Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Wednesday, 18 December 2013

വഹീ ഇപ്പോഴും വരുമോ ?

بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

                    വഹീ ഇപ്പോഴും വരുമോ ?
 മനുഷ്യന് മഹത്തായ ഒരു ജീവിതം നയിക്കുവാന്‍ അവനിലുള്ള ദൈവ വിശ്വാസമാണ് ഒരു പ്രധാന കാരണം . ആത്മീയതയില്‍ വിശ്വാസമുള്ള ആരുംതന്നെ ഈ സത്യത്തെ നിഷേധിക്കുകയില്ല .
എന്നാല്‍ , ഇന്നുകാണുന്ന എല്ലാ അക്രമങ്ങള്‍ക്കും , വഞ്ചനകള്‍ക്കും ദൈവ വിശ്വാസം തന്നെയാണ് കാരണമെന്ന് പലരും തെറ്റായി ചിന്തിക്കുന്ന അവസ്ഥയിലേക്ക് ദൈവത്തിന്റെ പേരില്‍ വ്യാജ ആത്മീയവാദികള്‍ മനുഷ്യരെ കബളിപ്പിക്കുവാനുള്ള പല പ്രവര്‍ത്തികളുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട് .
ഇസ്ലാം ദൈവത്ത്ന്റെ മാര്‍ഗ്ഗം എന്നുള്ളതുകൊണ്ടു , ദൈവത്തെ വിശ്വസിക്കുവാന്‍ പറയുന്നതോടൊപ്പം , ദൈവത്തിന്റെ പേരില്‍ മറ്റാര്ക്കുംതന്നെ കൈകടത്തുവാന്‍ പറ്റാത്ത വിധം എല്ലാ വാതിലുകളും കൊട്ടിയടയ്ക്കുന്നു . ഇത് ഇസ്ലാം മാര്ഗ്ഗത്തിനു മാത്രമുള്ള പ്രത്യേകതയാണ് .
ഇന്ന്‍ ഞങ്ങള്‍ തന്നെയാണ് യഥാര്‍ത്ത മുസ്ലീംകള്‍ എന്ന്‍ കൊട്ടിഘോഷിക്കുന്ന ഒരുവിഭാഗം ഇസ്ലാമിന്റെ ഈ പരിശുദ്ധിയെ കളങ്കപ്പെടുത്തി മറ്റു മതങ്ങളെപ്പോലെ ഇസ്ലാമിനേയും മാറ്റിതീര്‍ക്കുവാന്‍ പരിശ്രമിച്ചു വരുന്നു. എന്നാല്‍ അള്ളാഹു അതിനെ ഒരിക്കലും അനുവദിക്കുകയില്ല.

നമ്മുടെ സമുദായത്തില്‍ പലരും മറ്റു മതങ്ങളില്‍ നിന്നും പുതിയതായി ഇസ്ലാമിലേക്ക് വന്ന കാരണത്താലും, മറ്റു സമുദായക്കാരോടൊപ്പം ഇടകലര്‍ന്ന്‍ ജീവിച്ച് വരുന്നതുകൊണ്ടും ആ മതങ്ങളിലുള്ള എല്ലാ വിഷയങ്ങളും ഇസ്ലാമിലും ഉണ്ടായിരിക്കണം എന്ന രോഗം ഇവര്‍ക്ക് ബാധിച്ചിരിക്കുകയാണ്.
ഇതുകൊണ്ട് തന്നെയാണ് ഇവരുടെ പ്രവര്‍ത്തികള്‍ക്ക് ഒട്ടും ബന്ധമില്ലാത്ത ചില ഖുര്‍ആന്‍ വാക്യങ്ങളേയും, ഹദീസുകളെയും ചൂണ്ടിക്കാണിച്ച് സാധാരണക്കാരായ ജനങ്ങളെ തങ്ങളുടെ വഴികെട്ട സിദ്ധാന്തങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നത്.
ഉറൂസ് എന്നപേരില്‍ രഥോത്സവം, ഖബര്‍ സിയാറത്ത് എന്നപേരില്‍ വിഗ്രഹ ആരാധന, മൌലീദ് എന്നപേരില്‍ ഭജന ആലാപനം, ഖത്തം ഫാത്തിഹ എന്നപേരില്‍ ശ്രാദ്ധം, അടിയന്തിരം എന്നിങ്ങിനെ ഇക്കൂട്ടര്‍ ഇസ്ലാം മാര്‍ഗ്ഗത്തില്‍ തിരുകിക്കയറ്റിയ അനാചാരങ്ങള്‍ വളരെയേറെയാണ്.
വിഗ്രഹ ആരാധകരെക്കാളും ഇവര്‍ തന്നെയാണ് ഇസ്ലാമിയ സമൂഹത്തിന്നിടയിലെ സൂക്ഷിക്കേണ്ട അപകടകാരികള്‍ . ഒരുത്തന്‍ ചാരായത്തെ ചാരായം എന്ന് പറഞ്ഞ് വില്‍ക്കുന്നു. മറ്റൊരുത്തന്‍ ഇത് സര്‍ബത്താനെന്നു പറഞ്ഞ് ചാരായത്തെ വില്‍ക്കുന്നു. ഈ രണ്ടുപേരും പാപികള്‍ തന്നെയാണ്. എന്നാലും, സര്‍ബത്ത് എന്നുപറഞ്ഞ് വില്ക്കുന്നവന്‍ മറ്റവനെക്കാളും വലിയ ചതിയനാണെന്ന് എല്ലാവര്‍ക്കും മനസ്സിലാവും.
ഇതുപോലെ തന്നെയാണ് ഇസ്ലാം മണ്ണിനടിയില്‍ കുഴിച്ചുമൂടിയ വഴികെട്ട സിദ്ധാന്തങ്ങളെ ഇവര്‍ മാന്തിയെടുത്ത് ഇസ്ലാമിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത്. ഈ ലേഖനത്തില്‍ ഇവരുടെ വഴികെട്ട ഒരു അഭിപ്രായത്തെ കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം .
അള്ളാഹു അവുലിയാക്കന്മാരോടു സംസാരിക്കുമോ ?
ഔലിയാക്കള്‍  എന്ന്‍ ചിലരെക്കുറിച്ച് ഇവര്‍ പറയുന്നു. അവര്‍ സത്യത്തില്‍ ഔലിയാക്കന്മാരാണോ , അല്ലയോ എന്നതിനെക്കുറിച്ച് അള്ളാഹു മാത്രമാണ് വ്യക്തമായി അറിയുന്നവന്‍. ഇങ്ങിനെയുള്ളവരോട് അള്ളാഹു അശരീരി (ശബ്ദം )മൂലം സംസാരിക്കും എന്ന വഴിപിഴച്ച ഒരു അഭിപ്രായത്തെ ഇവര്‍ പ്രചരിപ്പിക്കുന്നു. ഇതിന് ഖുര്‍ആനില്‍ തെളിവുണ്ടെന്നു വാദിക്കുകയും ചെയ്യുന്നു.
ദിവ്യബോധനത്തി (വഹീയ്യ്)ലൂടെയോ, മറയ്ക്കു പിന്നില്‍നിന്നോ, അല്ലെങ്കില്‍ ഒരു ദൂതനെ അയച്ച് തന്റെ ആഗ്രഹം പോലെ തന്റെ തീരുമാനങ്ങളെ അറിയിക്കുന്നത് മൂലമോ അല്ലാതെ ഒരുമനുഷ്യനോടും അള്ളാഹു സംസാരിക്കുന്നില്ല. അവന്‍ അത്യുന്നതനാണ്. യുക്ത്തിമാനും.  വി: ഖുര്‍ആന്‍ ; 42 : 51
ഈ വാക്യത്തില്‍ മൂന്നുവിധത്തില്‍ മനുഷ്യരോട് സംസാരിക്കുന്നതായി അള്ളാഹു പറയുന്നു. വഹീ മൂലം എന്ന് പറഞ്ഞാല്‍ തന്റെ തീരുമാനങ്ങളെ അള്ളാഹു മനസ്സില്‍ തോന്നിപ്പിക്കുന്നു. മറയ്ക്കു പിന്നില്‍നിന്നും എന്ന് പറഞ്ഞാല്‍ അള്ളാഹുവിനെ കാണാതെ അവന്റെ ശബ്ദത്തെ മാത്രം കേള്‍ക്കുന്ന വിധത്തില്‍ സംസാരിക്കുന്നു. ദൂതനെ അയക്കുന്നതിലൂടെ എന്നാല്‍ മലക്കുകളെ അയച്ച് ആ മലക്കുകള്‍ അള്ളാഹുവിന്റെ കല്‍പ്പനകളെ അറിയിക്കുന്നു.
മറയ്ക്കു പിന്നില്‍നിന്നും അള്ളാഹു മനുഷ്യരോട് സംസാരിക്കുന്നതായി പറയുന്നു. ഇത് അശരീരി പോലെ സംസാരിക്കുന്നതാണ്. അതുകൊണ്ട് അള്ളാഹുവിന്റെ അശരീരിയെ ഔലിയാക്കന്മാര്‍ക്ക്  ശ്രവിക്കുവാന്‍ കഴിയും എന്നിവര്‍ പറയുന്നു .
മുകളില്‍ സൂചിപ്പിച്ച വചനത്തെ ശരിയായ വിധത്തില്‍ ചിന്തിച്ചാല്‍ ഇക്കൂട്ടര്‍ ഇസ്ലാമിന്റെ അടിത്തറയെ തന്നെ തകര്‍ത്ത് തരിപ്പണമാക്കുന്ന പ്രവര്‍ത്തിയില്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്ന്‍ മനസ്സിലാക്കാം . അവുലിയാക്കള്‍ക്ക് വക്കാലത്ത് വാങ്ങി അള്ളാഹുവിന്റെ വചനത്തെ വളച്ചൊടിക്കുന്ന ജൂതന്മാരുടെ പ്രവര്‍ത്തിയെയാണ് ചെയ്യുന്നത്.
ഈ വചനത്തില്‍ അശരീരി മൂലം സംസാരിക്കുന്നതിനെ മാത്രം അള്ളാഹു പറയുന്നില്ല. ഇതോടൊപ്പം താന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ മനസ്സില്‍ താന്‍ ആഗ്രഹിക്കുന്നതിനെ തോന്നിപ്പിക്കുന്നത്, ദൂതനെ അയച്ച് അവര്‍ മുഖേന അറിയിക്കുന്നത് എന്നീ രണ്ട് കാര്യങ്ങളേയും കൂടി ചേര്‍ത്താണ് പറയുന്നത്.
അതുകൊണ്ട് ഈ അസത്യവാദികള്‍ നബിമാരുടെ അടുക്കല്‍ ജിബ്രീല്‍ പോലുള്ള മലക്കുകള്‍ വന്നതുപോലെ ഔലിയാക്കന്മാരുടെ (?) പക്കലും മലക്കുകള്‍ വരുമെന്ന് പറയുമോ ?.
നബിമാരുടെ മനസ്സില്‍ അള്ളാഹു തന്റെ തീരുമാനങ്ങളെ തോന്നിപ്പിച്ചത് പോലെ ഔലിയാക്കന്മാരുടെ (?) മനസ്സിലും തന്റെ തീരുമാനങ്ങളെ തോന്നിപ്പിക്കുമെന്നു ഇക്കൂട്ടര്‍ പറയുമോ ?.
ഔലിയാക്കന്മാരെ (?) അള്ളാഹുവിന്റേയും , നബിമാരുടെയും സ്ഥാനത്തിലേക്ക് ഉയര്‍ത്തുക എന്നുള്ളത് മാത്രമാണ്‌ ഇവരുടെ ഏക ലക്‌ഷ്യം എന്നുള്ളതുകൊണ്ടു , ഇക്കൂട്ടര്‍ ഇങ്ങിനെ പറഞ്ഞാലും അതില്‍ അത്ഭുതപ്പെടുവാനില്ല .
ഇവര്‍ ഉന്നയിക്കുന്ന ഈ അഭിപ്രായത്തെ ഈ വചനത്തിന്റെ തുടക്കം തന്നെ നിഷേധിക്കുന്നു .
ഏതു മനുഷ്യനോടും അള്ളാഹു സംസാരിക്കുന്നില്ല
അള്ളാഹു മനുഷ്യര്‍ ആരോടും തന്നെ സംസാരിക്കുകയില്ല എന്ന്‍ വളരെ വ്യക്തമായിതന്നെ അള്ളാഹു തുടക്കത്തില്‍ പറയുന്നു. ഇതുതന്നെയാണ് അള്ളാഹുവിനും, മനുഷ്യര്‍ക്കും ഇടയിലുള്ള പൊതുവായ വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ ഔളിയാക്കന്മാര്‍ ആണെങ്കിലും , മറ്റാരായിരുന്നാലും അള്ളാഹു സംസാരിക്കുകയില്ല എന്ന്‍ വ്യക്തമാവുന്നു.
പൊതുവായ ഈ തീരുമാനത്തില്‍ നിന്നും അള്ളാഹു നബിമാര്‍ക്ക് മാത്രം വിധിവിലക്ക് നല്‍കുന്നു. അള്ളാഹു മനുഷ്യരോട് സംസാരിക്കുവാനുള്ള മൂന്ന്‍ വഴികളെ ഇതിനുശേഷം സൂചിപ്പിക്കുന്നു. ഈ മൂന്നു വഴികളിലൂടെയും നബിമാരോട് അല്ലാതെ മറ്റാരോടും അള്ളാഹു സംസാരിക്കുകയില്ല.
ഈ വചനത്തിന് തുടര്‍ച്ചയായി വരുന്ന അടുത്ത വചനത്തില്‍ അള്ളാഹു ഈ മൂന്നു വഴികളിലൂടെയും നബി (സ:അ)ക്ക് വഹിയ്യ് അറിയിച്ചു കൊടുത്തതായി പറയുന്നു.
ഇവ്വിധം നമ്മുടെ കല്‍പ്പനയില്‍ ചൈതന്യവത്തായതിനെ നിനക്ക് (വഹിയായി ) അറിയിക്കുകയുണ്ടായി. വേദം എന്നാല്‍ എന്ത് ? എന്താണ് വിശ്വാസം എന്നുള്ളതിനെ (മുഹമ്മദേ !) നീ അറിയുന്നവരായിരുന്നില്ല . മറിച്ച്, ഇതിനെ നമ്മുടെ ദാസന്മാരില്‍ നാം ഇച്ചിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്ന പ്രകാശമാക്കി തീര്‍ത്തു . നീ നേരായ മാര്‍ഗ്ഗത്തിലെക്കാണ് ക്ഷണിക്കുന്നത്.    വി ; ഖുര്‍ആന്‍ ; 41 : 52
നബിമാര്‍ക്ക് അറിയിക്കുന്ന വഹീയെ കുറിച്ചുതന്നെയാണ് അള്ളാഹു ഇവിടെ സൂചിപ്പിക്കുന്നത് എന്നതിനെ അള്ളാഹു അടുത്ത വചനത്തില്‍ വ്യക്തമാക്കുന്നു . ഇവ്വിധം നബിയേ നാം നിനക്ക് അറിയിച്ചു എന്ന അള്ളാഹുവിന്റെ വിശദീകരണം ഇതിനെ തീര്ച്ചപ്പെടുത്തുന്നു .
ആയിഷാ (റ) ഈ വചനത്തെ ആധാരമാക്കി തന്നെയാണ് നബി (സ:അ) അള്ളാഹുവിനെ ദര്‍ശിച്ചില്ല . മറയ്ക്ക് പിന്നില്‍ നിന്നുതന്നെയാണ് അള്ളാഹുവിനോട് സംസാരിച്ചത് എന്നുപറഞ്ഞത്.
അള്ളാഹു ആരോടും ആവശ്യമില്ലാതെ സംസാരിക്കുകയില്ല . മാനവ സമൂഹത്തിന് എന്ത് സന്ദേശമാണോ നല്‍കണമെന്ന് അവന്‍ ഉദ്ദേശിക്കുന്നത്, ആ വാര്‍ത്തകളെ മൊത്തത്തിലുള്ള മനുഷ്യ സമുദായത്തിനും എത്തിക്കണം എന്ന ഒരെകാരണം കൊണ്ട് തന്നെയാണ് നബിമാരോട് അള്ളാഹു സംസാരിച്ചത്. നബിമാരോട് അള്ളാഹു സംസാരിക്കുന്നതിന് ഇതല്ലാതെ മറ്റൊരു കാരണവുമില്ല .
തന്റെ ആഗ്രഹം പോലെ താന്‍ തീരുമാനിച്ചതിനെ അവന്‍ അറിയിക്കുമെങ്കില്‍, അവന്‍ അറിയിച്ചതിനെ ഒന്നുപോലും വിട്ടുപോവാതെ ഉടനെതന്നെ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കേണ്ട ബാധ്യത അറിയിക്കപ്പെട്ടവര്‍ക്ക് ഉണ്ട്. ഇതിനെ ശരിയായ വിധത്തില്‍ ചെയ്തില്ലെങ്കില്‍ അള്ളാഹുവിന്റെ ശിക്ഷ ഉടനെതന്നെ ഉണ്ടാവും. ഈ ചുമതല നബിമാരല്ലാത്ത മറ്റാര്‍ക്കും ഇല്ല . അതിനെ അള്ളാഹുവില്‍ നിന്നും ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നത് കൊണ്ടുതന്നെയാണ് അവരെ റസൂല്‍ (ദൂതന്‍)എന്നും, നബി (പ്രവാചകന്‍) എന്നും അള്ളാഹു പറയുന്നത്.
ഈ അഭിപ്രായത്തെ അള്ളാഹു താഴെക്കാണുന്ന വചനത്തിലൂടെ വ്യക്തമാക്കിത്തരുന്നു .
അവന്‍ അഭൌതികമായതിനെ അറിയുന്നവന്‍. തന്റെ അഭൌതിക വിഷയങ്ങളെ അവന്‍ അംഗീകരിച്ച റസൂലിനു അല്ലാതെ ആര്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല . അവര്‍ തന്റെ നാഥന്റെ സന്ദേശങ്ങളെ എത്തിച്ച് കൊടുത്തുവോ എന്ന്‍ അറിയുവാനായി അവരുടെ മുന്നിലും, പിന്നിലും കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു. അവരുടെ വശം ഉള്ളതിനെക്കുറിച്ചു അവന് നന്നായിട്ടറിയാം . ഓരോ വസ്തുവിനേയും അവന്‍ എണ്ണംകൊണ്ട് തിട്ടപ്പെടുത്തിയിരിക്കുന്നു.            വി : ഖുര്‍ആന്‍ ; 72 : 26 , 27 , 28 .
അതുകൊണ്ട്, മുകളില്‍ സൂചിപ്പിച്ച വാക്യം നബിമാരോട് അള്ളാഹു സംസാരിക്കുന്ന വഹിയ്യെ കുറിച്ചുതന്നെയാണ് പറയുന്നത്. അല്ലാതെ , പൊതുവേ അള്ളാഹുവിന്റെ പ്രീതിനേടിയവര്‍ ആരാണെങ്കിലും അവരോട്‌ അള്ളാഹു ഈ സംവിധാനത്തില്‍ സംസാരിക്കുമെന്ന് പറയുന്നില്ല .
നബിമാരല്ലാത്തവര്‍ക്ക് വന്ന വഹിയ്യ്  
മറിയം (അ), മൂസാനബിയുടെ മാതാവ്, ഇബ്രാഹീം നബിയുടെ ഭാര്യ ഹാജിറ (അ) എന്നീ മൂന്നു സ്ത്രീകളോട് അള്ളാഹു സംസാരിച്ചിരിക്കുന്നു . ഔലിയാക്കന്മാരോട് അള്ളാഹു സംസാരിക്കും എന്ന് പറയുന്നവര്‍ ഇതിനെ തങ്ങളുടെ തെളിവായി ചൂണ്ടിക്കാണിക്കുന്നു .
മറിയം (അ) അവരോട്‌ അള്ളാഹു ജിബ്രീല്‍ (അ)നെ അയച്ച് സംസാരിച്ചിട്ടുണ്ട്.
അവരില്‍ നിന്നും അവരൊരു മറയുണ്ടാക്കി . അവരുടെ അടുക്കലേക്ക് നമ്മുടെ റൂഹി (മലക്ക്)നെ അയക്കുകയുണ്ടായി . അവര്‍ പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ അവര്‍ക്ക് പ്രത്യക്ഷരായി. നിങ്ങള്‍ ശങ്കയുള്ളവര്‍ ആണെങ്കില്‍ നിങ്ങളില്‍ നിന്നും പരമകാരുണികനായ അള്ളാഹുവില്‍ അഭയം തേടുന്നു എന്ന് (മറിയം)പറഞ്ഞു. ഞാന്‍ നിനക്ക് പരിശുദ്ധനായൊരു പുത്രനെ നല്‍കുവാനായി (വന്ന)നിന്റെ നാഥന്റെ ദൂതനാണ്‌ എന്നവര്‍ പറഞ്ഞു. ഏത് പുരുഷനും എന്നെ സ്പര്ഷിക്കാതെയും, ഞാന്‍ ദുര്നടപ്പുകാരി അല്ലാതെയും ഇരിക്കെ എനിക്കെങ്ങിനെ ഒരു പുത്രന്‍ ജനിക്കും എന്ന്‍ (മറിയം)ചോദിച്ചു.
അങ്ങിനെതന്നെയാണ്എന്ന്‍ (അള്ളാഹു)പറഞ്ഞു. ഇതെനിക്ക് നിസ്സാരമാണ്. അവരെ ജനങ്ങള്‍ക്ക് ഒരടയാളമായും, നമ്മുടെ കാരുണ്യമാക്കിയും തീര്‍ക്കും. ഇത് നിറവേറ്റപ്പെടെണ്ട കല്പ്പനയെന്നും നിന്റെ നാഥന്‍ പറഞ്ഞു(എന്ന്‍ ജിബ്രീല്‍ (അ)പറഞ്ഞു)
പ്രസവ വേദന അവരെ ഒരു ഈന്തമരത്തിന്റെ ചുവട്ടിലേക്ക് കൊണ്ടെത്തിച്ചു. ഞാന്‍ ഇതിനു മുന്‍പുതന്നെ മരണമടഞ്ഞു, എന്നെകുറിച്ചുള്ള ഓര്‍മ്മപോലും മാഞ്ഞു പോയിരിക്കരുതോ? എന്നവര്‍ പറഞ്ഞു. നീ ദു:ഖിക്കരുത്! നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നുഎന്ന്‍ അവരുടെ താഴ്ഭാഗത്ത് നിന്ന്‍ മലക്ക് അവരെ വിളിച്ചു. ഈന്തപ്പനയുടെ അടിഭാഗത്തെ പിടിച്ചു കുലുക്കുക! അത് നിങ്ങളുടെ മേല്‍ പഴുത്ത് പാകമായ പഴങ്ങളെ പൊഴിയും(എന്ന്പറഞ്ഞു )    വി : ഖുര്‍ആന്‍; 19 : 17-23
ഇതുപോലെ മൂസാനബി (അ)യുടെ മാതാവിനോടും അള്ളാഹു സംസാരിച്ചിട്ടുണ്ട് .
അറിയിക്കപ്പെടെണ്ടതിനെ നിന്റെ മാതാവിന് നാം അറിയിച്ചു കൊടുത്തതിനെ ചിന്തിച്ചു നോക്കുക!. ഇവരെ (ഈ കുഞ്ഞിനെ)പെട്ടിയില്‍ അടക്കം ചെയ്ത് അതിനെ നീ കടലിലേക്കിടുക! കടല്‍ അവരെ കരയിലെത്തിക്കും. എന്റെയും ഈ കുഞ്ഞിന്റെയും ശത്രു ഇവരെ എടുത്തുകൊള്ളും (എന്ന്‍ നിന്റെ മാതാവിന് നാം അറിയിച്ചു) എന്റെ മേല്‍നോട്ടത്തില്‍ നീ വളര്‍ത്തപ്പെടുവാന്‍ വേണ്ടി നിന്റെമേല്‍ എന്നില്‍ നിന്നുള്ള സ്നേഹം വര്‍ഷിച്ചു              വി : ഖുര്‍ആന്‍ ; 20 : 38
അള്ളാഹു മലക്കിനെ അയച്ച് ഹാജിറ (അ)യോടും ഈവിധം സംസാരിച്ചിട്ടുണ്ട്.
പിന്നീട് അവര്‍ മര്‍വയുടെ മുകളില്‍ കയറി നിന്നുകൊണ്ടപ്പോള്‍ ഒരു ശബ്ദം കേള്‍ക്കുകയുണ്ടായി. ഉടനെ അടങ്ങിയിരിക്കുകഎന്ന്‍ സ്വയം സമാധാനിപ്പിക്കുകയും , പിന്നീട് ശ്രദ്ധയോടെ ശ്രവിച്ചപ്പോള്‍ വീണ്ടും (അതേ ശബ്ദം )കേള്‍ക്കുകയുമുണ്ടായി . ഉടനെയവര്‍ നീയെന്നെ കേള്‍പ്പിക്കുവാന്‍ സഹായിച്ചു . നിന്റെ പക്കല്‍ സഹായികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ (എന്റെയടുക്കല്‍ അയച്ച് എന്നെ രക്ഷിക്കൂ )എന്ന്‍ പറയുകയുണ്ടായി . അപ്പോള്‍ അവിടെയൊരു മലക്കിനെ (ഇപ്പോഴുള്ള )സംസം (കിണറിന്റെ) അരികെ കാണുകയുണ്ടായി ......
ഹാജിറ (അ)(സംസം വെള്ളത്തെ)അവരും കുടിച്ച് തന്റെ കുഞ്ഞിനേയും കുടിപ്പിക്കുകയുണ്ടായി . അപ്പോള്‍ ആ മലക്ക് അവരോട്‌ നിങ്ങള്‍ (തുണയില്ലാതെ) അനാഥരായി മണ്മറഞ്ഞു പോകും എന്ന്‍ പേടിക്കേണ്ടതില്ല . എന്തുകൊണ്ടെന്നാല്‍, ഇവിടെ ഈ കുഞ്ഞും, ഇവരുടെ പിതാവും ചേര്‍ന്ന്‍ പുനര്‍നിര്മിക്കുവാനുള്ള അള്ളാഹുവിന്റെ ഭവനം സ്ഥിതി ചെയ്യുന്നുണ്ട്. അള്ളാഹു തന്റെ ആശ്രിതരെ കൈവെടിയുകയില്ലഎന്നുപറഞ്ഞു .      ബുഖാരി : 3364
അള്ളാഹു നുബുവത്തിനു വേണ്ടിയും, നബിമാര്‍ക്ക് വേണ്ടിയും പ്രത്യേകമായി ചെയ്തിട്ടുള്ള ഏര്‍പ്പാടിനെ ഇക്കൂട്ടര്‍ അള്ളാഹുവിന്റെ പ്രീതിക്ക് പാത്രമായ എല്ലാവര്‍ക്കും പൊതുവാക്കുവാന്‍ ശ്രമിക്കുകയാണ്.
മറിയം (അ), മൂസാനബിയുടെ മാതാവ്, ഹാജിറ (അ) എന്നീ മൂന്നുപേരും നബിമാരുടെ അമ്മമാരായിരുന്നു .
ഈസാ (അ)യുടെ ജനനത്തെ അള്ളാഹു ഒരു അത്ഭുതമാക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ മറിയം (അ)മിന്റെ സഹായം ആവശ്യമാണ്‌ എന്നുള്ളതുകൊണ്ടു അവരുടെ അടുക്കല്‍ മലക്കിനെ അയച്ച് തന്റെ കല്‍പ്പനയെ അറിയിക്കുന്നു .
ഇതുപോലെ മൂസാ (അ) ജനിച്ചതും അവരെ ഫിറൌന്‍ കൊലചെയ്യുവാന്‍ സാധ്യതയുണ്ട് എന്നുള്ളതുകൊണ്ടു അവരെ സംരക്ഷിക്കുവാനുള്ള ഏര്‍പ്പാടിനെ ചെയ്യുവാന്‍ അവരുടെ മാതാവിനോട് അള്ളാഹു പറയുന്നു .
അതുപോലെ തന്നെ ഹാജിറ (അ) ഇസ്മായീ (അ)ലും ഒന്നിച്ച് വിജനമായ മരുഭൂമിയായിരുന്ന മക്കയില്‍ അള്ളാഹുവിന്റെ നിര്‍ദ്ദേശത്താല്‍ തനിച്ച് വിടപ്പെടുകയുണ്ടായി. ഇസ്മായീല്‍ (അ) നബിയാണ് എന്ന കാരണത്താലും, അവരെക്കൊണ്ട് അള്ളാഹു മക്കയില്‍ മാനവസമൂഹത്തെ പോഷിപ്പിക്കുവാന്‍ തീരുമാനിച്ചതിനാലും അവരെ സംരക്ഷിക്കേണ്ട കാര്യങ്ങളെ അള്ളാഹു ചെയ്യുകയുണ്ടായി . ഇതിനായി ഇസ്മായീല്‍ നബി (അ)യുടെ മാതാവിനോട് അള്ളാഹു സംസാരിച്ചു .
ഈ മൂന്ന് സംഭവങ്ങളിലും ഇവര്‍ തന്റെ പ്രീതിക്ക് പാത്രമായവര്‍ എന്ന കാരണത്താല്‍ അള്ളാഹു സംസാരിച്ചില്ല. നബിമാരുടെ വരവിന് ഇവര്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാരണമായിരിക്കുന്നത് കൊണ്ട് തന്നെയാണ് നുബുവ്വത്തിന്റെ ഏര്‍പ്പാടിനായി അള്ളാഹു സംസാരിച്ചത്.
നബി (സ:അ)ക്ക് ശേഷം ആരും നബിയായി വരികയില്ല. നബി (സ:അ)യോട് കൂടി നുബുവ്വത്ത് അവസാനിച്ചു കഴിഞ്ഞു . ഇതിനു ശേഷം നബിയോടോ, നബിയെ പ്രസവിക്കുന്ന മാതാവിനോടോ അള്ളാഹുവിനു സംസാരിക്കേണ്ട ആവശ്യം ഉണ്ടാവുന്നില്ല .
മുകളില്‍ സൂചിപ്പിച്ച മൂന്നു വനിതകളോടും അള്ളാഹു സംസാരിച്ചു എന്നതിനെ അള്ളാഹു തന്നെ പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എന്നുള്ളതുകൊണ്ടു തന്നെയാണ് അതിനെ നാം വിശ്വസിക്കുന്നത്.
ഫിരൌനിന്റെ ഭാര്യ ആസിയാ (അ) അള്ളാഹുവിന്റെ പ്രീതി നേടിയവരാണ് എങ്കിലും അവരോട്‌ അള്ളാഹു സംസാരിച്ചിട്ടുണ്ടോ ? എന്ന് ചോദിച്ചാല്‍, സംസാരിച്ചിരുന്നില്ല എന്നുതന്നെയാണ് നാം പറയുന്നത്. എന്തുകൊണ്ടെന്നാല്‍ അവരോട്‌ അള്ളാഹു സംസാരിച്ചിരുന്നു എന്ന്‍ പരിശുദ്ധ ഖുര്‍ആന്‍ പറയുന്നില്ല.
ആസിയാ (അ) യുടെ വിഷയത്തില്‍പോലും ഇങ്ങിനെതന്നെയാണ് പറയേണ്ടതെങ്കില്‍, ഈ ഖബര്‍ ആരാധകര്‍ ഔലിയാക്കളെന്ന്‍ (?) ആരെ പറയുന്നുവോ അവരോട്‌ അള്ളാഹു സംസാരിക്കുമെന്ന് എങ്ങിനെ പറയുവാന്‍ കഴിയും ?.
അതുകൊണ്ട് മുകളില്‍ കാണുന്ന സംഭവങ്ങളെ ചൂണ്ടിക്കാണിച്ച് അള്ളാഹു തന്റെ പ്രീതിക്ക് പാത്രമായവരോട് സംസാരിക്കുമെന്ന് പറയുന്നത് അള്ളാഹുവിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നതിനു തുല്യമാണ്. നബിമാര്‍ക്ക് മാത്രം അള്ളാഹു ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം മറ്റുള്ളവര്‍ക്കും അര്‍ഹതപ്പെട്ടതാണ് എന്ന് പറയുന്നത് കൊണ്ട് ഇക്കൂട്ടര്‍ ഔലിയാക്കന്മാരെ (?) നബിമാരാക്കി തീര്‍ക്കുന്നു എന്നതുതന്നെയാണ് സത്യം . എനിക്ക് ശേഷം ഒരുനബിയും ഇല്ല എന്ന നബി (സ:അ)യുടെ പ്രഖ്യാപനത്തിന് വിരുദ്ധമായും ഈ അഭിപ്രായം നിലകൊള്ളുന്നു .
ഇല്‍ഹാം എന്നാല്‍ എന്താണ് ?
ഖുര്‍ആനിലും, ഹദീസുകളിലും ഇല്‍ഹാം എന്നവാക്ക് സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വാഭാവികമായി അനുഭവപ്പെടുന്ന ഉള്‍ക്കാഴ്ച എന്നതാണ് ഇതിന്റെ അര്‍ത്ഥം .
അള്ളാഹു ഔലിയാക്കന്മാരോട് സംസാരിക്കും എന്നുപറയുന്നവര്‍ ഇല്‍ഹാമിനെ കുറിച്ച് പറയുന്ന താഴെക്കാണുന്ന ഹദീസിനെ തങ്ങളുടെ തെളിവായി എടുത്തുപറയുന്നു .
നബി (സ:അ)പറഞ്ഞു ; നിങ്ങള്‍ക്ക് മുന്‍പ് വന്നുപോയ സമുദായങ്ങളില്‍ (പല പ്രശ്നങ്ങളിലും ശരിയായ തീരുമാനം ) അറിയിച്ചിട്ടുള്ളവര്‍ ഉണ്ടായിട്ടുണ്ട്. അങ്ങിനെയുള്ള ആരെങ്കിലും എന്റെ ഈ സമുദായത്തില്‍ ഉണ്ടായിരിക്കുമെങ്കില്‍ അത് ഉമര്‍ ബിന്‍ ഖത്താബ് തന്നെയാണ് .          നിവേദനം ; അബൂ ഹുറൈറ (റ) ; ബുഖാരി : 3469
ഈ നബിവചനത്തെ അടിസ്ഥാനമാക്കി അള്ളാഹു ഔലിയാന്മാരോട് സംസാരിക്കുമെന്ന് ഇവര്‍ പറയുന്നു .
ഇല്‍ഹാമിനെ കുറിച്ച് ശരിയായ വ്യക്തതയില്ലാത്ത കാരണം കൊണ്ട് തങ്ങള്‍ക്ക് എതിരായ ഒരു വാര്‍ത്തയെ തങ്ങളുടെ പക്കലുള്ള തെളിവായി ഇവര്‍ കാണിച്ചിരിക്കുന്നു.
ഇല്‍ഹാമെന്നാല്‍ സ്വയമായിട്ട് ഉണ്ടാവുന്ന അറിവ് എന്നുള്ളതാണ്. ആ ഉണര്‍വ്വ് സ്വാഭാവികമായതായി ഇരിക്കണം .
മനുഷ്യന്‍ നല്ലതും , ചീത്തയായതുമായ കാര്യങ്ങളെ ആരും പഠിപ്പിച്ചു കൊടുക്കാതെതന്നെ മനസ്സിലാക്കി ഇരിക്കുന്നുണ്ട്‌ - ഇതിനെ ഇല്‍ഹാം എന്ന്‍ അള്ളാഹു പറയുന്നു .
അള്ളാഹു ചിത്തത്തിന് അതിന്റെ നന്മയേയും , തിന്മയേയും അറിയിച്ചുകൊടുത്തു.           വി : ഖുര്‍ആന്‍ ; 91 : 8
അന്ത്യവിധി നാളില്‍ ജനങ്ങളെല്ലാം ഒന്നിച്ചു കൂടിയിരിക്കുമ്പോള്‍ ആ ദിനത്തിന്റെ കഷ്ടതകളില്‍ നിന്നും മോചനം നേടുവാനായി അവര്‍ നബിമാരുടെ അടുക്കല്‍ വന്ന് ഞങ്ങള്‍ക്കായി അള്ളാഹുവിനോട് ശുപാര്‍ശ (വസീല) ചെയ്യണമെന്ന് പറയുന്നുണ്ടാവും . ഇങ്ങിനെ അഭ്യര്‍ഥിക്കുന്നത് മാത്രമാണ്‌ ഏക പോംവഴി എന്ന്‍ ആരും അവരോട്‌ പറഞ്ഞിരുന്നില്ല . എന്നാല്‍ ഇതുമാത്രമാണ് പ്രതിവിധിയെന്ന് അവര്‍ സ്വയം മനസ്സിലാക്കി പ്രവര്‍ത്തിക്കും . ഇതിനു ഇല്‍ഹാം എന്ന് പറയപ്പെടുന്നു .
അള്ളാഹു അന്ത്യവിധി നാളില്‍ ദൈവവിശ്വാസികളെ ഒന്നിച്ചു ചേര്‍ക്കും .(നബിമാരോട് ചെന്ന്‍ തങ്ങള്‍ക്കായി ശുപാര്‍ശ ചെയ്യുവാന്‍ അഭ്യര്‍ഥിക്കുന്ന) ഉണര്‍വിനെ അവര്‍ കൈകൊള്ളും                    മുസ്ലിം ; 322
സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ സദാസമയവും അള്ളാഹുവിനെ സ്തുതിച്ചുകൊണ്ടേ ഇരിക്കും . മനുഷ്യന്‍ ശ്വസിക്കുന്നതിനെ പോലെ ഈ പ്രവര്‍ത്തിയെ അവര്‍ ചെയ്തുകൊണ്ടിരിക്കും . ഇത് മാത്രമായിരിക്കും അവിടെ അവരുടെ സ്വാഭാവിക ചിന്ത . ഇതിനെ സൂചിപ്പിക്കുവാന്‍ നബി (സ:അ) ഇല്‍ഹാം എന്നവാക്കിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു .
അള്ളാഹുവിന്റെ റസൂല്‍ (സ:അ)പറഞ്ഞു ; സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ തിന്നുകയും , കുടിക്കുകയും ചെയ്യും . മലമൂത്രവിസര്‍ജ്ജനം ചെയ്യുകയുണ്ടാവില്ല . മൂക്ക് ചീറ്റുകയുമില്ല . അവര്‍ കഴിക്കുന്ന ആഹാരം കസ്തൂരി മണംവീശുന്ന വിയര്‍പ്പുപോലെ ഏമ്പക്കമായി പുറത്തുപോകും . ശ്വാസം കഴിക്കുവാന്‍ ഉല്‍ഉണര്‍വ് ഉണ്ടാവുന്നതുപോലെ സ്വാഭാവികമായി അള്ളാഹുവിനെ സ്തുതിച്ചുകൊണ്ടും , പ്രകീര്‍ത്തിച്ചുകൊണ്ടും ഇരിക്കുന്നവിധം അവര്‍ക്ക് ഉല്‍ഉണര്‍വ് ഉണ്ടാവും. നിവേദനം : ജാബിര്‍ (റ) , മുസ്ലിം ; 5454
അള്ളാഹു തേനീച്ചകള്‍ക്ക് വഹിയ്യ് അറിയിച്ചുകൊടുത്തു എന്നുള്ളതും ഈ ഇല്‍ഹാമിന്റെ അടിസ്ഥാനത്തിലാണ് .
മലകളിലും , മരങ്ങളിലും , മനുഷ്യര്‍ നിര്‍മ്മിക്കുന്നതിലും നീ കൂടുകള്‍ നിര്‍മ്മിച്ചുകൊള്ളുക ! പിന്നീട് ഓരോ പഴങ്ങളില്‍ നിന്നും നീ ഭക്ഷിച്ചുകൊള്ളുക! നിന്റെ നാഥന്റെ വഴികളില്‍ നീ കടന്നുചെല്ലുക! എന്ന്‍ നിന്റെ നാഥന്‍ തേനീച്ചകള്‍ക്ക് അറിയിച്ചുകൊടുത്തു.                      വി : ഖുര്‍ആന്‍ ; 16 : 67 , 68 .
തേന്‍ ശേഖരിക്കേണ്ടത് എങ്ങിനെയാണെന്ന് തേനീച്ചകള്‍ സ്വമേധയാ മനസ്സിലാക്കുന്നു . ഈ സ്വയബോധത്തെ അള്ളാഹുവാണ് അവയ്ക്ക് ഏര്‍പ്പെടുത്തി കൊടുത്തത്.
അതുകൊണ്ട്, സ്വമേധയാ മനസ്സില്‍ തോന്നുന്ന വിചാരങ്ങള്‍ക്കാണ് ഇല്‍ഹാം എന്ന് പറയുന്നത്. ഇതിനെ തന്നെയാണ് മുന്‍പ് നാം ചൂണ്ടിക്കാണിച്ച ഹദീസില്‍ നബി (സ:അ) പറഞ്ഞിട്ടുള്ളത് .
ചിലര്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവിനെ അള്ളാഹു നല്‍കിയിരിക്കുന്നു. അങ്ങിനെയുള്ളവര്‍ പല പ്രശ്നങ്ങളിലും ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നുണ്ട് .
ഇങ്ങിനെ ശരിയായ തീരുമാനങ്ങള്‍ എടുക്കണമെന്ന് ആരും അവരോട്‌ നിര്‍ദ്ദേശിക്കാതെ തന്നെ ഈ തീരുമാനങ്ങള്‍ അവരുടെ മനസ്സില്‍ സ്വമേധയാ തോന്നുന്നു . ഇവരെ തന്നെയാണ് നബി (സ:അ) മുഹത്തസൂണ്കള്‍ (മുല്‍ഹമൂണ്കള്‍) എന്ന്‍ സൂചിപ്പിക്കുന്നത്.
ഇല്‍ഹാം ഏതെല്ലാം വിഷയങ്ങളില്‍ ഉണ്ടാവും ?
അള്ളാഹു ഈവിധത്തില്‍ ആര്‍ക്കും തന്നെ മാര്‍ഗ്ഗ വിഷയങ്ങളെ അറിയിച്ചു കൊടുക്കുകയില്ല. എന്തെന്നാല്‍ , അനുമാനമായി മനസ്സില്‍ തോന്നുന്ന വിചാരങ്ങളിലൂടെ മാര്‍ഗ്ഗത്തെ തീരുമാനിക്കുവാന്‍ സാധ്യമല്ല . ഈവിധത്തില്‍ മാര്‍ഗ്ഗം പ്രചരിപ്പിക്കപ്പെട്ടാല്‍ മാര്‍ഗ്ഗം ഏതാണ്? മനോചാപല്യം ഏതാണ് എന്ന്‍ വേരിട്ടറിയുവാന്‍ സാധ്യമല്ലാത്ത വിധം കുഴപ്പം സംഭവിക്കും . പലരും തങ്ങളുടെ മനോചാപല്യങ്ങളെ മാര്‍ഗ്ഗമായി പ്രചരിപ്പിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവും . നുബുവ്വത്തിനു ശേഷം ആര്‍ക്കും നബിത്വം ഇല്ല എന്ന്‍ ഇസ്ലാം കൊട്ടിയടച്ച വാതിലിനെ തുറന്നുവയ്ക്കേണ്ട സ്ഥിതിയുണ്ടാവും .
അതുകൊണ്ട്, മനുഷ്യ സമുദായത്തിന് അള്ളാഹു മാര്‍ഗ്ഗത്തെ ബോധിപ്പിക്കുവാന്‍ ഇല്‍ഹാം എന്നവഴിയെ ഒരുകാലത്തും തിരഞ്ഞെടുത്തിരുന്നില്ല . മറിച്ച് അള്ളാഹുവിന്റെ ഭാഷ്യത്തില്‍ അണുഅളവ് പോലും സംശയമില്ലാതെ ഇത് ദൈവവചനം എന്ന്‍ ദൃഡമായി വിശ്വസിച്ച് അതിനെ ജനങ്ങള്‍ക്ക് അറിയിക്കുന്ന വിധത്തില്‍ വ്യക്തമായ അറിയിപ്പായി നബിമാര്‍ക്ക് അള്ളാഹു വഹി അറിയിച്ചുകൊടുത്തു .
അള്ളാഹുവിന്റെ പക്കല്‍നിന്നും വഹി വരുമ്പോള്‍, ഇത് വഹിയല്ലാതെ മറ്റൊന്നുമല്ല എന്ന്‍ തീര്ച്ചപ്പെടുത്തുന്ന ചില അടയാളങ്ങളെയും ഏര്‍പ്പെടുത്തുകയുണ്ടായി . മണിയടി പോലുള്ള ശബ്ദങ്ങള്‍ , കൊടും തണുപ്പുള്ള സമയങ്ങളിലും ശരീരമാസകലം വിയര്‍ക്കുക തുടങ്ങിയ അടയാളങ്ങള്‍ മുഖേന വ്യക്തമാക്കാതെ അള്ളാഹു വഹി അറിയിച്ചിരുന്നില്ല .
മാര്‍ഗ്ഗവുമായി ബന്ധമില്ലാത്ത മറ്റു വിഷയങ്ങളില്‍ മാത്രമാണ്‌ നമുക്കുമുന്‍പ് നബിമാരല്ലാത്ത ചിലര്‍ക്ക് അള്ളാഹു ഉള്ളുനര്‍വിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ അവന്‍ ഏര്‍പ്പെടുത്തിയ ഉള്‍ക്കാഴ്ച്ചകളെ തങ്ങളുടെ സ്വയചിന്തകളായി തന്നെയാണ് ബന്ധപ്പെട്ടവര്‍ കരുതുന്നുണ്ടാവുക .
പൊതുവേ എല്ലാ മനുഷ്യരും എങ്ങിനെ അനുമാനിക്കുമോ അതുപോലെ , ഇതുതന്നെയാണ് ശരിയായ തീരുമാനം എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇല്‍ഹാം നല്‍കിയിട്ടുള്ളവരും പ്രവര്‍ത്തിക്കുകയുണ്ടാവുക .
എല്ലാ വിഷയങ്ങളിലും ഒരുതെറ്റും ചെയ്യാതെ ശരിയായ തീരുമാനത്തെ അള്ളാഹുവല്ലാതെ മറ്റാര്‍ക്കും തന്നെ കൈകൊള്ളുവാന്‍ സാധിക്കുകയില്ല . ഇതുതന്നെയാണ് അടിസ്ഥാനപരമായ കാര്യം .
ഈ കഴിവിനെ അള്ളാഹു ചില മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട് എങ്കിലും , അവര്‍ക്ക് എല്ലാകാര്യങ്ങളിലും ഇങ്ങിനെ ശരിയായ തീരുമാനമെടുക്കുവാന്‍ സാധിക്കുകയില്ല . ചില കാര്യങ്ങളില്‍ തെറ്റായി പ്രവര്‍ത്തിച്ച്‌ താനും ഒരു സാധാരണ മനുഷ്യനാണെന്ന് നിരൂപിക്കുന്നുണ്ടാവും .
അതുകൊണ്ട് തന്നെ , ശരിയായ തീരുമാനമെടുക്കുവാന്‍ കഴിവുള്ളവരെന്ന് വച്ചാല്‍ ഒരിക്കലും തെറ്റ് ചെയ്യാത്തവരാണെന്ന് തീരുമാനിക്കരുത്. അധികമായ വിഷയങ്ങളിലും ശരിയായ തീരുമാനം എടുക്കുന്നവര്‍ എന്നാണ് മനസ്സിലാക്കേണ്ടത്.
നബി (സ:അ)ക്ക് ശേഷം ആര്‍ക്കും ഇല്‍ഹാം ഇല്ല
ഇങ്ങിനെയുള്ള ഉള്‍ക്കാഴ്ച്ചയുള്ളവര്‍ നമുക്ക് മുമ്പുണ്ടായിരുന്ന സമുദായത്തിലും ഉണ്ടായിരുന്നു . ഇതിന് നബി (സ:അ)യുടെ വ്യക്തമായ അറിയിപ്പുണ്ട് .
എന്നാല്‍ ഇങ്ങിനെയുള്ളവര്‍ നമ്മുടെ സമുദായത്തിലും ഉണ്ട് എന്നും , അവരില്‍ ഒരാളാണ് ഉമര്‍ (റ)എന്നും നബി (സ:അ) പറഞ്ഞിട്ടില്ല . അങ്ങിനെ പറഞ്ഞിരുന്നുവെങ്കില്‍ മാത്രമേ ഇങ്ങിനെയുള്ളവര്‍ ഈ കാലഘട്ടത്തിലും ഉണ്ടായിരിക്കുവാന്‍ സാധ്യതയുണ്ട് എന്ന് പറയുവാന്‍ കഴിയുകയുള്ളൂ .
മറിച്ച് , ഇങ്ങിനെയുള്ളവര്‍ എന്റെ സമുദായത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് ഉമര്‍ (റ) ആയിരിക്കും എന്നുമാത്രമേ നബി (സ:അ) പറഞ്ഞിട്ടുള്ളൂ . അതുകൊണ്ട് ഇങ്ങിനെയുള്ളവര്‍ നമ്മുടെ സമുദായത്തില്‍ ആരും തന്നെയില്ല . ഉമര്‍ (റ) പോലും ഇങ്ങിനെയുള്ളവര്‍ അല്ല എന്നതിനെ തന്നെയാണ് നബി (സ:അ) പറഞ്ഞിട്ടുള്ളത്.
താഴെക്കാണുന്ന ഖുര്‍ആന്‍ വചനവും ഈ ഹദീസിനെ അനുകൂലിച്ച് കാണുന്നു .
(മുഹമ്മദേ !) പറയുക : പരമകാരുണികനായ അള്ളാഹുവിന് ഒരു പുത്രന്‍ ഉണ്ടായിരുന്നുവെങ്കില്‍ അവനെ പൂജിക്കുന്നവരില്‍ ഒന്നാമന്‍ ഞാനാകുമായിരുന്നു.           വി : ഖുര്‍ആന്‍ ; 43 : 81
പരമകാരുണ്യവാനായ അള്ളാഹുവിനു സന്തതി ഉണ്ടായിരുന്നാല്‍ അവരെ ഞാന്‍ തന്നെ ആയിരിക്കും ആദ്യം ആരാധിക്കുന്നവന്‍ എന്ന്‍ നബി (സ:അ) പറഞ്ഞു . ഇങ്ങിനെ പറഞ്ഞത് കൊണ്ട് അള്ളാഹുവിനു സന്തതികള്‍ ഉണ്ട് എന്നും , നബി (സ :അ)ആ സന്തതിയെ ആരാധിച്ചിരുന്നു എന്നും വിവരമുള്ളവര്‍ ആരുംതന്നെ പറയുകയുണ്ടാവില്ല . ഇതുപോലെ തന്നെ മുകളില്‍ സൂചിപ്പിച്ച ഇല്‍ഹാം സംബന്ധിച്ച ഹദീസിനെ കുറിച്ചും മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍ നേര്‍വഴിയില്‍ നിന്നും വ്യതിചലിക്കുകയില്ല .
അള്ളാഹു ഔലിയാക്കന്മാരോടു (?) സംസാരിക്കും എന്നതിന് അവര്‍ എന്തിനെ തെളിവുകളായി സമര്‍പ്പിക്കുന്നുവോ ആ വചനങ്ങളും , ഹദീസുകളും അവര്‍ക്കുതന്നെ എതിരായിട്ടാണ് നിലകൊള്ളുന്നത് .
ആദ്യം ഇല്‍ഹാം എന്നത് അള്ളാഹു നേരിട്ട് സംസാരിക്കുന്നതിനെ കുറിക്കുന്നതല്ല എന്നുള്ളതു കൊണ്ട് ഇവര്‍ പറയുന്ന വാദം തുടക്കത്തില്‍ തന്നെ തകര്‍ന്നു തരിപ്പണമാകുന്നു.
മാര്‍ഗ്ഗ സംബന്ധമായ വിഷയങ്ങളില്‍ ഇല്‍ഹാം വരികയില്ല എന്നുള്ളതുകൊണ്ടു മാര്‍ഗ്ഗത്തിന്റെ പേരില്‍ പുതിയതായ അനാചാരങ്ങളെ സൃഷ്ടിക്കുവാനുള്ള സാധ്യത അടയ്ക്കപ്പെടുന്നു .
ഇങ്ങിനെയുള്ളവര്‍ നമ്മുടെ കാലഘട്ടത്തില്‍ ആരുമില്ല . നമുക്ക് മുന്‍പുള്ള സമുദായത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത് എന്നുള്ളതുകൊണ്ടു ഇന്നത്തെക്കാലത്ത് ഇല്‍ഹാം എന്ന്‍ പറഞ്ഞുകൊണ്ട് ആരുവന്നാലും അവന്‍ നുണയനാണ് എന്ന്‍ നബി (സ:അ) വ്യക്തമാക്കി കഴിഞ്ഞു .
മൊത്തത്തില്‍ ഔലിയാക്കന്മാരോടു (?) അള്ളാഹു സംസാരിക്കും എന്ന വാദം പ്രശ്നങ്ങള്‍ നിറഞ്ഞ വഴികെട്ട അഭിപ്രായമാണ് എന്നതില്‍ സംശയമില്ല .
നല്ല സ്വപ്‌നങ്ങള്‍ 
അള്ളാഹു സത്യവിശ്വാസികള്‍ക്ക് നല്ല സ്വപ്‌നങ്ങള്‍ അവതരിപ്പിക്കും . സ്വപ്‌നങ്ങള്‍ മുഖേന ചില നല്ലകാര്യങ്ങളെ അള്ളാഹു മുന്‍കൂട്ടിത്തന്നെ അറിയിക്കുന്നു . ഈ അറിയിപ്പുകള്‍ മാര്‍ഗ്ഗവുമായി ബന്ധമില്ലാത്ത മറ്റുവിഷയങ്ങള്‍ സംബന്ധമായി വരുന്ന നല്ല വാര്‍ത്തകളായിരിക്കും . ഒരാള്‍ , താന്‍ കണ്ട സ്വപ്നം യഥാര്‍ത്തത്തില്‍ സംഭവിക്കുമ്പോള്‍ മാത്രമേ ഇത് അള്ളാഹുവിങ്കല്‍ നിന്നും വന്നതാണ് എന്ന്‍ മനസ്സിലാക്കുകയുള്ളൂ .
നബിത്വത്തിനു ശേഷം അള്ളാഹുവിങ്കല്‍ നിന്നും മനുഷ്യന് ഇതല്ലാതെ മറ്റുയാതൊരു അറിയിപ്പും വരികയില്ല എന്ന്‍ നബി (സ:അ) വ്യക്തമാക്കിയിരിക്കുന്നു .
അള്ളാഹുവിന്റെ റസൂല്‍ (സ:അ) പറഞ്ഞു ; നല്ലമനുഷ്യര്‍ കാണുന്ന നല്ല (സംഭവിക്കുന്ന )സ്വപ്നം നബിത്വത്തിന്റെ നാല്‍പ്പത്തിയാര് വിഭാഗങ്ങളില്‍പ്പെട്ട ഒന്നാണ്.   അറിയിക്കുന്നത്: അനസ് ബിന്‍ മാലിക് (റ), ബുഖാരി : 6983
അള്ളാഹുവിന്റെ റസൂല്‍ (സ:അ) ; ശുഭവാര്‍ത്ത പറയുന്നവ (മുബശ്ഷിരാത്ത് ) അല്ലാതെ നബിത്വത്തില്‍ മറ്റൊന്നും അവശേഷിച്ചിരുന്നില്ല എന്ന്‍ പറയുന്നതിനെ ഞാന്‍ കേട്ടിരുന്നു . അപ്പോള്‍ ജനങ്ങള്‍ ശുഭവാര്‍ത്ത പറയുന്നവ (മുബശ്ഷിരാത്ത്) എന്നാല്‍ എന്താണ് ? എന്ന്‍ ചോദിക്കുകയുണ്ടായി . അതിനു നബി (സ:അ) നല്ല (സംഭവിക്കുന്ന) സ്വപ്നം എന്ന്‍ മറുപടി പറഞ്ഞു.  അറിയിക്കുന്നത് ; അബൂഹുരൈര (റ) , ബുഖാരി : 6990
നബിത്വത്തിനു ശേഷം ദൈവസന്ദേശം (വഹി) ഇല്ല
അബൂബക്കര്‍ (റ), ഉമര്‍ (റ) പോലുള്ള നബിസഹാബാക്കള്‍ അള്ളാഹുവിനു പ്രിയപ്പെട്ടവരാണ് എന്നകാര്യത്തില്‍ ഇസ്ലാമിയ സമൂഹത്തില്‍ ആര്‍ക്കുംതന്നെ മറ്റൊരഭിപ്രായം ഉണ്ടാവാന്‍ സാധ്യതയില്ല . എന്തുകൊണ്ടെന്നാല്‍ ഇവര്‍ അള്ളാഹുവിനു പ്രിയപ്പെട്ടവരാണ് എന്നതിനെ അള്ളാഹുവിന്റെ രസൂല്‍ (സ:അ) വ്യക്തമാക്കി തന്നിട്ടുണ്ട് .
ഔലിയാക്കന്മാരോടു അള്ളാഹു സംസാരിക്കും എന്ന് പറയുന്നവരും ഇതിനെ അംഗീകരിക്കുന്നുണ്ട് . ഔലിയാക്കന്മാരില്‍ തന്നെ ഇവര്‍തന്നെയാണ് മികവുറ്റവരെന്നും , പിന്നീട് വന്നിട്ടുള്ള ഏത് ഔലിയായും (?) ഇവരുടെ സ്ഥാനത്തേക്ക് എത്തിച്ചേരുവാന്‍ അര്‍ഹരല്ല എന്നും സമ്മതിക്കുന്നുണ്ട് .
അള്ളാഹു നബി (സ:അ)ക്ക് ശേഷം ഏതെങ്കിലുമൊരു ഔലിയായോടു സംസാരിക്കും എന്നുണ്ട്‌ എങ്കില്‍ ആദ്യം അബൂബക്കര്‍ (റ), ഉമര്‍ (റ) പോലുള്ള നബി സഹാബികളോടു സംസാരിച്ചിരിക്കണം . ശ്രേഷ്ഠരായ ഔലിയാക്കളായ ഇവര്‍ക്ക്തന്നെ ഈ സാധ്യതയില്ല എങ്കില്‍ , ഇവര്‍ക്ക് ശേഷം വന്നിട്ടുള്ള ഏത് ഔലിയായ്ക്കും (?)ആ അവസരം കിട്ടുകയില്ല .
ഉമര്‍ (റ) ഉള്‍പ്പെടെ എല്ലാ നബിസഹാബികളും നബി (സ:അ)ക്ക് ശേഷം ആര്‍ക്കും വഹി വരികയില്ല എന്ന ശരിയായ സിദ്ധാന്തത്തില്‍ തന്നെയാണ് വിശ്വസിച്ചിരുന്നത് . നബി സഹാബാക്കള്‍ ആണെങ്കില്‍ പോലും തങ്ങള്‍ക്കും വഹി വരികയില്ല എന്നുതന്നെയാണ് പറഞ്ഞിരുന്നത് . ഇതിനെക്കുറിച്ച് താഴെക്കാണുന്ന സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കാം.
ഉമര്‍ ബിന്‍ ഖത്താബ് (റ) പറയുകയുണ്ടായി : നബി (സ:അ)യുടെ കാലത്ത് ജനങ്ങള്‍ വഹി(ദൈവ സന്ദേശം) മുഖേന (രഹസ്യമായി ചെയ്തുപോയ കുറ്റങ്ങള്‍ പരസ്യമായി) ശിക്ഷ അനുഭവിച്ചു വന്നിരുന്നു . ഇപ്പോള്‍ (നബി (സ:അ)യുടെ മരണത്തിനു ശേഷം) വഹി വരുന്നത് അവസാനിച്ചിരിക്കുന്നു . ഇപ്പോള്‍ നാം നിങ്ങളെ പിടികൂടുന്നതെല്ലാം (ശിക്ഷിക്കുന്നതെല്ലാം) നിങ്ങളുടെ പ്രവര്‍ത്തികളില്‍ നിന്നും നമുക്ക് പ്രത്യക്ഷമായി കാണുന്നതിനെ ആശ്രയിച്ചു മാത്രമാണ്‌ . അതുകൊണ്ട് , ആരാണോ നമ്മുടെയടുക്കല്‍ നന്മയെ പ്രകടിപ്പിക്കുന്നത് അവരെ വിശ്വസ്തരാക്കി അംഗീകരിക്കും . അവരുടെ രഹസ്യങ്ങള്‍ ഒന്നിനേയും കാര്യമാക്കുകയില്ല . അവരുടെ രഹസ്യങ്ങളെ കുറിച്ച് അള്ളാഹുതന്നെ വിധി കല്‍പ്പിച്ചുകൊള്ളും . ആര്‍ നമ്മോടു തിന്മയെ വെളിപ്പെടുത്തുന്നുവോ അവരെ കുറിച്ച് നാം ത്രിപ്തിപ്പെടുകയില്ല . അവരെ വിശ്വസിക്കുകയുമില്ല . തങ്ങളുടെ രഹസ്യങ്ങള്‍ ഭൂഷനമായതെന്നു അവര്‍ വാദിച്ചാലും ശരി ! .               ബുഖാരി : 2641
നബി (സ:അ)യുടെ മരണത്തിനു ശേഷം (ഖലീഫ ) അബൂബക്കര്‍ (റ) ഉമരി(റ)നോട് നമ്മെ ഉമ്മു അയ്മന്‍ (റ) അവരുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടു പോവുക . അവരെ അള്ളാഹുവിന്റെ രസൂല്‍ (സ:അ) സന്ദര്‍ശിച്ചു വരാരുള്ളത്പോലെ നമ്മളും കണ്ടിട്ടുവരാം എന്ന്‍ പറഞ്ഞു .
അതുപോലെ തന്നെ ഉമ്മു അയ്മന്‍ (റ) അവരുടെ അടുക്കലേക്ക് ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ കരയുകയുണ്ടായി . അപ്പോള്‍ അവര്‍ രണ്ടുപേരും , എന്തിനാണ് കരയുന്നത് ? (നമ്മോടൊപ്പം കഴിയുന്നതിനേക്കാളും) അള്ളാഹുവിന്റെ അടുക്കല്‍ ഇരിക്കുന്നത് അവന്റെ രസൂലിനു (സ:അ) ശ്രേഷ്ടമായതല്ലേ ? എന്ന്‍ ചോദിച്ചു .
അതിനു ഉമ്മു അയ്മന്‍ (റ) അള്ളാഹുവിന്റെ അടുക്കല്‍ കഴിയുന്നത് അവന്റെ രസൂലിനു (സ:അ) ശ്രേഷ്ടമായതാണ് എന്നറിയാതെ ഞാന്‍ കരഞ്ഞില്ല . മറിച്ച് , (അള്ളാഹുവിന്റെ രസൂലിന്റെ മരണത്തോടുകൂടി) അള്ളാഹുവില്‍ നിന്നും ദിവ്യസന്ദേശം (വഹി) വരുന്നത് നിലച്ചുപോയല്ലോ ! (അതിന്റെ പേരിലാണ് കരയുന്നത്) എന്നുപറഞ്ഞ് അവരെയും കരയിപ്പിക്കുകയുണ്ടായി .        നിവേദനം : അനസ് (റ) മുസ്ലീം ; 4849
ആയതുകൊണ്ട് , ഔലിയാക്കന്മാരോടു (?) അള്ളാഹു സംസാരിക്കുമെന്ന് പറയുന്നത് പരിശുദ്ധ ഖുര്‍ആനിനും , ഹദീസിനും , നബി സഹാബികള്‍ക്കും എതിരായതാണ് .
അള്ളാഹുവില്‍ നിന്നും വഹി വരാത്ത അവസ്ഥയില്‍ വഹിവന്നതായി പറയുന്നത് അള്ളാഹുവിന്റെ പേരില്‍ നിര്‍ഭയമായി കെട്ടിച്ചമയ്ക്കുന്ന നുണ പ്രചരനമാണ് . ഇക്കൂട്ടര്‍ ഏറ്റവുംവലിയ അന്യായക്കാരാണെന്ന് അള്ളാഹു പറയുന്നു .
അള്ളാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവന്‍ , തനിക്ക് (അള്ളാഹുവില്‍ നിന്നും ) ഒന്നും അറിയിക്കപ്പെടാതിരുന്നിട്ടും എനിക്ക് അറിയിക്കപ്പെടുന്നു എന്ന്‍ പറയുന്നവന്‍ , അള്ളാഹു അവതരിപ്പിച്ചത് പോലെ ഞാനും അവതരിപ്പിക്കുമെന്ന് വീമ്പ് പറയുന്നവന്‍ എന്നിവരെക്കാളും വലിയ അക്രമി ആരുണ്ട് ? .          വി : ഖുര്‍ആന്‍ , 6 : 93
ജനങ്ങളെ , അള്ളാഹുവില്‍ പങ്കുചേര്ക്കുന്നതിലും , ഇസ്ലാമിന് വിരോധമായ വഴികെട്ട സിദ്ധാന്തത്തിലും കൊണ്ടെത്തിക്കുവാനായി പിശാച് (ശൈത്ത്വാന്‍ ) തന്റെ കൂട്ടുകാര്‍ക്ക് വഹി അറിയിച്ചു കൊടുക്കുന്നതായി അള്ളാഹു പറയുന്നു .
നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടുകാരോട് പറയുന്നു . നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ നിങ്ങളും അള്ളാഹുവിനു പങ്കുകാരെ ചേര്‍ത്തവരായിതീരും              വി : ഖുര്‍ആന്‍ ; 6 : 121
ഔലിയാക്കന്മാര്‍ക്ക് (?) വഹി വന്നിരുന്നില്ല . എന്നാല്‍ ഔലിയാക്കന്മാരോടു (?) അള്ളാഹു സംസാരിക്കും എന്ന് പറയുന്ന ഈ വഴികേടന്മാര്‍ക്ക് വഹി വരുന്നു . ആ വഹി ഇവര്‍ക്ക് അള്ളാഹുവിന്റെ പക്കല്‍നിന്നും വരുന്നതല്ല . ഇവരുടെ നേതാവായ പിശാചി (ശൈത്ത്വാന്‍)ന്റെ പക്കല്‍ നിന്നുമാണ് വരുന്നത് .
അതുകൊണ്ട് തന്നെയാണ് ഇവര്‍ നബി (സ:അ)ക്ക് ശേഷം ഔലിയാക്കന്മാരോടു (?) അള്ളാഹു സംസാരിക്കും എന്ന പിശാചിന്റെ അഭിപ്രായത്തെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് . ഇസ്ലാമിയ സമൂഹം ഇക്കൂട്ടരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തെണ്ടതാണ് .


നന്ദി : തമിഴില്‍ നിന്നും ; S . അബ്ബാസ് അലി (ഏകത്വം മാസിക)




   


No comments:

Post a Comment