ഞാന്‍
എന്തുകൊണ്ട് ഇസ്ലാം മാര്‍ഗ്ഗം
സ്വീകരിച്ചു .......?
ആമിന അസ്സില്മി (aminah assilmi )
ആമിന അസ്സില്മി , പ്രസിദ്ധയായ ഇസ്ലാം മാര്‍ഗ്ഗ
പന്ധിത . അമേരിക്കയിലുള്ള ലോക മുസ്ലിം വനിതകളുടെ സംഘടനയായ international union of
muslim women എന്ന സംഘടനയുടെ ചെയര്‍പെര്സന്‍ .
ആമിന അസ്സില്മി , ഈ പേര്‍ കേട്ടാല്‍ തന്നെ
ഇവരെക്കുറിച്ച് അറിയാവുന്നവരുടെ മനസ്സില്‍ പുതിയൊരു ഉത്സാഹം രൂപമെടുക്കും . ഒരു
മുസ്ലിം എങ്ങിനെ ജീവിക്കണം എന്നതിന്ന്‍ ഒരു ഉദാഹരണമാണിവര്‍ . തന്‍റെ ഇസ്ലാം മാര്‍ഗ്ഗത്തിലെക്കുള്ള
വരവിന്ന്‍ ശേഷം കഴിഞ്ഞ മുപ്പത്തി മൂന്ന്‍
വര്‍ഷങ്ങളായി ഇസ്ലാമിന്നും, സമുദായത്തിന്നും ഇവര്‍ ചെയ്ത സേവനങ്ങള്‍
വളരെയേറെയാണ് . മുസ്ലിം സമൂഹത്തിന്ന് ഇവരുടെ ജീവിതയാത്ര ഒരു മാദൃകയാകേണ്ടതാണ് .
അതിനെ കുറിച്ച് തന്നെയാണ് ഇവിടെ പറയുവാന്‍ പോവുന്നത് . ഇന്ഷാ അള്ളാഹ് .
ഞാനൊരു മുസ്ലിം ആണെന്ന്‍ പറയുന്നതില്‍ ഞാന്‍
അഭിമാനിക്കുന്നു . ഇസ്ലാം എന്‍റെ ഹ്രദയസ്പന്ദനമാണ് . ഇസ്ലാമാനെന്‍റെ ബലം . ഇസ്ലാം
അല്ലായെങ്കില്‍ ഞാന്‍ ഒന്നുമല്ല . അള്ളാഹ് , അവന്‍റെ മഹത്തായ കാരുണ്യത്തെ എനിക്ക്
അരുളിയിരുന്നില്ല എങ്കില്‍ എന്‍റെ ജിവിതം തന്നെ സാധ്യമല്ല .
ആമിന അസ്സില്മി ക്രിസ്തു മതത്തിലെ southern baptist വിഭാഗത്തില്‍ പെട്ടവരായിരുന്നു . തന്‍റെ കലാലയ ജീവിതത്തില്‍ വളരെ മികച്ച
ഒരു വിദ്യാര്ഥിനിയായിരുന്നു . പല സമ്മാനങ്ങളും നേടിയവര്‍ .
ഒരു കമ്പ്യൂട്ടര്‍ വരുത്തിവെച്ച തെറ്റ്
അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചുകളഞ്ഞു .
അത് 1975 ആം വര്‍ഷം . ആദ്യമായി സര്‍വകലാശാലയില്‍ ഒരു വിഭാഗത്തിലേക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ വേണ്ടി കമ്പ്യൂട്ടര്‍ ഉപയോഗിച്ച
സമയം . ആമിനാ താന്‍ ചേരേണ്ട ക്ലാസിലേക്ക് പേര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം തന്‍റെ
തൊഴില്‍ സംബന്ധമായ കാരണങ്ങള്‍ക്കായി ഒക്ക്ലഹോമ (Oklahoma) പോയി
. തിരികെ വരാന്‍ താമസിച്ചത് കൊണ്ട് , ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞ ശേഷമാണ്
എത്തിച്ചേര്‍ന്നത് . വിട്ടുപോയ ക്ലാസുകളെ പെട്ടെന്നുതന്നെ മനസ്സിലാക്കി
എടുക്കുവാന്‍ സാധിക്കും എന്ന്‍ വിചാരിച്ചിരുന്ന അവര്‍ക്ക് ഞെട്ടലുളവാക്കുന്ന
നിരാശയാണ് കാത്തിരുന്നത് . എന്തെന്നാല്‍ കമ്പ്യൂട്ടര്‍ തെറ്റായി അവരുടെ
രാജിസ്ട്രേസന്‍ മറ്റൊരു വിഭാഗത്തിലേക്കായിരുന്നു നടത്തിയിരുന്നത് . അത് തിയേറ്റര്‍
(Theatre) വിഭാഗം എന്ന പേരില്‍ അറിയപ്പെടുന്ന ഒന്നായിരുന്നു
. ആ വിഭാഗത്തില്‍ ഇടക്കിടെ എല്ലാ വിദ്യാര്‍ത്തികളുടെ മുന്നില്‍ നിന്നും
പ്രസംഗിക്കേണ്ടതുണ്ടായിരുന്നു . ആമിനാ പൊതുവേ വളരെ സങ്കോച സ്വഭാവമുള്ളവര്‍ ആയത്
കൊണ്ട് ഈ വിഭാഗത്തില്‍ ചേരുവാന്‍ പേടിച്ചിരുന്നു .
വളരെ താമസിച്ചു പോയി എന്നുള്ളതുകൊണ്ട് ഈ
വിഭാഗത്തെ അവഗണിക്കുവാന്‍ പറ്റാത്ത സ്ഥിതി . അതുമല്ലാതെ , ഈ വിഭാഗത്തെ അവര്‍
അവഗണിച്ചാല്‍ അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സ്കോളര്‍ഷിപ്പ് നഷ്ടപ്പെടുവാനും
സാധ്യതയുണ്ടായിരുന്നു . അതുകൊണ്ട് ഈ വിഭാഗത്തില്‍ തന്നെ ചേരുവാനുള്ള തീരുമാനത്തില്‍
അവര്‍ എത്തിച്ചേര്‍ന്നു .
അടുത്ത ദിവസം ക്ലാസിലേക്ക് കടന്നു വന്ന അവരെ
ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു വരവേറ്റത് . ആ ക്ലാസിലുള്ള വിദ്യാര്‍ത്തികള്‍
എല്ലാവരും തന്നെ അറേബ്യയില്‍ നിന്നുള്ളവരായിരുന്നു . ഇനിയൊരിക്കലും ക്ലാസിലേക്ക്
ഇല്ലെന്ന്‍ അവര്‍ തീരുമാനമെടുത്തു . അതിന്ന്‍ അവര്‍ പറഞ്ഞ കാരണം ...
“ആ നാകരീകമില്ലാത്ത അറബികളോടൊപ്പം ഇരുന്ന്‍
ഞാന്‍ പഠിക്കുകയില്ല .”
ആമിനായുടെ ഭര്‍ത്താവ് അവരെ ആശ്വസിപ്പിച്ചു ,
ദൈവം എന്ത് ചെയ്യുകയാണെങ്കിലും അതില്‍ ഒരു അര്‍ത്ഥം ഉണ്ടാവും . ആമിനാ രണ്ട് ദിവസം
വീട്ടില്‍ തന്നെ മുറിയില്‍ അടഞ്ഞു കിടന്നു . മുറിയില്‍ നിന്നും പുറത്തേക്ക് വന്ന
അവര്‍ പറഞ്ഞ വാക്കുകള്‍ ....
“ഞാന്‍ അവരോട് ചേര്‍ന്ന്‍ പഠിക്കുവാന്‍
പോകുന്നു . അതുമാത്രമല്ല , അവരെല്ലാവരേയും ക്രിസ്ത്യാനികളാക്കി മാറ്റുകയും ചെയ്യും
“.
ദൈവം ഈ അറബികളെ മതം മാറ്റുവാന്‍ വേണ്ടി
തന്നെയാണ് തന്നെ അവരോടൊപ്പം ചേര്‍ത്ത് വച്ചത് എന്നവര്‍ വിശ്വസിച്ചു .
അറബികളോടൊപ്പം ചേര്‍ന്ന്‍ പഠിക്കുവാന്‍ തുടങ്ങി . അവര്‍ക്കിടയില്‍ ക്രിസ്തുമതത്തെ
കുറിച്ച് പ്രബോധനം നടത്തി .
“ഞാന്‍ അവരോട് പറയുമായിരുന്നു , യേശുവിനെ
രക്ഷകനായി സ്വീകരിച്ചില്ലെങ്കില്‍ അവരെ നരകത്തില്‍ പീഡിപ്പിക്കപ്പെടുമെന്ന്‍
...ഞാന്‍ പറയുന്നതിനെ അവര്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമായിരുന്നു. എന്നോട് വളരെ
മാന്യത പുലര്‍ത്തി . എന്നാല്‍ മതം മാറുകയുണ്ടായില്ല . പിന്നീട് , ഞാന്‍ അവരോട് യേശുക്രിസ്തു എത്ര ആഴത്തില്‍ അവരെ
സ്നേഹിക്കുന്നുവെന്ന്‍ വിശദീകരിച്ച് കൊടുത്തു . അപ്പോഴും അവര്‍ എന്‍റെ വാക്കുകളെ കേള്‍ക്കുവാന്‍
കുട്ടാക്കിയില്ല “.
അതിനു ശേഷം ഞാനൊരു തീരുമാനമെടുത്തു ...
അവരുടെ പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ പഠിക്കുവാന്‍ . അതിലൂടെ ഇസ്ലാം ഒരു കപട മാര്‍ഗ്ഗം
, മുഹമ്മദ് ഒരു കപട പ്രവാചകന്‍ എന്നീ
കാര്യങ്ങളെ നിരൂപിക്കുവാന്‍ വേണ്ടി .
ആമിനാ അസ്സില്മി ആവശ്യപ്പെട്ടതനുസരിച്ച് ഒരു
വിദ്യാര്‍ത്തി ഖുര്‍ആനും , ഇസ്ലാമിനെ കുറിച്ചുള്ള മറ്റൊരു ഗ്രന്ഥവും അവര്‍ക്ക്
എത്തിച്ചു കൊടുത്തു . ഈ രണ്ട് ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കി കൊണ്ട് തന്‍റെ
ഗവേഷണം തുടങ്ങി അവര്‍ . കുറഞ്ഞത് ഒന്നര വര്‍ഷങ്ങള്‍ക്കിടയില്‍ പതിനഞ്ചോളം ഇസ്ലാമിയ
ഗ്രന്ഥങ്ങളെ അവര്‍ വായിച്ചു തീര്‍ത്തിരുന്നു . അപ്പോഴെല്ലാം ഖുര്‍ആനില്‍ താന്‍
ഏതാണോ ചര്‍ച്ചയ്ക്കിടമുള്ളവയെന്ന്‍ വിശ്വസിച്ചിരുന്നുവോ അവയെ കുറിച്ചെല്ലാം
കുറിപ്പെടുത്ത് കൊണ്ടിരുന്നു, ഇസ്ലാം കപട മാര്‍ഗ്ഗമാണ് എന്ന്‍ നിരൂപിക്കുവാന്‍
വേണ്ടി . എന്നാല്‍ , ഖുര്‍ആന്‍ മുഖേന തനിക്ക് എന്തോ ഒരു മാറ്റം സംഭവിക്കുന്നതിനെ
അവര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിഞ്ഞു .
ആമിനാ പറയുന്നു . “ഞാന്‍ മാറിക്കൊണ്ടിരുന്നു
, അല്‍പ്പാല്‍പ്പമായി , എന്‍റെ ഭര്‍ത്താവ് സന്ദേഹിക്കുന്നേടത്തോളം . ഞങ്ങള്‍ ഓരോ
വെള്ളിയും , ശനിയും ബാറിലേക്കും (Bar) , പാര്‍ട്ടികള്‍ക്കും
പൊയ്ക്കൊണ്ടിരുന്നു . എന്നാല്‍ ഇനിയും ഞാന്‍ അവിടങ്ങളിലേക്ക് ചെല്ലുവാന്‍
ആഗ്രഹിക്കുന്നില്ല . അങ്ങിനെയുള്ള സ്ഥലങ്ങളില്‍ നിന്നും എന്നെ ഞാന്‍
ഒറ്റപ്പെടുത്തുവാന്‍ തുടങ്ങി .”
ആമിനാ മദ്യപാനവും , പന്നി ഇറച്ചി
കഴിക്കുന്നതും തീരെ ഒഴിവാക്കി . ഇത് അവരുടെ ഭര്‍ത്താവിന്ന്‍ സന്ദേഹം ഏര്‍പ്പെടുവാന്‍ ഇടയാക്കി .
താനുമായുള്ള ബന്ധം വേര്‍പെടുത്തുവാന്‍ അയാള്‍ പറഞ്ഞു . ആമിനാ തനിച്ച് ഒരു വീട്ടില്‍
താമസം തുടങ്ങി . ഇപ്പോള്‍ , വീണ്ടും ഇസ്ലാമിനെ കുറിച്ച് പഠിക്കുവാന്‍ തുടങ്ങി .
അപ്പോഴാണ് അവര്‍ക്ക് അബ്ദുല്‍ അജീസ് അല്‍ ഷേക്ക് എന്ന ഒരാളുമായി പരിചയപ്പെടുവാന്‍
സാഹചര്യമുണ്ടായത് .
“എനിക്ക് അദ്ദേഹത്തെ മറക്കുവാന്‍
സാധിക്കുകയില്ല . ഞാന്‍ ഇസ്ലാത്തിനെ കുറിച്ച് ചോദിച്ച ഓരോ ചോദ്യത്തിന്നും വളരെ
സംയമനത്തോടുകൂടി വിവേകപൂര്‍വമായി മറുപടി നല്‍കി . അദ്ദേഹം , എന്‍റെ ചോദ്യങ്ങള്‍
തെറ്റാണെന്നോ , വിഡ്ഢിത്തമായതാനെന്നോ ഒരിക്കലും പറഞ്ഞില്ല . അല്‍പ്പാല്‍പ്പമായി
എന്‍റെ സംശയങ്ങള്‍ മാഞ്ഞുപോയി .”
1977 മേയ് മാസം 21 ആം
തിയതി , അബ്ദുല്‍ അജീസ് , അവരുടെ സുഹ്രത്തുക്കള്‍ തുടങ്ങിയവരുടെ മുന്നില്‍ വെച്ച്
ആമിനാ ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ചു .
“അള്ളാഹു ഏകനാണെന്നും , മുഹമ്മദ് നബി (സ: അ
) അവന്‍റെ രസൂലാണെന്നും ഞാന്‍ സാക്ഷ്യം പറയുന്നു .”
“ഞാന്‍ ആദ്യമായി ഇസ്ലാത്തിനെ കുറിച്ച്
വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ , എനിക്ക് ഇസ്ല്ലാമിനെ കൊണ്ടും എന്തെങ്കിലും ആവശ്യം
ഉണ്ടായിരുന്നതായി ഓര്‍മ്മയില്ല . ഇസ്ലാം എന്‍റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം
സൃഷ്ടിക്കുമെന്നും ഞാന്‍ വിചാരിച്ചിരുന്നില്ല . എന്നാല്‍ , മുന്പിരുന്നതിനെക്കാളും
എന്‍റെ മനസ്സില്‍ പറയുവാന്‍ കഴിയാത്ത ഒരുവിധ സമാധാനം , സന്തോഷം ഇതിനെല്ലാം കാരണം
ഇസ്ലാം മാത്രമാണ് .”
ഇതിന്ന്‍ ശേഷമാണ് സ്ഥിതി വളരെ മോശമായാത് .
ആമിനായുടെ മാതാവ് അവരെ സ്വീകരിക്കുവാന്‍ തയ്യാറായില്ല . അവരുടെ സഹോദരി , അവരുടെ
മാനസികാവസ്ഥ ശരിയല്ല എന്ന കാരണം പറഞ്ഞ് ആമിനായെ മാനസീക ചികിത്സാ കേന്ദ്രത്തില്‍
ചേര്‍ക്കുവാന്‍ ശ്രമിച്ചു . ആമിനായുടെ പിതാവ് അവരെ കൊല്ലുവാന്‍ ശ്രമിച്ചു .
സുഹൃത്തുക്കലാണെങ്കിലോ അവരെ വെറുത്ത് പിന്മാറി .
കുടുംബവും , സുഹൃത്തുക്കളും ഒന്നുപോലെ അവരെ
വിട്ടകന്നുപോയി . ബന്ധു മിത്രാധികള്‍ ആരുമില്ലാത്ത ഒരു അനാഥയായി മാറി ആമിനാ
അസ്സില്മി . ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ച ചില ദിവസങ്ങള്‍ക്കകം തന്നെ ഹിജാബ്
അണിയുവാന്‍ തുടങ്ങി അവര്‍ . അതിന്‍റെ കാരണത്താല്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെടുകയുണ്ടായി
. ഇപ്പോള്‍ കുടുംബം , സുഹൃത്തുക്കള്‍ , ജോലി എല്ലാം തന്നില്‍ നിന്നും
നഷ്ടപ്പെട്ടുപോയി . കാരണം ഇസ്ലാം . എന്നാല്‍ അവരുടെ ഈമാന്‍ (വിശ്വാസം ) ഒട്ടും
കുറയാതെ കൂടിക്കൊണ്ടാണിരുന്നത് . എല്ലാ സ്തുതികളും അള്ളാഹുവിനു മാത്രം .
ഇപ്പോള്‍ അവരുടെ ഒരേഒരു ആശ്രയം പിരിഞ്ഞു പോയ
ഭര്‍ത്താവ് മാത്രം . ആമിനാ , അവരുടെ ഭര്‍ത്താവിനെ വളരെ ഏറെ സ്നേഹിച്ചു . അദ്ദേഹവും
അങ്ങിനെ തന്നെയായിരുന്നു . എന്നാല്‍ ആമിനായുടെ മാറ്റത്തെ അദ്ദേഹത്തിനു
അംഗീകരിക്കുവാന്‍ കഴിഞ്ഞില്ല .
ഇതിന്ന്‍ ശേഷം തന്നെയാണ് സ്ഥിതി വളരെ
മോശമായത് .
വിവാഹ മോചനം ഒഴിച്ചു കൂടുവാന്‍ പറ്റാത്ത
നിലയിലെക്കെത്തി . ആമിനാക്ക് രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു . അപ്പോള്‍ ഇസ്ലാമിനെ
കുറിച്ച് അവിടെ കുറച്ച് മാത്രം അറിയപ്പെടുന്ന സമയം . ആ കുറച്ച് പോലും ഇസ്ലാത്തിനെ
കുറിച്ചുള്ള തെറ്റായ വിധത്തിലുള്ളതായിരുന്നു . അതുകൊണ്ട് തന്നെയായിരുന്നു
അവിടുത്തെ ന്യായാധിപന്‍ കുഞ്ഞുങ്ങള്‍ ആമിനായുടെ പക്കല്‍ വളരുകയാണെങ്കില്‍ അവരുടെ
ഭാവി ചോദ്യ ചിഹ്നമായി മാറിപ്പോകും എന്നും , കുഞ്ഞുങ്ങള്‍ ആമിനായുടെ ഭര്‍ത്താവിന്റെ
പക്കല്‍ വളരുന്നത് തന്നെയാണ് അവരുടെ ഭാവിക്ക് നല്ലതെന്നും വിധി പ്രസ്താവിച്ചു .
ആമിനാക്ക് ഏര്‍പ്പെട്ട ദു:ഖം താങ്ങുവാന്‍ പറ്റുന്നതില്‍ കൂടുതലായിരുന്നു .
അപ്പോള്‍ ജഡ്ജി ആമിനാക്ക് ഇരുപത് നിമിഷത്തെ
സാവകാശം കൊടുക്കുകയുണ്ടായി . അതെ അതുതന്നെയാണ് . ഒന്നുകില്‍ അവരുടെ ഭര്‍ത്താവ്
പറയുന്നത് പോലെ ഇസ്ലാത്തിനെ കൈവിടുക . അല്ലെങ്കില്‍ കുട്ടികളെ ഭര്‍ത്താവിനു
കൈമാറുക .
അവര്‍ക്ക് തന്‍റെ കുഞ്ഞുങ്ങളോട്
പറഞ്ഞാലോടുങ്ങാത്ത സ്നേഹമായിരുന്നു . ഒരു മാതാവിന് ഇതിനെക്കാളും വലിയ നഷ്ടം
എന്താണുണ്ടാവുക ?. ഒരു ദിവസമോ , മാസമോ , വര്‍ഷമോ അല്ല . ജീവിതകാലം മുഴുവനും തന്‍റെ
മക്കളെ പിരിഞ്ഞു ജീവിക്കണം . അതേസമയം ഇസ്ലാമിനെ ഒഴിവാക്കി കൊണ്ടുള്ള ഒരു കപടമായ
ജീവിതവും സാധ്യമല്ല . ഇസ്ലാം എന്നാ സത്യത്തെ തന്‍റെ മക്കളില്‍ നിന്നും
മറയ്ക്കുവാനും സാധ്യമല്ല .
“നിങ്ങള്‍ അറിഞ്ഞു കൊണ്ട് തന്നെ സത്യത്തെ
അസത്യവുമായി കൂട്ടിക്കലര്ത്തരുത് . സത്യത്തെ മറയ്ക്കുകയും ചെയ്യരുത് .”
........പരിശുദ്ധ ഖുര്‍ആന്‍ ; 2 : 42
“എന്‍റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത
ദു:ഖകരമായ 20
നിമിഷങ്ങളായിരുന്നു അത് .”
ഒരു മാതാവിന് ഇതിനെക്കാളും വലിയ ത്യാഗം
ചെയ്യുവാന്‍ കഴിയുമോ എന്ന്‍ സംശയമാണ് . അതെ , അള്ളാഹുവിനായി അവര്‍ തന്‍റെ മക്കളെ (
ഒരാണും , ഒരു പെണ്‍കുട്ടിയും ) വേണ്ടെന്നു വച്ചു .
തനിക്ക് ഇസ്ലാം മാര്‍ഗ്ഗത്തെ കൈവിടാന്‍
സാധ്യമല്ല എന്ന്‍ അവര്‍ ഉറപ്പിച്ചു തന്നെ പറയുകയുണ്ടായി .
“ഞാന്‍ കോടതിയില്‍ നിന്നും പുറത്ത്
വന്നപ്പോള്‍ എനിക്കറിയാമായിരുന്നു , എന്‍റെ മക്കള്‍ കൂടെയില്ലാതെ ജീവിക്കുന്നത്
വളരെ ശ്രമകരമായതായിരിക്കും എന്ന്‍ . മനസ്സ് ദു:ഖം കൊണ്ട് കനത്തു . എന്നാല്‍
എനിക്കറിയാമായിരുന്നു , ഞാന്‍ ശരിയായ തീരുമാനം തന്നെയാണ് കൈകൊണ്ടത് എന്ന്‍ .”
അവര്‍ വീണ്ടും ഇസ്ലാമിനെ കുറിച്ച്
പഠിക്കുവാന്‍ തുടങ്ങി .
തനിക്കറിയാവുന്ന ദൈവ വചനങ്ങളെ മറ്റുള്ളവര്‍ക്കും
അറിയിച്ചു കൊടുത്തു . അവര്‍ ഇസ്ലാമിയ ദാഅവ പ്രവര്‍ത്തനം തുടങ്ങി . അവര്‍
ചെല്ലുന്നിടങ്ങളിലെല്ലാം അവരുടെ സുന്ദരമായ വാക്കുകളും , ഇസ്ലാത്ത്തില്‍ നിന്നും
അവര്‍ക്ക് കിട്ടിയ സദ്‌ഗുണവും മറ്റുള്ളവരെ വളരെയതികം ആകര്‍ഷിച്ചു . ഖുര്‍ആന്‍
പറയുന്ന പോലെ വളരെ ഹൃദ്യമായ വിധത്തില്‍
ഇസ്ലാമിനെ പ്രചാരം ചെയ്തു . അള്ളാഹുവിന്‍റെ അനുഗ്രഹത്താല്‍ , പലരും അമിനായുടെ ദാവാ
പ്രവര്‍ത്തനത്താല്‍ ഇസ്ലാം മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ തുടങ്ങി .
അള്ളാഹു ആമിനയെ പരീക്ഷണങ്ങളില്‍ നിന്നും
മുക്തമാക്കിയെന്ന്‍ തോന്നുന്നു . അവര്‍ക്ക് നഷ്ടപ്പെട്ടതിനെക്കാളും കൂടുതലായി
തിരിച്ചു കൊടുക്കുവാന്‍ തുടങ്ങി .
“അള്ളാഹ് ഏതൊരു ആത്മാവിനും അതിനു താങ്ങുവാന്‍
കഴിയാത്ത വിധം ശ്രമത്തെ ഏര്‍പ്പെടുത്തുന്നില്ല .”
.........പരിശുദ്ധ ഖുര്‍ആന്‍ ;2 :286
സത്യമാണ് ...ഇസ്ലാമിലേക്ക് വന്ന ശേഷം അവര്‍ക്ക്
വളരെ മാറ്റം സംഭവിച്ചിരുന്നു . നല്ല പക്വതയുള്ളവരായി മാറി . അവരെ നിഷേധിച്ച അവരുടെ
കുടുംബം , അവരുടെ നല്ല ഗുണങ്ങളെ പ്രശംസിച്ചു , അവര്‍ക്ക് ആ ഗുണങ്ങളെ നല്‍കിയ ആ
മാര്ഗ്ഗത്തെയും . ആമിനാ തന്‍റെ കുടുംബത്തെ പിരിഞ്ഞപ്പോഴും , അവരോട് വിരോധം പുലര്‍ത്തിയില്ല
. ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ തന്‍റെ കുടുംബത്തെ എന്നത്തേയും പോലെ
സ്നേഹിച്ചിരുന്നു .
“ നിങ്ങള്‍ അള്ളാഹുവിനെ വഴിപ്പെടുക . അവനില്‍
ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക . മാതാ പിതാക്കളോട് നന്നായി വര്‍ത്തിക്കുക .
ബന്ധുക്കള്‍ , അനാഥര്‍ , അഗതികള്‍ , കുടുംബക്കാരായ അയല്‍ക്കാര്‍ , അന്യരായ അയല്‍ക്കാര്‍
, സഹാവാസികള്‍ , വഴിപോക്കര്‍ , നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍ , എല്ലാവരോടും മല്ല
നിലയില്‍ വര്‍ത്തിക്കുക . പൊങ്ങച്ചവും , ദുരഹങ്കാരവുമുള്ള ആരെയും അള്ളാഹു
ഇഷ്ടപ്പെടുന്നില്ല .”.... പരിശുദ്ധ ഖുര്‍ആന്‍
; 4
:36
ഏതെങ്കിലും ഉത്സവ ദിനമെത്തിയാല്‍ , അവരുടെ
കുടുംബക്കാര്‍ക്ക് മറക്കാതെ ആശംസാ കാര്‍ഡുകള്‍ അയക്കുമായിരുന്നു . കാര്‍ഡിന്‍റെ
അവസാനത്തില്‍ ഖുര്‍ആനില്‍ നിന്നോ , ഹദീസില്‍ നിന്നോ എന്തെങ്കിലും കുറിച്ചിടുവാന്‍
ഒരിക്കലും അവര്‍ മറക്കുകയുണ്ടാവില്ല . എന്നാല്‍ ആ വാക്കുകള്‍ എവിടെ നിന്നും
എടുത്തതാനെന്ന്‍ രേഖപ്പെടുത്തുകയില്ല .
അവരുടെ കുടുംബത്തില്‍ നിന്ന്‍ ആദ്യമായി
ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ചത് അവരുയെ അമ്മൂമ്മയായിരുന്നു . അവര്‍ക്ക് നൂറു
വയസ്സിനുമേല്‍ പ്രായമായിട്ടുണ്ടാവും . ആമിനാക്കുണ്ടായ സന്തോഷത്തിനു
അളവുണ്ടായിരുന്നില്ല .
അടുത്തതായി ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ചത് ,
ഒരു കാലത്ത് ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ചതിനായി അവരെ കൊല്ലുവാന്‍ തുനിഞ്ഞ അതേ
വ്യക്തി തന്നെയായിരുന്നു . അതെ , ആമിനായുടെ പിതാവ് തന്നെയായിരുന്നു അദ്ദേഹം .
ഇത് നടന്ന ചില ദിവസങ്ങള്‍ക്ക് ശേഷം ,
ആമിനായുടെ മാതാവ് അവരെ വിളിച്ചുവരുത്തി , ഞാന്‍ ഒരു മുസ്ലീമായി മാറുവാന്‍ എന്താണ്
ചെയ്യേണ്ടത് എന്ന്‍ ചോദിച്ചു . അല്‍ഹംദുലില്ലാഹ് , ആമിനാ സന്തോഷത്താല്‍
പൊട്ടിയൊഴുകിയ കണ്ണീരോടു കൂടി സര്‍വ്വശക്തനായ അള്ളാഹുവിന് സ്തുതി പറഞ്ഞു .
“ നിങ്ങള്‍ ഒന്നുംതന്നെ ചെയ്യേണ്ടതില്ല .
അള്ളാഹു ഏകനാണെന്നും മുഹമ്മദ് (സ :അ ) അവന്‍റെ രസൂലാണെന്നും സാക്ഷ്യം പറഞ്ഞാല്‍
മാത്രം മതി .”
അതിന് അവരുടെ മാതാവ് “ അതെനിക്ക് മുന്‍പേ
തന്നെ അറിയാമല്ലോ , വേറെ എന്താണ് ചെയ്യേണ്ടത് .”
“ അങ്ങിനെയാനെങ്ങില്‍ നിങ്ങള്‍ എപ്പോഴോ
മുസ്ലീമായിക്കഴിഞ്ഞു .”
“ഓ അങ്ങിനെയോ , ദൈവത്തിനു നന്ദി . എന്നാല്‍
നിന്റെ അച്ഛനോട് ഞാന്‍ മുസ്ലിമാനെന്ന്‍ പറഞ്ഞു പോകരുത് . അദ്ദേഹം ദേഷ്യപ്പെടും .
ഞാന്‍ തന്നെ പിന്നീടൊരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞുകൊള്ളാം .”
സുബഹാനല്ലാഹ് , അവരുടെ പിതാവ് മുമ്പേ തന്നെ
മുസ്ലിമായി കഴിഞ്ഞുവല്ലോ . എന്നാല്‍ അദ്ദേഹവും അക്കാര്യം മറച്ചു വെച്ചിരിക്കുന്നു ,
ഭാര്യ കോപപ്പെടുമെന്ന് വിചാരിച്ച് . രണ്ടുപേരും അന്യോന്യം അറിയാത്ത വിധത്തില്‍
മുസ്ലിമായി ജീവിച്ചിരിക്കുന്നു . ആമിനാക്ക് എന്താണ് പറയേണ്ടത് എന്നറിഞ്ഞില്ല . കണ്ണുകളില്‍
നിന്നും കണ്ണീര്‍ ധാരയായൊഴുകി , സന്തോഷത്താല്‍ ....
“അള്ളാഹുവേ ! നീ തന്നെയാണ് പരമ കാരുണ്യവാന്‍
.”
പിന്നീട് ഇസ്ലാമിലേക്ക് വന്നത് ചിത്തരോഗ
ആശുപത്രിയില്‍ ചേര്‍ക്കണം എന്ന്‍ പറഞ്ഞ അവരുടെ സഹോദരി .
പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ആമിനായുടെ ആദ്യ
ഭര്‍ത്താവും ഇസ്ലാം മാര്‍ഗ്ഗത്തിലേക്ക് വന്നു . പതിനാറു വര്‍ഷങ്ങളായി താന്‍
ആമിനായെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതായും , തന്‍റെ തെറ്റുകള്‍ക്ക് മാപ്പ്
ചോദിക്കുന്നതായും അദ്ദേഹം അവരോട് പറഞ്ഞു . പിരിഞ്ഞുപോയ അവരുടെ മകന്‍ തന്‍റെ
ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ചു .
ആകെ , ഏത് മാര്ഗ്ഗത്തിനു വേണ്ടിയാണോ ആമിനായെ
ഒറ്റപ്പെടുത്തിയത് , ഇന്ന്‍ അതേ മാര്‍ഗ്ഗത്തില്‍ എല്ലാവരും എത്തിച്ചേര്‍ന്നു . വളരെ
വ്യക്തിത്വമുള്ളവരായിട്ട് . എല്ലാ സ്തുതികളും അള്ളാഹുവിന്നു മാത്രം .
എന്നാല്‍ , അള്ളാഹുവിന്‍റെ മഹത്തായ മറ്റൊരു
സമ്മാനം ആമിനായെ സന്തോഷത്തിലാഴ്ത്തി . അവര്‍ തന്‍റെ വിവാഹ മോചനത്തിനു ശേഷം
മറ്റൊരാളുമായി വിവാഹിതയായിരുന്നു . ശാരീരികമായ ചില കാരണങ്ങളാല്‍ വീണ്ടും
കുഞ്ഞുങ്ങളുണ്ടാവാന്‍ സാധ്യതയില്ല എന്ന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടായിരുന്നു .
അള്ളാഹു കൊടുക്കുവാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കാണ് തടയുവാന്‍ കഴിയുക . അതെ , ആ
അത്ഭുതം സംഭവിക്കുക തന്നെ ചെയ്തു . അള്ളാഹു അവര്‍ക്കൊരു ആണ്‍ കുഞ്ഞിനെ സമ്മാനമായി
നല്‍കി . ഇത് അള്ളാഹുവില്‍ നിന്നുള്ള മഹത്തായ അനുഗ്രഹമാണ് . അതിനാല്‍ ആ കുഞ്ഞിനു
“ബരക്കാഹ് “ എന്ന്‍ പേരിട്ട് സന്തോഷിച്ചു .
അള്ളാഹുവിനായി ആമിനാ ചെയ്ത ത്യാഗങ്ങള്‍
ഹ്രദയത്തെ സ്പര്‍ശിക്കുന്നവയായിരുന്നു . ഒരുകാലത്ത് അവരെ അകറ്റിനിര്‍ത്തിയ
കുടുംബക്കാരില്‍ ഭൂരിപക്ഷം പേരും ഇന്ന്‍ മുസ്ലീംകളാണ് . അന്ന്‍ ഇസ്ലാം മാര്‍ഗ്ഗം
സ്വീകരിച്ചതിനായി അവരെ വിട്ടുപോയ സുഹൃത്തുക്കള്‍ . ഇന്ന്‍ അവരെ സ്നേഹിക്കാന്‍
കോടിക്കണക്കിനു ആള്‍ക്കാര്‍ .
ചെല്ലുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം അവര്‍ക്ക്
സുഹൃത്തുക്കള്‍ ഉണ്ടായി . അന്ന്‍ ഹിജാബ് അണിഞ്ഞതിന്ന്‍ ജോലി നഷ്ടപ്പെട്ടു . ഇന്ന്‍
ലോക മുസ്ലീം സ്ത്രീകളുടെ സംഘടനക്ക് നേതാവ് .
അള്ളാഹു തന്നെ സമീപിച്ചവര്‍ക്ക് അവന്‍റെ
അനുഗ്രഹം നല്‍കുകയുണ്ടായി . ആമിനാ പല സ്ഥലങ്ങളിലേക്കും ചെന്ന്‍ ഇസ്ലാം മാര്‍ഗ്ഗം
പ്രചാരം ചെയ്തു . പലരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു . വളരെപ്പേര്‍ ഇവരാല്‍ ഇസ്ലാം
മാര്‍ഗ്ഗം സ്വീകരിക്കുകയുണ്ടായി .
തന്‍റെ കഠിന പ്രയത്നത്താല്‍ അമേരിക്കയില്‍
പെരുന്നാള്‍ തപാല്‍ സ്ടാമ്പുകളെ പുറത്തിറക്കി ഇവരുടെ സംഘടന .
ചില വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവര്‍ക്ക് ക്യാന്‍സര്‍
രോഗം ബാധിച്ചിട്ടുള്ളതായി കണ്ടെത്തുകയുണ്ടായി . അത് അവസാന ഘട്ടത്തിലേക്ക്
എത്തിപ്പോയി എന്നും , ഇവര്‍ക്കിനി ആയുസ്സ് ഒരു വര്‍ഷത്തേക്ക് മാത്രമാണെന്നും
ഡോക്ടര്‍മാര്‍ വിധിയെഴുതി . എന്നാല്‍ ആമിനായുടെ ഈമാന്‍ നഷടപ്പെട്ടിരുന്നില്ല . അത്
വീണ്ടും കൂടുകയാനു ചെയ്തത് .
“നാമെല്ലാവരും ഒരുദിവസം മരിക്കേണ്ടവര്‍
തന്നെയാണ് . എനിക്ക് നന്നായിട്ടറിയാം ഞാന്‍ അനുഭവിക്കുന്ന ഈ വേദനയില്‍ എന്‍റെ റബ്ബിന്‍റെ
അനുഗ്രഹം ഉണ്ടെന്ന്‍ .”
ഇന്ന്‍ ആമിനായുടെ പക്കല്‍ ഒരു വീടുപോലും
സ്വന്തമായില്ല . തന്‍റെ മുപ്പത്തി മൂന്നു വര്‍ഷത്തെ ദാവാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍
എല്ലാറ്റിനെയും ഇസ്ലാമിനായി ത്യാഗം ചെയ്യുകയായിരുന്നു അവര്‍ . ഇപ്പോള്‍
അമേരിക്കയിലെ മുസ്ലീംകളാണ് അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത് .
എന്നാല്‍ എല്ലാം നഷ്ടപ്പെട്ടവരായിരുന്നില്ല
അവര്‍ . ഏറ്റവും വലിയ സമ്പന്നയായിരുന്നു അവര്‍ അള്ളാഹുവിങ്കല്‍ ....അവര്‍ ചെയ്ത
നന്മയുടെ അളവുകൊണ്ട് .
“സഹനം അവലംബിക്കുകയും സല്ക്കര്മങ്ങള്‍ പ്രവര്‍ത്തിക്കുകയും
ചെയ്തവരോഴികെ . അവര്‍ക്കാണ് പാപമോചനം . മഹത്തായ പ്രതിഫലവും .” പരിശുദ്ധ ഖുര്‍ആന്‍ ; 11 :11
“തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും നേരായ
വഴി കാണിച്ചു തരുന്നു .സല്ക്കര്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യ വിശ്വാസികള്‍ക്ക്
അതിമഹത്തായ പ്രതിഫലം ഉണ്ടെന്ന്‍ ശുഭവാര്‍ത്ത അറിയിക്കുന്നു .” പരിശുദ്ധ ഖുര്‍ആന്‍ ; 17 :9
എന്നാല്‍ , മറ്റൊരു വിധത്തിലായിരുന്നു മരണം
അവരെ തേടിയെത്തിയത് . 2010 മാര്‍ച്ച് 6 ആം തിയതി ഒരു കാര്‍ അപകടത്തില്‍
അവര്‍ മരണമടഞ്ഞു . (ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി ...)
ക്രൈസ്ത്തവ കുടുംബത്തില്‍ പിറന്ന്‍ 1977 ആം
വര്‍ഷം ഇസ്ലാം മാര്‍ഗ്ഗം സ്വീകരിക്കുകയും , ഇസ്ലാമിലേക്ക് വന്ന കാരണത്താല്‍ തന്‍റെ
ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബക്കാര്‍ എല്ലാവരുടെയും വിരോധം സമ്പാദിക്കുകയും ചെയ്തിട്ടുപോലും
, അവര്‍ അംഗീകരിച്ച സിദ്ധാന്തത്തില്‍ ഉറച്ചു നിന്നു അവസാനം വരേയും .
ഇസ്ലാമിന്നായി തന്‍റെ ജീവിതം ത്യാഗം ചെയ്ത
അവര്‍ക്ക് അള്ളാഹ് പാപങ്ങളെ പൊറുത്തുകൊടുക്കുകയും , പരലോകത്ത് സ്വര്‍ഗ്ഗത്തില്‍
ഇടം നല്‍കുകയും ചെയ്യുമാറാകട്ടെ (ആമീന്‍ )
“ ഞാന്‍ ഒരു മുസ്ലീമാനെണ്ണ്‍ പറയുന്നതില്‍
അഭിമാനിക്കുന്നു . ഇസ്ലാം എന്‍റെ ഹ്രദയ സ്പന്ദനമാണ് . ഇസ്ലാം എന്‍റെ ആത്മബലമാണ് .
ഇസ്ലാം അല്ലായെങ്കില്‍ ഞാന്‍ ഒന്നുമല്ല . അള്ളാഹ് , അവന്‍റെ മഹത്തായ കാരുണ്യത്തെ എന്നോടു
കാണിച്ചില്ലായെങ്കില്‍ എനിക്ക് ജീവിക്കുവാന്‍ തന്നെ സാധിക്കുമായിരുന്നില്ല .”
ആമിനാ അസ്സില്മി .

No comments:
Post a Comment