بِسْمِ
اللَّهِ آلرَّحْمآنِرَّحِيمْ
റംസാന്‍ മാസത്തിന്റെ പ്രത്യേകതകള്
കാരുണ്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്ന മാസം
“റംസാന്‍ മാസം ആഗതമായാല്‍ സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു” എന്ന് നബി (സ :അ) പറയുകയുണ്ടായി . അറിയിക്കുന്നത് : അബൂ ഹുറൈരാ (റളി) ബുഖാരി ; 1898 , മുസ്ലീം ; 1956
“റംസാന്‍ മാസം ആഗതമായാല്‍ ആകാശ വാതിലുകള്‍ തുറക്കപ്പെടുന്നു . നരകത്തിന്റെ വാതിലുകള്‍ അടയ്ക്കപ്പെടുന്നു . ചെകുത്താന്മാര് ചങ്ങലയ്ക്കിടപ്പെടുന്നു” എന്ന് നബി (സ:അ) പറയുകയുണ്ടായി . അറിയിക്കുന്നത് : അബൂ ഹുറൈരാ (റളി) ബുഖാരി : 1899 , മുസ്ലീം : 1957
റംസാന്‍ മാസം ആഗതമായാല്‍ സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടുന്നു . നരകത്തിന്റെ വാതിലു കള്‍ അടയ്ക്കപ്പെടുന്നു . ആകാശ വാതിലുകള്‍ തുറക്കപ്പെടുന്നു . ചെകുത്താന്മാര് ചങ്ങല്യ്ക്കിടപ്പെ ടുന്നു എന്നിങ്ങിനെയുള്ള പല വാക്യങ്ങളും ഹദീസുകളില്‍ കാണപ്പെടുന്നു .
ഇതിന്റെ അര്ത്ഥമെന്ത് ? റംസാന്‍ മാസം ആരംഭിച്ചശേഷം ഒരാള്‍ മരണപ്പെടുകയാണെങ്കി ല്‍ അയാള്‍ സ്വര്ഗ്ഗവാസിയാണോ ? അതല്ല , റംസാന്‍ മാസത്തില്‍ ചെകുത്താന്മാരുടെ പ്രവര്ത്തികളൊന്നും നടക്കുകയില്ലേ ? എന്നതുപോലുള്ള ചിന്തകള്‍ സ്വാഭാവികമായും ഈ ഹദീസുകളെ കാണുമ്പോള്‍ നമുക്കുണ്ടാവാം . എന്നാല് ഈ ഹദീസുകളുടെ അര്ത്ഥം അതല്ല.
“റംസാന്‍ മാസം ആഗതമായാല്‍ സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു . നരകവാതി ലുകള്‍ അടയ്ക്കപ്പെടുന്നു” എന്നതിന്റെ അര്ത്ഥം , റംസാന്‍ മാസത്തില്‍ സ്വര്ഗ്ഗത്തിലേക്ക് ചെല്ലുവാനുള്ള വഴികള്‍ കൂടുതലായ നന്മകള് ചെയ്യുന്നതിലൂടെ നിറഞ്ഞു കിടക്കുന്നു എന്നത് തന്നെയാണ് .
മേലും , മറ്റു ദിവസങ്ങളില്‍ ചെയ്യുന്നതുകൊണ്ട് കിട്ടുന്നതിനേക്കാള്‍ കൂടുതല്നന്മകള് റംസാന്‍ മാസത്തില്‍ ചെയ്യുന്നതിലൂടെ കിട്ടുന്നു . ഇതുവഴി ഒരാള്ക്ക് എഴുപ്പത്തില്‍ സ്വര്‍ഗ്ഗം പ്രാപിക്കുവാ ന് സാധിക്കുന്നു .
ഈ അഭിപ്രായം മുസ്ലീം ; 1957 ആമത്തെ അറിയിപ്പിലൂടെ “റംസാന്‍ ആഗതമായാല്‍ റഹ്മ ത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു” എന്ന വാക്യത്തിലൂടെ ഉറപ്പിച്ച്പറയുന്നു .മേലും , റംസാന്‍ മാസത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറയുന്ന മറ്റു ഹദീസുകളും ഇതിനെ സംശയരഹിതമാക്കുന്നു .
“ചെകുത്താന്മാര് വിലങ്ങിടപ്പെടുന്നു” എന്നുപറഞ്ഞാല്‍ , ചെകുത്താന്മാര്ക്ക് തങ്ങളുടെ പ്രവ ര്ത്തികളെ ഈ മാസത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുകയില്ലാ എന്നും , ചെകുത്താന്മാ രുടെ പ്രവര്ത്തികളെ തടയുവാനുള്ള സാധ്യതകള് ഈ മാസത്തില്‍ കൂടുതലാണ് എന്നതും തന്നെയാണ് .
ഈ മാസത്തില്‍ ചെകുത്താന്മാരുടെ പ്രവര്‍ത്തികള്‍ തീരെ നടക്കുകയില്ലാ എന്നത് ഇതിന്റെ അര്ത്ഥമല്ല ! . എന്തുകൊണ്ടെന്നാല്‍ നബി (സ :അ) തന്നെ റംസാന്‍ മാസത്തില്‍ തെറ്റായ കാര്യങ്ങളും നടക്കുവാന്‍ സാധ്യതയുണ്ട് എന്നതിനേയും ചൂണ്ടിക്കാണിച്ചിട്ടുണ്ട് .
“ആരാണോ തെറ്റായ വാക്കുകളേയും , തെറ്റായ പ്രവര്ത്തികളേയും ഒഴിവാക്കുന്നില്ലയോ അയാള്‍ വിശന്നിരിക്കുന്നതോ , ദാഹിച്ചിരിക്കുന്നതോ അല്ലാഹുവിന്നു ആവശ്യമില്ല” എന്ന് നബി (സ:അ) പറയുകയുണ്ടായി .
ബുഖാരി ; 1903
ഈ നബിവചനത്തില്‍ നോമ്പ് കാലങ്ങളിലും ചെകുത്താന്റെ പ്രവര്‍ത്തികള്‍ നടക്കുവാന്‍ സാധ്യതയുണ്ട് എന്ന് വ്യക്തമാക്കുന്നു . മേലും , നബി (സ:അ) യുടെ കാലത്ത് നോമ്പനുഷ്ടിച്ചു കൊണ്ട് ഒരു നബിസഹാബി ഭാര്യയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതും ( ബുഖാരി 1936 കാണുക ) ഈ അഭിപ്രായത്തെ തീര്ച്ചപ്പെടുത്തുന്നു .
കൂടുതല്‍ നന്മകളെ നേടിത്തരുന്ന മാസം
മറ്റെല്ലാ ആരാധനകളെക്കാളും നോമ്പിന് കൂടുതലായ പ്രതിഫലത്തെ അല്ലാഹു നല്കുന്നു . ഇത് നോമ്പിന് മാത്രമുള്ള പ്രത്യേകതയാണ് . “ഓരോ നന്മയായ പ്രവര്ത്തിക്കും പത്തുമുതല്‍ എഴുന്നൂറ് മടങ്ങുവരെ പ്രതിഫലം നല്കുന്നു . എന്നാല് നോമ്പ് എനിക്കുമാത്രം സ്വന്തമായ താണ് . ആയതുകൊണ്ട് അതിനുള്ള പ്രതിഫലം ഞാന്‍ തന്നെ നല്‍കും” എന്ന് അല്ലാഹു പറയുന്നതായി നബി (സ:അ) പറയുന്നു . അറിയിക്കുന്നത് ; അബൂ ഹുറൈരാ (റളി) ബുഖാരി; 2119
മുന്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുക
റംസാന്‍ മാസത്തെ നോമ്പനുഷ്ടിക്കുന്നതിലൂടെ നാം ചെയ്തുപോയ ചെറിയ പാപങ്ങളെല്ലാം സര്വ്വശക്തനായ അള്ളാഹു പൊരുത്തുതരുന്നു .
“ആരാണോ ലൈലത്തുല്‍ ഖദറില്‍ വിശ്വാസത്തോടെയും , നന്മയെ പ്രതീക്ഷിച്ചും ആരാധിക്കു ന്നുവോ അവരുടെ പാപങ്ങള്‍ പൊരുക്കപ്പെടുന്നു . ആരാണോ റംസാനില്‍ വിശ്വാസത്തോടും നന്മയെ പ്രതീക്ഷിച്ചും നോമ്പനുഷ്ടിക്കുന്നുവോ അവരുടെ മുന്കാല പാപങ്ങള്‍ പൊരുക്കപ്പെടു ന്നു” . അറിയിക്കുന്നത്: അബൂ ഹുറൈരാ (റളി) ബുഖാരി ; 1901 , മുസ്ലീം ; 1393
റംസാനില്‍ ഉംറാ ചെയ്താല്‍ ഹജ്ജിന്റെ പ്രതിഫലം
റംസാന്‍ മാസത്തില്‍ ഉംറാ ചെയ്യുന്നത് ഹജ്ജ് ചെയ്ത നന്മയെ തേടിത്തരും
“റംസാന്‍ മാസത്തില്‍ ഉംറാ ചെയ്യുന്നത് ഹജ്ജ് (ചെയ്ത നന്മ ) ആകുന്നു” എന്ന് നബി (സ:അ) പറയുകയുണ്ടായി . അറിയിക്കുന്നത് : ഇബ്നു അബ്ബാസ് (റളി) ബുഖാരി ; 1782 , മുസ്ലീം 2408
സ്വര്‍ഗ്ഗത്തില്‍ പ്രത്യേകവാതില്‍
നോമ്പനുഷ്ടിച്ചവര്‍ അന്ത്യവിധി നാളില്‍ പ്രത്യേക വാതിലിലൂടെ ആനയിക്കപ്പെട്ട് ആദരിക്ക പ്പെടും . ഈ വാതിലിലൂടെ നോമ്പനുഷ്ടിക്കാത്ത ആര്ക്കും പ്രവേശിക്കുവാന്‍ സാധിക്കുകയില്ല .
“സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട് . അന്ത്യവിധി നാളില്‍ നോമ്പ നുഷ്ടിച്ചവര് അതിലൂടെ പ്രവേശിക്കും . അവരല്ലാതെ മറ്റാരുംതന്നെ ആ വഴിയേ പ്രവേശിക്കുക യില്ല . നോമ്പനുഷ്ടിച്ചവര്‍ എവിടെ ? എന്ന് ചോദിക്കപ്പെടും . ഉടനെ അവര്‍ എഴുന്നേല്ക്കും . അവരെ കൂടാതെ മറ്റാരും ആ വഴിയെ പ്രവേശിക്കുകയില്ല . അവര്‍ പ്രവേശിച്ചു കഴിഞ്ഞതും ആ വാതില്‍ അടയ്ക്കപ്പെടും . ആ വഴിയേ മറ്റാരും പ്രവേശിക്കുകയില്ല” എന്ന് അല്ലാഹുവിന്റെ റസൂല്‍ (സ:അ) പറയുകയുണ്ടായി . അറിയിക്കുന്നത് ; സഹല്‍ (റളി) ബുഖാരി ; 1896 , മുസ്ലീം : 2121
അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ട ആരാധന
“നോമ്പ് നരകത്തില്‍ നിന്നും രക്ഷിക്കുന്ന പരിചയാകുന്നു . നോമ്പനുഷ്ടിക്കുന്നവന്റെ വായനാ റ്റം അള്ളാഹുവിന്റെ പക്കല്‍ കസ്തൂരിയെക്കാളും മികച്ചതാണ്” എന്ന് നബി (സ:അ) പറഞ്ഞു . അറിയിക്കുന്നത് ; അബൂ ഹുറൈരാ (റളി) ബുഖാരി ; 1894
“നോമ്പനുഷ്ടിക്കുന്നവര്ക്ക് രണ്ട് സന്തോഷങ്ങള്‍ കിട്ടുന്നു . ഒന്ന് നോമ്പ് തുറക്കുമ്പോലുള്ള സന്തോഷം , മറ്റൊന്ന് തന്റെ നാഥനെ കാണുംപോലുള്ള സന്തോഷമാണ്” എന്ന് നബി (സ:അ) പറഞ്ഞു . അറിയിക്കുന്നത് ; അബൂ ഹുറൈരാ (റളി) ബുഖാരി ; 1904
അള്ളാഹുവിനെ കണ്ടുമുട്ടുമ്പോള്‍ നോമ്പനുഷ്ടിച്ചവര്‍ സന്തോഷിക്കുമെന്ന് പറഞ്ഞാല്‍ , അവര്‍ സന്തോഷിക്കുന്ന വിധത്തില്‍ അള്ളാഹു അവരെ നടത്തുന്നുണ്ടാവും എന്നുതന്നെ യാണ് അര്ത്ഥമാക്കേണ്ടത് .
ആയിരം മാസങ്ങളെക്കാളും പ്രത്യേകതയുള്ളത്
റംസാന്‍ മാസത്തിലുള്ള ലൈലത്തുല്‍ ഖദര്‍ എന്ന രാത്രിയില്‍ അനുഷ്ടിക്കപ്പെടുന്ന ആരാധ നകള്‍ ആയിരം മാസങ്ങളില്‍ നാം ചെയ്യുന്ന പ്രാര്ത്ഥനകളെക്കാളും മികവുറ്റതാണ് . ഉദാഹ രണത്തിനു ഒരാള്‍ ആയിരം മാസം രണ്ട് റഖഅത്തുകള്‍ നിസ്ക്കരിച്ചുവന്നാല് കിട്ടുന്ന നന്മയെ ക്കാളും ഈ ഒരുരാവില്‍ രണ്ട് റഖഅത്തുകള്‍ നിസ്ക്കരിക്കുന്നതിന്നു കൂടുതലായ നന്മകള് കിട്ടുന്നു .
‘മഹത്വമേറിയ രാവില്‍ നാം ഇതിനെ അവതരിപ്പിച്ചു . മഹത്വമേറിയ രാവെന്നാല്‍ എന്തെന്ന് നിനക്കെങ്ങിനെ അറിയും ? മഹത്വമേറിയ രാവ് ആയിരം മാസങ്ങളെക്കാളും മികച്ചത് . മല ക്കുകളും , ജിബ്രീലും അതില്‍ തങ്ങളുടെ നാഥന്റെ കല്പ്പനയുമായി ഇറങ്ങിവരുന്നു . സലാം ! ഇത് പുലരൊളിവരെയും നീണ്ടുനില്ക്കും’ . വി : ഖുര്ആന്‍ ; 97 : 1 – 5
അതുകൊണ്ട് , ഈ വര്ഷത്തെ റംസാന്‍ മാസത്തെ നാം സ്വര്ഗ്ഗത്തിലേക്ക് പ്രവേശിക്കുവാ നുള്ള ഒരു മാര്ഗ്ഗമാക്കിതീര്ത്ത് അധികമായ സല്പ്രവര്ത്തികള് ചെയ്യുവാന്‍ സര്‍വ്വ ശക്ത നായ അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ !
നന്ദി : www.onlinepj.com
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
നന്ദി : www.onlinepj.com
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
No comments:
Post a Comment