കൊള്ളാം " എന്ന്‍ എന്‍റെ വീട്ടിലുള്ള സ്ത്രീകള്‍ ചോദിച്ചു . അവരെ എട്ട് റഖഅത്തുകള്‍ നമസ്ക്കരിച്ച് , പിന്നീട് വിത്തരും നിസ്ക്കരിച്ചു " എന്ന്‍ പറഞ്ഞു . അതിന്ന്‍ നബി(:) ഒരു എതിര്‍പ്പും പറയാതെ പരോക്ഷമായ അംഗീകാരം നല്‍കുകയുണ്ടായി .       അറിയിക്കുന്നത് ; ജാബിര്‍(റളി) , ഗ്രന്ഥം ; മുസ്നദ് അബീ യഅലാ 3/336 .

ഇതിനേയും ഈസാ ബിന്‍ ജാരിയാ തന്നെയാണ് അറിയിക്കുന്നത് . ഇതും മദ്ധ്യവര്‍ഗ്ഗത്തില്‍ പെട്ട ഹദീസ് തന്നെയാണ് .

റംസാനില്‍ നബി(:) ഇരുപത് റഖഅത്തുകള്‍ നിസ്ക്കരിക്കുകയുണ്ടായി എന്ന ഹദീസിന്‍റെ അത്രയും ഇത് ബാലഹീനമായതല്ല എന്ന കാരണം കൊണ്ട് ഇതിനെ ഇവിടെ എടുത്തുപറയുന്നു .

" റംസാന്‍ മാസത്തില്‍ നബി(:)യുടെ നമസ്ക്കാരം എങ്ങിനെയായിരുന്നു?" എന്ന്‍ ആയിഷാ(റളി)യോട് ചോദിച്ചു . അതിന്ന്‍ അവര്‍ , " റംസാനിലും , മറ്റു മാസങ്ങളിലും നബി(:) പതിനൊന്നു റഖഅത്തുകള്‍ക്ക് മേല്‍ അധികമാക്കിയിരുന്നില്ല . നാല് റഖഅത്തുകള്‍ നിസ്ക്കരിക്കും . അതിന്‍റെ ഭംഗിയെ കുറിച്ചും , ദൈര്‍ഘ്യത്തെ കുറിച്ചും ചോദിക്കാതെ ! . പിന്നീട് നാല് റഖഅത്തുകള്‍ നിസ്ക്കരിക്കും . അതിന്‍റെ ഭംഗിയെ കുറിച്ചും , ദൈര്‍ഘ്യത്തെ കുറിച്ചും ചോദിക്കാതെ ! . പിന്നീട് മൂന്നു റഖഅത്തുകള്‍ നിസ്ക്കരിക്കും " എന്ന്‍ വിശദീകരണം നല്‍കുകയുണ്ടായി " .            അറിയിക്കുന്നത് ; അബൂ സലമാ(റളി) , ഗ്രന്ഥം : ബുഖാരി , 1147 , 2013 , 3569 .

നബി(:)യുടെ രാത്രി നമസ്ക്കാരത്തെ കുറിച്ച് മുകളില്‍ പറഞ്ഞിട്ടുള്ള ആധാരപൂര്വമായ ഹദീസ് തന്നെ നമുക്ക് മതിയാവുന്നതാണ് .

റംസാനിലോ , റംസാന്‍ അല്ലാത്ത മാസങ്ങളിലോ നബി(:) ഇരുപത് റഖഅത്തുകള്‍ നമസ്ക്കരിച്ചിരുന്നതായി ആധാരപുര്വ്വമായ ഒരു ഹദീസും ഇല്ല എന്ന് പറയുമ്പോള്‍ , അതിനെ കയ്യൊഴിഞ്ഞു നബിമാര്‍ഗ്ഗത്തെ പിന്തുടരേണ്ടതല്ലേ ? എന്ന്‍ മുസ്ലീം സമൂഹം ചിന്തിച്ചു നോക്കേണ്ടതുണ്ട് .     



നന്ദി : www.onlinepj.com


ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക 



 

No comments:

Post a Comment